Breaking NewsCrimeIndiaLead NewsNEWSNewsthen SpecialWorld

ബംഗ്ലാദേശില്‍ നാല്‍പതുകാരിയായ ഹിന്ദു വിധവയെ കൂട്ട ബലാത്സംഗം ചെയ്തു; മരത്തില്‍ കെട്ടിയിട്ടു മുടി മുറിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; നടുക്കുന്ന റിപ്പോര്‍ട്ട്

ധാക്ക: ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ ബംഗ്ലദേശില്‍ തുടരുന്നതിനിടെ 40 വയസ്സുകാരിയായ ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍. മധ്യ ബംഗ്ലദേശിലെ കാളിഗഞ്ചിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇവരെ മരത്തില്‍ കെട്ടിയിട്ട് മുടി മുറിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

അക്രമത്തിന് ഇരയായ സ്ത്രീ പൊലീസിനു നല്‍കിയ പരാതി പ്രകാരം രണ്ടര വര്‍ഷം മുന്‍പ് കാളിഗഞ്ച് മുനിസിപ്പാലിറ്റിയിലെ ഏഴാം വാര്‍ഡില്‍ രണ്ട് ദശലക്ഷം ടാക്കയ്ക്ക് (14,77,398 രൂപ) യുവതി ഇരുനില വീടും ഭൂമിയും വാങ്ങിയിരുന്നു. ഷാഹിന്‍ എന്നയാളില്‍നിന്നുമാണ് ഇതു വാങ്ങിയത്. എന്നാല്‍ ഈ ഇടപാടിനു ശേഷം ഷാഹിനും സഹോദരനും യുവതിയോടു മോശമായി പെരുമാറാന്‍ തുടങ്ങി. കഴിഞ്ഞ ശനിയാഴ്ച ഷാഹിനും സുഹൃത്തും ചേര്‍ന്നു യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോഴാണ് മരത്തില്‍ കെട്ടിയിട്ടു മുടി മുറിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു.

Signature-ad

പരുക്കേറ്റ നിലയില്‍ കണ്ട യുവതിയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധനയില്‍ പീഡനത്തിന് ഇരയായതായി തെളിഞ്ഞു. ആദ്യം പരാതിപ്പെടാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് യുവതി കാളിഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

അതേസമയം, ബംഗ്ലദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. അടുത്തിടെ ഖോകോണ്‍ ചന്ദ്ര ദാസ് എന്ന വ്യാപാരിയെ അക്രമികള്‍ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടാണ് ബംഗ്ലദേശ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: