Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

റഷ്യന്‍ പതാകയുള്ള കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക; അറ്റ്‌ലാന്റിക്കില്‍ നാടകീയ രംഗങ്ങള്‍; രൂക്ഷമായി പ്രതികരിച്ച് റഷ്യ; നിയമവിരുദ്ധ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് യുഎസ് നേവി കമാന്‍ഡ്; വെനസ്വേലയെ ചൊല്ലി രാജ്യാന്തര ബന്ധങ്ങളിലും ഉലച്ചില്‍

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റിന്റെ അറസ്റ്റിനു പിന്നാലെ കൊമ്പുകോര്‍ത്ത റഷ്യയ്‌ക്കെതിരേ അമേരിക്കയുടെ അസാധാരണ നടപടി. വെനസ്വേലയില്‍നിന്ന് എണ്ണ കടത്തുന്നെന്ന് ആരോപിച്ചു റഷ്യന്‍ പതാകയുള്ള എം.ടി. സോഫിയ എന്ന കപ്പല്‍ അറ്റ്‌ലാന്റിക്കില്‍വച്ചു യുഎസ് പിടിച്ചെടുത്തു. ഇതിന്റെ വീഡിയോ അടക്കം അമേരിക്കന്‍ സൈന്യം ‘എക്‌സി’ല്‍ പോസ്റ്റ് ചെയ്തു. റഷ്യയുഎസ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി വിവരമില്ല.

രണ്ടാഴ്ച പിന്തുടര്‍ന്നശേഷം മാരിനേര എന്ന കപ്പല്‍ നേരത്തേ പിടിച്ചെടുക്കാന്‍ ശ്രമം നടന്നിരുന്നു. കപ്പലിനു സംരക്ഷണം നല്‍കാന്‍ റഷ്യ യുദ്ധകപ്പലുകളും അന്തര്‍വാഹിനിയും അയച്ചിരുന്നു. ബെല്ല 1 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കപ്പല്‍ അടുത്തിടെയാണ് മാരിനേര എന്നു പേരു മാറ്റിയത്.

Signature-ad

 

വെനസ്വേലയില്‍നിന്ന് എണ്ണ കടത്തി എന്നാരോപിച്ച് ടാങ്കറിനെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കപ്പല്‍ പിടിച്ചെടുക്കാന്‍ ഡിസംബറില്‍ യുഎസ് ശ്രമം നടത്തിയത്. എന്നാല്‍ യുഎസിന്റെ നീക്കം പരാജയപ്പെടുത്തിയ കപ്പലിലെ ഉദ്യോഗസ്ഥര്‍ പേര് മാരിനേര എന്നു മാറ്റുകയും ഗയാനയുടെ പതാക മാറ്റി റഷ്യന്‍ പതാക സ്ഥാപിക്കുകയും ചെയ്തു. കപ്പലിന്റെ റജിസ്‌ട്രേഷന്‍ റഷ്യയിലേക്ക് മാറ്റി.

തുടര്‍ന്ന്, തങ്ങളുടെ കപ്പലിനെ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് റഷ്യ യുഎസിനോട് ആവശ്യപ്പെട്ടു. കപ്പലിനെ സംരക്ഷിക്കാന്‍ യുദ്ധകപ്പലുകളും അന്തര്‍വാഹിനിയും അയച്ചു. വടക്കന്‍ അറ്റ്ലാന്റിക്കില്‍വച്ചാണ് യുഎസ് കോസ്റ്റ് ഗാര്‍ഡും യുഎസ് സൈന്യവും ചേര്‍ന്ന് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. റഷ്യയിലേക്ക് നിയമവിരുദ്ധമായി എണ്ണ കടത്തുന്ന കപ്പലാണിതെന്നാണ് യുഎസ് പറയുന്നത്.

പ്രതിരോധ വകുപ്പും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പും സംയുക്തമായി നടത്തിയതാണ് ഓപ്പറേഷനെന്നു ദക്ഷിണ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. പിടികൂടുന്ന സമയത്ത് ടാങ്കറിനു നിയമാനുസൃയ ദേശീയ രജിസ്‌ട്രേഷന്‍ ഇല്ലായിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം രാജ്യമില്ലാത്ത കപ്പലായി ഇതിനെ തരംതിരിച്ചു.

”അമേരിക്ക വെനിസ്വേലന്‍ എണ്ണ നിയമവിരുദ്ധമായി കൊണ്ടുപോകുന്ന എല്ലാ ഡാര്‍ക്ക് ഫ്‌ലീറ്റ് കപ്പലുകള്‍ക്കെതിരെയും ഉപരോധം നടപ്പാക്കി വരികയാണ്. വെനസ്വേലയില്‍നിന്ന് എണ്ണ കടത്തുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കുകയും ചെയ്യുന്നു. നിയമാനുസൃതമായ എണ്ണ വ്യാപാരം മാത്രമേ അനുവദിക്കാന്‍ കഴിയൂ എന്നും സതേണ്‍ കമാന്‍ഡിന്റെ പീറ്റ് ഹെഗ്‌സേത്ത് പറഞ്ഞു.

ഈയാഴ്ച ടാങ്കര്‍ ആദ്യം തെക്കോട്ടു ദിശമാറ്റി വേഗത എട്ട് നോട്ടിക്കല്‍ മൈലിലേക്കു കുറച്ചു എന്നാണു ട്രാക്കിംഗ് ഡാറ്റ ചൂണ്ടിക്കാട്ടുന്നത്. അയര്‍ലന്‍ഡിനു തെക്ക് 200 കിലോമീറ്റര്‍ അകലെവച്ചാണ് അമേരിക്കന്‍ സൈന്യം ഇടപെട്ടത്.

‘1982-ലെ ഐക്യരാഷ്ട്ര സമുദ്രനിയമ കണ്‍വെന്‍ഷന്‍ പ്രകാരം, ഉയര്‍ന്ന സമുദ്രങ്ങളില്‍ നാവിഗേഷന്‍ സ്വാതന്ത്ര്യം ബാധകമാണ്; മറ്റ് രാജ്യങ്ങളുടെ അധികാരപരിധിയില്‍ നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്ത കപ്പലുകള്‍ക്കെതിരെ ഒരു രാജ്യത്തിനും ബലം പ്രയോഗിക്കാനുള്ള അവകാശമില്ലെന്നാ’ണ് റഷ്യ ഇതേക്കുറിച്ചു രൂക്ഷമായി പ്രതികരിച്ചത്.

US seizes second Venezuela-linked oil tanker in Caribbean Sea; Moscow slams US over use of force

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: