Breaking NewsKeralaLead NewsLIFEMovieNEWSNewsthen Specialpolitics

‘ഞങ്ങളൊക്കെയില്ലേ? സഖാക്കളില്ലേ, നീയിന്ന് കേരളത്തിന്റെ മകള്‍’; അതിജീവിതയെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി സംസാരിച്ചത് മുക്കാല്‍ മണിക്കൂര്‍; ക്രിസ്മസ് പരിപാടിക്കുശേഷം വീട്ടിലെത്തി കണ്ടെന്നും ഭാഗ്യലക്ഷ്മി

കണ്ണൂര്‍: ക്രിസ്മസ് ആഘോഷത്തിന് സര്‍ക്കാര്‍ അതിഥിയായി എത്തിയ ആക്രമിക്കപ്പെട്ട നടിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മുക്കാല്‍ മണിക്കൂര്‍ സംസാരിച്ചുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കണ്ണൂരില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച ‘അവള്‍ക്ക് ഒപ്പം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഇതിനു മുന്‍പ് മൂന്നു തവണ മുഖ്യമന്ത്രിയെ കാണാന്‍ പോയിട്ടുണ്ട്. എന്തിനാണ് ഇടയ്ക്കിടെ കാണാന്‍ പോകുന്നതെന്ന് പലരും ചോദിച്ചു. അത് അവള്‍ക്ക് ആത്മവിശ്വാസം കിട്ടാനാണ്. കോടതി വിധി വന്നശേഷം മുഖ്യമന്ത്രിയോട് കാണാന്‍ സമയം ചോദിച്ചു. ക്രിസ്മസ് പരിപാടിയുണ്ട് അതിനു വരാന്‍ മുഖ്യമന്ത്രിയുെട ഓഫിസില്‍ നിന്ന് അറിയിച്ചു. ക്രിസ്മസ് പരിപാടിക്കുശേഷം മുഖ്യമന്ത്രിയെ വീട്ടില്‍ പോയി കണ്ടു.

Signature-ad

സാധാരണ ഒരു മിനിറ്റോ രണ്ട് മിനിറ്റോ ആണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. എന്നാല്‍ അന്ന് മുക്കാല്‍ മണിക്കൂറോളം അവളോട് മുഖ്യമന്ത്രി സംസാരിച്ചു. അവള്‍ നില്‍ക്കുന്ന മാനസികാവസ്ഥയില്‍ അത്രയും സമയം അവളോട് സംസാരിച്ചാല്‍ മാത്രമേ ആശ്വാസം ലഭിക്കൂ എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം. ഞങ്ങളൊക്കെയില്ലേ, സഖാക്കളില്ലേ എന്ന് ഇടയ്ക്കിടെ അദ്ദേഹം പറയുന്നുണ്ടായിരുന്നു.

എന്തിനാണ് ഭയപ്പെടുന്നതെന്നും എന്തിനാണ് തളരുന്നതെന്നും അദ്ദേഹം ചോദിച്ചു. നീയിന്ന് കേരളത്തിന്റെ മകളാണ്. നിന്നോടൊപ്പമാണ് മനസ്സാക്ഷിയുള്ള ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. അത് പറയുമ്പോള്‍ അവള്‍ക്ക് കിട്ടുന്ന സമാധാനം വലുതാണ്. ഒരച്ഛന്റെ സ്ഥാനത്തു നിന്നാണ് അദ്ദേഹം അവളോടത് പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

pinarayi-vijayan-consoles-assaulted-actress-during-christmas-visit-bhagyalakshmi-says

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: