World

    • അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 14 വര്‍ഷം തടവ്; 10 വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

      ഇസ്ലാമാബാദ്: തോഷാഖാന അഴിമതി കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീവിയ്ക്കും 14 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇസ്ലാമാബാദ് കോടതി. 10 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കോടതി വിലക്കി. 78.7 കോടി പാക്കിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായിരുന്ന 2018-22 കാലത്തു വിദേശത്ത്‌നിന്നു ലഭിച്ച 14 കോടി പാക്കിസ്ഥാന്‍ രൂപ വിലവരുന്ന സമ്മാനങ്ങള്‍ കുറഞ്ഞവിലയ്ക്കു സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലേലത്തില്‍ വാങ്ങിയ ശേഷം മറിച്ചുവിറ്റുവെന്നതാണ് കേസ്. തോഷാഖാന എന്നാല്‍ ഖജനാവ് എന്നാണ് അര്‍ഥം. രഹസ്യസ്വഭാവമുളളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ രേഖകള്‍ പരസ്യമാക്കിയ കേസില്‍ ഇമ്രാന്‍ഖാനെ ഇന്നലെ 10 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തോഷാഖാന കേസില്‍ കോടതിവിധി വരുന്നത്. ഇമ്രാന് പുറമെ മുന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിക്കും കോടതി ഇന്നലെ പത്ത് വര്‍ഷം തടവ് വിധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ ഇമ്രാന്‍ഖാന്‍ ഇപ്പോള്‍ ജയിലിലാണ്. ഫെബ്രുവരി എട്ടിന് പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന…

      Read More »
    • വെസ്റ്റ് ബാങ്കിലെ ആശുപത്രിയില്‍ ഇസ്രയേലിന്റെ കമാന്‍ഡോ ആക്രമണം; സൈനികരെത്തിയത് രോഗികളുടേയും ഡോക്ടര്‍മാരുടേയും വേഷത്തില്‍

      ജറുസലേം: വെസ്റ്റ് ബാങ്കിലെ ഇബ്‌ന് സിന ആശുപത്രിയില്‍ കമാന്‍ഡോ ആക്രമണം നടത്തി ഇസ്രയേല്‍. ഡോക്ടര്‍മാരുടെയും രോഗികളുടെയും വേഷം ധരിച്ചെത്തിയ ഇസ്രയേല്‍ കമാന്‍ഡോകള്‍ മൂന്ന് പേരെ വധിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരും ഭീകരരാണെന്നും അവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നുമാണ് ഇസ്രയേല്‍ വിശദീകരണം. എന്നാല്‍, മൂന്ന് പേരെയും ചികിത്സയിലിരിക്കെ ആശുപത്രിക്കിടക്കയില്‍ വച്ച് തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഹമാസ് അംഗമാണ്. മറ്റ് രണ്ട് പേര്‍ ഇസ്ലാമിക് ജിഹാദിന്റെയും. കൊല്ലപ്പെട്ട ബസേല്‍ അല്‍ ഗവാസി ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടയാളായിരുന്നുവെന്നും ആശുപത്രിവൃത്തങ്ങള്‍ പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം ഗാസയില്‍ താത്കാലിക വെടിനിര്‍ത്തലിനുള്ള പുതിയ നിര്‍ദ്ദേശം പഠിക്കുകയാണെന്ന് ഹമാസ് വിശദമാക്കുന്നത്. ഇസ്രായേല്‍, യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ രൂപീകരിച്ച ചട്ടക്കൂട് ചര്‍ച്ചചെയ്യാന്‍ ക്ഷണം ലഭിച്ചെന്നും ഇസ്മായില്‍ ഹനിയേ സ്ഥിരീകരിച്ചു. കൂടുതല്‍ ഇസ്രയേല്‍ ബന്ദികളെ വിട്ടയച്ചാല്‍ ആറ് ആഴചത്തെ വെടിനിര്‍ത്തല്‍ എന്നാണ് നിര്‍ദ്ദേശം. എന്നാല്‍, ഹമാസിന്റെ മുന്‍ഗണന…

      Read More »
    • ഇസ്രായേലിന്റെ ‘പൊട്ടാത്ത’  സ്ഫോടക വസ്തുക്കളാണ് ഹമാസിന്റെ പ്രധാന ആയുധം; മൂന്നു മാസങ്ങൾ പിന്നിട്ടിട്ടും  പോരാട്ടവീര്യത്തിന് ഒട്ടു കുറവില്ലാതെ ഹമാസ്

      ഗാസ: ഹമാസിന് ആയുധം കിട്ടുന്ന വഴി കണ്ട് ഞെട്ടി ഇസ്രായേൽ.എവിടെ നിന്ന് ഇത്രയധികം ആയുധം ഹമാസ് ഭീകരര്‍ക്ക് ലഭിക്കുന്നുവെന്ന് അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായ് ഉയര്‍ന്നിരിക്കെയാണ് ഇസ്രായേൽ സേന തന്നെ അത് കണ്ടെത്തിയത്. ഇസ്രയേല്‍ സേന കയറി അടിച്ചിട്ടും ആയുധപ്പുരകള്‍ റെയ്ഡ് ചെയ്തിട്ടും ഇപ്പോഴും ഹമാസിന്റെ ആവനാഴിയില്‍ നിരവധി ആയുധങ്ങൾ ബാക്കിയായതോടെ എല്ലാം കണ്ണുകളും ഇറിനിലേക്കായിരുന്നു.എന്നാൽഒക്‌ടോബര്‍ 7ലെ ആക്രമണങ്ങളിലും ഗാസയിലെ യുദ്ധത്തിലും ഹമാസ് ഉപയോഗിച്ച ആയുധങ്ങള്‍ ഇസ്രായേലിന്റേതു തന്നെയായിരിന്നു. മൂന്നു മാസത്തിലധികമായി യുദ്ധം തുടര്‍ന്നിട്ടും ഇസ്രായിലിന് എതിരായ ഹമാസിന്റെ പോരാട്ടവീര്യത്തിന് ഒട്ടു കുറവില്ല. ഒക്‌ടോബര്‍ 7ലെ ആക്രമണങ്ങളിലും ഗാസയിലെ യുദ്ധത്തിലും ഹമാസ് ഉപയോഗിച്ച ആയുധങ്ങള്‍ എവിടെനിന്നെന്നത് അന്നുമുതലേ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുടെ പേര് പലരും ഉന്നയിക്കുന്നു. എന്നാല്‍ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത സ്രോതസ്സില്‍ നിന്നായിരുന്നു ഹമാസിന് ആയുധങ്ങൾ കിട്ടിക്കൊണ്ടിരുന്നത്. ഗാസ മുനമ്ബില്‍ ഇസ്രായേല്‍ സൈന്യം ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഹമാസ് ഇത്രയധികം സായുധരായത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ വര്‍ഷങ്ങളായി, വിശകലന…

      Read More »
    • മാലദ്വീപ് പ്രസിഡന്റ് മുയിസുവിനെ ഇംപീച്ച്‌ ചെയ്യാൻ പ്രതിപക്ഷ നീക്കം

      മാലി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച്‌ ചെയ്യാൻ പ്രതിപക്ഷത്തിന്റെ നീക്കം.മുഖ്യപ്രതിപക്ഷമായ മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയാണ്(എം.ഡി.പി) പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്യാൻ ഒരുങ്ങുന്നത്. ഇംപീച്ച്‌മെന്റിനായുള്ള നടപടികള്‍ പ്രതിപക്ഷം പാർലമെന്റില്‍ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഡെമോക്രാറ്റുകളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എം.ഡി.പി മുയിസുവിനെതിരെ നീക്കം നടത്തുന്നത്. എം.ഡി.പിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 34 അംഗങ്ങള്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൈനയോട് കടുത്ത ആഭിമുഖ്യം പുലർത്തുന്ന മുയിസു അടുത്തിടെ ചൈനീസ് ചാരക്കപ്പലിന് രാജ്യത്ത് നങ്കൂരമിടാൻ അനുവാദം നല്‍കിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ഇതെ ചൊല്ലി പാർലമെന്റില്‍ വലിയ ബഹളമുണ്ടായി. മുയിസു പ്രസിഡൻറായി അധികാരമേറ്റതു മുതല്‍ ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധം വഷളായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ ചൊല്ലിയാണ് പ്രശ്നം തുടങ്ങിയത്.

      Read More »
    • ഇസ്രായേലിനായി ചാരപ്രവര്‍ത്തി നടത്തിയ നാലു പേരെ ഇറാൻ വധിച്ചു

      ടെഹ്റാൻ: ഇസ്രായേലിനായി ചാരപ്രവര്‍ത്തി നടത്തിയ നാലു പേരെ ഇറാൻ വധിച്ചു.ഇവരുടെ അപ്പീല്‍ ഇറാൻ സുപ്രിംകോടതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്. മുഹമ്മദ് ഫറാമർസി, മുഹ്‌സിൻ മസ്‌ലൗം, വഫ അസർബാർ, പെജ്മാൻ ഫതേഹി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. 2022 ജൂലൈയിലാണ് ഇവർ ഇറാൻ ഇന്റലിജൻസിന്റെ പിടിയിലായത്.  ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ നിർദേശപ്രകാരം ഇറാൻ പ്രതിരോധ മന്ത്രാലയത്തിനായി ഉപകരണങ്ങള്‍ നിർമിക്കുന്ന ഇസ്ഫഹാനിലെ ഫാകട്‌റിയില്‍ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടു എന്നതാണ് ഇവർക്കെതിരായ കുറ്റം. ആഫ്രിക്കൻ രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ മൊസാദിന്റെ നേതൃത്വത്തില്‍ ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ ആരോപണം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കോടതി വധശിക്ഷ വിധിച്ചത്.പാക്കിസ്ഥാൻ സ്വദേശികളാണ് നാലുപേരും എന്നാണ് ലഭിക്കുന്ന വിവരം.

      Read More »
    • ജോർദ്ദാനിൽ യുഎസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെതിരെ പടയൊരുക്കം; പങ്കില്ലെന്ന് ഇറാൻ

      ടെഹ്റാൻ: ജോർദാനിലെ യുഎസ് സൈനിക താവള ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാൻ. യുഎസ് മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കരുതെന്നും ഇറാൻ അറിയിച്ചു. യുഎസ് നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും യുഎസ് സൈന്യവും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളും തമ്മില്‍ സംഘർഷമുണ്ടെന്നും ഇതാണ് പ്രത്യാക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് ഇറാൻ വിശദീകരണം. വടക്കുകിഴക്കൻ ജോർദാനില്‍ സിറിയൻ അതിർത്തിക്ക് സമീപം ഇന്നലെ രാത്രി നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് തീർച്ചയായും തിരിച്ചടിക്കുമെന്ന് യുഎസ് ഇന്നലെ പ്രതികരിച്ചിരുന്നു.ഇറാൻ അനുകൂല സായുധ സംഘടനാ കൂട്ടായ്മ ഇസ്ലാമിക് റസിസ്റ്റൻസാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സംഭവത്തിൽ ഇറാനെ നേരിട്ട് ആക്രമിക്കണമെന്ന് നിരവധി യുഎസ് സെനറ്റർമാർ എക്സില്‍ ആവശ്യപ്പെട്ടു. അതേസമയം സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിന്റെ തെക്ക് ഭാഗത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പറേഷൻ അംഗങ്ങളുടെ ശക്തമായ സാന്നിധ്യമുള്ള സയ്യിദ സെയ്നബ് പ്രദേശത്താണ് വ്യോമാക്രമണം നടന്നത്.ഇതിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ജലീല്‍ അബ്ബാസ് ജിലാനിയുമായി ഫോണിൽ…

      Read More »
    • മൊണാലിസേ നിന്റെ ചിരി! സൂപ്പ് ആക്രമണത്തിലും മായാതെ വിശ്വസുന്ദരിയുടെ പുഞ്ചിരി

      പാരിസ്: ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസായ ‘മൊണാലിസ’ പെയിന്റിംഗിലേക്ക് മത്തങ്ങ സൂപ്പ് എറിഞ്ഞ് പ്രതിഷേധം.16 ാം നൂറ്റാണ്ടില്‍ വരച്ച ചിത്രം സൂക്ഷിച്ചിരിക്കുന്ന പാരീസിലെ ല്യൂവര്‍ മ്യൂസിയത്തില്‍ ഇന്നലെയാണ് സംഭവം. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം ഉള്ളതിനാല്‍ ചിത്രത്തിന് കേടുപാടില്ല. മെച്ചപ്പെട്ട വേതനത്തിനും തൊഴില്‍ സാഹചര്യത്തിനുമായി ഫ്രഞ്ച് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രണ്ട് സ്ത്രീകളാണ് സൂപ്പ് എറിഞ്ഞത്. ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണത്തിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും കലയേക്കാള്‍ പ്രാധാന്യം അതിനാണെന്നും ‘ഫുഡ് കൗണ്ടര്‍അറ്റാക്ക്’ എന്ന സംഘടനയിലെ പ്രതിഷേധക്കാര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. ഇവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചു.

      Read More »
    • ജോർദാനിലെ യുഎസ് സൈനിക താവളത്തില്‍ ഡ്രോണ്‍ ആക്രമണം; മൂന്ന്  സൈനികർ കൊല്ലപ്പെട്ടു

      അമ്മാൻ: ജോർദാനിലെ യുഎസ് സൈനിക താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള സൈനിക ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഒക്‌ടോബർ 7-ന് ഹമാസ്-ഇസ്രായേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് യു.എസ. സൈനികർ ഈ മേഖലയില്‍ കൊല്ലപ്പെടുന്നമത്. ഇതോടെ യുദ്ധം വ്യാപിക്കുകയാണോ എന്ന ഭീതിയും ഉയർന്നിട്ടുണ്ട്. ‘സൈനികരുടെ മഹാത്യാഗം നമ്മുടെ രാജ്യം ഒരിക്കലും മറക്കില്ല,’ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒറ്റവാക്കിലാണ് ഇതിനോട് പ്രതികരിച്ചത്. ‘അമേരിക്കയെയും ഞങ്ങളുടെ സൈനികരെയും ഞങ്ങളുടെ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിച്ചിരിക്കും,’ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

      Read More »
    • വിദേശ കപ്പലിന് നേരെ ഹൂതി ആക്രമണം;  കുതിച്ചെത്തി ഇന്ത്യൻ നാവിക സേന 

      ന്യൂഡല്‍ഹി: ഗള്‍ഫ് ഓഫ് ഏദനില്‍ ചരക്ക് കപ്പിലിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന് പിന്നാലെ സഹായമെത്തിച്ച്‌ ഇന്ത്യന്‍ നാവിക സേന. ബ്രിട്ടീഷ് എണ്ണക്കപ്പലായ മര്‍ലിൻ ലൂണ്ടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ കപ്പലിലെ ജീവനക്കാരില്‍ 22 പേരും ഇന്ത്യക്കാരാണ്. ആക്രമണത്തിന് പിന്നാലെ അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ നശീകരണ ശേഷിയുള്ള പടക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണം സഹായവുമായി എത്തിയത്. മിസൈല്‍ ആക്രമണത്തില്‍ ചരക്ക് കപ്പലിന് തീപിടിച്ചിരുന്നു. ഇത് നിയന്ത്രണ വിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ നാവിക സേനാ കപ്പല്‍ പങ്കാളികളായി. യെമനിലെ ഹൂതികളാണ് കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടരുന്നതിനിടെ യെമനിലെ ഹൂതി വിമതർ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളെ ആക്രമിക്കുന്നത് തുടരുകയാണ്. ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് സേനാ മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 18നും ഇതേപോലൊരു ഇടപെടൽ ഐ.എന്‍.എസ് വിശാഖപട്ടണം നടത്തിയിരുന്നു.

      Read More »
    • സൗദി അറേബ്യയിലെ ആദ്യ മദ്യശാല റിയാദില്‍ തുറന്നു

      റിയാദ്: സൗദി അറേബ്യയിലെ ആദ്യ മദ്യശാല റിയാദില്‍ തുറന്നു.1952ല്‍ മദ്യനിരോധനം നിലവില്‍വന്നശേഷം ആദ്യമായാണ് ഇങ്ങനെയൊരു നീക്കം. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് മദ്യശാല തുറന്നത്.മദ്യം ആവശ്യമുള്ള മുസ്‌ലിമിതര നയതന്ത്ര ഉദ്യോഗസ്ഥര്‍ ‘ഡിപ്ലോ ആപ്പ്’ എന്നമൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ചെയ്യണം. ഇവര്‍ക്ക് മാസം നിശ്ചിതയളവ് മദ്യം വാങ്ങാം.  21 വയസ്സില്‍ താഴെയുള്ളവരെ മദ്യശാലയില്‍ കയറ്റില്ല.അതേപോലെ സ്റ്റോറില്‍ ഫോട്ടോഗ്രഫിയും നിരോധിച്ചിട്ടുണ്ട്. പ്രതിമാസ ക്വാട്ട അടിസ്ഥാനമാക്കിയായിരിക്കും മദ്യ വില്‍പ്പന. സൗദി സമൂഹത്തെ കൂടുതല്‍ ഉദാരവത്കരിക്കുന്നതിനും അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

      Read More »
    Back to top button
    error: