Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

യുദ്ധം നിര്‍ത്താന്‍ പ്രധാന തടസം ഖത്തറിലെ ഹമാസ് നേതാക്കളെന്ന് നെതന്യാഹു; ബന്ദി കൈമാറ്റവും അട്ടിമറിക്കുന്നു; ഗാസ സിറ്റി അടിമുടി തകര്‍ത്ത് ഐഡിഎഫിന്റെ നീക്കം; രണ്ടു ദിവസത്തിനിടെ ഒഴിഞ്ഞത് മൂന്നുലക്ഷത്തോളം ജനങ്ങള്‍

ജെറുസലേം: ഖത്തറില്‍ ജീവിക്കുന്ന ഹമാസ് നേതാക്കളാണു ബന്ദികളെ വിട്ടയയ്ക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രധാന തടസമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ ജനങ്ങളെക്കുറിച്ചു ഹമാസ് തലവന്‍ ചിന്തിക്കുന്നില്ല. എല്ലാ വെടിനിര്‍ത്തല്‍ കരാറുകളും ഇല്ലാതാക്കാന്‍ മുമ്പില്‍ നില്‍ക്കുന്നതും ഹമാസ് നേതാവാണെന്നും നെതന്യാഹു തുറന്നടിച്ചു.

Signature-ad

എന്നാല്‍, വെടിനിര്‍ത്തല്‍ കരാറുകളെ ഇല്ലാതാക്കുന്നതാണ് ഖത്തറിലെ ആക്രമണമെന്നാണു ഹമാസിന്റെ നിലപാട്. ഗാസ സിറ്റി പിടിക്കാന്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ 2,80,000 ജനങ്ങള്‍ ഒഴിഞ്ഞുപോയെന്നാണ് ഐഡിഎഫിന്റെ കണക്ക്. 70,000 ആളുകളോളം ഒഴിഞ്ഞു പോയെന്നാണു ഹമാസിന്റെ കണക്ക്.

ഈയാഴ്ച ആദ്യം ഹമാസ് നോട്ടീസ് ആയും ശബ്ദ സന്ദേശമായും ഫോണിലേക്കുള്ള സന്ദേശങ്ങളായും ഗാസയിലെ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇപ്പോഴും ദിവസേന നോട്ടീസുകള്‍ ഗാസയില്‍ അറബി ഭാഷയില്‍ വിതരണം ചെയ്യുന്നുണ്ട്. ഗാസയില്‍ യുദ്ധമാരംഭിച്ചതിനുശേഷം 20 ലക്ഷത്തിലേറെ ആളുകളാണ് ഒഴിഞ്ഞുപോയത്.

‘ഹ്യുമാനിറ്റേറിയന്‍ സോണി’ലേക്കു സുരക്ഷിതമായി നീങ്ങാനാണ് ഇസ്രയേല്‍ നിര്‍ദേശം നല്‍കയിട്ടുള്ളത്. ഗാസ മുനമ്പിന്റെ തെക്കന്‍ ഭാഗത്താണ് ആക്രമണം ഒഴിവാക്കിയത്. എന്നാല്‍, ഇതു ഗാസയ്ക്കുള്ള സഹായങ്ങള്‍ വിതരണം ചെയ്യുന്നതിനെ ബാധിക്കുമെന്നാണു യുഎന്‍ മുന്നറിയിപ്പ്. തെക്കന്‍ മേഖലകള്‍ ഇപ്പോള്‍തന്നെ ജനങ്ങളെക്കൊണ്ടു നിറഞ്ഞു. ഇവിടേക്കു നീങ്ങാന്‍ മിക്കവര്‍ക്കും ആവശ്യത്തിനു പണമില്ലെന്നതും ചൂണ്ടിക്കാട്ടുന്നു.

അല്‍-റാഷിദ് തെരുവിലൂടെ തെക്കന്‍ വാഡി ഗാസയിലേക്കു നീങ്ങണമെന്നും ഹമാസിനെ ഇല്ലാതാക്കാനുള്ള ശക്തമായ യുദ്ധത്തിലാണെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ഗാസയിലെ ബഹുനില കെട്ടിടങ്ങളടക്കം നിലംപരിശാക്കിക്കൊണ്ടാണ് ഇസ്രയേലിന്റെ നീക്കങ്ങള്‍. ഡ്രോണ്‍ നിരീക്ഷണത്തിനൊപ്പം സ്‌നൈപ്പര്‍ സംഘങ്ങളടക്കം വിവിധ കേന്ദ്രങ്ങളില്‍ ജാഗരൂകരാണ്. ഹമാസ് ആയുധങ്ങള്‍ സംഭരിച്ചെന്നു കരുതുന്ന കെട്ടിടം കഴിഞ്ഞ ദിവസം ഇസ്രയേല്‍ തകര്‍ത്തു. ഇതുവരെ അഞ്ഞൂറോളം ലക്ഷ്യങ്ങള്‍ തകര്‍ത്തെന്നും ഐഡിഎഫ് അവകാശപ്പെടുന്നു.

Tens of thousands more Palestinians evacuated Gaza City over the past day, the Israeli military said on Saturday afternoon, bringing the total number of those who left the area in recent weeks to around 280,000, according to Israel Defense Forces estimates.

Back to top button
error: