‘കാസര്‍ഗോഡും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രൂവീകരണമുണ്ടോ എന്ന്’; വിവാദ പരാമര്‍ശവുമായി വീണ്ടും സജി ചെറിയാന്‍

വിവാദപരാമര്‍ശവുമായി വീണ്ടും മന്ത്രി സജി ചെറിയാന്‍. കാസര്‍കോട്ടും മലപ്പുറത്തും ജയിച്ച ആളുകളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടോയെന്ന് കാണാമെന്ന് മന്ത്രി. ആര്‍ക്കൊക്കെ എവിടെയൊക്ക ഭൂരിപക്ഷമുണ്ടോ, ആ സമുദായങ്ങള്‍ ജയിക്കും. സമുദായത്തിന് ഭൂരിപക്ഷമില്ലെങ്കില്‍ എവിടെനിന്നാലും ജയിക്കില്ല. ചേരിതിരിവ് ഉണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആരും പറയരുത്. അപ്പോള്‍ ഇരുവിഭാഗവും സംഘടിക്കുമെന്ന് മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
അതേസമയം, സജി ചെറിയാനെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി രംഗത്തെത്തി. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വർഗീയവൽക്കരിക്കാനാണ് ശ്രമം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് .അതിന് ഉപയോഗിച്ച ഭാഷയും വാചകവും എന്താണെന്ന കാര്യം മനസിലാക്കാനായിട്ടില്ല
നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെയും മുന്നണിയെയും നയിക്കും. എന്നാൽ ആരൊക്കെ മത്സരിക്കും എന്ന കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനം എടുക്കും. രണ്ട് ടൈം വ്യവസ്ഥ ഒഴിവാക്കുന്നത് കേന്ദ്രകമ്മിറ്റി ചർച്ച ചെയ്തിട്ടില്ല എന്നും പി ബിയിൽ നിന്ന് ആരൊക്കെ മത്സരിക്കാം എന്നതിൽ പിബി തീരുമാനമെടുത്തിട്ടില്ലെന്നും എം എ ബേബി പറഞ്ഞു






