രാജ്യവും അധികാരവുമില്ലെങ്കിലും അയാള്‍ രാജാവിനെ പോലെ; ഞാന്‍ വെനസ്വേലയുടെ പ്രസിഡന്റാണെന്ന് മഡൂറോ; കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും താന്‍ മാന്യനാണെന്നും കോടതിയില്‍ തടവകാരന്റെ വേഷത്തില്‍ നില്‍ക്കുമ്പോഴും മഡൂറോയുടെ വാക്കുക

ള്‍
മാന്‍ഹാട്ടന്‍: രാജ്യവും അധികാരവുമൊക്കെ നഷ്ടപ്പെട്ട് തടവുകാരന്റെ വേഷത്തില്‍ നില്‍ക്കുമ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോ തന്റെ പ്രൗഢി കൈവിട്ടില്ല. അമേരിക്കന്‍ കോടതി മുറിയില്‍ പരിഭാഷകന്റെ ശബ്ദത്തില്‍ മഡൂറോയുടെ വാക്കുകള്‍ മുഴങ്ങി – ഞാന്‍ വെനസ്വേലയുടെ പ്രസിഡന്റാണ്. ഞാന്‍ മാന്യനാണ്, കുറ്റമൊന്നും ചെയ്തിട്ടില്ല…
സൈനിക നടപടിയിലൂടെ അമേരിക്ക തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മഡൂറോ അധികാരപ്രൗഢിയൊട്ടും കുറയ്ക്കാതെ സംസാരിച്ചത്. നിക്കോളാസ് മഡൂറോയേയും ഭാര്യ സീലിയ ഫ്‌ലോറെസിനേയും ന്യൂയോര്‍ക്കിലെ കോടതിയിലാണ് ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണെന്നാണ് മഡൂറോ കോടതിയോട് വിശദമാക്കിയത്. ലഹരിമരുന്ന് സംബന്ധിയായ കുറ്റങ്ങളാണ് മഡൂറോയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മഡൂറോ കോടതിയെ അറിയിച്ചു.
മഡൂറോയും ഭാര്യയും ന്യൂയോര്‍ക്കിലെ കോടതിയില്‍ ആദ്യമായാണ് ഹാജരാവുന്നത്. 63കാരനായ നിക്കോളാസ് മഡൂറോ കോടതിയില്‍ പരിഭാഷകന്‍ മുഖേനയാണ് തനിക്ക് പറയാനും കോടതിയെ ബോധിപ്പിക്കാനുമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്. മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതിയിലാണ് ഇരുവരേയും ഹാജരാക്കിയത്. മാര്‍ച്ച് 17നാണ് ഇരുവരേയും വീണ്ടും കോടതിയില്‍ ഹാജരാക്കുക. മഡൂറോയ്ക്ക് അനുകൂലമായും പ്രതികൂലമായും മുദ്രാവാക്യം വിളികളോടെ നിരവധിപ്പേരാണ് കോടതി പരിസരത്തേക്ക് എത്തിയത്.
മഡൂറോയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയാണ് വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റിരുന്നു. എന്നാല്‍ അമേരിക്കന്‍ നീക്കത്തിനെതിരെ എന്തു ചെയ്യുമെന്ന കാര്യം ഡെല്‍സി ഇനിയും വ്യക്തമാക്കിയിട്ടില്ല.
ലഹരി കാര്‍ട്ടലുകളുമായി ചേര്‍ന്ന് കൊക്കെയ്ന്‍ കടത്തിയെന്നാണ് മഡൂറോ നേരിടുന്ന പ്രധാന ആരോപണം. മെക്‌സിക്കോയുടെ സിനലോവ കാര്‍ട്ടല്‍, സെറ്റാസ് കാര്‍ട്ടല്‍, കൊളംബിയന്‍ എഫ്എആര്‍സി റിബല്‍സ്, വെനസ്വേലയിലെ ട്രെന്‍ ഡേ അരാഗുവ ഗാംഗ് എന്നിവയ്‌ക്കൊപ്പം മഡൂറോ കൊക്കെയ്ന്‍ കടത്താന്‍ കൂട്ടുനിന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. നാല് കുറ്റങ്ങളാണ് പ്രധാനമായും മഡൂറോ നേരിടുന്നത്. നാര്‍ക്കോ ഭീകരവാദം, കൊക്കെയ്ന്‍ കടത്താനുള്ള ഗൂഡാലോചന, മെഷീന്‍ ഗണ്‍ കൈവശം വയ്ക്കുക, മാരകശേഷിയുള്ള ആയുധങ്ങള്‍ കൈവശം കരുതുക എന്നിവയാണ് മഡൂറോയ്‌ക്കെതിരായ കുറ്റങ്ങള്‍.
തടവുകാരുടെ വേഷത്തിലാണ് മഡൂറോയെ മാന്‍ഹാട്ടന്‍ കോടതിയിലെത്തിച്ചത്. സ്പാനിഷിലായിരുന്നു മഡൂറോ സംസാരിച്ചത്. പരിഭാഷകന്‍ ഇത് പരിഭാഷപ്പെടുത്തി കോടതിയെ അറിയിക്കുകയായിരുന്നു.






