Breaking NewsIndiaNewsthen SpecialWorld

പഞ്ചാബി വിദ്യാര്‍ത്ഥി വിസയില്‍ റഷ്യയിലേക്ക് പോയി ; മോസ്‌കോയില്‍ ഒരു തൊഴിലാളിയായി ജോലി ചെയ്യുമ്പോള്‍ റഷ്യന്‍ സൈന്യം പിടികൂടി ; ഉക്രയിന്‍ യുദ്ധമുഖത്തേക്ക് അയച്ച ആറുപേരെ കാണാതായി

ചണ്ഡീഗഡ് : പഞ്ചാബില്‍ നിന്നും വിദ്യാര്‍ത്ഥിവിസയില്‍ മോസ്‌ക്കോയിലേക്ക് പോയ ഇന്ത്യാക്കാരനെ റഷ്യന്‍ സൈന്യം പിടികൂടി യുദ്ധമുഖത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്നുള്ള 25 വയസ്സുകാരന്‍ ബൂട്ടാ സിംഗാണ് കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി വിസയില്‍ മോസ്‌കോയിലേക്ക് പോയതും റഷ്യന്‍ സൈന്യം പിടികൂടുകയും ചെയ്തത്.

2024 ഒക്ടോബര്‍ 24-നാണ് ബൂട്ടാ സിംഗ് ഡല്‍ഹിയിലെ ഒരു ഏജന്റ് വഴി 3.5 ലക്ഷം രൂപ നല്‍കി റഷ്യയിലേക്ക് പോയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മോസ്‌കോയില്‍ ഒരു തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹത്തെ ഈ വര്‍ഷം ഓഗസ്റ്റ് 18-ന് റഷ്യന്‍ സേന പിടികൂടുകയായിരുന്നു. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയില്‍, ബൂട്ടാ സിംഗ് തന്നെ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള മറ്റു 14-ഓളം പേര്‍ക്കൊപ്പം പരിശീലന മില്ലാതെ നിര്‍ബന്ധിതമായി സൈനിക ക്യാമ്പുകളിലേക്ക് കൊണ്ടുപോ വുകയാ ണെന്ന് വെളിപ്പെടുത്തി. ഇവരില്‍ അഞ്ചോ ആറോ പേരെ മുന്‍നിരയിലേക്ക് അയച്ച ശേഷം കാണാതായെന്നും അദ്ദേഹം അവകാശപ്പെട്ടു.

Signature-ad

സെപ്റ്റംബര്‍ 12-നാണ് ബൂട്ടാ സിംഗ് അവസാനമായി വാട്ട്സ്ആപ്പ് വോയിസ് മെസ്സേജ് വഴി കുടുംബവുമായി ബന്ധപ്പെട്ടത്. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ല. ഈ വിഷയത്തില്‍ ദുരിതത്തിലായ കുടുംബം, ബൂട്ടാ സിംഗിനെ സുരക്ഷിതമായി തിരിച്ചെ ത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ”ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ഞങ്ങളുടെ മകനെ വിദേശത്തേക്ക് അയച്ചത്. ഇപ്പോള്‍ അവന്റെ ജീവനെക്കുറിച്ച് ഞങ്ങള്‍ ഭയപ്പെടുന്നു. അവനെ തിരികെ ഇന്ത്യയില്‍ എത്തിക്കണം.” ബൂട്ടാ സിംഗിന്റെ അമ്മ പറഞ്ഞു.

കര്‍ഷകനായ റാം സിംഗിന്റെ ഏക മകനാണ് ബൂട്ടാ സിംഗ്. അദ്ദേഹത്തിന് രണ്ട് സഹോദരിമാരുണ്ട്. 2019-ല്‍ സിംഗപ്പൂരില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 2024-ലാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. പിന്നീട് യൂട്യൂബില്‍ നിന്ന് ലഭിച്ച ഒരു ബന്ധം വഴി ഡല്‍ഹിയിലെ ഏജന്റുമായി ബന്ധപ്പെടുകയും റഷ്യയിലേക്ക് പോകുകയും ചെയ്തു. അതിനിടെ, ബൂട്ടാ സിംഗിന്റെ കുടുംബം എംഎല്‍എ ദേവിന്ദര്‍ജിത് സിംഗ് ലഡ്ഡി ധോസെനെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹമില്ലാത്തതുകൊണ്ട് സാധിച്ചില്ല. വിഷയം പഞ്ചാബ് മുഖ്യമന്ത്രി യുമായി സംസാരിച്ച് എല്ലാ സഹായവും ഉറപ്പുനല്‍കുമെന്ന് എംഎല്‍എ അവരെ പിന്നീട് അറിയിച്ചു.

വിദേശകാര്യ മന്ത്രാലയം മോസ്‌കോയിലെയും ഡല്‍ഹിയിലെയും റഷ്യന്‍ അധികാരിക ളുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും. ‘റഷ്യന്‍ സൈന്യത്തില്‍ ചേരാനുള്ള ഏതൊരു വാഗ്ദാനത്തില്‍ നിന്നും എല്ലാ ഇന്ത്യന്‍ പൗരന്മാരും വിട്ടുനില്‍ക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ കഴിഞ്ഞ ആഴ്ച പറഞ്ഞു.

Back to top button
error: