Business
-
ലാഭം ഇരട്ടിയാക്കി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
ലാഭം ഇരട്ടിയാക്കി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ.സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) 2021 മാർച്ച് 31ന് അവസാനിച്ച വർഷത്തിൽ അതിന്റെ അറ്റാദായം (net profit). ഓഡിറ്റഡ് ഫിനാൻഷ്യൽ പ്രകാരം, 13.17 കോടി രൂപ യാണ് അറ്റാദായം. കഴിഞ്ഞ വര്ഷം ഇത് 6.58 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭത്തിലും (operating profit ) വർധന ഉണ്ടായി. മുൻ വര്ഷം 153 കോടി രൂപ ആയിരുന്ന പ്രവർത്തന ലാഭം, ഇപ്പോൾ 193 കോടി രൂപയായി ഉയർന്നു. നിഷ്ക്രിയ ആസ്തി (എൻപിഎ) നിയന്ത്രിക്കാനും കെ എഫ് സി ക്കു കഴിഞ്ഞു. മൊത്ത എൻപിഎ (gross NPA ) മുൻ വർഷത്തെ 3.58 ശതമാനത്തിൽ നിന്ന് 3.27 ശതമാനമായി കുറഞ്ഞു. അറ്റ എൻപിഎ (net NPA ) കഴിഞ്ഞ വർഷത്തെ 1.48 ശതമാനത്തിൽ നിന്ന് 1.28 ശതമാനമായാണ് കുറഞ്ഞത്. സമ്പദ്‌വ്യവസ്ഥ കടുത്ത സമ്മർദ്ദത്തിലായിട്ടു പോലും, കെഎഫ്‌സിക്ക് പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞത് വളരെ…
Read More » -
ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി ജൂലൈയില്‍ ബാഡ് ബാങ്ക് ഏറ്റെടുക്കുന്നു
ന്യൂഡല്‍ഹി: ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തികളുടെ ആദ്യ ഭാഗം നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി (എന്‍എആര്‍സിഎല്‍), അല്ലെങ്കില്‍ ബാഡ് ബാങ്ക്, ജൂലൈയില്‍ ഏറ്റെടുക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ബാങ്കുകളിലെ വലിയ തുകയുടെ, അതായത് 500 കോടി രൂപയ്ക്കു മുകളിലുള്ള, നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകള്‍ ഏറ്റെടുക്കുന്നതിനായുള്ള പ്രത്യേക ആസ്തി പുനഃസംഘടന കമ്പനിയാണ് എന്‍എആര്‍സിഎല്‍. മൊത്തം 38 എന്‍പിഎ (നോണ്‍ പെര്‍ഫോമിംഗ് അസറ്റ്) അക്കൗണ്ടുകളിലായി 82,845 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികള്‍ എന്‍എആര്‍സിഎല്ലിന് കൈമാറാന്‍ ബാങ്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്‍എആര്‍സിഎല്ലിന്റെ പുരോഗതി തിങ്കളാഴ്ച വിലയിരുത്തിയിരുന്നെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ധനമന്ത്രി എന്‍എആര്‍സിഎല്‍, ഐഡിആര്‍സിഎല്‍ എന്നിവയ്ക്ക് സര്‍ക്കാരില്‍ നിന്നും റെഗുലേറ്റര്‍മാരില്‍ നിന്നും ലഭിച്ച അംഗീകാരങ്ങളും, അനുമതികളും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അക്കൗണ്ട് തിരിച്ചുള്ള സൂക്ഷ്മപരിശോധന പൂര്‍ത്തിയാകുമ്പോള്‍, ആദ്യഘട്ട അക്കൗണ്ടുകള്‍ 2022 ജൂലൈയില്‍ കൈമാറ്റം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷിക്കുന്ന അക്കൗണ്ടുകള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിനുള്ളില്‍ ഏറ്റെടുക്കാനും നിര്‍ദ്ദേശിക്കുന്നതായി ഒരു ട്വീറ്റില്‍ പറഞ്ഞു. ബാഡ്…
Read More » -
മെട്രോപോളിസിനായി കടുത്ത പോരാട്ടം; അപ്പോളോയും അദാനിയും ഒപ്പത്തിനൊപ്പം
മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനുള്ള നീക്കവുമായി ശതകോടീശ്വരന്‍ ഗൗതം അദാനിയും ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ഓപ്പറേറ്റര്‍മാരായ അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് ലിമിറ്റഡും. ഡയഗ്നോസ്റ്റിക് ലാബുകളുടെ ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ശൃംഖലയായ മെട്രോപോളിസ് ലാബ്സിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുന്നതിന് ഇരുകമ്പനികളും ബിഡ്ഡുകള്‍ വിലയിരുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെട്രോപോളിസുമായുള്ള അദാനിയുടേയോ അപ്പോളോയുടേയോ ഇടപാട് കുറഞ്ഞത് 1 ബില്യണ്‍ ഡോളറോ 7,765 കോടി രൂപയോ ആയിരിക്കും. ഇന്ത്യയിലെ പ്രമുഖ ബിസിനസ് കമ്പനികളിലൊന്നായ അദാനി ഗ്രൂപ്പ് കഴിഞ്ഞ മാസം ആരോഗ്യമേഖലയിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപിക്കുകയും വലിയ ആശുപത്രികളും ഡയഗ്നോസ്റ്റിക് ആസ്തികളും ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നതായും വ്യക്തമാക്കിയിരുന്നു. ഇതിനായി അദാനി ഹെല്‍ത്ത് വെഞ്ചേഴ്‌സ് (എഎച്ച്വിഎല്‍) എന്ന പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി സംയോജിപ്പിച്ചതായി മെയ് മാസത്തില്‍ അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍, അദാനി ഗ്രൂപ്പ് നാല് ബില്യണ്‍ നീക്കിവച്ചതായാണ് റിപ്പോര്‍ട്ട്. 20 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക വരുമാനമുള്ള അദാനി ഗ്രൂപ്പിന് ഓണ്‍ലൈന്‍ വഴിയും ഓഫ്‌ലൈന്‍ വഴിയും…
Read More » -
ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി 5 വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ രൂപ മൂല്യത്തിലേക്കെത്തും
കൊച്ചി: രാജ്യത്തെ സമുദ്രോല്‍പന്ന കയറ്റുമതി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ മൂല്യത്തിലേക്കെത്തുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. നിലവില്‍ 50,000 കോടി രൂപ മൂല്യമുള്ളതാണ് ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി. സമുദ്രോല്‍പന്ന കയറ്റുമതി വികസന ഏജന്‍സിയില്‍ (എംപിഡിഇഎ) കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപമായി. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. യൂറോപ്യന്‍ യൂണിയനുമായി കരാറില്‍ ഏര്‍പ്പെടാനുള്ള ചര്‍ച്ചകള്‍ ഈ മാസം 17 നു ബ്രസല്‍സില്‍ ആരംഭിക്കും. കയറ്റുമതിക്കാര്‍ക്കും വ്യാപാരികള്‍ക്കും ലോകത്തെങ്ങുമുള്ള വിപണികളുടെ വാതില്‍ ഇതോടെ തുറന്നുകിട്ടുമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. സീ ഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി. ഇന്ത്യയെ ലോകത്തിലെ ഒരു മത്സ്യ സംസ്‌കരണ ഹബ് ആക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ…
Read More » -
ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം സംബന്ധിച്ച വസ്തുതകള്‍ മറച്ച് വെച്ചാലും നഷ്ടപരിഹാരം ലഭിക്കും
ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം സംബന്ധിച്ച വസ്തുതകള്‍ മറച്ച് വെച്ചാലും അപേക്ഷകന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാതെ പോകുന്ന സംഭവങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച് ബിസിനസ് മേഖലയില്‍ നിന്നും ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ ഉയരുന്നുന്ന അവസരത്തിലാണ് ഏറെ പ്രസക്തമായ ഉത്തരവ്. ജസ്റ്റീസ് സി. വിശ്വനാഥ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം സംബന്ധിച്ച വസ്തുതകള്‍ മറച്ച് വെച്ചാലും അപേക്ഷകന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള നിതിന്‍ ഇന്‍ഡസ്ട്രീസുമായി ബന്ധപ്പെട്ട് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (എന്‍സിഡിആര്‍സി) മുന്‍പാകെ വന്ന പരാതിയിന്മേലാണ് തീര്‍പ്പുണ്ടായിരിക്കുന്നത്. തീപിടുത്തത്തെ തുടര്‍ന്ന് കമ്പനിയില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളടക്കം കത്തി നശിച്ചു. 2004 ജൂലൈയിലാണ് സംഭവം. ഇതിന് ഏതാനും മാസം മുന്‍പ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും നിതിന്‍ ഇന്‍ഡസ്ട്രീസ് ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി നിയമിച്ച സര്‍വേയറുടെ ആദ്യ റിപ്പോര്‍ട്ടില്‍…
Read More » -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാ നിരക്ക് വര്‍ധിപ്പിച്ചു. 35 ബേസിക് പോയന്റ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എല്ലാ കാലാവധിയിലുള്ള വായ്പകള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്ക് ജൂണ്‍ 7 മുതല്‍ നിലവില്‍ വരും. റിസര്‍വ് ബാങ്ക് വീണ്ടും മുഖ്യ പലിശ നിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വായ്പാ നിരക്ക് വീണ്ടും ഉയര്‍ത്തിയത്. പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുരോ?ഗമിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണവായ്പ നയ അവലോകന യോഗം നിര്‍ണായകമാണ്. യോ?ഗത്തില്‍ മുഖ്യ പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്‍പ് തന്നെ വായ്പാനിരക്ക് ഉയര്‍ത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. മുഖ്യപലിശനിരക്ക് ആര്‍ബിഐ ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച് മെയ് ഏഴിന് എച്ച്ഡിഎഫ്‌സി 25 ബേസിക് പോയന്റിന്റെ വര്‍ധന വരുത്തിയിരുന്നു. ആഴ്ചകള്‍ക്കകമാണ് വീണ്ടും നിരക്ക് ഉയര്‍ത്തിയത്. ഒരു വര്‍ഷ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ 7.85 ശതമാനമായി ഉയര്‍ന്നു. രണ്ടുവര്‍ഷത്തിന്റേതിന് 7.95 ശതമാനമായി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ചെലവ് ഉയര്‍ന്നേക്കും.
Read More » -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും
ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ സ്വകാര്യ ബാങ്കുകളെ കേന്ദ്രം അനുവദിച്ചേക്കും. ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ ലേലത്തില്‍ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേ സമയം ഇത് സംബന്ധിച്ച തീരുമാനങ്ങളൊന്നും കേന്ദ്രം പുറത്തു വിട്ടിട്ടില്ല. ഐഡിബിഐയെ ഏറ്റെടുത്ത് സ്വന്തം സ്ഥാപനവുമായി ലയിപ്പിക്കാനുള്ള അവസരമാണ് സ്വകാര്യ ബാങ്കുകള്‍ക്ക് ലഭിക്കുക. ലയന പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ബാങ്കുകള്‍ക്ക് ബിഡ് സമര്‍പ്പിക്കാനായേക്കും എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. റിസര്‍വ് ബാങ്ക് ആണ് ലയന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. ഒരു പ്രൊമോട്ടറിന് ഒന്നിലധികം ബാങ്കുകള്‍ നടത്താനുള്ള അംഗീകാരം റിസര്‍വ് ബാങ്ക് നല്‍കാറില്ല. ബാങ്കുകളെയും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെയുമാണ് ഐഡിബിഐ ഏറ്റെടുക്കാന്‍ അനുയോജ്യരായി കേന്ദ്രം പരിഗണിക്കുന്നത്. കേന്ദ്രത്തിന് 45.48 ശതമാനവും എല്‍ഐസിക്ക് 49.24 ശതമാനവും ഓഹരികളാണ് ഐഡിബിഐ ബാങ്കിലുള്ളത്. ഐഡിബിഐയിലെ ഓഹരി വില്‍പ്പനയുടെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ മൂന്നുവരെ യുഎസില്‍ കേന്ദ്രം റോഡ്‌ഷോ നടത്തിയിരുന്നു. ബാങ്കുകളുടെ ഉടമസ്ഥാവകാശത്തിനായുള്ള നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വകാര്യ…
Read More » -
ഓഹരി വിലയിടിഞ്ഞു; എല്‍ഐസിയുടെ വിപണി മൂല്യം 5 ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി
തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ രണ്ട് ശതമാനം ഇടിവ് നേരിട്ടതോടെ എല്‍ഐസിയുടെ വിപണി മൂല്യം അഞ്ച് ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി. ഓഹരി വില രണ്ടുശതമാനത്തോളം ഇടിഞ്ഞ് 783 രൂപ നിലവാരത്തിലുമെത്തി. ഇതോടെ ലിസ്റ്റ് ചെയ്തതിനുശേഷം വിപണി മൂല്യത്തില്‍ 56,000 കോടി രൂപ നഷ്ടമായി. 5.54 ലക്ഷം കോടി രൂപയില്‍നിന്ന് മൂല്യം 4.98 ലക്ഷം കോടി രൂപയായാണ് താഴ്ന്നത്. ഇതാദ്യമായാണ് ലിസ്റ്റ് ചെയ്തശേഷം ഓഹരി വില ഇത്രയും താഴുന്നത്. തുടര്‍ച്ചയായി അഞ്ചാം ദിവസവും നഷ്ടത്തിലായിരുന്നു ഓഹരിയില്‍ വ്യാപാരം നടന്നത്. മെയ് 17ന് എട്ടുശതമാനം നഷ്ടത്തിലായിരുന്നു എല്‍ഐസിയുടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇഷ്യുവിലയായ 949 രൂപയില്‍നിന്ന് 18 ശതമാനത്തോളം നഷ്ടത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയിലൂടെ 20,557 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചത്. ഐ.പി.ഒയ്ക്ക് ലഭിച്ചതാകട്ടെ 2.95 ഇരട്ടി അപേക്ഷകളും. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 905 രൂപ പ്രകാരവും പോളിസി ഉടമകള്‍ക്ക് 889 രൂപ നിരക്കിലുമാണ് ഓഹരികള്‍…
Read More » -
ഓട്ടോമൊബൈല്‍ വില്‍പ്പന മന്ദഗതിയിലെന്ന് എഫ്എഡിഎ
ന്യൂഡല്‍ഹി: 2022 മെയ് മാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ ചില്ലറ വില്‍പ്പന വര്‍ധിച്ചെങ്കിലും ഇരുചക്ര വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പ്പന 2019 മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവായിരുന്നുവെന്ന് ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ സംഘടനയായ എഫ്എഡിഎ അറിയിച്ചു. 2019 മെയ് മാസത്തിലെ 18,22,900 യൂണിറ്റില്‍ നിന്ന് 2022 മെയ് മാസത്തില്‍ മൊത്തത്തിലുള്ള ഓട്ടോ റീട്ടെയില്‍ വില്‍പ്പന 16,46,773 യൂണിറ്റായിരുന്നുവെന്ന് എഫ്എഡിഎ പറഞ്ഞു. 2022 മെയ് മാസം പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) റീട്ടെയില്‍ വില്‍പ്പന 2,63,152 യൂണിറ്റായിരുന്നു. 2019 മെയ് മാസത്തില്‍ വിറ്റ 2,36,215 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനം കൂടുതലാണിത്. കൊവിഡ് ബാധിച്ച 2021 മെയ് , 2020 മെയ് മാസങ്ങളിലെ റീട്ടെയില്‍ യഥാക്രമം 86,479 യൂണിറ്റുകളും 31,951 യൂണിറ്റുകളുമാണ്. കഴിഞ്ഞ മാസം ഇരുചക്രവാഹന വില്‍പ്പന 12,22,994 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ ഇത് 4,10,871 യൂണിറ്റായിരുന്നു. 2019 മെയ് മാസത്തില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 14,20,563 യൂണിറ്റായിരുന്നു. വാണിജ്യ വാഹന വില്‍പ്പന 66,632…
Read More » -
ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വാഹന മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു.
ന്യൂഡല്‍ഹി: ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വാഹന മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം പോലുള്ള സര്‍ക്കാര്‍ സംരംഭങ്ങളുടെ പിന്തുണയടെ സുസ്ഥിരമായ പ്രധാന പങ്കാളിയാകാനൊരുങ്ങുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച്, ഇലക്ട്രിക് വാഹന മേഖലയിലെ പങ്കാളിത്തം ശക്തമാക്കാനുള്ള ആസൂത്രണം കമ്പനിക്കുണ്ടായിരുന്നു. കൂടാതെ, ബിഎംഡബ്ല്യുവുമായുള്ള തന്ത്രപരമായ സഹകരണത്തോടെ, കമ്പനി ആയിരിക്കും ആഗോള വിപണികള്‍ക്കാവശ്യമായ നഗര ഇവി ഓപ്ഷനുകളുടെ സംയുക്ത രൂപകല്‍പ്പനയും വികസനവും ചെയ്യുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പറഞ്ഞു. ഇവി വാഹനങ്ങള്‍ക്കായി 600 എഞ്ചിനീയര്‍മാരും കോംപിറ്റന്‍സി സെന്ററുകള്‍ എന്നിവയുള്ള ഒരു പ്രത്യേക വിഭാഗം കമ്പനി സൃഷ്ടിച്ചിട്ടുണ്ട്. 2021-22ല്‍ ടിവിഎസ് പതിനായിരത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റിരുന്നു. പുതിയ ഉത്പന്നങ്ങളുടെ അവതരണത്തിന്റെ പിന്‍ബലത്തില്‍ വില്‍പ്പന വളര്‍ച്ചയിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും കമ്പനി വരും വളര്‍ച്ച വേഗത കൈവരിക്കുമെന്നും കമ്പനി പറഞ്ഞു. ആഭ്യന്തര മോപെഡ്, ഇക്കോണമി മോട്ടോര്‍സൈക്കിള്‍ മേഖലകള്‍ ഈയിടെയായി മികച്ച പ്രകടനം കാഴ്ചവെക്കാത്തതും എന്നാല്‍, വളര്‍ച്ചയിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുള്ളതാണെന്നും, ഇരുചക്രവാഹന കയറ്റുമതിയും…
Read More »