World
-
പണ്ട് പോലീസ് ചാരന്മാരും സര്‍ക്കാരുകളും ഉപയോഗിച്ചു; ഇപ്പോള്‍ സൈബര്‍ ക്രിമിനലുകള്‍; ഐ ഫോണിനെ ലക്ഷ്യമിട്ട് സ്‌പൈവെയര്‍ ടൂളുകള്‍; അമേരിക്കയ്ക്കായി നിര്‍മിച്ച ടൂള്‍ കിറ്റും ചോര്‍ന്നു; തലവേദനയായി കൊറൂണ മുതല്‍ ഡാര്‍ക്ക് സ്വോര്‍ഡ് വരെ
ന്യൂയോര്‍ക്ക്: ഒരിക്കല്‍ ചാരന്മാരും നിയമപാലകരും മാത്രം ഉപയോഗിച്ചിരുന്ന സ്പൈവെയര്‍ ടൂളുകള്‍ (spyware tools) ഉപയോഗിച്ച് സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പുകള്‍ ഐഫോണുകള്‍ ഹാക്ക് ചെയ്യുന്നെന്നു റിപ്പോര്‍ട്ട്. വ്യക്തിഗത സന്ദേശങ്ങള്‍, ഫോട്ടോകള്‍, കുറിപ്പുകള്‍, കലണ്ടര്‍ വിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ കഴിയുന്ന മാല്‍വെയറുകളുടെ (invasive malware) ലക്ഷ്യമായി ഐ ഫോണ്‍ ഉപയോക്താക്കള്‍ മാറിയേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ മാസത്തിനിടെ ഗൂഗിള്‍, ഐ വെരിഫൈ (iVerify), ലുക്ക്ഔട്ട് (Lookout) എന്നിവടങ്ങളിലെ ഗവേഷകര്‍ ഐഫോണിലെ സുരക്ഷാ പിഴവുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചെന്നു കണ്ടെത്തി. ഈ മാസമാദ്യം, ‘കൊറൂണ’ (Coruna) എന്ന പേരില്‍ അത്യാധുനികമായ ഒരു ഐഫോണ്‍ ഹാക്കിംഗ് ടൂള്‍കിറ്റ് ഗൂഗിള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇത് യഥാര്‍ത്ഥത്തില്‍ പേര് വെളിപ്പെടുത്താത്ത രാജ്യത്തെ സര്‍ക്കാരിനായി നിര്‍മ്മിച്ചതായിരുന്നുവെങ്കിലും പിന്നീട് ഒരു ചൈനീസ് സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പിന്റെ കൈകളില്‍ എത്തി. യുഎസ് സര്‍ക്കാരിന് വേണ്ടിയാണ് പ്രതിരോധ കരാറുകാരായ എല്‍3ഹാരിസ് (L3Harris) ഈ സ്പൈവെയര്‍ നിര്‍മിച്ചതെന്ന് പിന്നീട് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോ…
Read More » -
ഹോര്‍മൂസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറക്കണം, ഇല്ലെങ്കില്‍ ഊര്‍ജ നിലയങ്ങള്‍ തകര്‍ക്കും: മുന്നറിയിപ്പുമായി ട്രംപ്; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാനും; യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന്റെ മിസൈല്‍ പരിധിയിലെന്ന് ഇസ്രയേല്‍
ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും തുറന്നില്ലെങ്കില്‍ ടെഹ്റാനിലെ ഊര്‍ജ്ജനിലയങ്ങള്‍ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സംഘര്‍ഷം ഉടന്‍ അവസാനിക്കില്ലെന്ന സൂചനയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്. ‘ഈ നിമിഷം മുതല്‍ 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂര്‍ണ്ണമായി തുറന്നില്ലെങ്കില്‍, അമേരിക്ക അവരുടെ വിവിധ ഊര്‍ജ്ജനിലയങ്ങളെ ആക്രമിച്ച് നശിപ്പിക്കും, ഏറ്റവും വലുതില്‍ നിന്നായിരിക്കും തുടക്കം’- ട്രംപ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഇറാന്റെ മുന്നറിയിപ്പ് രാജ്യത്തെ ഇന്ധന-ഊര്‍ജ സംവിധാനങ്ങളിലെ ഏതൊരു ആക്രമണവും മേഖലയിലുടനീളം വലിയ പ്രതികരണത്തിന് കാരണമാകുമെന്ന് ഇറാന്റെ യൂണിഫൈഡ് കോംബാറ്റന്റ് കമാന്‍ഡ് ഓഫ് ദ ആംഡ് ഫോഴ്സ് മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുകയാണെങ്കില്‍, ‘മേഖലയിലുള്ള യുഎസിന്റെ എല്ലാ ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകളും ലക്ഷ്യമിടും’ എന്ന് കമാന്‍ഡ് പറഞ്ഞു. യുദ്ധം പുതിയ ഘട്ടത്തിലേക്ക് ഇറാന്‍ ആദ്യമായി ദീര്‍ഘദൂര മിസൈലുകള്‍ വിന്യസിച്ചതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതോടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായി. ഈ നീക്കം…
Read More » -
ഇസ്രയേലിനെ നടുക്കി ഇറാന്റെ മിസൈല്‍ ആക്രമണം; നൂറിലേറെ പേര്‍ക്ക് പരിക്ക്; വളഞ്ഞ വഴിയില്‍ സമാധാന ശ്രമത്തിന് ഇസ്രയേല്‍, അമേരിക്ക നീക്കം; ഇറാനിയന്‍ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി
ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധം 23ാം ദിവസത്തിലേക്ക് കടന്നതോടെ ആക്രമണം അതിശക്തമാക്കി ഇറാന്‍. ഇസ്രയേലിന്റെ തന്ത്രപ്രധാനമായ ആണവഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണ മേഖലയില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. വ്യോമപ്രതിരോധം പ്രവര്‍ത്തനക്ഷമമായിരുന്നുന്നുവെന്നും മിസൈലുകളെ തടയാന്‍ കഴിഞ്ഞില്ലെന്നും ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. സംഭവത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ വ്യക്തമാക്കി. ഇറാന്റെ ആക്രമണം യുദ്ധക്കുറ്റമാണെന്നും ഡിമോണയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ക്കാണ് പരുക്കേറ്റതെന്നും ഇത് ഭീകരവാദമാണെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഇസ്രയേലിനെ സംബന്ധിച്ച് പ്രയാസമേറിയ വൈകുന്നേരമാണ് കടന്നുപോയതെന്നും ഇസ്രയേല്‍ പൗരന്‍മാരുടെ വേദനയില്‍ താന്‍ പങ്കുചേരുന്നുവെന്നും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇതിന് പ്രതികാരം ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. മണിക്കൂറുകള്‍ക്കിടെ രണ്ടാം തവണയാണ് ഇസ്രയേലിന്റെ വ്യോമപ്രതിരോധം ഭേദിച്ച് ഇറാന്റെന്റെ മിസൈലുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ പതിക്കുന്നത്. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇറാന്‍ ഇത്ര…
Read More » -
നതാൻസ് ആക്രമണം; കിട്ടിയ അതേ അളവിൽ തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൻ സുപ്രധാന ആണവ നിലയത്തിനു നേരെ ആക്രമണം
ടെഹ്റാൻ: ഇസ്രായേലിന്റെ സുപ്രധാന ആണവ ഗവേഷണ കേന്ദ്രം ഉന്നമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. മാർച്ച് 21 ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഇസ്രായേലിലെ തെക്കൻ നഗരമായ ഡിമോണയിലുള്ള ജനവാസ മേഖലയിലാണ്ഇറാന്റെ മിസൈൽ ആക്രമണമുണ്ടായത്. 40-ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇറാന്റെ ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്നാണ് ഇറാന്റെ പ്രതികരണം. ഇറാൻ ആക്രമണത്തിൽ ഡിമോണയിലെ ആണവ കേന്ദ്രത്തിന് നാശനഷ്ടങ്ങളോ ആണവ വികിരണമോ സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് അസാധാരണ റേഡിയേഷൻ അളവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏജൻസി അറിയിച്ചു. ഇസ്രയേലിന്റെ ദേശീയ എമർജൻസി മെഡിക്കൽ സർവീസായ മഗൻ ഡേവിഡ് അഡോം (എംഡിഎ) നൽകുന്ന വിവരമനുസരിച്ച്, 40-ഓളം പേർക്ക് ചികിത്സ നൽകി. പരിക്കേറ്റവരിൽ ഷെൽ ചീളുകൾ കൊണ്ട് പരിക്കേറ്റ 10 വയസ്സുള്ള ഒരു ബാലനും ഉൾപ്പെടുന്നു. ആക്രമണത്തെത്തുടർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടുന്നതിനിടെ പരിക്കേറ്റവർക്കും കടുത്ത ആശങ്കയും മാനസികാഘാതവും നേരിട്ടവർക്കും അടിയന്തര ചികിത്സ നൽകേണ്ടി വന്നുവെന്നും എംഡിഎ വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച…
Read More » -
‘ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുമെന്നും ഹോര്‍മൂസ് തടയുമെന്നും നേരത്തേ മുന്നറിയിപ്പ് നല്‍കി; മേഖലയിലെ സൈനിക താവളങ്ങളിലെ സൈനികര്‍ക്ക് സുരക്ഷ ഒരുക്കി’; ട്രംപിനെ തള്ളി ഇന്റലിജന്‍സ് മേധാവികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂയോര്‍ക്ക്: ഇറാന്‍ യുദ്ധത്തിനു മുമ്പും ശേഷവും ട്രംപിന്റെ വാദഗതികളെ പൊളിച്ചടുക്കി ഇന്റലിജന്‍സ് മേധാവിയുടെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ പാര്‍ലമെന്റിനു മുന്നില്‍ നല്‍കിയ മൊഴികളിലാണ് ട്രംപിന്റെ വാദവുമായി ബന്ധമില്ലാത്ത വിവരങ്ങള്‍. അമേരിക്ക ഇറാനെതിരേ യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് ഉദ്യോഗസ്ഥര്‍ പരസ്യമായി സംസാരിക്കുന്നത്. യുദ്ധത്തിന്റെ അനന്തരഫലങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് വിരുദ്ധമായിരുന്നു ഇതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തെക്കുറിച്ചുള്ള പൊതുജനധാരണ രൂപപ്പെടുത്താനുള്ള വൈറ്റ് ഹൗസിന്റെ ശ്രമങ്ങള്‍ക്ക് വമ്പന്‍ തിരിച്ചടിയാണെന്നാണു വിലയിരുത്തല്‍. ‘ഇറാനെ ആക്രമിച്ചാല്‍ അയല്‍രാജ്യങ്ങള്‍ക്കെതിരെ അവര്‍ എങ്ങനെ തിരിച്ചടിക്കുമെന്നതിനെക്കുറിച്ച് വൈറ്റ് ഹൗസിന് നേരത്തെ തന്നെ വിശദീകരണം നല്‍കിയിരുന്നു’ എന്നാണ് രഹസ്യാന്വേഷണ മേധാവികള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും നടന്ന ഹിയറിംഗുകളില്‍ നിയമസഭാംഗങ്ങളോടു പറഞ്ഞത്. ഇറാന്‍ എണ്ണവില വര്‍ധിപ്പിക്കാനും ആഗോള വിതരണ ശൃംഖലയെ തടസപ്പെടുത്താനും സാധ്യതയുണ്ടെന്നും, ഭരണകൂട മാറ്റം യുദ്ധത്തിന്റെ ലക്ഷ്യമല്ലെന്നും, ഈ സൈനിക നീക്കത്തില്‍ വാഷിംഗ്ടണിനേക്കാള്‍ വ്യത്യസ്തമായ ലക്ഷ്യങ്ങളാണ് ഇസ്രായേലിനുള്ളതെന്നും അവര്‍ പറഞ്ഞു. ഇത് ട്രംപിന്റെ ഇതുവരെയുള്ള വാദഗതികളുമായി പൊരുത്തപ്പെടുന്നില്ല. യുദ്ധം നാലാം…
Read More » -
ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് ഹിസ്ബുള്ളയെ അടിമുടി നവീകരിച്ചു; ലെബനനില്‍ എത്തി നിയന്ത്രണം നേരിട്ട് ഏറ്റെടുത്തു; കൊല്ലപ്പെട്ട ഉന്നതരുടെ വിടവു നികത്തി; രഹസ്യം ചോരാതിരിക്കാന്‍ ഇറാന്‍ മോഡല്‍ ‘മൊസൈക് ഡിഫെന്‍സ്’; ഇപ്പോള്‍ ഇസ്രയേലിനെതിരേ യുദ്ധ സജ്ജം!
ബെയ്‌റൂട്ട്: 2024-ല്‍ ഇസ്രായേല്‍ തകര്‍ത്ത ഹിസ്ബുള്ളയുടെ സൈനിക കമാന്‍ഡിനെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് (IRGC) പുനര്‍നിര്‍മിച്ചെന്നു റിപ്പോര്‍ട്ട്. ഇറാനിയന്‍ ഉദേ്യാഗസ്ഥരെ ഉള്‍പ്പെടുത്തി കൊല്ലപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ വിടവു നികത്തിയെന്നും വിവരം. ടെഹ്റാനു പിന്തുണയുമായി ഇപ്പോള്‍ നടത്തുന്ന യുദ്ധത്തിനായുള്ള പദ്ധതികള്‍ തയ്യാറാക്കിയത് ഇരുകൂട്ടരുമാണെന്ന് ഐആര്‍ജിസിയുടെ നീക്കങ്ങളെക്കുറിച്ച് അറിവുള്ള രണ്ടുപേര്‍ പറഞ്ഞെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 1982-ല്‍ ഐആര്‍ജിസി സ്ഥാപിച്ച ഷിയാ മുസ്ലിം ഗ്രൂപ്പായ ഹിസ്ബുള്ളയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പരിഷ്‌കാരം ആദ്യത്തേതാണ്. 2024-ലെ യുദ്ധത്തില്‍ നേതാവ് ഹസന്‍ നസ്റള്ളയും മറ്റ് മുന്‍നിര കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതിനെ ത്തുടര്‍ന്നുണ്ടായ ആഘാതങ്ങള്‍ക്ക് ശേഷം ഇറാന്‍ തീവ്രവാദ ഗ്രൂപ്പിനുള്ളില്‍ നേരിട്ട് ഇടപെട്ടെന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധത്തില്‍ പങ്കാളിയാകാന്‍ ഹിസ്ബുള്ളയെ ഇത് പ്രാപ്തമാക്കി. മറ്റൊരു യുദ്ധം അനിവാര്യമാണെന്ന് ഹിസ്ബുള്ള കണ്ടിരുന്നതായും മാസങ്ങളോളം അതിനായി തയാറെടുപ്പുകള്‍ നടത്തിയതായും മാര്‍ച്ച് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹിസ്ബുള്ളയെക്കുറിച്ച് ഒരു വിദഗ്ദ്ധനും പേരു വെളിപ്പെടുത്താത്ത ആറുപേരും നല്‍കിയ വിവരങ്ങളുടെ…
Read More » -
‘പ്രിയപ്പെട്ട ഇസ്‌ലാമിക രാജ്യങ്ങളേ, നിങ്ങൾ ഞങ്ങളുടെ സഹോദരന്മാരാണ്, നിങ്ങളുമായി ഞങ്ങൾക്ക് ഒരു തർക്കവുമില്ല… ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രയേൽ മാത്രം’- മസൂദ് പെസെഷ്കിയാൻ
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം മൂന്ന് ആഴ്ചകൾ പിന്നിട്ടുനിൽക്കുമ്പോൾ അയൽക്കാരായ ഇസ്‌ലാമിക രാഷ്ട്രങ്ങളോട് ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഈദ് ദിനത്തോടനുബന്ധിച്ച് തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്. ഇസ്ലാമിക് രാജ്യങ്ങളോട് തങ്ങൾക്ക് യാതൊരു തർക്കവുമില്ലെന്നും ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രയേൽ മാത്രമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ‘നമ്മുടെ പ്രിയപ്പെട്ട അയൽക്കാരായ ഇസ്‌ലാമിക രാജ്യങ്ങളേ, നിങ്ങൾ ഞങ്ങളുടെ സഹോദരന്മാരാണ്. നിങ്ങളുമായി ഞങ്ങൾക്ക് ഒരു തർക്കവുമില്ല’. നമ്മുടെ ഭിന്നതകളിൽ നിന്ന് പ്രയോജനം നേടുന്നത് സയോണിസ്റ്റ് ശക്തികളാണ്,” എന്ന് പെസെഷ്കിയാൻ സന്ദേശത്തിൽ പറയുന്നു. അതുപോലെ ദൈവത്തിന്റെ പ്രീതി നേടുന്നതിനായി പ്രവാചക വചനങ്ങളിലൂടെ ശക്തിയും ഐക്യവും കൈവരിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. അതേസമയം ഇറാനിലെ പാർസ് പ്രകൃതിവാതക പാടത്തിനും ബൂഷെർ ആണവനിലയത്തിനും നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദേശം പുറത്തുവരുന്നത്. ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ ആരാംകോയുടെ റിഫൈനറിക്ക്…
Read More » -
ഡീഗോ ഗാര്‍ഷ്യ ചെറിയ മീനല്ല; ഹെവി ബോംബറുകളുടെ ആസ്ഥാനം; ഇറാന്റെ മിസൈല്‍ ശേഷി കണക്കുകൂട്ടലിനും അപ്പുറം? 4000 കിലോമീറ്റര്‍ റേഞ്ചില്‍ ഞെട്ടി അമേരിക്ക; വന്‍ മുന്നറിയിപ്പെന്നു വിദഗ്ധര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയിലുള്ള യുഎസ്-യുകെ സൈനിക താവളത്തിന് നേരെ ഇറാന്‍ രണ്ട് ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന്റെ ഞെട്ടലില്‍ ലോകം. മിസൈലുകളുടെ പരിധി, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രം എന്നിവയിലേക്കു ലോകത്തിന്റെ ശ്രദ്ധ മാറ്റുന്ന നീക്കമാണ് ഇറാന്‍ നടത്തിയത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മിസൈല്‍ പരാജയപ്പെടുകയും മറ്റൊന്ന് തടയപ്പെടുകയും ചെയ്തിട്ടുണ്ടാകാം എങ്കിലും, ഈ ശ്രമം വന്‍ അപകട മുന്നറിയിപ്പാണു നല്‍കുന്നതെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ഇറാനില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ അകലെയാണ് ഡീഗോ ഗാര്‍ഷ്യ. തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളുടെ പരിധി 2,000 കിലോമീറ്ററില്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇറാന്‍ പരസ്യമായി അവകാശപ്പെടുന്നത്. പരസ്യമായി പ്രഖ്യാപിച്ച ഈ പരിധിയുടെ ഇരട്ടി ദൂരത്തുള്ള ഒരു ലക്ഷ്യസ്ഥാനത്തേക്ക് ഇറാന്‍ ആക്രമണത്തിന് ശ്രമിച്ചെങ്കില്‍ ലോകത്തിനറിയാത്ത വെളിപ്പെടുത്താത്ത ശേഷികള്‍ ഇറാന്റെ പക്കലുണ്ടെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇറാന്‍ തങ്ങളുടെ സംവിധാനങ്ങള്‍ യഥാര്‍ത്ഥ ഐആര്‍ബിഎമ്മിന് (—) സമാനമായ രീതിയില്‍ പരീക്ഷിക്കുന്നുണ്ടാകാം. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്കും തെക്കന്‍ യൂറോപ്പിലേക്കും വരെ എത്താന്‍…
Read More » -
ഇറാനിൽ കരയാക്രമണത്തിനുള്ള തന്ത്രം മെനഞ്ഞ് യുഎസ്; ‘ അങ്ങനെ വല്ലതും സംഭവിച്ചാൽ ഒരു ഒന്നൊന്നര സർപ്രൈസ് ട്രംപിന് ഞങ്ങളുടെ വകയുണ്ടാകും’ ഇറാൻ
വാഷിങ്ടൺ/ടെഹ്‌റാൻ: ഇറാനിലേക്ക് കരസേനയെ വിന്യസിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ യുഎസ് നടത്തിയതായി വിവരം. പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുതിർന്ന സൈനിക കമാൻഡർമാർ കരയുദ്ധത്തിനടക്കമുള്ള അഭ്യർഥനകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽവെച്ചിട്ടുണ്ട്. കരസേനയെ വിന്യസിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ട്രംപ് ആലോചന തുടരുകയാണെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ടിൽ പറഞ്ഞു. ‘സൈനികരെ അയക്കുന്നില്ല’ എന്നായിരുന്നു വ്യാഴാഴ്ച ട്രംപ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. അങ്ങനെയൊരു തീരുമാനം ഉണ്ടെങ്കിൽ തന്നെ നിങ്ങളോട് പറയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തുകയുണ്ടായി. യുഎസ് കരയാക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങളോട് ഇറാൻ പ്രതികരിച്ചു. കര ആക്രമണം നടത്തുകയാണെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ ഒരു വലിയ സർപ്രൈസ് നൽകുമെന്ന് ഒരു ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ഇറാനിയൻ മണ്ണിൽ ഒരു കര ആക്രമണം ഞങ്ങളുടെ റെഡ്ലൈനുകളിൽ ഒന്നാണ്, ശത്രുക്കളുടെ എല്ലാ പ്രവർത്തനങ്ങൾക്കെതിരെയും ഞങ്ങൾ എങ്ങനെ…
Read More » -
മിഡിൽ ഈസ്റ്റിനു പുറത്തേക്ക് ഇറാന്റെ ആദ്യത്തെ ആക്രമണം!! ഇറാനിൽ നിന്ന് ഏകദേശം 3,795 കി,മീ അകലെയുള്ള ഡിയേഗോ ഗാർസിയ ലക്ഷ്യമിട്ട് തൊടുത്തുവിട്ടത് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ… ഒന്ന് യാത്രമധ്യേ തകരാറിലായി, രണ്ടാമത്തെ യുഎസ് SM-3 ഇൻ്റർസെപ്റ്റർ ഉപയോഗിച്ച് തകർത്തു
ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിലെ സുപ്രധാനമായ സൈനിക താവളമായ ഡീഗോ ഗാർസിയയെ ലക്ഷ്യമാക്കി ഇറാൻ രണ്ട് മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഈ വിവരം പുറത്തുവിട്ടത്. മിഡിൽ ഈസ്റ്റ് മേഖലയ്ക്ക് പുറത്തേക്കുള്ള ഇറാൻ്റെ ആദ്യത്തെ ആക്രമണ ശ്രമമായതിനാൽ ഇത് വലിയ സംഘർഷ സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, രണ്ടു മിസൈലുകളും ലക്ഷ്യത്തിലെത്തിയില്ല. ഒന്നാമത്തെ മിസൈൽ വഴിമധ്യേ തകരാറിലായപ്പോൾ, രണ്ടാമത്തേത് അമേരിക്കൻ യുദ്ധക്കപ്പൽ പ്രയോഗിച്ച SM-3 ഇൻ്റർസെപ്റ്റർ ഉപയോഗിച്ച് തകർത്തുവെന്നാണ് സൂചന. എന്നാൽ അതിനെ പൂർണമായി നശിപ്പിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ഈ ആക്രമണശ്രമം ഇറാൻ്റെ സൈനിക ശേഷിയെക്കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തുന്നു. ഇസ്രയേലും യുഎസും ഇറാന്റെ ആയുധശേഖരം തകർത്തുവെന്ന് പലപ്പോഴും മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തുമ്പോഴും ഇറാനിൽ നിന്ന് ഏകദേശം 3,795 കിലോമീറ്റർ അകലെയുള്ള ഡിയേഗോ ഗാർസിയയെ ലക്ഷ്യമിട്ടത്, അവരുടെ മിസൈൽ ശേഷി പറഞ്ഞതിലധികമാകാമെന്ന സൂചനയാണ് നൽകുന്നത്. മുൻപ് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഇറാൻ തൻ്റെ മിസൈൽ പരിധി 2,000…
Read More »