Breaking NewsKeralaLead NewsNEWS

വമ്പന്‍ അടിയ്ക്കും കലാപത്തിനും ഒടുവില്‍ ശീതക്കാറ്റ് ; ഒടുവില്‍ വി സി നിയമനത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ ധാരണ; കെടിയു വിസിയായി ഗവര്‍ണറുടെ പ്രതിനിധി ഡോ. സിസ തോമസ് ; ഡിജിറ്റല്‍ സര്‍വകലാശാലയ്്ക്ക് സര്‍ക്കാരിന്റെ ഡോ. സജി ഗോപിനാഥ്

തിരുവനന്തപുരം: പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കും നിയമനടപടിക്കും ശേഷം ഒടുവില്‍ സര്‍ക്കാരും ഗവര്‍ണറും വി.സി. നിയമന കാര്യത്തില്‍ വെടിനിര്‍ത്താന്‍ ധാരണ. കെടിയുവില്‍ വിസിയായി ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സര്‍ക്കാരിന്റെ ഡോ. സജി ഗോപിനാഥിനെയും നിയമിച്ചു.

വിഷയത്തില്‍ സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള യുദ്ധം മുറുകിയതോടെ സുപ്രീംകോടതി സ്വന്തം നിലയില്‍ ആളെ തീരുമാനിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. നാളെ വി സി നിമയന വിഷയം സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്ഭവന്റെ നിര്‍ണായ തീരുമാനം വന്നിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയാകുകയായിരുന്നു.

Signature-ad

രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി ലോക്ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്. ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ട ശേഷം പിന്നീട് നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണരായപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഡോ. സിസ താല്‍ക്കാലിക വിസിയായി ചുമതല ഏറ്റെടുത്തതോടെ സര്‍ക്കാരിന്റെ ശത്രു പട്ടികയില്‍പെടുയൊയിരുന്നു .

സാങ്കേതിക കാരണങ്ങള്‍ മാത്രം പറഞ്ഞ് മുന്‍ഗവര്‍ണര്‍ വിസി സ്ഥാനത്തു നിന്ന് പുറത്താക്കിയ വ്യക്തിയാണ് ഡോ. സജി ഗോപിനാഥ്. നിയമനം നടത്തിയ കാര്യം ജസ്റ്റിസ് ധൂലിയ കമ്മിറ്റി സുപ്രീം കോടതിയെ അറിയിക്കും. സുപ്രീംകോടതിയാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.

 

Back to top button
error: