പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; ഏഷ്യാ കപ്പില്‍ അനായാസ ജയം; തകര്‍പ്പന്‍ തുടക്കം നല്‍കി അഭിഷേക്; സിക്‌സര്‍ പറത്തി സൂര്യകുമാറിന്റെ ഫിനിഷിംഗ്; നിരാശരായി പാക് ആരാധകര്‍

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് സൂപ്പർ ഫോറിൽ പ്രവേശിച്ചു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകർന്നു. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ അവർക്ക് 127 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗിൽ 47 റൺസെടുത്ത് സൂര്യകുമാർ യാദവ് ഇന്ത്യയുടെ വിജയം അനായാസമാക്കി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് വേണ്ടി 44 പന്തില്‍ 40 റണ്‍സെടുത്ത സഹിബ്സാദാ ഫര്‍ഹാനാണ് ടീമിലെ ടോപ് സ്കോറര്‍. ഷഹീന്‍ ഷാ അഫ്രീദിയുെട ബാറ്റിങ്ങാണ് പാക്കിസ്ഥാന്‍ സ്കോര്‍ 127 റണ്‍സിലെത്തിച്ച്ത. 16 പന്തില്‍ 33 റണ്‍സുമായി ഷഹീന്‍ പുറത്താകാതെ നിന്നു. ട്വന്റി 20യില്‍ ഷഹീന്റെ ഉയര്‍ന്ന സ്കോറാണ്. മുന്നുവിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ സ്റ്റാര്‍ ബോളര്‍
ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ സയിം അയൂബ് പുറത്ത്. ഹര്‍ദിക് പാണ്ഡ്യ അയൂബിനെ ബുമ്രയുടെ കൈകളിലെത്തിച്ചു. രണ്ടാം ഓവറില്‍ വീണ്ടും ബുമ്ര – പാണ്ഡ്യ കൂട്ടുകെട്ടില്‍ പാക്കിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടമായി. മൂന്നാമനായി എത്തിയ മുഹമ്മദ് ഹാരിസ് മൂന്നുറണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് ബുമ്രയ്ക്ക്.. ക്യാച്ചെടുത്തത് ഹര്‍ദിക് പാണ്ഡ്യയും. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 42ന് രണ്ട് എന്നനിലയില്‍. ബുമ്ര മൂന്നോവറും പാണ്ഡ്യ രണ്ടോവറും വരുണ്‍ ചക്രവര്‍ത്തി ഓരോവറും പവര്‍പ്ലേയില്‍ എറിഞ്ഞു.
പവര്‍പ്ലേയ്ക്ക് പിന്നാലെ അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും ചേര്‍ന്ന് പാക്കിസ്ഥാന്‍ ബാറ്റിങ് നിരയെ കറക്കിവീഴത്തി. അപകടകാരിയായ ഫകര്‍ സമാനെയാണ് അക്സര്‍ ആദ്യം പുറത്താക്കിയത്. 15 പന്തില്‍ സമ്പാദ്യം 17 റണ്‍സ്. ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും അക്സറിന്റെ പന്തില്‍ വീണു. പത്തോവര്‍ പൂര്‍ത്തിയായപ്പോള്‍ പാക്കിസ്ഥാന്‍ 49/4 എന്ന നിലയില്‍ കുല്‍ദീപ് യാദവ് 18 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റും വീഴ്ത്തി. ഏഷ്യ കപ്പില്‍ മിന്നും ഫോം തുടരുന്ന കുല്‍ദീപിന്റെ വിക്കറ്റ് നേട്ടം ഇതോടെ ഏഴായി. യുഎഇയ്ക്കെതിരായ ആദ്യ മല്‍സരത്തില്‍ കുല്‍ദീപ് നാലുവിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. india-pakistan-asia-cup-win






