Breaking NewsLead NewsNewsthen SpecialWorld

മുന്‍ മിസ് സ്വിറ്റ്സര്‍ലന്‍ഡ് ഫൈനലിസ്റ്റ് സുന്ദരിയെ ഭര്‍ത്താവ് കഴൂത്തുഞെരിച്ചു കൊലപ്പെടുത്തി ; പിന്നീട് വെട്ടിനുറുക്കി അരച്ചുകലക്കി രാസലായനിയില്‍ ലയിപ്പിച്ചു ; ഒട്ടിപ്പിടിച്ച ചര്‍മ്മഭാഗങ്ങളും, അസ്ഥി കഷണങ്ങളും കണ്ടെടുത്തു

മൂന്‍ മിസ് സ്വിറ്റ്‌സര്‍ലണ്ട് മത്സരത്തിലെ ഫൈനലിസ്റ്റായ സുന്ദരിയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അരച്ചു പള്‍പ്പാക്കി രാസലായനിയില്‍ കലര്‍ത്തി. സ്വിസ് സ്വകാര്യതാ നിയമങ്ങള്‍ പ്രകാരം തോമസ് എന്ന് മാത്രം പേര് നല്‍കിയിട്ടുള്ള 43-കാരന്‍, തന്റെ ഭാര്യയായിരുന്ന 38-കാരിയായ ക്രിസ്റ്റീന ജോക്‌സിമോവിച്ചിനെ 2024-ല്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ശേഷം ശരീരം കഷണങ്ങളാക്കുകയും ചെയ്‌തെന്നാണ് കേസ്.

തോമസിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ബിന്നിംഗെമിലെ അവരുടെ വീട്ടില്‍ വെച്ചായിരുന്നു കൃത്യം നടത്തിയത്. ഒരു ജിഗ്സോ കത്തി ഉപയോഗിച്ച് ശരീരം പല കഷണങ്ങളായി വെട്ടിമുറുക്കിയ ശേഷം അവരുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുകയും, പിന്നീട് ശരീരഭാഗങ്ങള്‍ ഒരു ഇന്‍ഡസ്ട്രിയല്‍ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അരിഞ്ഞതിന് ശേഷം രാസ ലായനിയില്‍ ലയിപ്പിക്കുകയും ചെയ്തു. ചില അവശിഷ്ടങ്ങള്‍ ‘പള്‍പ്പ് രൂപത്തിലാക്കി’ ലയിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് പിന്നീട് ബ്ലെന്‍ഡറും അതില്‍ ഒട്ടിപ്പിടിച്ച ചര്‍മ്മഭാഗങ്ങളും, അസ്ഥി കഷണങ്ങളും കണ്ടെടുത്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

ഭാര്യയുടെ ശരീരം ഛേദിക്കുമ്പോള്‍ തോമസ് തന്റെ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കാണുകയായിരുന്നുവെന്ന് കോടതി രേഖകളില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍, തോമസ് അവരുടെ ഇടുപ്പെല്ലുകള്‍ ഒടിച്ചതായും, കൈകാലുകള്‍ നീക്കം ചെയ്തതായും, നട്ടെല്ല് മുറിച്ചതായും, ഒടുവില്‍ തലയറുത്തതായും കണ്ടെത്തി. ബ്ലാക്ക് ബാഗില്‍ നിന്ന് പുറത്തേക്ക് തള്ളിനിന്ന സ്വര്‍ണ്ണനിറമുള്ള മുടി കണ്ട ക്രിസ്റ്റീനയുടെ പിതാവാണ് വീടിന്റെ അലക്കു മുറിയില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയതെന്ന് ഒരു സുഹൃത്ത് ദി ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.

ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് തോമസ് ആദ്യം പറഞ്ഞത്. എന്നാല്‍, മാര്‍ച്ച് മാസത്തില്‍ താന്‍ അവളെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചു. അവള്‍ കത്തികൊണ്ട് തന്നെ ആക്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ത്ഥം ചെയ്തതാണെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍, ക്രിസ്റ്റീനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് ഫോറന്‍സിക് വിദഗ്ദ്ധര്‍ എത്തിയത്, ആക്രമണത്തിന് തെളിവുകളൊന്നും ലഭിച്ചില്ല. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.

ക്രിസ്റ്റീന ജോക്‌സിമോവിച്ച് മിസ് നോര്‍ത്ത് വെസ്റ്റ് സ്വിറ്റ്സര്‍ലന്‍ഡ് കിരീടം നേടുകയും 2007-ലെ മിസ് സ്വിറ്റ്സര്‍ലന്‍ഡ് ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് അവര്‍ ഒരു കാറ്റ്വാക്ക് പരിശീലകയാകുകയും 2013-ലെ മിസ് യൂണിവേഴ്സ് മത്സരത്തിനായി ഡൊമിനിക് റിന്‍ഡര്‍ക്‌നെക്റ്റ് ഉള്‍പ്പെടെ നിരവധി മോഡലുകള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്.

Back to top button
error: