Breaking NewsKeralaLead Newspolitics

എ പത്മകുമാര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ സനല്‍കുമാര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കണം ; ഇവരുടെ പ്രവര്‍ത്തികള്‍ കേരളം മുഴുവന്‍ പ്രതിഫലിച്ചു ; ആറന്മുള ചെമ്പടയുടെ പോസ്റ്റ്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സിപിഐഎം നേതാവ് എ പത്മകുമാര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ സനല്‍കുമാര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കണമെന്ന് സിപിഎം അനുകൂല ഫേസ്ബുക്ക് പേജില്‍ കുറിപ്പ്. ഇരുവരും വര്‍ഗ്ഗ വഞ്ചകന്മാര്‍ ആണെന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം നേതാക്കള്‍ക്കെതിരെ പോസ്റ്റ് ഇട്ടിരിക്കുന്നത് ആറന്മുള ചെമ്പട

അഴിമതി ഒരിക്കലും ജനങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും പത്തനംതിട്ട ജില്ലയില്‍ ഇവര്‍ ചെയ്ത പ്രവര്‍ത്തികളാണ് കേരളം മുഴുവന്‍ പ്രതിഫലിക്കാന്‍ മുഖ്യ കാരണമെന്നും പോസ്റ്റില്‍ പറയുന്നു.

Signature-ad

പോസ്റ്റ് ഇങ്ങനെ:

വര്‍ഗ്ഗവഞ്ചകന്മാര്‍, ഇവന്മാരെ ഉടനെ ചവിട്ടി പുറത്താക്കണം ഈ പവിത്രമായ പാര്‍ട്ടിയില്‍ നിന്ന്.അഴിമതി ഒരിക്കലും ജനങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല.. പത്തനംതിട്ട ജില്ലയില്‍ ഇവന്മാര് രണ്ടു ഫ്രോടുകള്‍ ചെയ്ത പ്രവര്‍ത്തികളാണ് കേരളം മുഴുവന്‍ പ്രതിഭലിക്കാന്‍ മുഖ്യ കാരണം…
ഇത്രയും ജന സേവനം നല്‍കിയ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തിലില്ല. പക്ഷെ എന്ത് ചെയ്യാന്‍? അഴിമതി വെളിവായ ഉടന്‍ തന്നെ നടപടി എടുത്തു ഇവന്മാരെ രണ്ടു ചെറ്റകളെയും പുറത്താക്കുന്നതില്‍ ഈ പാര്‍ട്ടി പിന്നോട്ട് പോയോ എന്ന് സംശയം തോനുന്നു..
പത്തനംതിട്ട ഒരു ചെങ്കോട്ടയായിരുന്നു.. എവിടെയാണ് വിള്ളല്‍ സംഭവിച്ചതെന്ന് പാര്‍ട്ടി അടിയന്തരമായി പരിശോധന നടത്തണം..
കേരള ജനത എന്തും സഹിക്കും, എന്നാല്‍ അഴിമതി വെച്ചു പൊറുപ്പിക്കില്ല ഈ ജനത.. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ് അഴിമതി നടത്തിയവരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുന്നത്..

ഇവന്മാര്‍ രണ്ടു ചെറ്റകള്‍ ചെയ്ത അഴിമതിയും, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും അടിവരയിട്ട് താഴെ വ്യെക്തമാക്കാം.
സാധാരണപെട്ട ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ് സഹകരണ സ്ഥാപനങ്ങള്‍. അവിടെ ജനങ്ങളുടെ വിശ്വാസിയത നഷ്ടപ്പെട്ടാല്‍ അത് സര്‍ക്കാരിനെയും, പാര്‍ട്ടിയെയും തിരിഞ്ഞു കൊത്തും. അതിന്റെ ഉത്തമ ഉദാഹരണമാണ് തിരുവല്ല കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ അഴിമതിയും ക്രമക്കേടും. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ പൊതുജനങ്ങളുടെ വികാരം മനസ്സിലാക്കുവാന്‍ പാര്‍ട്ടി പിന്നോട്ട് പോയി. ബാങ്ക് ഭരിക്കുവാന്‍ പാര്‍ട്ടി നേതാക്കളെ പാര്‍ട്ടി ചുമതല പ്പെടുത്തുമ്പോള്‍ ആ ബാങ്കില്‍ അഴിമതി നടന്നാല്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ സനല്‍ കുമാര്‍ ആ അഴിമതിക്ക് കൂട്ട് നിന്ന് പങ്കു പറ്റി. ജ്യോതിഷ് എന്ന് പേരുള്ള സനല്‍ കുമാറിന്റെ ഉറ്റ സുഹൃത്തും ലോക്കല്‍ കമ്മിറ്റി അംഗവും, മുത്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമാണ് ഈ ജ്യോതിഷ്.. ഈ ജ്യോതിഷിന്റെ കുടുംബത്തിലെ 5 സഹോദരങ്ങളുടെ പേരില്‍ വ്യാജ മേല്‍വിലാസത്തില്‍ 50 ലക്ഷം രൂപയാണ് കുറ്റൂര്‍ സഹകരണ ബാങ്കില്‍ നിന്നും വ്യാജമായ രേഖകള്‍ തയ്യാറാക്കി അനധികൃതമായി ലോണ്‍ നല്‍കിയത്… 10 ലക്ഷം വീതം അഞ്ചു ലോണുകള്‍. ആ ബാങ്കിന്റെ അതിര്‍ത്തിയില്‍ പോലുമില്ലാത്ത മറ്റൊരു പാര്‍ട്ടി നേതാവിന്റെ ഒത്താശക്കു 25 ലക്ഷം രൂപ വ്യാജ മേല്‍വിലാസത്തില്‍ ലോണ്‍ നല്‍കി … കോടികളുടെ അഴിമതി. ബാങ്ക് ഭരിക്കുന്നതാരാ? നമ്മുടെ പാര്‍ട്ടി സിപിഐഎം. ആ കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് ആരാ ഭരിച്ചിരുന്നത് ആ സമയത്ത്? നമ്മുടെ പാര്‍ട്ടി സിപിഐഎം..

ഈ അഴിമതി വ്യാപകമായി പുറത്തറിഞ്ഞു തുടങ്ങിയതോടെ വാര്‍ത്ത ചാനലുകളില്‍ ഇടം പിടിച്ചു. ഈ ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതും ആ ബാങ്കിന്റെ ബോര്‍ഡ് അംഗം ആയ കുറ്റൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ മിഥുന്‍ രാജ്..
പാര്‍ട്ടി അവിടെ എടുക്കണ്ട നിലപാട് എന്താണ്? പൊതുജനങ്ങള്‍ കൃത്യമായി ഇത് നിരീക്ഷിക്കുവല്ലേ?
ഈ വലിയ അഴിമതിയുടെ ഫലമായി ഈ തിരഞ്ഞെടുപ്പില്‍ ബിജെപി അവിടെ തിരഞ്ഞെടുപ്പ് ആയുധമാക്കി ഈ ബാങ്ക് അഴിമതിയെ.അതിന്റെ കൂടെ പാര്‍ട്ടി ഭരിക്കുന്ന തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ അഴിമതിയും ഉയര്‍ത്തിക്കാട്ടി.അതിന്റെ ഫലം ഈ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കുറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ ബിജെപി ഞെട്ടിക്കുന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചു… ബിജെപി 6 സീറ്റ്, ഡഉഎ 5 സീറ്റ്, ഘഉഎ 2 സീറ്റ്.

ഇനിയും തിരുവല്ല മുനിസിപ്പാലിറ്റിയില്‍ ഒന്ന് നോക്കിയാല്‍ അവിടെ ൗറള നിരന്തരമായി മുനിസിപ്പാലിറ്റി ഭരിക്കുവാണ്.. അതിന്റെ ഏറ്റവും വലിയ കാരണം ഈ ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ സനല്‍ കുമാര്‍ ആണ്..
പാര്‍ട്ടി ഭരിക്കുന്ന തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ ആര്‍ സനല്‍ കുമാര്‍ ആയിരുന്നു ചെയര്‍മാന്‍.
എന്നാല്‍ കോടികളുടെ അഴിമതിയാണ് ഈ സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. കമ്മീഷന്‍ വ്യവസ്ഥയില്‍ വഴിപോലും ഇല്ലാത്തതും, കണ്ടങ്ങളും ജാമ്യം നിര്‍ത്തി കമ്മീഷന്‍ വ്യവസ്ഥയില്‍ അനധികൃതമായി ലോണ്‍ നല്‍കി. തിരിച്ചടവില്ലാതെ മുടങ്ങി കിടക്കുന്ന പല സ്ഥലങ്ങളും ലേലത്തില്‍ പിടിച്ചു ഇടനിലക്കാരെ നിര്‍ത്തി ബിനാമിമാരെ കൊണ്ട് വാങ്ങാന്‍ ധാരണ ആക്കുകയും, സനല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് കൂടി പലിശ മുഴുവന്‍ ഒഴിവാക്കി ഈ സ്ഥലങ്ങള്‍ കൈകലാക്കി. ബാങ്ക് തകര്‍ന്നു നശിച്ചു. സനല്‍കുമാറും ബിനാമികളും കോടീശ്വരന്മാരായി. അങ്ങനെ ഇരുന്നപ്പോള്‍ ആയിരുന്നു ഒരു നിക്ഷേപക 7 വര്‍ഷത്തേക്ക് ളശഃലറ ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ച തുക എടുക്കാന്‍ 2023 ല്‍ വന്നപ്പോള്‍, അവരുടെ വ്യാജ ഒപ്പിട്ടു സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ ഈ ബാങ്ക് 7 ലക്ഷം രൂപ കൊള്ളയടിച്ചു.. വിശ്വസിക്കാന്‍ ആര്‍ക്കേലും പറ്റുമോ ഈ കാല ഘട്ടത്തില്‍ ഇങ്ങനത്തെ തട്ടിപ്പ്? ഇര്േ ഉള്‍പ്പെടെയുള്ള ഈ ബാങ്കില്‍ അതെല്ലാം നശിപ്പിച്ചു കൊണ്ട് ആ നിക്ഷേപകയെ കളിപ്പിക്കാന്‍ ശ്രെമിച്ചതും വ്യാപകമായി വാര്‍ത്തയായി. ആ സമയത്തു ഈ അഴിമതി നടത്തിയ സനല്‍ കുമാറിനെ ഈ പാര്‍ട്ടി സംരക്ഷിച്ചു.. അതിന്റെ പരിണിതഭലമായി തിരുവല്ല മുനിസിപ്പാലിറ്റിയിലെയും, കടപ്രയിലെയും, പെരിങ്ങരയിലെയും കുറ്റൂരിലെയും നെടുമ്പുറം പഞ്ചായത്തുകളിലെയും ജനങ്ങള്‍ പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്തു.

എന്തിനു പറയാന്‍ ഈ അഴിമതിയുടെ രാജാവായ സനല്‍കുമാറിന്റെ നെടുമ്പുറം പഞ്ചായത്തില്‍ ബിജെപിക്കു 6 സീറ്റുകള്‍ ലഭിച്ചു. പാര്‍ട്ടിക്കും 6 സീറ്റ്കളാണ് ലഭിച്ചത്.
പെരിങ്ങര പഞ്ചായത്ത് നഷ്ടമായി. കുറ്റൂര്‍ പഞ്ചായതും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. കടപ്രയും ൗറള നേടി….
തിരുവല്ല അസംബ്ലി മണ്ഡലത്തിന്റെ ഘഉഎ കണ്‍വീനറും, തിരുവല്ലയുടെ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിട്ടുള്ള ആര്‍ സനല്‍കുമാറിന്റെ ഈ അഴിമതികളുടെ കാരണത്താല്‍ പാര്‍ട്ടിക്ക് സമ്പൂര്‍ണ്ണ പരാജയമായിരുന്നു തിരുവല്ലയില്‍. മാത്രവുമല്ല ബിജെപി യുമായി അടുത്ത ബാന്ദവമുള്ള ആര്‍ സനല്‍ കുമാര്‍, ബിജെപിക്ക് നിരവധിയിടങ്ങളില്‍ അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യം ഒരുക്കി നല്‍കി.
നെടുമ്പുറത്തു നിന്നുള്ള തിരുവല്ല ഇകഠഡ ഏരിയ സെക്രട്ടറിയും, സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ അയല്‍വാസി കൂടിയായ ബാലചന്ദ്രനെ തിരഞ്ഞെടുപ്പില്‍ തോല്പിക്കുവാന്‍ ആര്‍ സനല്‍ കുമാര്‍ ശ്രെമം നടത്തിയതിന്റെ തെളിവുകള്‍ ആറന്‍മുളയുടെ ചെമ്പടയ്ക്കു ലഭിച്ചിട്ടുള്ളതാണ്. അടുത്ത ദിവസങ്ങളില്‍ അത് പുറത്തു വിടും.

ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനത്തിന്റെ വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പാണ് ഈ ആര്‍ സനല്‍ കുമാറും പദ്മകുമാറും സംഘവും പത്തനംതിട്ട കേന്ദ്രീകരിച്ചു, സനല്‍ കുമാറിന്റെ വലം കയ്യായ കൊച്ചു പ്രകാശ് ബാബുവിനെ മുന്‍ നിര്‍ത്തി നടത്തിയത്.ഈ അഴിമതി കേരളം മുഴുവന്‍ വാര്‍ത്തയായിരുന്നു. ഇത് പാര്‍ട്ടിക്ക് വലിയ ക്ഷീണം നല്‍കി. പ്രകാശിനെ നടപടി എടുക്കാതെ രണ്ടു വര്‍ഷം സംരക്ഷിച്ചു. ഒടുവില്‍ വാര്‍ത്തയും പ്രക്ഷോഭവും ആയപ്പോള്‍ ഏരിയ കമ്മിറ്റിയില്‍ നിന്ന് മാത്രം ഒഴിവാക്കി. ഇതെല്ലാം പൊതു ജനങ്ങള്‍ കാണുകയല്ലേ?
കോട്ടയം മെഡിക്കല്‍ കോളേജിലെ ഉപയോഗ ശൂന്യമായ പഴയ കെട്ടിടം തകര്‍ന്നു വീണപ്പോള്‍, ആറന്മുള നിയമസഭ സീറ്റ് ലക്ഷ്യം വെച്ചു കേരളത്തിലെ മുഴുവന്‍ ആരോഗ്യ മേഖലയെയും മോശമാക്കുന്ന തരത്തില്‍ ആരോഗ്യ മന്ത്രിയെയും ഈ സര്‍ക്കാരിനെയും വേട്ടയാടി സനല്‍കുമാറിന്റെ നേതൃത്വത്തില്‍.
കേരളം മുഴുവന്‍ അത് പ്രതിസന്ധിക്കു കാരണമായി.പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമാക്കി.ആരോഗ്യ വകുപ്പ് മന്ത്രിക്കു സ്വന്തം നാട്ടില്‍ പോലും സ്വീകാര്യത ഇല്ലന്ന് വരുത്തി തീര്‍ക്കാന്‍ സനല്‍ കുമാറിന്റെ അധമ കൂലിയെഴുത്തുകാരെ കൊണ്ട് ആരോഗ്യ മന്ത്രിയെ മോശക്കാരിയും, യോഗ്യതയില്ലാത്ത ആളാണെന്നും വരുത്തി തീര്‍ക്കാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടീപ്പിച്ചു.
അങ്ങനെ പോസ്റ്റ് ഇട്ട ആള്‍ക്കാരെ നടപടി എടുക്കാതെ 2 മാസത്തോളം സംരക്ഷിച്ചു. ഒടുവില്‍ വ്യാപക പ്രധിഷേധങ്ങള്‍ക്കൊടുവിലാണ് കുറ്റക്കാര്‍ക്കെതിരെ നടപടി പോലും എടുത്തത്.
സ്വന്തം വ്യെക്തി നേട്ടത്തിനായി ഒരു സംസ്ഥാനത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയവരാണ് ഈ പദ്മകുമാറും ആര്‍ സനല്‍ കുമാറും.
ഏറ്റവും നല്ല രീതിയില്‍ പര്യവസാനിച്ച സംസ്ഥാന സമ്മേളനത്തിന്റെ ശോഭ കെടുത്തുവാന്‍ പോലും പദ്മകുമാറിന്റെ പ്രവര്‍ത്തനം കാരണമായി.
ഈ പാര്‍ട്ടി സത്യമുള്ള പാര്‍ട്ടിയാണ്. അഴിമതിക്കെതിരാണ് ഈ പാര്‍ട്ടി. പാവപെട്ടവര്‍ക്ക് ആശ്രയമാണ് ഈ പാര്‍ട്ടിയും, സഖാവ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഈ സര്‍ക്കാരും.
നേതാക്കള്‍ അഴിമതിയും, തെറ്റുകളും ചെയ്താല്‍ ഈ പാര്‍ട്ടി തിരുത്തണം.
നേതാക്കളെ പാര്‍ട്ടി തിരുത്തും…
പാര്‍ട്ടിയെ ജനം തിരുത്തും…

സ: ലെനിന്‍

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: