തമിഴ് ആരാധകര്‍ക്ക് മാത്രമല്ല എനിക്കും അണ്ണന്‍ താന്‍ രജനികാന്ത്; ശ്രീനിവാസന്‍ പലപ്പോഴും പറഞ്ഞ ഡയലോഗ്; സിനിമാപഠനക്കളരിയിലെ സഹപാഠികള്‍; രജനി സീനിയര്‍ ശ്രീനി ജൂനിയര്‍; പ്രിയസുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നുവെന്ന് രജനീകാന്ത്

കൊച്ചി: മദ്രാസ് ഫിലിം യൂണിവേഴ്‌സിറ്റിയില്‍ ശ്രീനിവാസന്‍ പഠിച്ചുകൊണ്ടിരിക്കെ സീനിയറായി ഒരാള്‍ അവിടെ പഠിച്ചിരുന്നു. പിന്നീട് ഇന്ത്യന്‍ സിനിമാലോകത്തിന്റെ സ്‌റ്റൈല്‍ മന്നനായി മാറിയ സാക്ഷാല്‍ രജനീകാന്ത്.
കഥ പറയുമ്പോള്‍ എന്ന സിനിമപോലെയല്ലെങ്കിലും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സഹപാഠിയായിരുന്നു ശ്രീനി. വലിയ കാര്യമായിരുന്നു രണ്ടുപേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും.
തമിഴ് ആരാധകര്‍ക്ക്് മാത്രമല്ല എനിക്കും അങ്ങേര് അണ്ണന്‍ തന്നെയാണെന്ന് രജനീകാന്തിനെക്കുറിച്ച് ശ്രീനിവാസന്‍ പറയാറുണ്ട്.
ശ്രീനിവാസന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് രജനീകാന്ത് കേട്ടത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്. അദ്ദേഹം മദ്രാസ് ഫിലിം യൂണിവേഴ്സിറ്റിയില്‍ എന്റെ സഹപാഠിയായിരുന്നു. അതുല്യ നടനായ അദ്ദേഹം നല്ല മനുഷ്യനായിരുന്നുവെന്നും രജനികാന്ത് പറഞ്ഞു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഴയ സഹപാഠിക്ക് ഒപ്പമുള്ള ഓര്‍മകള്‍ ഏറെയുണ്ടെന്നും രജനീകാന്ത് പറഞ്ഞു.






