KeralaLead NewsWorld

എന്‍ഫോഴ്സ്മെന്‍റ് എക്സ്ചേഞ്ച് ഇന്ത്യന്‍ സംഘം തിരിച്ചെത്തി; വിസ്മയകരമായ രാജ്യാന്തര അനുഭവമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ റോയി വര്‍ഗ്ഗീസ്.

കൊച്ചി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും യു എസും സംയുക്തമായി നടത്തിയ സ്ട്രാറ്റജിക് ട്രേഡ് കണ്‍ട്രോള്‍ അഡ്വാന്‍സ്ഡ് ലൈസന്‍സിങ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ് എക്സ്ചേഞ്ചില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘം തിരിച്ചെത്തി. കേരളത്തില്‍ നിന്ന് യാത്രയില്‍ പങ്കെടുത്ത പ്രതിനിധിയായ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ റോയി വര്‍ഗ്ഗീസ് ഏറെ പ്രാധാന്യമുള്ള യാത്രയുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. വിവിധങ്ങളായ രാഷ്ട്രങ്ങളിലൂടെയുള്ള ഈ യാത്ര വിസ്മയകരമായ രാജ്യാന്തര അനുഭവമായിരിന്നുവെന്ന് അഭിപ്രായപ്പെട്ടു. ലോക രാഷ്ട്രങ്ങളിലൂടെയുള്ള യാത്ര പുതിയ അറിവ് പകരുന്നതായിരുന്നു.കയറ്റുമതി ഇറക്കുമതി രംഗത്തെ സവിശേഷതയാര്‍ന്ന കരാറുകളും മാര്‍ഗ്ഗങ്ങളും പഠിക്കുവാന്‍ കഴിഞ്ഞു. നമ്മുടെ രാജ്യം ഈ മേഖലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മറ്റ് രാജ്യങ്ങളുമായി പങ്കുവെച്ചു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രംഗത്ത് നമ്മുടെ രാജ്യം വലിയ കുതിച്ചുചാട്ടമാണ് നടത്തിയിട്ടുള്ളത്. നമ്മുടെ പ്രവര്‍ത്തന നേട്ടങ്ങളും മികവുകളും മറ്റ് രാജ്യങ്ങളിലെ ഉദ്യാഗസ്ഥ പ്രതിനിധികള്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ പറഞ്ഞത് വളരെ അഭിമാനകരമായി തോന്നുന്നു. റോയി വര്‍ഗ്ഗീസ് സൂചിപ്പിച്ചു. ബ്രസീല്‍, ബെല്‍ജിയം, ജര്‍മ്മനി, പാരീസ് തുടങ്ങിയ രാജ്യങ്ങളും ഔദ്യോഗിക യാത്രയ്ക്ക് ശേഷം റോയി വര്‍ഗ്ഗീസ് സന്ദര്‍ശിച്ചു. വ്യാപാര മേഖല സുഗമമമാക്കാനും പേപ്പര്‍ ഫോര്‍മാലിറ്റീസ് ലളിതമാക്കാനുമാണ് യാത്രയ ഗുണകരമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. ജി എസ് ടി മിനിസ്ട്രി ഓഫ് ഫിനാന്‍സ്, കൊമേഴ്സ് തുടങ്ങിയ രാജ്യത്തെ സുപ്രധാന വാണിജ്യ കയറ്റുമതി രംഗത്തെ ഏജന്‍സികള്‍ക്കൊപ്പമുള്ള ഈ യാത്രയില്‍ കസ്റ്റംസിനെ പ്രതിനിധീകരിച്ചാണ് റോയി വര്‍ഗ്ഗീസ് പങ്കെടുത്തത്. കേരളത്തിലെ പ്രമുഖ കായികതാരം കൂടിയായ അദ്ദേഹം അത്ലറ്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കേരള സ്ഥാപക അംഗവും പ്രസിഡന്‍റുമാണ്. കേരളത്തിലെ അത്ലറ്റുകളുടെയും ഒളിമ്പ്യന്‍മാരുടെയും കൂട്ടായ്മയാണ് വെല്‍ഫെയര്‍ അസോസിയേഷന്‍. നിര്‍ധനരായ കായിക താരങ്ങള്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കുകയാണ് അസോസിയേഷന്‍റെ ലക്ഷ്യം.
പി.ആർ. സുമേരൻ

Back to top button
error: