NEWS
    May 15, 2024

    (no title)

    World

    • ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ രണ്ട് സ്ത്രീകളെ തീവ്രവാദികൾ വെടിവച്ച്‌ കൊലപ്പെടുത്തി 

      ഗാസ: ക്രിസ്ത്യന്‍ പള്ളിയില്‍ രണ്ട് സ്ത്രീകളെ വെടിവച്ച്‌ കൊലപ്പെടുത്തി തീവ്രവാദികൾ. ഗസ്സയിലെ ഹോളി ഫാമിലി പാരിഷ് ചര്‍ച്ചിലാണ് സംഭവം. ഗാസയിലെ ഭൂരിഭാഗം ക്രിസ്ത്യന്‍ കുടുംബങ്ങളും യുദ്ധം ആരംഭിച്ചതുമുതല്‍ അഭയം തേടിയ പള്ളിയിലാണ് ആക്രമണമുണ്ടായത്. അമ്മയും മകളുമാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നഹിദ, മകള്‍ സമര്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേരും പള്ളി പരിസരത്തെ സിസ്റ്റേഴ്സ് കോണ്‍വെന്റിലേക്ക് നടക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്. വെടിവയ്പ്പില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേസമയം ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഹമാസും തോൽവി ഭയന്ന ഹമാസ് ലോക ശ്രദ്ധ ആകർഷിക്കാൻ നടത്തിയ നീക്കമാണ് ഇതെന്ന് ഇസ്രായേലും ആരോപിച്ചു ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ കീഴിലുള്ള പള്ളിയാണിതെന്നും അനാഥരേയും അംഗവൈകല്യമുള്ളവരേയും ഉൾപ്പെടെ താമസിപ്പിക്കുന്ന ചർച്ചിന് തങ്ങളാണ് സാമ്പത്തിക സഹായങ്ങൾ നൽകിവന്നിരുന്നതെന്നും ഇസ്രായേൽ അറിയിച്ചു .പള്ളിയുടെ കോമ്ബൗണ്ടിന്റെ തന്നെ ഭാഗമായ സിസ്റ്റേഴ്സ് ഓഫ് മദര്‍ തെരേസയുടെ കോണ്‍വെന്റിനെയും ആക്രമികൾ ലക്ഷ്യമിട്ടിരുന്നെന്നും ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു.

      Read More »
    • ഇന്ത്യക്കും ഇസ്രായേലിനുമൊപ്പം നിൽക്കരുത്; ആവശ്യവുമായി പാകിസ്ഥാൻ സൈനിക മേധാവി ന്യൂയോര്‍ക്കില്‍

      ന്യൂയോർക്ക് :ഗാസ, കശ്മീര്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ പാകിസ്ഥാൻ സൈനിക മേധാവി ന്യൂയോര്‍ക്കിലെത്തി. പാകിസ്ഥാൻ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തുകയും ഗാസയിലെയും കശ്മീരിലെയും നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇന്ത്യക്കും ഇസ്രായേലിനുമൊപ്പം നിൽക്കരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട ജനറൽ അസീം പലസ്തീൻ വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാട്  ആവര്‍ത്തിക്കുകയും ഗാസാ മുനമ്ബിലെ ശത്രുത ഉടൻ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്താൻ ഗുട്ടെറസിനോട് ആവശ്യപ്പെടുകയും ചെയ്തു, ഒരു മനുഷ്യ ദുരന്തം സംഭവിക്കുന്നത് തടയാൻ പാകിസ്ഥാൻ സൈന്യത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയ കരസേനാ മേധാവി, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

      Read More »
    • ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പുതിയ കുവൈറ്റ് അമീര്‍

      കുവൈറ്റ്‌സിറ്റി: കുവൈറ്റ് പുതിയ അമീറിനെ പ്രഖ്യാപിച്ചു. ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് പുതിയ കുവൈറ്റ് അമീര്‍. ലോകത്തെ ഏറ്റവും പ്രായമുള്ള കിരീടാവകാശി എന്ന നിലയിലാണ് നേരത്തെ മുതല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ 83 വയസ്സുകാരനാണ് അഹമ്മദ് അല്‍ ജാബര്‍. കഴിഞ്ഞ ദിവസം അന്തരിച്ച കുവൈറ്റ് അമീറിന്റെ പിന്‍ഗാമിയായി ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അധികാരമേല്‍ക്കുമെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമാണ് പ്രഖ്യാപിച്ചത്. താമസിയാതെ ഷൈയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈറ്റ് അമീറായി സ്ഥാനമേറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ മരണത്തെത്തുടര്‍ന്ന് 2020 ഒക്ടോബര്‍ മുതല്‍ ഷെയ്ഖ് മെഷാല്‍ കുവൈറ്റിന്റെ കിരീടാവകാശിയാണ്. 1940-ല്‍ ജനിച്ച ഷെയ്ഖ് മെഷാല്‍, പരേതനായ ഷെയ്ഖ് നവാഫിന്റെ അര്‍ദ്ധസഹോദരനും 1921 മുതല്‍ 1950 വരെ കുവൈത്ത് ഭരിച്ചിരുന്ന, കുവൈറ്റിന്റെ പത്താമത്തെ ഭരണാധികാരി പരേതനായ ഷെയ്ഖ്…

      Read More »
    • ഹമാസിനെ നശിപ്പിക്കാതെ മടക്കമില്ല: ഇസ്രയേല്‍

      ടെൽ അവീവ്: ഹമാസിനെ നശിപ്പിക്കാതെ മടക്കമില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊവാവ് ഗാലന്‍റ്.ഇതിന് മാസങ്ങളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍റെ സന്ദര്‍ശനത്തിനു പിന്നാലെയാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസിനെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ രണ്ടു പട്ടാളക്കാരുടേതടക്കം മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേലി സേന ഇന്നലെ അറിയിച്ചു. ഗാസയുടെ തെക്ക്, വടക്ക് മേഖലകളില്‍ ഇന്നലെയും ഇസ്രേലി സേന ആക്രമണം തുടര്‍ന്നു.ഇതിനിടെ ഗാസയില്‍ മരണം 18,787 ആയതായി ഹമാസിന്‍റെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

      Read More »
    • കാറിനുള്ളില്‍ വച്ച് 26 കാരിയായ അധ്യാപിക വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, കയ്യോടെ പൊക്കി മാതാവ്; സംഭവം ഇങ്ങനെ

             കാറിനുള്ളില്‍ വച്ച് വിദ്യാര്‍ഥിയുമായി  ലൈംഗിക ബന്ധത്തിലേര്‍പെട്ട അധ്യാപികയെ കയ്യോടെ പൊക്കി കുട്ടിയുടെ മാതാവ്. യുഎസിലെ നോര്‍ത് കാരോലൈനയിലാണ് ഞെട്ടിക്കുന്ന സംഭവം. 18 കാരനായ കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സൗത് മെക്ലെന്‍ബര്‍ഗ് ഹൈസ്‌കൂളിലെ ശാസ്ത്ര അധ്യാപിക ഗബ്രിയേല കര്‍ത്തായ ന്യൂഫെല്‍ഡിനെ (26) അറസ്റ്റ് ചെയ്തു. ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങി. മകന്റെ ഫോണില്‍ ട്രാകിങ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താണ് മാതാവ് അധ്യാപികയെ വിദഗ്ധമായി കുരുക്കിയത്. ഒരാളുടെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്ന ‘ലൈഫ് 360’ എന്ന ട്രാകിങ് ആപ്പാണ് മകന്റെ ഫോണില്‍ അമ്മ ഇന്‍സ്റ്റാള്‍ ചെയ്തത്. ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സകര്‍ബര്‍ഗിന്റെ സഹോദരി റാണ്ടിയെ ബോര്‍ഡ് അംഗമായുള്ള കംപനിയുടെ ആപാണ് ലൈഫ്360. 2008ല്‍ അവതരിപ്പിച്ച ആപിന് നിലവില്‍ 50 ദശലക്ഷം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്. കുട്ടികളെ നിരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്കിടയിലാണ് ലൈഫ്360 കൂടുതല്‍ ജനപ്രിയമായത്. മകന്‍ പതിവായി റഗ്ബി പരിശീലനത്തിന് എത്താത്തതിനെ തുടര്‍ന്നാണ് മാതാവ് കുട്ടിയുടെ ഫോണില്‍ ലൈഫ്…

      Read More »
    • കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു

      കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് (86) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചതിനെ തുടര്‍ന്ന് 2020 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ അര്‍ധ സഹോദരന്‍ കൂടിയായ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈത്തിന്റെ അമീറായി തിരഞ്ഞെടുക്കപ്പെട്ടത്. അരനൂറ്റാണ്ടിന്റെ ഭരണപരിചയവും വിവിധ മേഖലകളിലെ നിര്‍ണായക മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച മികവുമായാണ് ഷെയ്ഖ് നവാഫ് കുവൈത്ത് അമീറായി ചുമതലയേറ്റത്. അതിര്‍ത്തി കാക്കുന്നതിന് കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്‌കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ വരുത്തിയ ആഭ്യന്തര മന്ത്രിയുമെന്ന നിലയില്‍ മുന്‍പേ ശ്രദ്ധേയനായിരുന്നു. സാമൂഹിക-തൊഴില്‍ മന്ത്രി എന്ന നിലയില്‍ വിധവകള്‍, പ്രായമുള്ളവര്‍, അനാഥര്‍ എന്നിവരുടെ ക്ഷേമത്തിനായുള്ള നൂതന പദ്ധതികളുടെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം. പത്താമത്തെ അമീര്‍ ആയിരുന്ന ഷെയ്ഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പുത്രനായ ഷെയ്ഖ് നവാഫ്,…

      Read More »
    • ഗാസയില്‍ ഐ.ഡി.എഫിന്‍െ്‌റ വെടിയേറ്റ് 3 ബന്ദികള്‍ കൊല്ലപ്പെട്ടു; ഹൃദയമഭദകമെന്ന് നെതന്യാഹു

      ജെറുസലം: ഒക്ടോബര്‍ അവസാനം ഗാസയില്‍ 3 ബന്ദികളെ അബദ്ധത്തില്‍ വെടിവച്ചു കൊന്നതായി ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. ജെറുസലമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെ ഹമാസില്‍ ഉള്‍പ്പെട്ടവരാണെന്നു കരുതിയാണ് ഇവരെ വെടിവച്ചതെന്നും, കൊല്ലപ്പെട്ടവര്‍ ഹമാസ് ബന്ദികളാക്കിയവരാണെന്ന് പിന്നീടാണ് മനസിലാക്കാനായതെന്നും സൈന്യം വ്യക്തമാക്കി. സംഭവം അതീവ ദുഃഖകരമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ പ്രതിരോധ സേന ഏറ്റെടുക്കുന്നതായി സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ യോതം ഹെയിം (28), സമര്‍ ഫവാദ് തലല്‍ക (22), അലോം ഷംരിസ് (26) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് വ്യക്തമാക്കി. മൂവരും ഇസ്രയേല്‍ പൗരന്‍മാരാണ്. ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തിനു പിന്നാലെ ഹമാസ് ബന്ദികളാക്കിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടവരാണിവര്‍. പിന്നീട് ഹമാസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട് ഓടുകയോ, ഉപേക്ഷിക്കപ്പെടുകയോ ചെയ്തതിനു പിന്നാലെയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ മൂവരും കൊല്ലപ്പെട്ടത്. അതേസമയം, യുഎസിന്റെ ഇടപെടലോടെ കഴിഞ്ഞ ദിവസം മുതല്‍ ഗാസയില്‍ സഹായങ്ങളെത്തിക്കാനായി…

      Read More »
    • ഇസ്രായേലിനോട് അള്ളാഹു കോപിക്കുമെന്ന് പ്രസംഗം ; പറഞ്ഞ് തീരും മുൻപ് കുഴഞ്ഞു വീണ് തുര്‍ക്കി എം പി

      അങ്കാറ : ഹമാസിനെ ദ്രോഹിക്കുന്ന ഇസ്രായേലിനോട് അള്ളാഹു കോപിക്കുമെന്ന് പറഞ്ഞ് തീരുന്നതിന് പിന്നാലെ ഇരിപ്പിടത്തില്‍ നിന്ന് കുഴഞ്ഞ് വീണ് തുര്‍ക്കി എം പി ഹസൻ ബിറ്റ്മെസ്. യാഥാസ്ഥിതിക ഫെലിസിറ്റി പാര്‍ട്ടിയുടെ അംഗമാണ് 53 കാരനായ ഹസൻ ബിറ്റ്മെസ് . തുര്‍ക്കി പാര്‍ലമെന്റ് പൊതു അസംബ്ലിയില്‍ ഇസ്രായേലിനെതിരെ പറഞ്ഞ് പൂര്‍ത്തിയാക്കും മുൻപ് അദ്ദേഹം  നിലത്ത് വീഴുകയായിരുന്നു. പിന്നാലെ അബോധാവസ്ഥയിലുമായി . പെട്ടെന്ന് തന്നെ നിയമസഭയിലെ സഹ അംഗങ്ങള്‍ ഹസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

      Read More »
    • ഈ ജന്‍മദിനം അവസാനത്തേതായിരിക്കട്ടെ! ഹമാസ് സ്ഥാപകദിനത്തില്‍ ‘സര്‍വനാശം’ ആശംസിച്ച് ഇസ്രായേല്‍

      ജറുസലേം: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹമാസിനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് മാസമായി ഇസ്രായേല്‍ കര, സമുദ്ര, വ്യോമാക്രമണം തുടരുകയും 18,500 ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ഹമാസിന്റെ 36-ാം സ്ഥാപക ദിനം. ഇത് പലസ്തീന്‍ ഗ്രൂപ്പിന്റെ അവസാന ജന്‍മദിനമായിരിക്കുമെന്നാണ് ഇസ്രായേല്‍ ആശംസിച്ചത്. ”36 വര്‍ഷം മുമ്പ് ഈ ദിവസമാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അതിന്റെ അവസാനത്തേതായിരിക്കട്ടെ” ഇസ്രായേല്‍ എക്‌സില്‍ കുറിച്ചു. ഹമാസിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ ജന്‍മദിന കേക്കില്‍ മെഴുകുതിരികള്‍ക്ക് പകരം റോക്കറ്റുകളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാസയെ ഹമാസില്‍നിന്ന് മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. അതേസമയം, യുദ്ധക്കെടുതിയില്‍ വലയുകയാണ് ഗാസയിലെ ജനങ്ങള്‍. ഭക്ഷ്യക്ഷാമം രൂക്ഷമാണ്. മൂന്ന് മാസത്തെ നിരന്തരമായ ബോംബാക്രമണം ദൈനംദിന ജീവിതത്തെ തളര്‍ത്തിയിരിക്കുകയാണ്. തെക്കന്‍ ഗാസയിലെ ഈജിപ്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഫ പ്രദേശത്ത് പരിമിതമായ സഹായ വിതരണം നടക്കുന്നുണ്ടെന്ന് യുഎന്‍ ഹ്യൂമാനിറ്റേറിയന്‍ ഓഫീസ് ഛഇഒഅ അറിയിച്ചു. വടക്കന്‍ ഗാസയിലേക്ക് ഒരു സഹായവും ലഭിക്കുന്നില്ല.…

      Read More »
    • യുദ്ധം അവസാനഘട്ടത്തിലേക്ക് ;ഹമാസ് ടണലുകളില്‍ ഇസ്രയേല്‍ കടല്‍ വെള്ളം പമ്ബ് ചെയ്‌തു തുടങ്ങി

      ഗാസ: ഹമാസ് കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നു എന്ന് ആരോപിക്കപ്പെട്ട ടണലുകളില്‍ ഇസ്രയേല്‍ കടല്‍ വെള്ളം പമ്ബ് ചെയ്‌തു തുടങ്ങി. പരിമിതമായ തോതില്‍, കരുതലോടെയാണ് പമ്ബിംഗ് എന്നാണ് വിവരം.ടണലുകളില്‍ ബന്ദികളെ പാര്‍പ്പിച്ചിട്ടുണ്ടോ എന്ന ആശങ്കയുമുണ്ട്. അവര്‍ക്കു എന്തെങ്കിലും സംഭവിച്ചാല്‍ അതൊരു യുദ്ധക്കുറ്റമാവും എന്നതാണ് ഇസ്രയേലി സൈന്യത്തിന്റെ പരിമിതി. ഇതിനായി ഇസ്രയേലി സേന അഞ്ചു പമ്ബുകള്‍ അല്‍ ശാത്തി അഭയാര്‍ഥി ക്യാമ്ബില്‍ നിന്ന് ഒരു മൈല്‍ അകലെ സ്ഥാപിച്ചിരുന്നു. മണിക്കൂറില്‍ പതിനായിരക്കണക്കിനു ക്യൂബിക് മീറ്റര്‍ വെള്ളം പമ്ബ് ചെയ്യാൻ അവയ്ക്കു കഴിയും. അതേസമയം ടണലുകളില്‍ ബന്ദികള്‍ ഇല്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ടെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ബന്ദികളില്‍ യുഎസ് പൗരന്മാരും ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

      Read More »
    Back to top button
    error: