World

    • സ്വാതന്ത്ര്യം ആവശ്യപ്പെട്ടതാണ് ഏക കുറ്റം… Save Erfan Soltani’ ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു, ഹാഷ്ടാ​ഗ് പങ്കുവച്ചവരിൽ ഹോളിവുഡ് താരം ഡേവിഡ് ഷ്വിമർ ഉൾപ്പെടെയുള്ളവർ!! ഇന്ന് തന്നെ വധശിക്ഷ?, അവസാനമായി കുടുംബത്തെ കാണാൻ 10 മിനിറ്റ് അനുവദിക്കും…

      ടെഹ്റാൻ: 2026-ലെ ഇറാൻ വിരുദ്ധ സർക്കാർ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആദ്യ പ്രതിഷേധക്കാരനെ വധശിക്ഷയ്ക്ക് വിധിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ, ‘Save Erfan Soltani’ എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ നിറയു്നനു. 26 കാരനായ ഇർഫാൻ സോൾത്താനിയെ ബുധനാഴ്ച തൂക്കിലേറ്റാൻ സാധ്യതയുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്ത് രണ്ടാഴ്ചയായി തുടരുന്ന വ്യാപക പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് സോൾത്താനിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. “സ്വാതന്ത്ര്യം ആവശ്യപ്പെട്ടതാണ് ഏക കുറ്റം” എന്ന വാദത്തോടെയാണ് അദ്ദേഹത്തിന്റെ വധശിക്ഷക്കെതിരേ ആഗോളതലത്തിൽ പ്രതിഷേധം ഉയരുന്നത്. സാധാരണ ജനങ്ങൾക്കൊപ്പം പ്രശസ്തരും പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്. ഹോളിവുഡ് താരം ഡേവിഡ് ഷ്വിമർ ഉൾപ്പെടെയുള്ളവർ ‘Save Erfan Soltani’ ഹാഷ്‌ടാഗോടുകൂടിയ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ഇറാനിൽ വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയവയെ തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. നിലവിലെ ഭരണകൂടം രാജിവെക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധം. എന്നാൽ ഭരണകൂടം പ്രതിഷേധങ്ങളെ “ദൈവത്തിനെതിരായ യുദ്ധം” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ…

      Read More »
    • ‘പെട്ടെന്ന് എൻറെ തലയ്ക്കുള്ളിൽ നിന്നും പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി, ഞങ്ങളുടെ എല്ലാവരുടെയും മൂക്കിൽ നിന്നും രക്തം ഒഴുകി, ചിലർ രക്തം ഛർദ്ദിച്ചു, ഒന്നനങ്ങാൻ പോലും കഴിയാതെ പലരും താഴെ വീണു, ആ സോണിക് ആയുധത്തിന് ശേഷം ഞങ്ങൾക്ക് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല’… മഡൂറോയെ പിടികൂടാൻ അമേരിക്ക ഉപയോ​ഗിച്ചത് രഹസ്യായുധം?

      ‘ഞങ്ങൾ നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. പക്ഷേ. ഒരു അവസരവും ഞങ്ങൾക്ക് കിട്ടിയില്ല. അവർ വളരെ കൃത്യതയോടെയും വേഗതയോടെയും വെടിവച്ചു; ഓരോ സൈനികനും മിനിറ്റിൽ 300 റൗണ്ട് വെടിവയ്ക്കുന്നത് പോലെ തോന്നി. എന്നാൽ, ഏറ്റവും മാരകമായ ആയുധം മറ്റൊന്നായിരുന്നു. അവർ മറ്റൊരു ആയുധം പ്രയോഗിച്ചു. അതെങ്ങനെ വിവരിക്കണമെന്ന് അറിയില്ല. തീവ്രമായ ഒരു ശബ്ദ തരംഗം പോലൊന്ന്. പെട്ടെന്ന് എൻറെ തലയ്ക്കുള്ളിൽ നിന്നും പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി. ഞങ്ങളുടെ എല്ലാവരുടെയും മൂക്കിൽ നിന്നും രക്തം ഒഴുകി. ചിലർ രക്തം ഛർദ്ദിച്ചു. ഒന്നനങ്ങാൻ പോലും കഴിയാതെ പലരും താഴെ വീണു. ആ സോണിക് ആയുധത്തിന് ശേഷം ഞങ്ങൾക്ക് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല…. വെനിസ്വേലയിലെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ജീവനോടെ പിടികൂടാനായി അമേരിക്ക “അതി ശക്തമായ സോണിക് ആയുധം” ഉപയോഗിച്ചെന്ന ആരോപണം സോഷ്യൽ മീഡിയയിലും ടാബ്ലോയ്ഡ് മാധ്യമങ്ങളിലുമായി വ്യാപകമായി പ്രചരിക്കുന്നു. വാട്സാപ്പിലൂടെ പ്രചരിച്ച ഒരു സ്പാനിഷ് ഓഡിയോ സന്ദേശമാണ് ഈ കഥയുടെ പ്രധാന ഉറവിടം. മദൂറോയ്ക്ക് വിശ്വസ്തനായിരുന്നുവെന്ന്…

      Read More »
    • വെനസ്വേല ജനത പ്രസിഡന്റ് ഇല്ലാതെ ബുദ്ധിമുട്ടരുത് : വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി സ്വയം അവരോധിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് ട്രംപ്

        വാഷിംഗ്ടൺ : ന്യൂയോർക്ക് ജയിലിൽ കഴിയുന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡൂറോയും ഭാര്യ സീലിയ ഫ്‌ലോറെസിനയും ഇതൊന്നും ഒരുപക്ഷേ അറിഞ്ഞു കാണില്ല. ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയുടെ ‘ആക്ടിങ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളെ പിടിച്ചു കെട്ടി തടവിലിട്ട് ഇപ്പോൾ തങ്ങളുടെ രാജ്യത്തിന്റെ പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുന്ന അമേരിക്കൻ പ്രസിഡന്റിന്റെ നടപടികൾ നോക്കി നിൽക്കാൻ അല്ലാതെ നിക്കോളാസ് മഡൂറോയ്ക്ക് ഒക്കെ ഒന്നും ചെയ്യാൻ സാധിക്കില്ല. വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി സ്വയം ‘അവരോധിച്ചു’കൊണ്ടുള്ള ചിത്രം ട്രംപ് പങ്കുവച്ചത് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് വിക്കിപീഡിയ പേജിലേത് എന്ന് തോന്നിക്കുംവിധം എഡിറ്റ് ചെയ്ത ചിത്രം അദ്ദേഹം പങ്കുവെച്ചത്. ട്രംപിന്റെ ഫോട്ടോയുടെ താഴെ 2026 ജനുവരി മുതൽ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് എന്ന് എഴുതിയിട്ടുള്ളതായി ചിത്രത്തിൽ കാണാം. യുഎസിന്റെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്റ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മാസമാദ്യം…

      Read More »
    • ഏതാണ് അമേരിക്ക ഉപയോഗിച്ച രഹസ്യായുധം എന്നറിയാതെ ലോകം : കാണാമറയത്തിരുന്ന് കാണാത്ത ആയുധം കൊണ്ട് ശത്രുവിനെ തകര്‍ക്കുന്ന പുതിയ യുദ്ധമുറ : വെനസ്വേലയിലെ സൈനികര്‍ അമേരിക്കന്‍ സൈന്യം എത്തുംമുമ്പേ വീണത് എങ്ങനെ?

        വാഷിംഗ്ടൺ : ശത്രു രാജ്യത്തേക്ക് പട നയിച്ച് എത്തണമെന്നില്ല. കാലാളും കുതിരയും തേരും രഥവും ഗജനിരയും പടലങ്ങളിലേക്ക് എത്തണമെന്നില്ല. അല്ലാതെ തന്നെ ശത്രുവിനെ വീഴ്ത്താമെന്ന് അമേരിക്ക കാണിച്ചു കൊടുത്തിരിക്കുന്നു. ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഏറ്റവും പുതിയ യുദ്ധ ആക്രമണമുറകളിലൂടെ അമേരിക്ക തങ്ങളുടെ ആക്രമണങ്ങളുടെ യുദ്ധ ജാതകം മാറ്റി എഴുതുകയാണ്. വെനസ്വേലയിലെ സൈനികർ അമേരിക്കൻ സൈന്യം എത് മുന്‍പേ വീണത് അജ്ഞാത ആയുധപ്രയോഗത്താലാണെന്ന സംശയം ഏറെക്കുറെ ഉറപ്പിക്കുമ്പോൾ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതിയ യുദ്ധ തന്ത്രമാണ് അമേരിക്ക വെനസ്വേലയിലെ സൈനികർക്ക്‌ നേരെ പ്രയോഗിച്ചതെന്ന സംശയവും ബലപ്പെടുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് മറ്റും ആയുധങ്ങൾ വിക്ഷേപിച്ച് ശത്രു രാജ്യത്തെ ആക്രമിക്കുന്ന രീതിയിൽ നിന്നും മാറി സൈനികർക്ക് നേരെ അകലെയിരുന്ന് അറ്റാക്ക് നടത്തുന്ന പുതിയ യുദ്ധ രീതിയാണ് അമേരിക്ക അവലംബിച്ചിട്ടുള്ളത്. ഒരു മിസൈലിൽ ഒരു രാജ്യത്തിന്റെ നല്ലൊരു ഭാഗം തകർക്കാൻ കഴിയുന്നതിനേക്കാൾ ആഘാതം ആ രാജ്യത്തെ സൈനികരെ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിലൂടെ കിട്ടുമെന്നതിനാൽ സൈനികരെ ഇല്ലായ്മ ചെയ്യുന്ന…

      Read More »
    • ‘ഒന്നല്ല, ഒരായിരം ചാവേറുകള്‍ തയാര്‍’; മസൂദ് അസ്ഹറിന്റെ ഓഡിയോ പുറത്ത്; ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദം; ചാവേര്‍ ആക്രമണത്തിന് മുന്നറിയിപ്പെന്ന് വിലയിരുത്തല്‍

      ന്യൂഡല്‍ഹി: ഏത് നിമിഷവും ആക്രമണം നടത്താന്‍ നിരവധി ചാവേറുകള്‍ തയ്യാറാണെന്ന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ ഓഡിയോ സന്ദേശം പുറത്ത്. ആയിരത്തിലധികം ചാവേര്‍ ബോംബര്‍മാര്‍ തയ്യാറാണെന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും പുറത്തുവന്ന റെക്കോര്‍ഡിങില്‍ മസൂദ് അസ്ഹര്‍ പറയുന്നു. തന്റെ സംഘത്തിലെ പോരാളികളുടെ എണ്ണം പരസ്യമാക്കിയാല്‍ ലോകം തന്നെ ഞെട്ടുമെന്ന സൂചനയും ഓഡിയോയിലുണ്ട്. ‘ഈ ചാവേറുകള്‍ ഒന്നല്ല, നൂറല്ല, ആയിരമല്ല… എത്രയുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അത് നാളെ ലോക മാധ്യമങ്ങളില്‍ സ്‌ഫോടനം സൃഷ്ടിക്കും. ആക്രമണങ്ങള്‍ നടത്താനും അവരുടെ ലക്ഷ്യത്തിന് വേണ്ടി ‘രക്തസാക്ഷിത്വം’ വരിക്കാനും അവര്‍ തയ്യാറാണ്’, പുറത്തുവന്ന ഓഡിയോയില്‍ മസൂദ് പറയുന്നതായി കേള്‍ക്കാം. അതേസമയം, ഓഡിയോ റെക്കോര്‍ഡിങിന്റെ തീയതിയോ ആധികാരികതയോ ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. വര്‍ഷങ്ങളായി ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിവരികയാണ് മസൂദ് അസ്ഹര്‍. 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2008 ലെ മുംബൈ ആക്രമണം എന്നിവയുള്‍പ്പെടെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരന്‍ കൂടിയാണിയാള്‍.…

      Read More »
    • കോലിക്ക് സെഞ്ചുറി നഷ്ടം; ഗില്ലിന് പാതി സെഞ്ചുറി; ശ്രേയസും മിന്നിച്ചു; സിക്‌സര്‍ തൂക്കി ജയിപ്പിച്ച് രാഹുല്‍; 300 മറികടന്ന് ഇന്ത്യക്ക് ആദ്യ വിജയം

      വഡോദര: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത കിവീസ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയ റണ്‍സ് കുറിച്ചു. 91 പന്തില്‍ 93 റണ്‍സെടുത്തു പുറത്തായ വിരാട് കോലിയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (71 പന്തില്‍ 56) അര്‍ധ സെഞ്ചറി നേടി. ശ്രേയസ് അയ്യര്‍ (47 പന്തില്‍ 49), കെ.എല്‍. രാഹുല്‍ (21 പന്തില്‍ 29), ഹര്‍ഷിത് റാണ (23 പന്തില്‍ 29), രോഹിത് ശര്‍മ (29 പന്തില്‍ 26) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. വിജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലെത്തി. ബാറ്റിങ്ങിനിടെ, രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 28,000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോര്‍ഡ് വിരാട് കോലിയുടെ പേരിലായി. രാജ്യാന്തര ക്രിക്കറ്റിലെ 624 ഇന്നിങ്‌സുകളില്‍നിന്നാണ് കോലി 28,000 റണ്‍സിലെത്തിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് 28,000…

      Read More »
    • ഇറാനിൽ കളത്തിലിറങ്ങി കളിക്കാൻ തയാറാണെന്ന് ട്രംപ്? ഖമനേയിയെ താഴെയിറക്കാൻ എന്തു സഹായവും വാ​ഗ്ദാനം ചെയ്ത് അമേരിക്ക, യുഎസ് ആക്രമിച്ചാൽ ഇസ്രയേലിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ… ത്രിശങ്കുവിൽ ഇസ്രയേൽ

      ടെൽഅവീവ്: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ തുടരുന്നതിനിടയിൽ ഇറാനിൽ പ്രക്ഷോഭകാരികൾക്കായി കളത്തിലിറങ്ങി കളിക്കാൻ തയാറാണെന്ന സൂചന നൽകി അമേരിക്ക. ഇതോടെ ഇസ്രായേൽ അതീവ ജാഗ്രതയിലെന്ന് റിപ്പോർട്ടുകൾ. ഇറാനിൽ ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. യുഎസ് ആക്രമിച്ചാൽ ഇസ്രയേലിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേൽ ജാഗ്രത പുലർത്തുന്നത്. രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭരണത്തിൽ നിന്ന് ഇറാനെ മോചിപ്പിക്കുന്നതിനാവശ്യമായ സഹായം നൽകാൻ അമേരിക്ക തയ്യാറാണെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ ‘മുൻപെങ്ങുമില്ലാത്തവിധം സ്വാതന്ത്ര്യത്തിലേക്ക് നോക്കുന്നു’ എന്നും സഹായിക്കാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. ശനിയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ഇറാനിൽ യുഎസ് ഇടപെടാനുള്ള സാധ്യത പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തതായി ഒരു ഇസ്രായേലി വൃത്തത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം, നിലവിലെ പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിൽ ഇടപെടാൻ…

      Read More »
    • മഡൂറോയു‌‌ടെ അറസ്റ്റ് ട്രംപിന്റെ ആവേശം കൂട്ടി, എത്രയും പെട്ടെന്ന് ​ഗ്രീൻലാൻഡ് പിടിച്ചെടുക്കണം, പദ്ധതി തയാറാക്കാണം- ട്രംപ്, സാധ്യമല്ല, നടപടി നിയമവിരുദ്ധം, യുഎസ് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ല- എതിർത്ത് യുഎസ് സൈന്യം

      വാഷിങ്ടൺ: വെനസ്വേല പിടിച്ചെടുത്തതിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ സൈന്യത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ. ഇതിനായി യുഎസ് സൈന്യത്തിലെ ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിനോടാണ് (JSOC) ഗ്രീൻലൻഡ് പിടിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ ട്രംപ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സൈനിക നടപടിയെന്ന നിർദ്ദേശത്തിനെ യു.എസ് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫും ശക്തമായി എതിർത്തു. നടപടി നിയമവിരുദ്ധമാണെന്നും ഇതിന് യുഎസ് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നുമാണ് സൈനിക മേധാവികളുടെ നിലപാട്. കൂടാതെ ഗ്രീൻലൻഡ് വിഷയത്തിൽ നിന്ന് ട്രംപിന്റെ ശ്രദ്ധ തിരിക്കാനായി റഷ്യൻ ‘ഗോസ്റ്റ്’ കപ്പലുകളെ തടയുന്നതിനെക്കുറിച്ചോ ഇറാനെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ചോ ഉള്ള ചർച്ചകൾ സൈനിക ഉദ്യോഗസ്ഥർ നടത്തുന്നതായി സൂചനയുണ്ട്. അതേസമയം ട്രംപിന്റെ രാഷ്ട്രീയ ഉപദേശകൻ സ്റ്റീഫൻ മില്ലറുടെ നേതൃത്വത്തിലാണ് ഗ്രീൻലൻഡ് പിടിക്കാനുള്ള ആശയങ്ങൾ മുന്നോട്ടുവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയ സൈനിക ഓപ്പറേഷന്റെ വിജയമാണ് ഇത്തരമൊരു…

      Read More »
    • വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 400ലധികം പാലസ്തീനികൾ!! ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ടു ഹമാസ് നേതാക്കളടക്കം 14 പേർ കൊല്ലപ്പെട്ടു, ബോർഡ് ഓഫ് പീസ്’ അടുത്തയാഴ്ച പ്രഖ്യാപിക്കാനൊരുങ്ങി ട്രംപ്

      ഗാസ സിറ്റി: ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മുതിർന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായി ഇസ്രയേലി പ്രതിരോധ സേന. ഹമാസ് ആന്റി ടാങ്ക് മിസൈൽ വിഭാഗത്തിന്റെ തലവനായി വിശേഷിപ്പിക്കപ്പെട്ട കമൽ അബ്ദ് അൽ റഹ്‌മാൻ മുഹമ്മദ് ഔവാദ്, ഹമാസിന്റെ ആയുധ നിർമ്മാണ വിഭാഗത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന അഹ്‌മദ് തബേത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. മുതിർന്ന ഹമാസ് നേതാക്കളും കുട്ടികളുമുൾപെടെ 14 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഗാസയിൽനിന്ന് ഇസ്രയേലി സൈനികർ വിന്യസിച്ചിരുന്ന ഗാസ സിറ്റി ഭാഗത്തേക്ക് നടന്ന റോക്കറ്റ് വിക്ഷേപണത്തിന് ശേഷമാണ് തിരിച്ചടിച്ചതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്‌ (ഐഡിഎഫ്) അവകാശപ്പെട്ടു. അതേസമയം, മുഹമ്മദ് ഔവാദിന്റെ മരണം ഔദ്യോഗിക പാലസ്തീൻ വാർത്താ ഏജൻസിയായ വഫ സ്ഥിരീകരിച്ചു. എന്നാൽ, മുഹമ്മദ് ഔവാദ് ഹമാസ് നേതാവല്ല സാധാരണ പൗരനാണെന്നാണ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഇസ്രയേൽ ആക്രമണങ്ങളിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 14 പലസ്തീനികൾ കൊല്ലപ്പെടുകയും 17 പേർക്ക്…

      Read More »
    • ഇറാന്‍ പ്രക്ഷോഭം കനക്കുന്നു, പരമോന്നത നേതാവിന്റെ ചിത്രം കത്തിച്ച് സിഗരറ്റിനു തീകൊളുത്തി സ്ത്രീകള്‍; ശിരോവസ്ത്രങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചു; എല്ലാം ഇറാനിലെ ഗുരുതര കുറ്റകൃത്യങ്ങള്‍; ഇപ്പോഴും ഖമേനി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശക്തി പ്രതിഷേധങ്ങള്‍ക്ക് ഇല്ലെന്ന് യുഎസ് ഇന്റലിജന്‍സ്

      ടെഹ്‌റാന്‍: ഇറാന്‍ പ്രക്ഷോഭത്തിനിടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ചിത്രങ്ങള്‍ കത്തിച്ച് അതില്‍ നിന്ന് സ്ത്രീകള്‍ സിഗരറ്റ് കൊളുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നതില്‍ നിന്ന് സ്ത്രീകള്‍ സിഗരറ്റ് കൊളുത്തുന്നതും, പൊതുസ്ഥലത്ത് ശിരോവസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. രണ്ട് പ്രധാന നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് സ്ത്രീകളുടെ പ്രതിഷേധം. ഇറാനിയന്‍ നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നത് അതീവ ഗുരുതരമായ കുറ്റമാണ്. രണ്ടാമതായി, രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ പുകവലിക്കുന്നത് വര്‍ഷങ്ങളായി വിലക്കപ്പെട്ടതോ നിരുത്സാഹപ്പെടുത്തുന്നതോ ആയ ഒന്നാണ്. ഈ രണ്ട് പ്രവൃത്തികളും ഒരേസമയം ചെയ്യുന്നതിലൂടെയും, നിര്‍ബന്ധിത ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്നതിലൂടെയും തങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട അധികാരത്തെയും കര്‍ശനമായ സാമൂഹിക നിയന്ത്രണങ്ങളെയുമാണ് പ്രതിഷേധക്കാര്‍ വെല്ലുവിളിക്കുന്നത്. 2022ല്‍ ഡ്രസ് കോഡ് ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി മരിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധ തരംഗത്തിന്റെ തുടര്‍ച്ചയാണിത്. മരണസംഖ്യ ഉയരുന്നതോടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി മാറിയിരിക്കുകയാണ്. അധികൃതര്‍ ഇന്റര്‍നെറ്റും ടെലിഫോണ്‍…

      Read More »
    Back to top button
    error: