ശബരിമല സ്വര്‍ണക്കൊള്ള: കോടതി ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന എട്ടാം ഖണ്ഡിക മാധ്യമങ്ങള്‍ മുക്കി; ‘അന്വേഷണം ശരിയായ ദിശയില്‍; സമാന്തര മാധ്യമ വിചാരണ ഊഹാപോഹങ്ങള്‍ മാത്രം; രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ചത് കോടതിയുടെ അനുമതിയോടെ; എസ്‌ഐടിയെ അനാവശ്യ സമ്മര്‍ദത്തിലാക്കുന്നു’; പ്രതിപക്ഷത്തിനും അടി
അന്വേഷണ സംഘത്തിനുമേല്‍ മാധ്യമങ്ങള്‍ അനാവശ്യ സമ്മര്‍ദം ചെലുത്തരുതെന്നും കോടതി പറഞ്ഞു. മാധ്യമ വിചാരണയിലല്ല അന്വേഷണം നടക്കേണ്ടത്. അത്തരം മാധ്യമ വിചാരകള്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. അതില്‍ എസ്ഐടി പതറരുതെന്നും കോടതി പറഞ്ഞു.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ശാസ്ത്രീയവും നിഷ്പക്ഷവുമെന്നു ഹൈക്കോടതി. അന്വേഷണ സംഘത്തിലെ രണ്ടുപേരെ നിയമിച്ചത് കോടതിയുടെ അനുമതിയോടെയാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആറാഴ്ച സമയം അനുവദിച്ചുകൊണ്ടുള്ള കോടതിയുടെ നിര്‍ദേശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും വ്യക്തമായി.
കോടതി പരാമര്‍ശങ്ങള്‍ മുക്കിയശേഷം എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നതെന്നും വ്യക്തമായി. അന്വേഷണം ശാസ്ത്രീയവും നിഷ്പക്ഷവുമായാണ് നടക്കുന്നയെതന്ന് സുവ്യക്തമായ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് എസ്എടിക്കുനേരെ നടക്കുന്നത് കുപ്രചാരണമാണെന്നും പറഞ്ഞു. എസ്ഐടി മുദ്രവെച്ച കവറില്‍ അന്വേഷണ പുരോഗതി സമര്‍പിച്ചപ്പോഴായിരുന്നു ഇൗ നിരീക്ഷണം. അന്വേഷണത്തില്‍ ശബരിമല ബെഞ്ച് പൂര്‍ണ തൃപ്തിയും രേഖപ്പെടുത്തി. പുതുതായി എസ്ഐടിടിയില്‍ ഉള്‍പ്പെടുത്തിയ രണ്ട് ഉദ്യോഗസ്ഥരുടെ നിയമനവും ഹൈക്കോടതി ശരിവെച്ചു. ഇൗ നിയമനം മറയാക്കി യുഡിഎഫും മാധ്യമങ്ങളും നടത്തിയ പ്രചാരണവും ഇതോടെ പൊട്ടി.
അന്വേഷണ സംഘത്തിനുമേല്‍ മാധ്യമങ്ങള്‍ അനാവശ്യ സമ്മര്‍ദം ചെലുത്തരുതെന്നും കോടതി പറഞ്ഞു. മാധ്യമ വിചാരണയിലല്ല അന്വേഷണം നടക്കേണ്ടത്. അത്തരം മാധ്യമ വിചാരകള്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. അതില്‍ എസ്ഐടി പതറരുതെന്നും കോടതി പറഞ്ഞു. പോറ്റിയും ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും സ്വര്‍ണകവര്‍ച്ചക്ക് ഗൂഢാലോചന നടത്തിയെന്നാണ് എസ്എടി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ശബരിമല ശ്രീകോവിലിലെ മറ്റ് സ്വര്‍ണപാളികള്‍ കവരാനും ഇവര്‍ പദ്ധതിയിട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
എട്ടാം പാരഗ്രാഫിലാണ് കോടതിവിധിയില്‍ മാധ്യമങ്ങളെ പരാമര്‍ശിക്കുന്നത്. ‘കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന എസ്‌ഐടിയെ അനാവശ്യ സമ്മര്‍ദത്തിലാക്കുന്നു. അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുമുള്ള റിപ്പോര്‍ട്ടുകളിലൂടെ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളുമാണ് ഇത് ചെയ്യുന്നത്. ഇതു ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. സെന്‍സേഷണലിസത്തിനൊപ്പം പ്രത്യേക അഭിപ്രായം രൂപീകരിക്കാനും ശ്രമിക്കുന്നു. അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുന്നതും ജനവിശ്വാസം തകര്‍ക്കുന്നതുമാണ്. ഇതു ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തില്‍ ഇടപെടുന്നതാണ്. ഇതുപോലെ ഒരു അന്വേഷണം മാധ്യമ വിചാരണയുടെ നിഴലില്‍ നടത്താന്‍ കഴിയില്ലെ’ന്നും അന്വേഷണ സംഘത്തിന് സമയം നീട്ടി നല്‍കിയ കോടതി ഉത്തരവില്‍ പറയുന്നു.
ഇത്രയും രൂക്ഷമായ വിമര്‍ശനങ്ങള്‍വന്നിട്ടും ഒരു വരിപോലും മാധ്യമങ്ങള്‍ നല്‍കാതെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മാധ്യമങ്ങള്‍. എസ്‌ഐടി നിയമിച്ച രണ്ട് ഉദ്യോഗസ്ഥര്‍ ഇടതുപക്ഷ അനുകൂലമായ ആളുകളാണെന്നു പ്രതിപക്ഷ നേതാവു പറഞ്ഞിരുന്നു. ‘അവര്‍ കഴിവുള്ളവും കാര്യക്ഷമതയുള്ളവരും വിശ്വാസ്യതയുള്ളവരുമാണ്’ എന്നാണു കോടതി പറഞ്ഞത്.

ഇത്തരം രൂക്ഷമായ വിമര്‍ശനങ്ങള്‍ കേരളം ചര്‍ച്ച ചെയ്യണമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഈ വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് എതിരേയായിരുന്നെങ്കില്‍ ഞങ്ങള്‍ മറുപടി പറയേണ്ടിവന്നേനെ. നിങ്ങള്‍ ചാനല്‍ മൈക്കുകള്‍ സ്വന്തം മുഖത്തേക്കു തിരിച്ചു പിടിച്ച് താനുന്നയിച്ച കാര്യങ്ങള്‍ക്കു മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ‘ഹൈക്കോടതി രൂക്ഷമായി പറഞ്ഞിട്ടും എന്തുകൊണ്ട് വാര്‍ത്ത മുക്കി’യെന്ന ചോദ്യത്തിനു മറുപടി പറഞ്ഞശേഷം എന്തു പ്രതികരണവും നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതു സര്‍ക്കാരിനെതിരേയായിരുന്നെങ്കില്‍ ബ്രേക്കിംഗ് ന്യൂസും തലക്കെട്ടും ആകുമായിരുന്നു. ഹൈക്കോടതി അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞത് സര്‍ക്കാരാണ്. മറിച്ചു പറഞ്ഞതെല്ലാം മാധ്യമങ്ങളാണ്. പ്രതിപക്ഷമാണ്. കേരളത്തിലെ മാധ്യമ- പ്രതിപക്ഷ കൂട്ടുകെട്ടിന്റെ പ്രചാരണത്തെ തുറന്നു കാണിക്കുന്നതാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച എസ്‌ഐടി മുദ്രവച്ച കവറില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് ഡിവിഷന്‍ ബെഞ്ച് പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയത്. പാര്‍ടി ബന്ധമുള്ള ഉദ്യോഗസ്ഥരെ നിയമിച്ച് അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നു എന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആരോപണം. അന്വേഷക സംഘത്തിലെ രണ്ടുദ്യോഗസ്ഥരുടെ കാര്യത്തില്‍ എസ്ഐടി വിശദീകരണം പരിശോധിച്ച കോടതി അവരുടെ നിയമനവും അംഗീകരിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനും ഉത്തരവിട്ടു.
അന്വേഷക സംഘത്തിനുമേല്‍ മാധ്യമങ്ങള്‍ അനാവശ്യ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അന്വേഷണം മാധ്യമ വിചാരണയുടെ നിഴലിലല്ല നടക്കേണ്ടതെന്നും കോടതിക്ക് പറയേണ്ടിവന്നു. അന്വേഷണ പുരോഗതി പരിഗണിക്കാതെയുള്ള വിമര്‍ശങ്ങള്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. മാധ്യമ വിചാരണയില്‍ പതറരുത്. വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്താണ് എസ്ഐടി രൂപീകരിച്ചത്. കോടതിക്കുമുന്നില്‍ മാത്രമാണ് അവര്‍ മറുപടി പറയേണ്ടത് ജസ്റ്റിസുമാരായ രാജ വിജയരാഘവനും കെ വി ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് പറഞ്ഞു.
സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് എസ്‌ഐടി സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തിയിരുന്നു. ശബരിമല ദ്വാരപാലക ശില്‍പ്പപാളി, ശ്രീകോവില്‍ വാതില്‍, കട്ടിളപ്പടി എന്നിവയിലെ സ്വര്‍ണമോഷണത്തില്‍ രജിസ്റ്റര്‍ചെയ്ത രണ്ടു കേസില്‍ 18 പേരെ അറസ്റ്റ്‌ചെയ്തു. 181 പേരുടെ മൊഴിയെടുത്തു. നഷ്ടമായ സ്വര്‍ണത്തിന്റെ അളവും സ്വര്‍ണം മാറ്റിവച്ചതും അറിയാന്‍ ശാസ്ത്രീയ പരിശോധനാഫലം വരണം. വിഎസ്എസ്സി ശാസ്ത്രജ്ഞര്‍ നടത്തുന്ന പരിശോധനയുടെ ഫലവും വരാനുണ്ട്. കുറ്റവുമായി ബന്ധപ്പെട്ട ഫോണ്‍ വിവരങ്ങള്‍, ബാങ്ക് ഇടപാടുകള്‍, പ്രതികളുടെ സ്വത്തിന്റെ രേഖകള്‍ എന്നിവ കണ്ടെത്തി. 1998-99ല്‍ യുബി ഗ്രൂപ്പ് സന്നിധാനത്ത് സ്വര്‍ണം പൊതിഞ്ഞതിന്റെ ഫയലുകളും ലഭിച്ചു.
ശബരിമല സ്വര്‍ണമോഷണക്കേസില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ശ്രീകോവിലിലെ മറ്റ് സ്വര്‍ണപ്പാളികളും മോഷ്ടിക്കാന്‍ മൂന്ന് പ്രതികള്‍ പദ്ധതിയിട്ടിരുന്നെന്നും പ്രത്യേക അന്വേഷകസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2025 ഒക്ടോബറില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, തെളിവ് നശിപ്പിക്കാന്‍ പ്രതികളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, കര്‍ണാടകത്തിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവര്‍ ബംഗളൂരുവില്‍ ഗൂഢാലോചന നടത്തി.
ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് രഹസ്യകൂടിക്കാഴ്ച സ്ഥിരീകരിച്ചതെന്നും ഗോവര്‍ധന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ശശിധരന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച പരാമര്‍ശമുള്ളത്.
തനിക്ക് കിട്ടിയ സ്വര്‍ണത്തിന്റെ വിലയായി 14.97 ലക്ഷം രൂപ ശബരിമലയിലേക്ക് തിരിച്ചുനല്‍കിയെന്ന് ഗോവര്‍ധന്‍ പറയുന്നത് കേസിലെ പങ്ക് വ്യക്തമാക്കുന്നു. 474.960 ഗ്രാം സ്വര്‍ണം ചോദ്യംചെയ്യലിനിടെ ഗോവര്‍ധന്‍തന്നെയാണ് ഹാജരാക്കിയത്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ട്. ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കും.
1995 മുതല്‍ ശബരിമല സന്ദര്‍ശിക്കുന്ന ഗോവര്‍ധന് ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതാണെന്ന് അറിയാമായിരുന്നു. ശ്രീകോവിലിന്റെ വാതില്‍ ആദ്യം ഹൈദരാബാദില്‍ നരേഷ് എന്ന സ്വര്‍ണപ്പണിക്കാരന്റെ കടയിലാണ് എത്തിച്ചത്. സ്വര്‍ണം പൊതിഞ്ഞതായതിനാല്‍ അറ്റകുറ്റപ്പണി നടത്താനാകില്ലെന്ന് നരേഷ് പറഞ്ഞു. തുടര്‍ന്നാണ് ഗോവര്‍ധന്‍ ഇടപെട്ട് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച് സ്വര്‍ണം നീക്കിയത്.
വാതില്‍പ്പാളിയില്‍നിന്ന് 409 ഗ്രാം സ്വര്‍ണവും ദ്വാരപാലക ശില്‍പ്പങ്ങളില്‍നിന്ന് 577 ഗ്രാം സ്വര്‍ണവുമാണ് എടുത്തത്. ബാക്കി 474.957 ഗ്രാം സ്വര്‍ണം പങ്കജ് ഭണ്ഡാരിയുടെ കൈവശമുണ്ടായിരുന്നു. പകരം ഇതേ അളവില്‍ വേറെ സ്വര്‍ണമാണ് ഗോവര്‍ധന് ജ്വല്ലറി ജീവനക്കാരനായ കല്‍പ്പേഷ് വഴി കൈമാറിയത്.
ദ്വാരപാലക ശില്‍പ്പങ്ങളില്‍ 1564.190 ഗ്രാം സ്വര്‍ണം പൊതിഞ്ഞിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ശ്രീകോവിലിന് ചുറ്റുമുള്ള എട്ട് തൂണുകളിലും വരിപ്പുകളിലുമായി 4302.660 ഗ്രാം സ്വര്‍ണം ഉപയോഗിച്ചിരുന്നുവെന്ന് യുബി ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണം ദുരുപയോഗം ചെയ്യാന്‍ 2019ല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.






