October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      Business

      • പൊടി പച്ചരിയുടെ കയറ്റുമതി നിരോധിച്ചു, ബസുമതി ഒഴികെയുള്ള അരിക്ക് 20 % കയറ്റുമതി ചുങ്കം

        ദില്ലി: ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നേരിടാൻ കൂടുതല്‍ നടപടികളുമായി കേന്ദ്രസർക്കാർ.  പൊടി പച്ചരി കയറ്റുമതിക്ക് ഇന്നുമുതല്‍ സർക്കാർ നിരോധനം ഏര്‍പ്പെടുത്തി. ബസുമതി ഒഴികെയുള്ള അരിക്ക് ഏര്‍പ്പെടുത്തിയ 20 ശതമാനം കയറ്റുമതി ചുങ്കവും ഇന്ന് നിലവില്‍ വരും. വിലക്കയറ്റം ഉയർത്തി   പ്രതിപക്ഷം    വിമർശനം  ശക്തമാക്കുന്നതിനിടെയാണ് സർക്കാരിന്‍റെ  നടപടികള്‍. ബംഗ്ലാദേശ് ഇറക്കുമതി ചുങ്കം  വെട്ടികുറച്ചതോടെ ഇന്ത്യയില്‍ ഒരാഴ്ചക്കുള്ളില്‍ അരി വില അഞ്ച് ശതമാനത്തോളം കൂടിയിരുന്നു. ഇതോടൊപ്പം കഴിഞ്ഞ വ‍ർഷത്തെ അപേക്ഷിച്ച് ഇത്തവണ ഖാരിഫ് സീസണില്‍ അരി ഉത്പാദനം കുറയുമെന്ന റിപ്പോര്‍ട്ട് , യുക്രൈൻ റഷ്യ യുദ്ധം  ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രസർക്കാരിന്‍റെ വിപണിയിലെ നടപടികള്‍. പൊടി പച്ചരിയുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം ഇന്ന് നിലവില്‍ വരും. എന്നാല്‍ നേരത്തെ കരാർ ആക്കിയവർക്ക് സെപ്റ്റംബർ പതിന‌ഞ്ച് വരെ കയറ്റുമതി നടത്താന്‍ ഇളവുണ്ട്. നിയന്ത്രണം ഇന്ത്യയില്‍ അരി ലഭ്യതയുടെ വര്‍ധിപ്പിക്കും. എന്നാല്‍ പൊടി പച്ചരിയെ ആശ്രയിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവന്നതിന്…

        Read More »
      • ഓണവിപണിയിൽ സ്വർണവില കുതിച്ചുയർന്നു

        തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ ഇടിവുണ്ടായി. ഇന്ന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപ ഉയർന്നു.ഇന്നലെ 50 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഉയർന്നത്. ഇന്നലെ 40 രൂപയാണ് കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3855 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 60 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

        Read More »
      • 5 ജി പ്രഖ്യാപനം, എയർടെല്ലിന്റെ ഓഹരി ഉയർന്നു

        മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ആരംഭിച്ചു. ഇന്നലെ വിപണിയിൽ കനത്ത  നഷ്ടമാണ് നേരിട്ടത്. ബിഎസ്ഇ സെൻസെക്‌സ് സൂചിക 550.73 പോയിന്റ് ഉയർന്ന് 59, 579.64ലും നിഫ്റ്റി 156.1 പോയിന്റ് ഉയർന്ന് 17,780.50ലുമാണ് വ്യാപാരം ആരംഭിച്ചത്. ബുധനാഴ്ച, രണ്ട് ഇക്വിറ്റി ബെഞ്ച്മാർക്കുകളും തുടർച്ചയായ രണ്ടാം സെഷനിൽ ഇടിഞ്ഞിരുന്നു. കമ്പനിയുടെ സിഇഒ 5ജി റോൾ ഔട്ട് പ്ലാനുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഭാരതി എയർടെല്ലിന്റെ ഓഹരികൾ ആദ്യ വ്യാപാരത്തിൽ നേട്ടമുണ്ടാക്കി. ബിഎസ്ഇ ആദ്യ വ്യാപാരത്തിൽ കമ്പനിയുടെ ഓഹരി രണ്ട് ശതമാനത്തിലധികം ഉയർന്ന് 770.50 രൂപയായി. ഭാരതി എയർടെൽ സിഇഒ ഗോപാൽ വിറ്റൽ ഒരു മാസത്തിനുള്ളിൽ 5 ജി സേവനങ്ങൾ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുകയാണെന്നും ഡിസംബറോടെ എയർടെല്ലിന് കവറേജ് ലഭിക്കുമെന്നും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് നിരക്ക് ഉയർന്നത്. ഓഹരികളിൽ, ഏഷ്യൻ പെയിന്റ്‌സ്, ബിപിസിഎൽ, ടെക് മഹീന്ദ്ര ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ കോൾ ഇന്ത്യ, എസ്‌ബിഐ ലൈഫ്, ഒഎൻജിസി എന്നിവ ആദ്യ വ്യാപാരത്തിൽ ഏറ്റവും കൂടുതൽ ഇടിഞ്ഞു.…

        Read More »
      • വായ്പാ നിരക്ക് കുത്തനെ ഉയർത്തി എച്ച്‌ഡിഎഫ്‌സി ബാങ്ക്

        രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാക്കളായ എച്ച്‌ഡിഎഫ്‌സി ബാങ്ക് എല്ലാത്തരം വായ്പകളുടെയും പലിശ നിരക്ക് വർദ്ധിപ്പിച്ചു. ലോണുകളുടെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലാൻഡിംഗ് റേറ്റ് (എംസിഎൽആർ) 10 ബേസിസ് പോയിന്റുകൾ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. എംസിഎൽആർ എന്നത് ബാങ്കുകൾക്കോ ​​മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കോ ​​പണം കടം കൊടുക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എംസിഎൽആറിന് 0.10 ശതമാനം അധിക ചിലവ് വരും. സെപ്റ്റംബർ 7 മുതൽ ആണ് ബാങ്ക് വായ്പയുടെ പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്. ഒരു വർഷത്തെ എംസിഎൽആർ 8.2 ശതമാനമായി ഉയർത്തിയപ്പോൾ ഒറ്റരാത്രി നൽകുന്ന വായ്പയുടെ എംസിഎൽആർ 7.9 ശതമാനമായി ഉയർന്നു. ഒരു മാസം, മൂന്ന് മാസം, ആറ് മാസം കാലാവധിക്കുള്ള എംസിഎൽആർ യഥാക്രമം 7.90 ശതമാനം, 7.95 ശതമാനം, 8.08 ശതമാനം എന്നിങ്ങനെയായിരിക്കും. എം‌സി‌എൽ‌ആർ ഉയർത്താനുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ തീരുമാനം നിലവിലുള്ളതും പുതിയതുമായ എല്ലാ ഭവന, വാഹന, വ്യക്തിഗത വായ്പകളും…

        Read More »
      • എയർ ഇന്ത്യയ്ക്കായി 4 ബില്യൺ ഡോളർ; വമ്പൻ പദ്ധതിയുമായി ടാറ്റ

        മുംബൈ: സ്വകാര്യവത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ  എയർ ഇന്ത്യയിലേക്ക് പുതിയ മൂലധനം നിക്ഷേപിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റ  ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസ് ലിമിറ്റഡ് ആണ്  എയർ ഇന്ത്യയിലേക്ക് പുതിയ മൂലധനം നിക്ഷേപിക്കുന്നതിനായി 4 ബില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങുന്നത്. എയർ ഇന്ത്യയുടെ നിലവിലുള്ള കടത്തിന്റെ ഒരു ഭാഗം റീഫിനാൻസ് ചെയ്യുന്നതിനും എയർ ഇന്ത്യയുടെ പുനരുദ്ധാരണത്തിനും 4 ബില്യൺ ഡോളർ ആവശ്യമായി വരും. ചില വിദേശ വായ്പക്കാരുമായും ചില സ്വകാര്യ ഇക്വിറ്റി ഫണ്ടുകളുമായും അനൗപചാരിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പൂർണമായ വിവരങ്ങൾ ടാറ്റ ഗ്രൂപ്പ് പുറത്ത് വിട്ടിട്ടില്ല. ടാറ്റ ഗ്രൂപ്പ് ഉടൻ തന്നെ നിക്ഷേപ ഉപദേശകരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ടാറ്റയുടെ നിലവിലുള്ള ബാങ്കിംഗ് ബന്ധങ്ങൾ മികച്ചതായതിനാൽ ധനസമാഹരണം എളുപ്പമാകും. എന്നാൽ ഇതുവരെ ഇതിനെ കുറിച്ച് ടാറ്റ ഗ്രൂപ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കുറഞ്ഞ നിരക്കിലുള്ള എയർഏഷ്യ ഇന്ത്യയുടെ ഇക്വിറ്റി ഷെയർ ക്യാപിറ്റൽ പൂർണമായും ഏറ്റെടുക്കാനുള്ള ടാറ്റ…

        Read More »
      • സാമ്പത്തികമായി സ്മാര്‍ട്ടാകാം എല്‍ഐസിയുടെ പുതിയ പെന്‍ഷന്‍ പ്ലസ് സ്‌കീമിലൂടെ

        ഇന്നത്തെ ലോകത്തിൽ എല്ലാവരും ആഗ്രഹിക്കുന്നത് സാമ്പത്തികമായി സുരക്ഷിതമായ ഒരു ഭാവിയാണ്. അതിനായി ആദ്യം ചെയ്യേണ്ടത് ചിട്ടയായ  സമ്പാദ്യം തുടങ്ങുക എന്നുള്ളതാണ്. ഇതിനായി, പുതിയ പെൻഷൻ പ്ലസ് സ്‌കീം ആരംഭിച്ചിരിക്കുകയാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. മറ്റുള്ള പെൻഷൻ പദ്ധതികളിൽ നിന്നും വേറിട്ട നിൽക്കുന്ന എൽഐസിയുടെ ഈ പുതിയ വ്യക്തിഗത പെൻഷൻ പ്ലാനിനെ കുറിച്ച് അറിയേണ്ടതെല്ലാം. ഈ പെൻഷൻ പദ്ധതിയിൽ പോളിസി ഉടമകൾക്ക് അവർ അടയ്‌ക്കേണ്ട പ്രീമിയം തുക തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. കുറഞ്ഞതും കൂടിയതുമായ പ്രീമിയം തെരഞ്ഞെടുക്കാം. പോളിസി ടേം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉടമകൾക്ക് ലഭിക്കുന്നു. ഇത് കൂടാതെ, നാല് വ്യത്യസ്ത തരത്തിലുള്ള ഫണ്ടുകളിൽ ഒന്നിൽ പ്രീമിയം നിക്ഷേപിക്കാനുള്ള ഓപ്ഷൻ പോളിസി ഉടമയ്ക്ക് നൽകിയിരിക്കുന്നു. പോളിസി ഹോൾഡർ അടയ്ക്കുന്ന ഓരോ പ്രീമിയത്തിനും ഒരു പ്രീമിയം അലോക്കേഷൻ ചാർജ് ഈടാക്കും. പോളിസി ഹോൾഡർ തിരഞ്ഞെടുത്ത ഫണ്ടിന്റെ യൂണിറ്റുകൾ വാങ്ങാൻ ഉപയോഗിക്കുന്ന പ്രീമിയത്തിന്റെ ഭാഗമാണ് അലോക്കേഷൻ റേറ്റ് എന്ന് വിളിക്കപ്പെടുന്ന ബാക്കി തുക. ഒരു പോളിസി…

        Read More »
      • മാരുതിയുടെ സ്വപ്ന എസ്‍യുവിയുടെ ബുക്കിംഗില്‍ കണ്ണുതള്ളി വാഹനലോകം

        രാജ്യത്തെ ഒന്നാം നിര വാഹന ബ്രാൻഡായ മാരുതി സുസുക്കി രണ്ടാം തലമുറ ബ്രെസയെ ഈ ജൂണിൽ ആണ് 7.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ചത്. വിപണിയിൽ അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിൽ, മോഡൽ മൊത്തം 15,193 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തുകയും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാറുകയും ചെയ്‍തിരുന്നു . ഇപ്പോഴിതാ പുതിയ 2022 മാരുതി ബ്രെസ്സയ്‌ക്കായി ഇതുവരെ ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ കമ്പനിക്ക് ലഭിച്ചതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. 1.5L K15C പെട്രോൾ എഞ്ചിൻ നൽകുന്ന LXi, VXi, ZXi, ZXi+ എന്നീ നാല് വകഭേദങ്ങളിലാണ് എസ്‌യുവി മോഡൽ ലൈനപ്പ് വരുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള മോട്ടോർ 103 ബിഎച്ച്‌പി പവറും 137 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. മാനുവൽ വേരിയന്റുകൾ 7.99 ലക്ഷം മുതൽ 12.46 ലക്ഷം രൂപ വരെ വില പരിധിയിൽ ലഭ്യമാണ്. അഞ്ച് ഓട്ടോമാറ്റിക് വേരിയന്റുകളുണ്ട് – VXi, ZXi, ZXi ഡ്യുവൽ-ടോൺ, ZXi+, ZXi+…

        Read More »
      • ടാറ്റയും സൈറസ് മിസ്ത്രിയും എന്തിന് പിരിഞ്ഞു ?

        ടാറ്റ സൺസിനെ നയിക്കാൻ ചെയർമാനായി എത്തുന്നത് വരെ സൈറസ് മിസ്ത്രിയെ കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല, അദ്ദേഹം കുടുംബ ബിസിനസുകൾ മാത്രം നോക്കി നടത്തുകയായിരുന്നു.  ടാറ്റ ഗ്രൂപ്പിന്റെ തലവനായി, രത്തൻ ടാറ്റയുടെ പിൻഗാമിയായി നിയമിതനായപ്പോൾ സൈറസ് മിസ്ത്രിയെ ലോകമറിഞ്ഞു.  ടാറ്റാ കുടുംബത്തിന് പുറത്ത് നിന്ന് ഗ്രൂപ്പിന്റെ മേധാവിയാകാൻ എത്തുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു സൈറസ് മിസ്ത്രി. ടാറ്റ സൺസിന്റെ 18.4 ശതമാനം ഓഹരികൾ സ്വന്തമായുണ്ടായുള്ള ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പ്രതിനിധിയായി, 2006 -ൽ അച്ഛൻ പല്ലോൺജി മിസ്ത്രി വിരമിച്ച ഒഴിവിലാണ് സൈറസ് മിസ്ത്രി ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്. ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തേക്ക് നിയമിതനാവാൻ സൈറസ് മിസ്ത്രി വിമുഖത കാണിച്ചെങ്കിലും രത്തൻ ടാറ്റ ഉൾപ്പെടെയുള്ളവരുടെ പ്രേരണ മൂലം അദ്ദേഹം 2012 ൽ ടാറ്റ ഗ്രൂപ്പിന്റെ തലവനായി. എന്നാൽ നാല് വർഷത്തിന് ശേഷം, 2016 ഒക്ടോബറിൽ കാര്യങ്ങൾ മാറി മറിഞ്ഞു. ബോർഡ് മീറ്റിങ്ങിൽ നടന്ന അട്ടിമറിയിലൂടെ സൈറസ് മിസ്ത്രിയുടെ അധികാരം നഷ്ടപ്പെട്ടു. പുതിയ ചെയർമാനായി…

        Read More »
      • ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത വരുമാനത്തിൽ വർദ്ധനവ്

        ദില്ലി: ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത വരുമാനത്തിൽ ഓഗസ്റ്റ് മാസത്തിൽ 19 ശതമാനം വർദ്ധനവ്. 12926 കോടിയാണ് ഓഗസ്റ്റ് മാസത്തിലെ വരുമാനം. 119 ദശലക്ഷം ടൺ ചരക്കാണ് ഓഗസ്റ്റ് മാസത്തിൽ റെയിൽവേ കൈകാര്യം ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 7.9 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കനത്ത മഴയിൽ കൽക്കരി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളും ഇന്ത്യൻ റെയിൽവേയും ഭീമമായ നാശനഷ്ടങ്ങൾ നേരിട്ട ശേഷവും വരുമാന വർദ്ധനവ് ഉണ്ടായത് റെയിൽവേയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇതോടെ ഏപ്രിൽ മുതൽ ഓഗസ്റ്റ് 31 വരെയുള്ള ചരക്ക് ഗതാഗതത്തിൽ നിന്ന് ഇന്ത്യൻ റെയിൽവേ നേടിയ വരുമാനം 66,658 കോടി രൂപയായി. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 48 മെട്രിക് ടൺ കൽക്കരി കൈകാര്യം ചെയ്ത സ്ഥാനത്ത് ഇന്ത്യൻ റെയിൽവേ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ 58 മെട്രിക് ടൺ കൽക്കരി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഇതിലൂടെ 20 ശതമാനം വളർച്ചയാണ് നേടാനായത്. എന്നാൽ ചരക്ക് ഗതാഗതത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ റെയിൽവേയ്ക്ക് സാധിക്കുന്നില്ല. നടപ്പ് സാമ്പത്തിക വർഷത്തിൽ…

        Read More »
      • ഇന്ത്യ 2029 ൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും: എസ്.ബി.ഐ.

        ദില്ലി: ഇന്ത്യ 2029 ൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. 2014 ൽ ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്ന രാജ്യം 15 വർഷം കൊണ്ടാണ് ഈ വലിയ മുന്നേറ്റം സാധ്യമാക്കുക എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കണോമിക് റിസർച്ച് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടതാണ് ഈ റിപ്പോർട്ട്. ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം നിലവിൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ബ്രിട്ടനെ മറികടന്നാണ് ഇന്ത്യ ഈ സ്ഥാനത്തെത്തിയത്. ഡോളര്‍ ആധാരമാക്കി തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നില്‍ ആറാം സ്ഥാനത്താണ് യുകെയുടെ സ്ഥാനം. 2011 ല്‍ ലോക സാമ്പത്തികശക്തികളുടെ പട്ടികയില്‍ 11-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു യുകെ. എന്നാല്‍ 2021ലെ അവസാന മൂന്നുമാസങ്ങളിലെ ഇന്ത്യയുടെ പ്രകടനം യുകെയെ മറികടക്കുകയായിരുന്നു. ക്രമാതീതമായി വര്‍ധിച്ച ജീവിതച്ചെലവാണ് യുകെയെ ഇന്ത്യക്ക് പിന്നിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ എസ് ബി ഐ റിപ്പോർട്ട്…

        Read More »
      Back to top button
      error: