Lead NewsNEWSTRENDINGWorld

റിലയൻസ് ജിയോ നവംബർ മാസത്തിൽ 12 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്തു; കേരളത്തിലും വളർച്ച

കൊച്ചി / ന്യൂഡൽഹി: ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ 2025 നവംബർ മാസത്തിൽ ഉപഭോക്തൃ വളർച്ച തുടർന്നു, 12 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്തു.സജീവ ഉപയോക്തൃ എണ്ണത്തിലും ജിയോ തന്നെയാണ് മുന്നിൽ. കേരളത്തിൽ 41000 പുതിയ വരിക്കാരെയാണ് ജിയോ നേടിയത്.

ഇൻഡസ്ട്രിയിലെ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണം 34 ലക്ഷം കുറഞ്ഞപ്പോൾ പോസറ്റീവ് വളർച്ച റിപ്പോർട്ട് ചെയ്ത ഏക ഓപ്പറേറ്റർ ജിയോ മാത്രമാണ് . പ്രധാനമായി, വൊഡാഫോൺ ഐഡിയയ്ക് 22 ലക്ഷം .സജീവ ഉപയോക്താക്കളെ നഷ്ടപ്പെട്ടു, എയർടെലിന്റെ ആക്ടീവ് ഉപയോക്തൃ എണ്ണം 17 ലക്ഷം കുറഞ്ഞു.

Signature-ad

ജിയോയുടെ മാർക്കറ്റ് ഷെയർ വളർച്ചയും ശ്രദ്ധേയമായി; 22 ടെലികോം സർക്കിളുകളിൽ 17 ലും സജീവ ഉപഭോക്താക്കളെ നേടുന്നതിൽ ജിയോ മുന്നിലെത്തി, ഏറ്റവും വലിയ വളർച്ച ജമ്മു & കശ്മീർ, പഞ്ചാബ് പ്രദേശങ്ങളിൽ രേഖപ്പെടുത്തി.

ബ്രോഡ്ബാൻഡ് വിഭാഗത്തിലും ജിയോ ആധിപത്യം നിലനിർത്തി. മൊബൈൽ ബ്രോഡ്ബാൻഡ്, ഫിക്സഡ് വയർലെസ് ആക്സസ് (FWA), അൺലൈസൻസ്ഡ് ബാൻഡ് റേഡിയോ (UBR) എന്നിവയിൽ പുതിയ വരിക്കാരിൽ 68% ജിയോ സ്വന്തമാക്കി .

നവംബറിൽ ആക്ടീവ് ഉപയോക്താക്കൾ കുറഞ്ഞെങ്കിലും, 2025-ൽ ഇതുവരെ സബ്‌സ്‌ക്രൈബർ കൂട്ടിച്ചേർക്കലും ഡേറ്റാ ഉപഭോഗം ഉയർന്നതും ആവറേജ് റവന്യു പെർ യൂസർ (ARPU) വളർച്ചയ്ക്ക് സഹായിക്കും എന്ന് വ്യവസായ നിരീക്ഷകർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: