World
-
മനുഷ്യാവകാശ, രാഷ്ട്രീയ പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഇസ്രയേലി ചാര സോഫ്റ്റ്‌വേര്‍ പാകിസ്താന്‍ ഉപയോഗിക്കുന്നെന്ന് റിപ്പോര്‍ട്ട്; ‘ദി ഇന്റലക്‌സ ലീക്ക്’ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണില്‍ പോലും ‘പ്രഡേറ്റര്‍’ സോഫ്റ്റ്‌വേര്‍ നുഴഞ്ഞു കയറി; പെഗാസസിനു ശേഷം വന്‍ വെളിപ്പെടുത്തലുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
ന്യൂഡല്‍ഹി: അമേരിക്ക നിരോധിച്ച ഇസ്രേയേലി ചാര സോഫ്റ്റ്‌വേര്‍ മനുഷ്യാവകാശ പ്രവര്‍ത്തരെയും അഭിഭാഷകരെയും നിരീക്ഷിക്കാന്‍ വ്യാപകമായി പാകിസ്താന്‍ ഉപയോഗിക്കുന്നെന്നു റിപ്പോര്‍ട്ട്. പിഴയില്‍നിന്നും നിയമ നടപടികളില്‍നിന്നും രക്ഷപ്പെടുന്നതിനു യുഎഇ ആസ്ഥാനമാക്കിയാണ് നിരീക്ഷണ സംവിധാനം ഉപയോഗിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ‘ദി ഇന്റലക്‌സ ലീക്‌സ്’ എന്ന പേരില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ, ഇന്ത്യയില്‍ പെഗാസസ് ചാര സോഫ്റ്റ്‌വേറുകള്‍ ഉപയോഗിച്ചെന്ന കണ്ടെത്തല്‍ നടത്തിയതും ആംനസ്റ്റി ഇന്റര്‍നാഷണലാണ്. പാകിസ്താനിലെ ഭരണകൂടം ഇസ്രയേല്‍ ചാരസോഫ്റ്റ്‌വേര്‍ കമ്പനിയായ ഇന്റലക്‌സയുടെ ‘പ്രഡേറ്റര്‍’ എന്ന സോഫറ്റ്‌വേറാണ് ഉപയോഗിക്കുന്നത്. ഇന്നു ലോകത്തു ലഭ്യമായതില്‍ ഏറ്റവും തീവ്രതയേറിയ ചാരസോഫറ്റ്‌വേറായിട്ടാണ് ഇതു കണക്കാക്കുന്നത്. ആന്‍ഡ്രോയിഡിലും ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പായ ഫോണുകളില്‍ പോലും ഇതിനു നുഴഞ്ഞു കയറാന്‍ കഴിയും. ഫോണിലെ എല്ലാ വിവരങ്ങളും ചോര്‍ത്തുന്നതിനൊപ്പം ഫോണ്‍കോളുകള്‍ നിരീക്ഷിക്കാം. ഫോണിന്റെ മൈക്രോഫോണ്‍, കാമറ മറ്റു സംവിധാനങ്ങള്‍ എന്നിവയെല്ലാം ദൂരസ്ഥലത്തിരുന്നു പ്രവര്‍ത്തിപ്പിക്കാനും കഴിയും. 2018 മുതല്‍ 2025 വരെ കമ്പനിയില്‍നിന്നു ചോര്‍ന്ന…
Read More » -
‘ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്‍മാറാതെ ഗാസയില്‍ വെടിനിര്‍ത്തലുണ്ടെന്ന് പറയാന്‍ കഴിയില്ല, ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍’; ഗാസ കരാര്‍ പ്രതിസന്ധിയിലെന്ന സൂചനയുമായി ഖത്തര്‍ പ്രധാനമന്ത്രി; അടുത്തയാഴ്ച രണ്ടാം ഘട്ടത്തിലേക്കു കടക്കുമെന്ന് അമേരിക്ക; ഹമാസിനും നിര്‍ണായകം
ദോഹ: ഗാസയിലെ ഇപ്പോഴത്തെ സ്ഥിതി വെടിനിര്‍ത്തലായി പരിഗണിക്കാന്‍ കഴിയില്ലെന്നും ഇസ്രയേലി സൈന്യം പൂര്‍ണമായും പിന്‍മാറണമെന്നും ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനി. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗാസ കരാര്‍ നിര്‍ണായക ഘട്ടത്തിലാണ്. അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ശനിയാഴ്ച മാത്രം പത്തുപേര്‍ കൊല്ലപ്പെട്ടെന്നും അല്‍-താനി പഞ്ഞു. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹാക്കന്‍ ഫിദാന്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ദോഹ ഫോറം പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അല്‍-താനി. ഇപ്പോള്‍ ചര്‍ച്ചകള്‍ നിലച്ചിട്ടുണ്ട്. ഇപ്പോള്‍ ഗാസയില്‍ വെടിനിര്‍ത്തലെന്നു പറയാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയണം. അതല്ല ഇപ്പോഴത്തെ സ്ഥിതിയെന്നും അല്‍താനി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഒക്‌ടോബര്‍ പത്തിനു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേല്‍ സൈന്യം കരാറില്‍ പറഞ്ഞ മേഖലയിലേക്കു പിന്‍മാറിയിരുന്നു. ഗാസയെ കിഴക്കന്‍-പടിഞ്ഞാറന്‍ മേഖലകളാക്കി വിഭജിക്കുന്നയിടമാണിത്. 20 ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടു നല്‍കിയെങ്കിലും ഇപ്പോഴും കൊല്ലപ്പെട്ട പോലീസ് ഉദേ്യാഗസ്ഥന്റെ മൃതദേഹം കൈമാറിയിട്ടില്ല. ഈ ആഴ്ച റഫ അതിര്‍ത്തി തുറന്ന ഇസ്രമേല്‍, പലസ്തീനികള്‍ക്ക് ഗാസയില്‍നിന്നു പുറത്തേക്കു പോകാനുള്ള…
Read More » -
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഒമ്പതു വിക്കറ്റിന്റെ കൂറ്റന്‍ ജയം; വീണ്ടും കോലിയും രോഹിത്തും
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് ഒൻപത് വിക്കറ്റിന്റെ കൂറ്റൻ ജയം. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയക്കുകയായിരുന്നു. സെഞ്ച്വറി നേടിയ(89 പന്തിൽ 106) ക്വിന്റൻ ഡി കോക്കിന്റെ കരുത്തിലാണ് സന്ദർശകർ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഇന്ത്യക്കായി കുൽദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. 21 മത്സരങ്ങൾക്കിടെയാണ് ഏകദിനത്തിൽ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്. ഇന്ത്യക്കായി യശസ്വി ജയ്സ്വാൾ തന്റെ കന്നി സെഞ്ച്വറി കുറിച്ചു (111 പന്തിൽ നിന്ന് 100). 45 പന്തിൽ നിന്ന് 65 റൺ വിരാട് കോഹ്ലിയും 73 പന്തിൽ നിന്ന് 75 റൺസുമായി രോഹിത് ശർമയും തിളങ്ങി. ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ റയാൻ റിക്കിൾട്ടനെ നഷ്ടമായി. അർഷ്ദീപ് സിങിന്റെ ഓവറിൽ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന് ക്യാച്ച് നൽകിയാണ് റിക്കിൽട്ടൻ മടങ്ങിയത്. തുടർന്ന് രണ്ടാം വിക്കറ്റിൽ ഡികോക്കും ക്യാപ്റ്റൻ…
Read More » -
ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന്; കായിക- രാഷ്ട്രീയ ലോകത്ത് വന്‍ ചര്‍ച്ച; ‘തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നെന്നു ട്രംപ്’
ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്. വാഷിങ്ടണിലെ ലോകകപ്പ് മല്‍സരക്രമ പ്രഖ്യാപന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ലോകസമാധനത്തിന് നടത്തിയ ശ്രമങ്ങള്‍ക്കാണ് അംഗീകാരമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ പറഞ്ഞു. അതേസമയം, ഇന്ത്യ– പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടല്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ മറുപടി പ്രസംഗം. ഇത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണെന്നും പുരസ്കാരങ്ങള്‍ക്കപ്പുറം ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ട്രംപ് പറഞ്ഞു. ‘കോംഗോ ഒരു ഉദാഹരണമാണ്. 10 ദശലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, അത് തടയാൻ സഹായിക്കാൻ കഴിഞ്ഞു എന്നത് എനിക്ക് വളരെ അഭിമാനകരമാണ്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുള്‍പ്പെടെ നിരവധി സംഘർഷങ്ങളും ഞങ്ങൾക്ക് അവസാനിപ്പിക്കാൻ കഴിഞ്ഞു, പല സംഘര്‍ഷങ്ങളും ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അവസാനിപ്പിക്കാന്‍ സാധിച്ചു’ ട്രംപ് പറഞ്ഞു. യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ…
Read More » -
ജെയ്‌ഷെയുടെ വനിതാ വിഭാഗത്തിലേക്ക് വന്‍ റിക്രൂട്ടിംഗ്; 500 രൂപയ്ക്ക് 5000 സ്ത്രീകള്‍ പരിശീലനത്തില്‍; സംസാരം ഭര്‍ത്താവിനോടു മാത്രം; എണ്ണം ദിനംപ്രതി വര്‍ധിക്കുന്നെന്നും ജില്ലാ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും മസൂദ് അസ്ഹര്‍
ബംഗ്ലാദേശ്: ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ വനിതാ വിഭാഗമായ ‘ജമാഅത്ത് ഉല്‍ മോമിനാത്ത്’ന്റെ വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്. 5,000ത്തില്‍ അധികം സ്ത്രീകളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതായും പരിശീലിപ്പിക്കുന്നതായും സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വനിതാവിഭാഗത്തിലെ അംഗങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇനി ജില്ലാ യൂണിറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ടെന്ന് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പ്രതികരിച്ചു. ആഴ്ചകള്‍ക്കുള്ളിലുള്ള ഈ അംഗബലവര്‍ധന അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും പരിശീലനത്തിനെത്തുന്ന സ്ത്രീകള്‍ തങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തിയെന്ന് പ്രതികരിച്ചതായും പോസ്റ്റില്‍ പറയുന്നു. എല്ലാ ജില്ലകളിലും ‘മുംതാസിമ’ (മാനേജര്‍) സ്ഥാനത്തേക്ക് ഒരു വനിതയെ നിയമിക്കുമെന്നാണ് വിവരം. ഒക്ടോബര്‍ 8ന് ജെയ്‌ഷെ ആസ്ഥാനത്ത് ആരംഭിച്ച സംഘടനയില്‍ പാക്കിസ്ഥാനിലെ ബഹവല്‍പൂര്‍, മുല്‍ട്ടാന്‍, സിയാല്‍ക്കോട്ട്, കറാച്ചി, മുസഫറാബാദ്, കോട്ട്ലി എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് നിലവില്‍ അംഗങ്ങളായത്. മസൂദ് അസറിന്റെ സഹോദരി സാദിയയാണ് ജമാഅത്ത് ഉല്‍ മോമിനാത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ലാണ് സാദിയയുടെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍…
Read More » -
ഡോളറിനെതിരേ റെക്കോഡ് തകര്‍ച്ചയില്‍ രൂപ; ഇടപെടാതെ റിസര്‍വ് ബാങ്ക്; 90 മറികടക്കുന്നത് ചരിത്രത്തില്‍ ആദ്യം; ഈ വര്‍ഷം 5.30 ശതമാനം ഇടിവ്; ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി; വ്യാപാര കമ്മിയും പ്രതിസന്ധി രൂക്ഷമാക്കുന്നു
ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച. തുടര്‍ച്ചയായ ആറാം ദിവസവും ഇടിവ് രേഖപ്പെടുത്തിയ രൂപയുടെ മൂല്യം ഒരു ഡോളറിന് 90.21 എന്ന റെക്കോര്‍ഡില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതാദ്യമായാണ് ഡോളറിനതിരെ 90 രൂപയെന്ന നിര്‍ണായക നില മറികടന്നത്. റിസര്‍വ് ബാങ്കിന്റെ കാര്യമായ ഇടപെടല്‍ ഇല്ലാത്തതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഈ വര്‍ഷം ഇതുവരെ 5.3% ഇടിവ് നേരിട്ട രൂപ, ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി മാറി. വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മിയും പ്രതിസന്ധി രൂക്ഷമാക്കി. അമേരിക്കയുമായുള്ള വ്യാപാരക്കരാറില്‍ തീരുമാനമാകാത്തതും സ്ഥിതി വഷളാക്കുന്നു ഡോളറിനെതിരേ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് വിദേശ വിദ്യാഭ്യാസത്തിനും ഇറക്കുമതിക്കും വിദേശയാത്രകള്‍ നടത്തുന്നവര്‍ക്കും തിരിച്ചടിയാകും. യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ ഡോളറില്‍ ഫീസടയ്ക്കുന്നവര്‍ക്കാണ് വലിയ പ്രതിസന്ധിയുണ്ടാവുക. അതേസമയം, നാട്ടിലേക്കു പണമയക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് രൂപയുടെ വിലയിടിയുന്നത് നേട്ടമാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറയുന്നത് വിദേശ പഠനത്തിനു പോകുന്നവര്‍ക്ക് ട്യൂഷന്‍ ഫീസിനത്തിലും ജീവിതച്ചെലവിനത്തിലും കൂടുതല്‍ പണം…
Read More » -
ആകാശം യുദ്ധഭൂമി; വ്യോമാക്രമണങ്ങള്‍ക്ക് കുറവില്ല: ഒരു വര്‍ഷത്തിനിടെ ഇസ്രായില്‍ സിറിയയില്‍ നടത്തിയത് ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍
ദമാസ്‌കസ് : സിറിയയുടെ ആകാശം യുദ്ധഭൂമിക്ക് സമം. തുടരുന്ന വ്യോമാക്രണങ്ങള്‍ അവസാനിക്കുന്ന ലക്ഷണമില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രായില്‍ സിറിയയില്‍ നടത്തിയത് ആയിരത്തിലേറെ വ്യോമാക്രമണങ്ങളാണ്. മുന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പതനത്തിനുശേഷം ഒരു വര്‍ഷത്തിനിടെ സിറിയയില്‍ ഇസ്രായില്‍ ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയതായി സിറിയന്‍ വിദേശ മന്ത്രാലയത്തിലെ ഗവേഷകന്‍ ഉബൈദ ഗദ്ബാനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇസ്രായിലിന്റെ ഭാഗത്തുനിന്ന് ഉറപ്പുകളും കടന്നുകയറ്റങ്ങള്‍ നിര്‍ത്തലാക്കലും ഞങ്ങള്‍ ആഗ്രഹിക്കുന്നു. സിറിയയെ ദുര്‍ബലപ്പെടുത്തുകയാണ് ഇസ്രായിലി ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഗദ്ബാന്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ തെക്കന്‍ സിറിയയിലെ ബെയ്ത് ജിനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ദമാസ്‌കസിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രാമത്തിലേക്ക് ഇസ്രായില്‍ സൈനിക പട്രോളിംഗ് നടത്തിയ കടന്നുകയറ്റത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 13 ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് ഗ്രാമത്തില്‍ ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം ആയിരക്കണക്കിന് സിറിയക്കാര്‍ രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ പ്രധാന ചത്വരങ്ങളില്‍ ഒത്തുകൂടി ഇസ്രായിലി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും സിറിയന്‍ ഐക്യത്തെ പിന്തുണച്ചും…
Read More » -
അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് മുമ്പ് രാജ്യംവിട്ട് പാക് പ്രധാനമന്ത്രി; ലണ്ടനിലേക്ക് കടന്നെന്ന് സൂചന; ഭരണഘടനാ ഭേദഗതിക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും ശക്തനായി സൈനിക മേധാവി; പാക് സൈന്യം കടുത്ത പ്രതിസന്ധിയിലെന്നും റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ രാജ്യം വിട്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ രാജ്യത്ത് ഉണ്ടാകാതിരിക്കാന്‍ ഷെഹ്ബാസ് ഷെരീഫ് മനഃപൂര്‍വം പാക്കിസ്ഥാനു പുറത്തുപോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സിഡിഎഫ് പദവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഏറ്റെടുക്കാനിരിക്കെയാണ് നീക്കം. പദവി കൈവരുന്നതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറും. ഷെഹ്ബാസ് ഷെരീഫ് ബഹ്റൈനിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയതായി നാഷ്‌നല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് മുന്‍ മെംബര്‍ തിലക് ദേവാഷര്‍ എഎന്‍ഐയോട് പറഞ്ഞു. അസിം മുനീറിന് അഞ്ച് വര്‍ഷത്തേക്ക് സിഡിഎഫ് പദവി നല്‍കുന്നതാണ് വിജ്ഞാപനം. രാജ്യത്തു നിന്ന് മാറിനില്‍ക്കുന്നതോടെ ഉത്തരവ് ഒപ്പിട്ടുവെന്ന ഉത്തരവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഷെഹ്ബാസ് ഷെരീഫിന് കഴിയുമെന്നാണ് കണക്കുകൂട്ടലെന്നും തിലക് ദേവാഷര്‍ പറഞ്ഞു. നവംബര്‍ 29നായിരുന്നു അസിം മുനീറിനെ സിഡിഎഫായി നിയമിച്ചുകൊണ്ടുള്ള…
Read More » -
നാലു മണിക്കൂര്‍ ഡേറ്റിംഗ്; അന്നുതന്നെ വിവാഹം; യുവാവിന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്തു ഭാര്യ മുങ്ങി
ബീജിംഗ്: ഡേറ്റിംഗിന് ഒടുവില്‍ വിവാഹം കഴിച്ചതിനു പിന്നാലെ ലക്ഷങ്ങളുടെ സ്വത്തുമായി ഭാര്യ മുങ്ങി. വെറും നാലുമണിക്കൂര്‍ മാത്രം നേരം ‘ഡേറ്റ്’ ചെയ്തതിന് പിന്നാലെ അന്ന് തന്നെ യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അന്ന് തന്നെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി വാശി പിടിച്ചുവെന്നും അതുകൊണ്ട് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പ് തന്നെ റജിസ്ട്രര്‍ ചെയ്യുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ഒരു മാസത്തിനകം യുവാവിന്റെ സമ്പാദ്യമായ 30 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത് പെണ്‍കുട്ടി മുങ്ങിയെന്നാണ് കേസ്. തെക്കന്‍ ചൈനയിലെ ഹുനാന്‍ സ്വദേശിയായ യുവാവ് ഓഗസ്റ്റ് 21നാണ് വിവാഹിതനായത്. എല്ലാം തനിക്കൊരു സ്വപ്നം പോലെയാണ് തോന്നിയതെന്ന് ഹുയാങ് പറയുന്നു. വിവാഹം കഴിഞ്ഞ അന്ന് രാത്രിയില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. അന്നുമാത്രമാണ് യുവതിയുമായി ശാരീരികബന്ധം പുലര്‍ത്താന്‍ കഴിഞ്ഞത്. പിന്നീട് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചാല്‍ പോലും യുവതി തള്ളിമാറ്റിയിരുന്നുവെന്നാണ് ഹുയാങിന്റെ വെളിപ്പെടുത്തല്‍. രണ്ട് ദിവസം മാത്രമേ ഒന്നിച്ച് നില്‍ക്കാന്‍ യുവതി അനുവദിച്ചുള്ളൂ. മൂന്നാമത്തെ ദിവസം ജോലിക്ക് പോയി പണമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ‘ജോലിക്കായി…
Read More »
