Breaking NewsBusinessIndiaLead NewsNEWSNewsthen SpecialpoliticsTRENDINGWorld

മോദി സര്‍ക്കാരിന്റെ സെമികണ്ടക്ടര്‍ വ്യവസായ പ്രോത്സാഹനം: രണ്ടു കമ്പനികള്‍ അനുവദിച്ചത് ടാറ്റ ഗ്രൂപ്പിന്; തൊട്ടുപിന്നാലെ ബിജെപിക്ക് സംഭാവനയായി കിട്ടിയത് 758 കോടി! മൂന്നാം കമ്പനി അനുവദിച്ച മുരുഗപ്പ ഗ്രൂപ്പും നല്‍കി 125 കോടി; കോണ്‍ഗ്രസിന് 77.3 കോടി; പത്തു പാര്‍ട്ടികള്‍ക്ക് 10 കോടിവീതം വേറെയും; മൊത്തം സംഭാവനയുടെ 82% ബിജെപിക്ക്

സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ടാറ്റ ഗ്രൂപ്പ് രണ്ടു യൂണിറ്റുകളില്‍ 1.18 ലക്ഷം കോടി നിക്ഷേപിക്കും. നേരിട്ടും അല്ലാതെയുമായി 48,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നിക്ഷേപത്തിന്റെ ഒരുഭാഗമായ 44,203 കോടി കേന്ദ്രം നല്‍കും. അസമില്‍ സ്ഥാപിക്കുന്ന കമ്പനിക്ക് സംസ്ഥാന സര്‍ക്കാരും അധിക പ്രോത്സാഹനങ്ങള്‍ നല്‍കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്തു അര്‍ധചാലക വ്യവസായ (സെമി കണ്ടക്ടര്‍)ത്തിനു വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ടാറ്റാ ഗ്രൂപ്പില്‍നിന്ന് നൂറുകണക്കിനു കോടി രൂപ സംഭാവനയായി ലഭിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമമായ സ്‌ക്രോള്‍. 2024 ഫെബ്രുവരി 29നാണ് പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് മൂന്നു സെമി കണ്ടക്ടര്‍ യൂണിറ്റുകള്‍ അംഗീകരിച്ചത്. ഇതില്‍ രണ്ടെണ്ണം ടാറ്റ ഗ്രൂപ്പ് നയിക്കുന്നതായിരുന്നു. സെമികണ്ടക്ടര്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യൂണിറ്റുകള്‍ നിര്‍മിക്കുന്നതിന്റെ പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ചു ടാറ്റ ഗ്രൂപ്പിന്റെ രണ്ടു യൂണിറ്റുകള്‍ക്കായി സര്‍ക്കാര്‍ നല്‍കുക 44,203 കോടി രൂപ!

കാബിനറ്റ് അംഗീകാരത്തിന്റെ നാലാഴ്ച കഴിഞ്ഞ്, ടാറ്റ ഗ്രൂപ്പ് ബിജെപിക്കു നല്‍കിയത് 758 കോടിയുടെ സംഭാവനയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഘട്ടത്തില്‍ പാര്‍ട്ടിക്കു ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണിത്. 2023-24 വര്‍ഷത്തില്‍ ലഭിച്ച സംഭാവനകളെ മറികടക്കുന്ന പടുകൂറ്റന്‍ തുകയായും ഇതു മാറി.

Signature-ad

2024-25 വര്‍ഷത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ 15 കമ്പനികള്‍ ചേര്‍ച്ച് 915 കോടി രൂപയാണു സംഭാവന നല്‍കിയത്. ബിജെപിക്കുശേഷം സംഭാവനകളുടെ ഗുണഭോക്താവ് കോണ്‍ഗ്രസ് ആണ്- 77.3 കോടി രൂപ. ടാറ്റ ഗ്രൂപ്പിന്റെ പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് വഴിയാണു രാഷ്ട്രീയ സംഭാവനകള്‍ പാര്‍ട്ടികളിലേക്ക് ഒഴുകിയത്. ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് 308 കോടി രൂപ വന്നത്. മറ്റ് എട്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഓരോന്നിനും 10 കോടി രൂപ വീതം ലഭിച്ചു.

ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മൂന്നാമെത്തെ സെമി കണ്ടക്ടര്‍ യൂണിറ്റ് ലഭിച്ചത് തമിഴ്‌നാട്ടിലെ മുരുഗപ്പ ഗ്രൂപ്പിനാണ്. ഇവര്‍ക്ക് കമ്പനി സ്ഥാപിക്കാനുള്ള ചെലവിന്റെ അമ്പതു ശതമാനം- 3501 കോടി സര്‍ക്കാര്‍ വഹിക്കും. ഇതിനു ദിവസങ്ങള്‍ക്കകം മുരുഗപ്പ ഗ്രൂപ്പ് ബിജെപിക്കു നല്‍കിയ സംഭാവന 125 കോടിയാണെന്നും സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കയ്‌നസ് ടെക്‌നോളജിയുടെ മാനേജിംഗ് ഡയറക്ടര്‍ രമേഷ് കുഞ്ഞിക്കണ്ണനും 2023-24ല്‍ ബിജെപിക്ക് 12 കോടി രൂപ സംഭാവന നല്‍കി. 2024 സെപ്തംബറില്‍ അദ്ദേഹത്തിന്റെ കമ്പനിയായ കയ്‌നസ് സെമികോണ്‍ പ്രൈവറ്റ് ലിമിറ്റഡിന് ഗുജറാത്തിലെ സാനന്ദില്‍ ഒരു സെമികണ്ടക്ടര്‍ യൂണിറ്റ് സ്ഥാപിക്കാന്‍ അംഗീകാരം ലഭിച്ചു. 2024 ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പ് 758 കോടി രൂപ കൈമാറുന്നതുവരെ ടാറ്റ ഗ്രൂപ്പിന്റെ പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കിയിരുന്നില്ല. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ടാറ്റ ഗ്രൂപ്പ് മറുപടി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

സെമികണ്ടക്ടര്‍ പ്രോത്സാഹനം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്റെ കീഴില്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നിരവധി പദ്ധതികളാണു മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരി ഇന്ത്യയുടെ വാഹന വ്യവസായത്തെ കാര്യമായി ബാധിച്ചിരുന്നു. ഇതിനുശേഷമാണ് പ്രാദേശിക തലത്തില്‍ സെമികണ്ടക്ടറുകള്‍ സ്ഥാപിക്കാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ നടന്നത്. ചൈനയിലും തായ്വാനിലും നിന്നുള്ള സെമികണ്ടക്ടര്‍ ഇറക്കുമതിയെ വാഹന വിപണി വളരെയധികം ആശ്രയിച്ചിരുന്നു. സെമികണ്ടക്ടര്‍ വ്യവസായത്തിലേക്കു പ്രവേശിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് ആയിരക്കണക്കിനു കോടി രൂപയുടെ സബ്‌സിഡിയും പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ 50 ശതമാനം ചെലവു വഹിക്കുന്നതിനൊപ്പം അതാത് സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും സഹായം ലഭിക്കും. 2021ല്‍ ടാറ്റ സണ്‍സ് ഒരു ടെലികോം കമ്പനി ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യയില്‍ സെമികണ്ടക്ടറുകള്‍ രൂപകല്‍പന ചെയ്യുന്ന കമ്പനിയുടെ ഭൂരിപക്ഷം ഓഹരികളും വാങ്ങി.

ജപ്പാനിലെ റെനെസാസ് ഇലക്‌ട്രോണിക് കോര്‍പറേഷനുമായും യുഎസ് ആസ്ഥാനമായ മൈക്രോണ്‍ ടെക്‌നോളജിയുമായും 2022, 2023 വര്‍ഷങ്ങളില്‍ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. സെമികണ്ടക്ടര്‍ വ്യവസായത്തിലെ രണ്ട് ആഗോള ‘കളിക്കാരാണ്’ ഈ രണ്ടു കമ്പനികളും. പ്രധാനമന്ത്രി മോദി അധ്യക്ഷനായ യൂണിയന്‍ കാബിനറ്റ് മൂന്നു സെമികണ്ടക്ടര്‍ യൂണിറ്റുകള്‍ക്ക് അംഗീകാരം നല്‍കിയപ്പോള്‍ ടാറ്റ ഗ്രൂപ്പ് രണ്ടെണ്ണം സ്വന്തമാക്കി. ഗുജറാത്തിലായിരുന്നു രണ്ടു കമ്പനികള്‍. മറ്റൊന്ന് അസമിലും. ഇതുരണ്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

ആദ്യത്തേത്, ഗുജറാത്തിലെ ധോലേരയില്‍ അസംസ്‌കൃത സിലിക്കോണ്‍ പാളികളെ ഐസി ചിപ്പുകളാക്കി മാറ്റുന്ന കമ്പനിയാണ്. തായ്‌വാന്‍ ആസ്ഥാനമായ പവര്‍ചിപ്പ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പറേഷനുമായി ചേര്‍ന്നാണ് ഈ കമ്പനി സ്ഥാപിക്കുന്നത്. രണ്ടാമത്തേത് ആസാമിലെ മൊറിഗാവോണില്‍ ചിപ്പുകള്‍ അസംബിള്‍ ചെയ്യുന്നതിനും ടെസ്റ്റ് ചെയ്യുന്നതിനും പാക്കേജ് ചെയ്യുന്നതിനുമുള്ള യൂണിറ്റ്.

സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ടാറ്റ ഗ്രൂപ്പ് രണ്ടു യൂണിറ്റുകളില്‍ 1.18 ലക്ഷം കോടി നിക്ഷേപിക്കും. നേരിട്ടും അല്ലാതെയുമായി 48,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നിക്ഷേപത്തിന്റെ ഒരുഭാഗമായ 44,203 കോടി കേന്ദ്രം നല്‍കും. അസമില്‍ സ്ഥാപിക്കുന്ന കമ്പനിക്ക് സംസ്ഥാന സര്‍ക്കാരും അധിക പ്രോത്സാഹനങ്ങള്‍ നല്‍കും. ‘ഇന്ത്യക്ക് ഒരു പുതിയ തുടക്കമാണ്. ആഗോള സെമികണ്ടക്ടര്‍ ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതില്‍ ടാറ്റ ഇലക്‌ട്രോണിക്‌സ് അഭിമാനിക്കുന്നു’ എന്നായിരുന്നു കാബിനറ്റ് തീരുമാനത്തിന്റെ ദിവസം ടാറ്റ ഇലക്‌ട്രോണിക്‌സ് സിഇഒയും എംഡിയുമായ രണ്‍ധീര്‍ താക്കൂര്‍ പറഞ്ഞത്.

 

ബിജെപി കോടികള്‍ സ്വരൂപിക്കുന്നു

 

യൂണിയന്‍ കാബിനറ്റ് തങ്ങളുടെ സെമികണ്ടക്ടര്‍ യൂണിറ്റുകള്‍ അംഗീകരിച്ച് ഒരു മാസത്തിനകം ടാറ്റ ഗ്രൂപ്പ് ബിജെപിക്ക് 757.6 കോടി രൂപ സംഭാവന നല്‍കി. ഈ ഇടപാടുകള്‍ പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് വഴിയാണ് നടന്നത്. ട്രസ്റ്റിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ ജെഹാംഗീര്‍ നരിമാന്‍ മിസ്ത്രി ടാറ്റ ട്രസ്റ്റുകളുടെ ബോര്‍ഡുകളിലുമുണ്ട്. ടാറ്റ സണ്‍സിന്റെ ഭൂരിപക്ഷ ഓഹരികളും ട്രസ്റ്റിന്റെയാണ്. തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ടാറ്റ ഗ്രൂപ്പിന്റെ 15 കമ്പനികള്‍- ടാറ്റ സണ്‍സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ സ്റ്റീല്‍ എന്നിവ ഉള്‍പ്പെടെ 2024 ഏപ്രില്‍ രണ്ടിന് പ്രോഗ്രസീവിന് 915 കോടി രൂപ സംഭാവന നല്‍കി. അന്നേദിവസം തന്നെ ട്രസ്റ്റ് 10 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 914.9 കോടി രൂപ സംഭാവന നല്‍കി. മൊത്തം സംഭാവനകളുടെ 82% ആയ ഏറ്റവും വലിയ ചെക്ക് 757.6 കോടി രൂപ നല്‍കിയതു ബിജെപിക്കും.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 77.3 കോടി രൂപ ലഭിച്ചു. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ശിവസേന, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജനതാദള്‍ (യുനൈറ്റഡ്), ലോക് ജന്‍ശക്തി പാര്‍ട്ടി (രാം വിലാസ്), ഭാരത് രാഷ്ട്ര സമിതി എന്നീ എട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഓരോന്നിനും 10 കോടി രൂപ വീതം ലഭിച്ചു. ട്രസ്റ്റിന്റെ വെളിപ്പെടുത്തല്‍ സ്റ്റേറ്റ്‌മെന്റില്‍ സംഭാവനകളുടെയും ദാനങ്ങളുടെയും തീയതി 2025 ഒക്ടോബര്‍ 24 ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

 

അഭൂതപൂര്‍വമായ സംഭാവന

കഴിഞ്ഞ ദശകത്തില്‍ ബിജെപി രാഷ്ട്രീയ ധനസമ്പാദനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ്. 2024 ഏപ്രില്‍ 2-ന് ടാറ്റ ഗ്രൂപ്പ് പാര്‍ട്ടിക്ക് നല്‍കിയ സംഭാവന, ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 2023-24 വര്‍ഷത്തില്‍ ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ്. 2024-25ല്‍ പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റിന്റെ സംഭാവനകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇതു പൊതുമധ്യത്തില്‍ ലഭ്യമല്ല.

ടാറ്റ ഗ്രൂപ്പ് അവസാനമായി പ്രോഗ്രസീവ് ട്രസ്റ്റ് വഴി രാഷ്ട്രീയ സംഭാവനകള്‍ നല്‍കിയത് 2018-’19ലാണ്. ആ വര്‍ഷത്തെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭ്യമല്ല. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, കോണ്‍ഗ്രസ്, ബിജെപി എന്നിവയുടെ സംഭാവന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗ്രൂപ്പ് കുറഞ്ഞത് 478 കോടി രൂപയെങ്കിലും സംഭാവന നല്‍കി. ഇതില്‍ 356 കോടി രൂപ ബിജെപിക്ക് പോയി. 2014-15 മുതല്‍ 2017-18 വരെ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകളില്‍ ട്രസ്റ്റിന്റെ സംഭാവനകള്‍ രേഖപ്പെടുത്തിയിട്ടില്ല. 2019-’20ലെ ട്രസ്റ്റിന്റെ കണക്കുകള്‍ പൊതുജന മണ്ഡലത്തില്‍ ലഭ്യമല്ല. ആ വര്‍ഷം രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന റിപ്പോര്‍ട്ടുകളും ട്രസ്റ്റിന്റെ സംഭാവനകള്‍ വ്യക്തമാക്കുന്നില്ല. 2021-22 മുതല്‍ 2023-24 വരെ ട്രസ്റ്റ് സംഭാവനകള്‍ നല്‍കിയിരുന്നില്ല.

 

On February 29, 2024, the Union Cabinet chaired by Prime Minister Narendra Modi approved three semiconductor units as part of the government’s push to build a domestic semiconductor industry. Two units were led by the Tata Group. As part of a scheme to incentivise semiconductor production, the Centre agreed to underwrite half the cost of building the units. For the two units of the Tata Group, this subsidy comes to Rs 44,203 crore.Four weeks after the Cabinet approval, the Tata Group donated Rs 758 crore to the Bharatiya Janata Party. This makes it the party’s biggest donor in the run-up to the 2024 Lok Sabha elections, surpassing any political donation made in 2023-’24, based on the disclosures made to the Election Commission so far. In all, 15 firms of the Tata Group gave away nearly Rs 915 crore in political donations in 2024-’25. The donations were transferred to political parties via the group’s Progressive electoral trust. The highest amount came from the holding firm, Tata Sons Private Limited, which gave Rs 308 crore. After the BJP, the second-highest recipient of the donations was the Congress party, which received Rs 77.3 crore – about one-tenth of the amount the BJP got. Eight other political parties received Rs 10 crore each from the group. The Tata Group’s donation fits a larger pattern of corporations that bagged government incentives for semiconductor projects funding the BJP.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: