World

  • ഡ്രോണ്‍ ആക്രമണം: ലബനനിലെ ഹമാസ് തലവനെ ഇസ്രയേല്‍ വധിച്ചു

    ജെറുസലം: തെക്കന്‍ ലബനനില്‍ ഇന്നലെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ലബനനിലെ ഹമാസിന്റെ തലവന്‍ മുഹമ്മദ് ഷഹീന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു. സ്‌ഫോടനത്തില്‍ കത്തുന്ന ഒരു കാറിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഇസ്രയേല്‍ഹിസ്ബുല്ല വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തെക്കന്‍ ലബനനില്‍നിന്ന് ഇസ്രയേല്‍ പിന്മാറുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടെങ്കിലും തെക്ക്, പടിഞ്ഞാറ് ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം അവസാനിപ്പിച്ചിരുന്നില്ല. കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല ദേശോത്സവത്തില്‍ ആനയെഴുന്നള്ളത്ത് സിദനിലെ മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിനു സമീപമുള്ള സൈനിക ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് ഷഹീനു നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ഒത്താശയോടെ ഇസ്രയേല്‍ പൗരന്മാര്‍ക്കെതിരെ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി ഇസ്രയേല്‍ ആരോപിച്ചു.

    Read More »
  • ആശങ്കാജനകം: ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​അതീവ ഗുരുതരം

        5 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിൽ  കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​ അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. 2 ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചെന്നും സ്ഥിതി സങ്കീർണമായെന്നും വത്തിക്കാൻ അറിയിച്ചു. പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്.  നേരത്തെ നല്‍കിയ ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്നലെ വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടർന്ന് ബുദ്ധിമുട്ടിലായ 88കാരനായ അദ്ദേഹത്തെ ഫെബ്രുവരി 14നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാൻ പരിശോധനയിലാണു ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ പുരോ​ഗമിക്കുന്നു. തനിക്കുവേണ്ടി പ്രാർഥിക്കാൻ മാർപാപ്പ അഭ്യർഥിച്ചു. ആശുപത്രിക്ക് മുൻപിൽ ആയിരങ്ങൾ അദ്ദേഹത്തിനായി പ്രാർഥനയിൽ മുഴുകിയിരിക്കുകയാണ്. ഞായറാഴ്ച വരെ മാർപാപ്പയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. സങ്കീർണമായ അണുബാധയാണ് ബാധിച്ചിരിക്കുന്നതെന്നും ആരോ​ഗ്യനില തൃപ്തികരമാകുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചെന്നും…

    Read More »
  • യുഎസില്‍ ട്രാന്‍സ്ജെന്‍ഡര്‍ റിക്രൂട്ട്മെന്റ് നിര്‍ത്തിവെച്ച് സൈന്യം; ലിംഗമാറ്റ ശസ്ത്രക്രിയയും വിലക്കി ഔദ്യോഗിക പ്രഖ്യാപനം

    വാഷിംഗ്ടണ്‍: യുഎസില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സൈന്യത്തില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് നടപ്പിലാക്കി ട്രംപ് ഭരണകൂടം. ഇവരുടെ റിക്രൂട്ട്മെന്റ് നടപടികള്‍ നിര്‍ത്തിവച്ചതായി സൈന്യം അറിയിച്ചു. ശനിയാഴ്ച(ഇന്ന്) എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് സൈന്യം ഉത്തരവ് നടപ്പാക്കിയതായി അറിയിച്ചത്. ഇതോടൊപ്പം സൈന്യത്തില്‍ നിലവിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള നടപടികളും നിര്‍ത്തിവച്ചു. ”അമേരിക്കന്‍ സൈന്യത്തില്‍ ഇനിമുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ പ്രവേശിപ്പിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിര്‍ത്തും”- എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സൈന്യം വ്യക്തമാക്കി. യുഎസ് പ്രസിഡന്റായി ചുമതലയേറ്റത് മുതല്‍ ഡൊണാള്‍ഡ് ട്രംപ് ട്രാന്‍സ്ജെന്‍ഡറുകളോട് കര്‍ശനമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികര്‍ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ പോലും അച്ചടക്കവും സത്യസന്ധതയും പുലര്‍ത്തില്ലെന്നും സൈന്യത്തോടു കൂറ് പുലര്‍ത്തില്ലെന്നുമാണ് ട്രംപിന്റെ കാഴ്ചപ്പാട്. അവരുടെ സാന്നിധ്യം സൈന്യത്തിനു ഹാനികരമാണെന്നും ട്രംപ് പറഞ്ഞിരുന്നു. 2016ല്‍ ഒബാമയുടെ ഭരണ കാലത്ത് സൈന്യത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിലക്ക് പിന്‍വലിച്ചിരുന്നു. എന്നാല്‍ വിലക്ക് തിരികെ കൊണ്ടുവരുമെന്ന നിലപാടാണ് ട്രംപ്…

    Read More »
  • ‘അഞ്ച് മാസം മുമ്പ് കുഞ്ഞിന് ജന്മം നല്‍കി, പിതാവ് ഇലോണ്‍ മസ്‌ക്’; വെളിപ്പെടുത്തലുമായി ഇന്‍ഫ്‌ലുവന്‍സര്‍

    ഇലോണ്‍ മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്ന് അവകാശവാദവുമായി എഴുത്തുകാരിയും ഇന്‍ഫ്‌ലുവന്‍സറുമായ ആഷ്ലി സെന്റ് ക്ലെയര്‍. അഞ്ച് മാസം മുമ്പ് മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്നാണ് ആഷ്‌ലി പറയുന്നത്. എക്‌സിലൂടെ അവര്‍ ഇക്കാര്യം പുറത്തുവിട്ടത്. ‘അഞ്ച് മാസം മുമ്പ് പുതിയൊരു കുഞ്ഞിനെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഇലോണ്‍ മസ്‌ക് ആണ് പിതാവ്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്. എന്നാല്‍, ഇത് പരിഗണിക്കാതെ മാധ്യമങ്ങള്‍ ഇക്കാര്യം പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നുവെന്ന് മനസ്സിലായി. ഞങ്ങളുടെ കുഞ്ഞിനെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ വളരാന്‍ അനുവദിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മാധ്യമങ്ങള്‍ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യപ്പെടുന്നു’, ആഷ്ലി സെന്റ് ക്ലെയര്‍ എക്‌സില്‍ കുറിച്ചു. 2002 മുതല്‍ മസ്‌കിന് 12 കുട്ടികള്‍ ജനിച്ചിട്ടുണ്ട്. മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌കില്‍ ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. 2008 ആയപ്പോഴേക്കും ജസ്റ്റിന് ഐവിഎഫിലൂടെ അഞ്ച് കുട്ടികള്‍ ജനിച്ചിരുന്നു. പിന്നീടാണ് ബ്രീട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക്…

    Read More »
  • ‘ബന്ദികളെ മുഴുവന്‍ വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും’; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

    വാഷിങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവശേഷിക്കുന്ന ബന്ദികളെക്കൂടി ശനിയാഴ്ച ഉച്ചയോടെ ഗാസയില്‍നിന്ന് വിട്ടയക്കാതിരിക്കുന്നപക്ഷം, ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മുഴുവന്‍ ബന്ദികളും തിരിച്ചെത്തിയില്ലെങ്കില്‍ എല്ലാ കരാറുകളും റദ്ദാക്കുമെന്നാണ് ഞാന്‍ പറയുന്നത്. സാഹചര്യം വഷളാകട്ടെ, എന്നായിരുന്നു വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടുള്ള ട്രംപിന്റെ പ്രതികരണം. അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറയുന്നത് സ്വന്തം നിലപാടാണെന്നും ഇസ്രയേലിന് അതിനെ മറികടക്കാവുന്നതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ബന്ദികൈമാറ്റം നീട്ടിവെക്കാന്‍ ഹമാസ് ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് വിഷയത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുന്നത്. ജനുവരി പത്തൊന്‍പതാം തീയതിയാണ് ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വരുന്നത്. ഇതിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളില്‍ അഞ്ചു സംഘത്തെ മോചിപ്പിച്ചിരുന്നു. ഇതിന് പകരമായി ഇസ്രയേലിന്റെ പിടിയിലായിരുന്ന നൂറുകണക്കിന് പലസ്തീനികള്‍ക്കും മോചനം ലഭിച്ചിരുന്നു.  

    Read More »
  • കോക്ക്പിറ്റില്‍ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; വിമാനം സുരക്ഷിതമായി നിലത്തിറക്കി കോപൈലറ്റ്

    ഏതന്‍സ്: പറക്കലിനിടെ പൈലറ്റ് കോക്ക്പിറ്റില്‍ കുഴഞ്ഞുവീണപ്പോള്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് 160-ലേറെ യാത്രക്കാരുമായി സുരക്ഷിതമായി ലാന്റ് ചെയ്ത് രണ്ടാം (കോ) പൈലറ്റ്. ശനിയാഴ്ച ബ്രിട്ടീഷ് വിമാനക്കമ്പനിയായ ഈസിജെറ്റിന്റെ ഈജിപ്തില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിലാണ് അടിയന്തര സാഹചര്യമുണ്ടായത്. ഫസ്റ്റ് ഓഫീസറുടെ ആരോഗ്യസ്ഥിതി മോശമാവുകയും യാത്രക്കാര്‍ പരിഭ്രാന്തി പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍, രണ്ടാം ഓഫീസര്‍ വിമാനം വഴിതിരിച്ചുവിട്ട് ഏതന്‍സ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഫെബ്രുവരി എട്ടിന് ഈജിപ്തിലെ ഹുര്‍ഗദ നഗരത്തില്‍ നിന്ന് ലണ്ടനിലെ ഹീത്രൂവിലേക്ക് പുറപ്പെട്ട ഈസി ജെറ്റിന്റെ എയര്‍ബസ് എ 320 – 200 എന്‍ വിമാനം രണ്ട് മണിക്കൂര്‍ പറന്നു കഴിഞ്ഞപ്പോഴാണ് ഒന്നാം പൈലറ്റിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. വിമാന ജീവനക്കാര്‍ കൂട്ടമായി കോക്ക്പിറ്റിലേക്ക് ഓടുകയും യാത്രക്കാരില്‍ ആരോഗ്യവിദഗ്ധരുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തത് വിമാനത്തിനുള്ളില്‍ പരിഭ്രാന്തമായ നിമിഷങ്ങള്‍ സൃഷ്ടിച്ചു. ഈ സമയം തെക്കുകിഴക്ക് ഏതന്‍സിന് 110 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു വിമാനം. അടിയന്തര സാഹചര്യം മനസ്സിലാക്കി നിയന്ത്രണം ഏറ്റെടുത്ത രണ്ടാം ഓഫീസര്‍ തൊട്ടടുത്തുള്ള ഏതന്‍സ് വിമാനത്താവളവുമായി…

    Read More »
  • സൗദിയിൽ വച്ച് പരപ്പനങ്ങാടി സ്വദേശിയെ കൊലപ്പെടുത്തിയ കേസ്, പ്രതികളുടെ വധശിക്ഷ  നടപ്പാക്കി

       റിയാദ്: മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ കവർച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയ സൗദി, യമനി പൗരന്മാരെ റിയാദിൽ വധ ശിക്ഷക്ക് വിധേയരാക്കി. റിയാദിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മന്റെപുരക്കല്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് വധ ശിക്ഷക്ക് വിധേയരാക്കിയത്. കടയിലെ കവര്‍ച്ച തടയാനുള്ള സിദ്ദീഖിന്റെ ശ്രമത്തിനിടെയായിരുന്നു പ്രതികളുടെ ആക്രമണം. ആ സമയം കടയില്‍ മറ്റാരുമുണ്ടായിരുന്നില്ല. വെട്ടേറ്റ് രക്തംവാര്‍ന്ന് അവശനായി കിടന്ന സിദ്ദിഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 20 വര്‍ഷമായി എക്സിറ്റ് 22 ലെ ഇതേ കടയില്‍ ജീവനക്കാരനായിരുന്നു സിദ്ദിഖ്.

    Read More »
  • പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അശ്ലീല സന്ദേശം, ലൈംഗികാതിക്രമം; വനിതാ കോണ്‍സ്റ്റബിളിനെ പിരിച്ചുവിട്ടു

    ലണ്ടന്‍: പുരുഷന്മാരായ സഹപ്രവര്‍ത്തകരോട് ലൈംഗികാതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. യുകെയിലാണ് സംഭവം. മദ്യപിച്ചതിനുശേഷം വെതര്‍സ്പൂണ്‍സ് എന്ന പബ്ബില്‍വച്ച് രണ്ട് സഹപ്രവര്‍ത്തകരോട് ലൈംഗികാതിക്രമം നടത്തിയതിന് ഹാംസ്പിയറിലെ പൊലീസ് കോണ്‍സ്റ്റബിളായ ടിയ ജോണ്‍സണ്‍ വാര്‍ണെയെ ആണ് പിരിച്ചുവിട്ടത്. ലൈംഗികാതിക്രമം എതിര്‍ത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന് അപമര്യാദയായ രീതിയില്‍ ടിയ ഫോണ്‍ സന്ദേശവും അയച്ചു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ ഭാഗത്ത് 20 സെക്കന്റോളം സ്പര്‍ശിച്ചുവെന്നും ടിയക്കെതിരായ ട്രൈബ്യൂണലിന്റെ വാദത്തില്‍ പറയുന്നു. ടിയയുടെ കാമുകനായ പൊലീസ് ഉദ്യോഗസ്ഥനും പബ്ബിലുണ്ടായിരുന്നു. ഇയാള്‍ക്കെതിരെയും അപമര്യാദയാര്‍ന്ന പെരുമാറ്റത്തിന് നടപടി സ്വീകരിച്ചെങ്കിലും പിന്നീട് വെറുതെവിട്ടു. ഈസ്റ്റ്ലീയില്‍ നടന്ന ഹിയറിംഗിനുശേഷം ടിയയെ കോളേജ് ഒഫ് പൊലീസിംഗിന്റെ പിരിച്ചുവിടപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ടിയയുടെ പെരുമാറ്റത്തെ ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ സാം ഡെ റെയ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരമൊരു രീതിയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥ പെരുമാറിയെന്നത് അപമാനകരമാണ്. ഒരു ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകരില്‍ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകാന്‍ പാടില്ല. ഡ്യൂട്ടിയില്‍ ആയിരുന്നാലും അല്ലായെങ്കിലും ഇത്…

    Read More »
  • പുരുഷ തടവുകാരെ ലൈംഗിക പീഡനത്തിനിരയാക്കി; സ്വവര്‍ഗാനുരാഗികളായ സ്വന്തം അംഗങ്ങളെ വധിച്ച് ഹമാസ്

    ഗാസ: ഇസ്രയേല്‍ തടവുകാരെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്വവര്‍ഗാനുരാഗികളായ സ്വന്തം അംഗങ്ങളെ ഹമാസ് വധിച്ചതായി റിപ്പോര്‍ട്ട്. ഇവരെ ക്രൂരമായി ഉപദ്രവിച്ചതിനുശേഷം വധിച്ചതായാണ് ഹമാസിന്റെ രഹസ്യ രേഖകള്‍ പുറത്തുവന്നതില്‍ വ്യക്തമാക്കുന്നത്. 2023 ഒക്ടോബറിലെ ആക്രമണത്തിനിടെ തടവിലാക്കിയ നിരവധി ഇസ്രയേലി പുരുഷന്മാരെ അനേകം ഹമാസ് അംഗങ്ങള്‍ ലൈംഗിക പീഡനത്തിനിരയാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ ‘ധാര്‍മ്മികത’ പാലിക്കാതെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ട നിരവധി അംഗങ്ങളുടെ പട്ടിക ഹമാസിന്റെ പക്കലുണ്ടായിരുന്നതായും അതിന് കനത്ത വിലയാണ് അവര്‍ക്ക് നല്‍കേണ്ടി വന്നതെന്നും ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. സ്വവര്‍ഗാനുരാഗം ഗാസയില്‍ നിയമവിരുദ്ധമാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടവുശിക്ഷയോ വധശിക്ഷയോ ആണ് ലഭിക്കുന്നത്. ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 94 അംഗങ്ങളുടെ പട്ടികയാണ് ഹമാസിന്റെ പക്കലുണ്ടായിരുന്നത്. സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടു, നിയമപരമായ ബന്ധമില്ലാതെ പെണ്‍കുട്ടികളുമായി സല്ലപിച്ചു, പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു, ദൈവത്തെ ശപിച്ചു, ഫേസ്ബുക്കിലൂടെ പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെട്ടു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സ്വന്തം അംഗങ്ങളെ…

    Read More »
  • എന്നെ തൊട്ടാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ! ഇറാന് ഭീഷണിയുമായി ട്രംപ്

    വാഷിങ്ടണ്‍: ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍, ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ തന്റെ ആദ്യ ടേമിലേതിന് സമാനമായി ഉപരോധം പുനഃസ്ഥാപിക്കുന്നതിനുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പുവയ്ക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ആണവ മേഖലയില്‍ ഉള്‍പ്പെടെ ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയിലെ എല്ലാ വകുപ്പുകളോടും നിര്‍ദേശിക്കുന്ന മെമ്മോറാണ്ടത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ അതിക്രമങ്ങളെ തടയുന്നതിന് ട്രംപ് ഭരണകൂടത്തിന് ഈ ഉപരോധം കൂടുതല്‍ കരുത്തേകുമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്. എന്നാല്‍, കടുത്ത നടപടിയിലേക്ക് നീങ്ങുന്നതില്‍ ദുഃഖമുണ്ടെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. അമേരിക്കയുടെ ഈ നീക്കം ഇറാനെ സംബന്ധിച്ച് വളരെ കഠിനമായ ഒന്നാണ്. ഒട്ടും മനസോടെയല്ല ഞാന്‍ ഈ നിര്‍ദേശത്തില്‍ ഒപ്പുവയ്ക്കുന്നത്. പക്ഷെ, എല്ലാവരും ഇതാണ് ആഗ്രഹിക്കുന്നതെന്നാണ് മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ച ശേഷം ട്രംപ് പ്രതികരിച്ചത്. എന്നാല്‍, കടുത്ത പ്രതിരോധത്തിലേക്ക് പോകേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍…

    Read More »
Back to top button
error: