December 22, 2024

      തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

      October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      Business

      • ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും സേവിംഗ്‌സ് അക്കൗണ്ടുകളുടെയും പലിശ നിരക്ക് ഉയർത്തി

        ദില്ലി: സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കളായ ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും സേവിംഗ്‌സ് അക്കൗണ്ടുകളുടെയും പലിശ നിരക്ക് ഉയർത്തി. 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്.  7 ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം മുതൽ 5.75 ശതമാനം വരെ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് 3 ശതമാനം മുതൽ 3.50 ശതമാനം വരെ പലിശ ലഭിക്കും. ആക്സിസ് ബാങ്ക് സ്ഥിരനിക്ഷേപ നിരക്കുകൾ ഏഴ് ദിവസം മുതൽ 29 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം പലിശയും 30 ദിവസം മുതൽ 3 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശയും ലഭിക്കും.  3 മുതൽ 6 മാസത്തിനുള്ളിൽ അടയ്‌ക്കേണ്ട നിക്ഷേപങ്ങൾക്ക് ഇപ്പോൾ 3.50 ശതമാനം പലിശ ലഭിക്കും. അതേസമയം 6 മുതൽ 9 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.40 ശതമാനം പലിശ നിരക്ക് ലഭിക്കും. 9…

        Read More »
      • ഒറ്റത്തവണ ചാർജിൽ 500 കിലോ മീറ്റർ; ഇലക്ട്രിക് ബസുമായി ലെയ്‌ലൻഡ്

        ഹിന്ദുജ ഗ്രൂപ്പിന്റെ വൈദ്യുതവാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റി ഇന്ത്യയില്‍ പുതുതലമുറ ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കി. സ്വിച്ച് ഇ.ഐ.വി. 12 ലോഫ്‌ളോര്‍, സ്വിച്ച് ഇ.ഐ.വി. 12 സ്റ്റാന്‍ഡേര്‍ഡ് എന്നീ മോഡലുകളിലിറങ്ങുന്ന വൈദ്യുതബസുകള്‍ ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വാണിജ്യവാഹന മേഖലയില്‍ ഹിന്ദുജ ഗ്രൂപ്പിനും അശോക് ലെയ്ലന്‍ഡിനുമുള്ള പ്രവര്‍ത്തന പരിചയം കൈമുതലാക്കിയാണ് സ്വിച്ച് മൊബിലിറ്റി പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞു. ലെയ്‌ലാൻഡ് വാഹനങ്ങളുടെ ഉടമസ്ഥരായ ഹിന്ദുജ ഗ്രൂപ്പിന്റെ ഇലക്ട്രിക് വിഭാഗമാണ് സ്വിച്ച് മൊബിലിറ്റി ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 300 കിലോ മീറ്റര്‍ മുതല്‍ 500 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ബസുകള്‍. നഗരസവാരിയ്ക്കും സ്‌കൂളുകള്‍ക്കും അനുയോജ്യമാണിവ. ഏറ്റവും പുതിയ ലിഥിയം അയോണ്‍ എന്‍.എം.സി. ബാറ്ററികളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. 600 ബസിനുള്ള ഓര്‍ഡര്‍ ഇപ്പോള്‍ത്തന്നെ കിട്ടിക്കഴിഞ്ഞു. സ്വിച്ച് ഇ.ഐ.വി. 12 ബസുകള്‍ വാങ്ങുന്നത് സംബന്ധിച്ച് തമിഴ്നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടന്നുവരികയാണെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.

        Read More »
      • വനിതാ ജീവനക്കാരുടെ വിവേചന പരാതി തീർക്കാൻ 921 കോടി മുടക്കാൻ ഗൂഗിൾ

        ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നാണ് ഗൂഗിള്‍. വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതിയിൽ നടപടി. ഒടുവിൽ അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ് ഗൂഗിള്‍. 236 ഓലം തസ്തികകളില്‍ ജോലി ചെയ്യുന്ന 15,500 ഓളം വനിതാ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.  വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതിയെ തുടര്‍ന്ന് 11.8 കോടി യുഎസ് ഡോളർ (ഏകദേശം 920.88 കോടി രൂപ) നല്‍കിയാണ് ഗൂഗിള്‍ പരാതി പരിഹരിക്കുന്നത്. വനിതകളാണെന്ന പേരില്‍ ശമ്പളത്തില്‍ കുറവ് വരുത്തിയെന്നും സ്ഥാനക്കയറ്റം തടഞ്ഞുവെന്നുമാണ് പരാതിയില്‍ പറയുന്നത്. നഷ്ടപരിഹാരമായി കമ്പനി നല്‍കുന്ന 11.8 കോടി യുഎസ് ഡോളർ 2013 മുതൽ ഗൂഗിളിന്റെ കലിഫോർണിയ ഓഫിസിൽ ജോലി ചെയ്യുന്ന 15,500 വനിതാ ജീവനക്കാർക്ക് നൽകും. പരാതിയുടെ ഒത്തുതീര്‍പ്പിനെ തുടര്‍ന്ന്  പുതിയ ജീവനക്കാരെ എടുക്കുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതിനും ഒരു  മൂന്നാം കക്ഷിയെ കൂടി എടുക്കാന്‍ ധാരണയായിട്ടുണ്ട്. 2017-ലാണ് സ്ത്രീകൾക്ക് കുറഞ്ഞ വേതനം നൽകിയെന്ന  പരാതിയുമായി മൂന്ന് സ്ത്രീകൾ ഗൂഗിളിനെതിരെ രംഗത്തു വരുന്നത്.…

        Read More »
      • എൽ.ഐ.സി. ഓഹരികൾ 10 ദിവസത്തിനുശേഷം നേട്ടത്തിൽ

        നീണ്ട 10 ദിവസം തുടർച്ചയായി പുറകോട്ടു പോയ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഹരികൾ ഒടുക്കം നേട്ടത്തിലേക്ക്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ 2 ശതമാനം നേട്ടത്തിലാണ് എൽഐസി ഓഹരികൾ ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസം 668.25 രൂപയായിരുന്നു വ്യാപാരം അവസാനിക്കുമ്പോൾ എൽഐസിയുടെ വില. ഇന്നലെ ഒരു ഘട്ടത്തിൽ 684 വരെ ഓഹരി വില ഉയർന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 2022 മെയ് 30ന് 837.75 രൂപയായിരുന്നു എൽഐസി ഓഹരികളുടെ വില. മെയ് 17നാണ് ഓഹരി വിപണിയിൽ എൽഐസി ലിസ്റ്റ് ചെയ്യപ്പെട്ടത്. 21,000 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിങ് കഴിഞ്ഞായിരുന്നു ഇത്. ലിസ്റ്റിനു ശേഷം ഇതുവരെ നിക്ഷേപകരുടെ 1.7 ലക്ഷം കോടിയാണ് മാഞ്ഞു പോയത്. 949 രൂപയായിരുന്നു എൽഐസി ഓഹരികളുടെ ഐപിഓ യിലെ പരമാവധി വില. ഇത് കണക്കാക്കുമ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം 28 ശതമാനമാണ് എൽഐസി ഓഹരികൾ താഴോട്ട് പോയത്. എൽഐസി മാത്രമല്ല വിപണിയിൽ ഇടിവ് നേരിടുന്ന ലൈഫ് ഇൻഷുറൻസ് കമ്പനി.…

        Read More »
      • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി

        ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു. 211 ദിവസം മുതൽ മൂന്നു വർഷത്തിൽ താഴെ വരെ കാലാവധിയിൽ നിക്ഷേപിച്ചിട്ടുള്ള രണ്ടുകോടി രൂപയിൽ കുറവ് വരുന്ന സ്ഥിര നിക്ഷേപങ്ങൾക്കാണ് പലിശ നിരക്കുയർത്തിയത്. ഏഴു മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.9 ശതമാനമാണ് പലിശ. 46 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.9 ശതമാനമാണ് പലിശ. 180 മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ 4.4 ശതമാനമാണ്. 211 മുതൽ ഒരു വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.4 ശതമാനമായിരുന്നു പലിശനിരക്ക്. ഇത് 4.6 ശതമാനമായി ഉയർത്തി. ഒരു വർഷത്തിന് മുകളിൽ രണ്ട് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.1 ശതമാനമായിരുന്നു പലിശനിരക്ക്. ഇത് 5.3 ശതമാനമായി. രണ്ടിനും മൂന്നു വർഷത്തിനിടയിൽ കാലാവധി അവസാനിക്കുന്ന സ്ഥിര…

        Read More »
      • രാജ്യത്ത് ത്രീ വിലര്‍ കച്ചവടം തകൃതി; 695.93 ശതമാനം വർധന

        2022 മെയ് മാസത്തിൽ ത്രീ വീലർ, ഓട്ടോ റിക്ഷ സെഗ്മെന്റില്‍ ഉടനീളം മികച്ച വാർഷിക റീട്ടെയിൽ വിൽപ്പന വളർച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ത്രീ വീലർ വിൽപ്പന 2021 മെയ് മാസത്തിൽ വിറ്റ 5,215 യൂണിറ്റുകളിൽ നിന്ന് 41,508 യൂണിറ്റുകളായി ഉയര്‍ന്നതെന്നും 695.93 ശതമാനം വർധന രേഖപ്പെടുത്തി എന്നും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 മെയ് മാസത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 51,446 യൂണിറ്റായിരുന്നു. അതേസമയം 2020-ലെയും 2021-ലെയും ഇടക്കാല വർഷങ്ങൾ ത്രീ വീലർ വിൽപ്പനയിലെ വളർച്ച വിലയിരുത്താൻ യഥാർത്ഥത്തിൽ കണക്കിലെടുക്കാനാവില്ല. കാരണം ഇക്കാലയളവില്‍ രാജ്യത്തിന് കൊവിഡ്-19 മഹാമാരിയെ നേരിടേണ്ടിവന്നു. ഇക്കാരണത്താല്‍ എല്ലാ സെഗ്‌മെന്റുകളിലും ഉടനീളമുള്ള വിൽപ്പന ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും ത്രീ വീലർ റീട്ടെയിൽ വിൽപ്പനയിൽ 2022 മെയ് മാസത്തിലെ വളർച്ചാ നിരക്ക് കുറഞ്ഞു. 2022 ഏപ്രിലിൽ വിറ്റ 42,396 യൂണിറ്റിനേക്കാൾ കുറവാണ്. വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് ബജാജ് ഓട്ടോ ലിമിറ്റഡാണ്. വിൽപ്പന 10,000 യൂണിറ്റ് കടന്ന ഈ വിഭാഗത്തിലെ…

        Read More »
      • കാലം മാറി; കച്ചവടം ഓണ്‍ലൈനാക്കാം വഴികളിങ്ങനെ…

        വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ഇന്നത്തെ നിലയിലേക്കുള്ള അതിന്‍െ് വികാസവും നമ്മുടെ ജീവിതത്തിന്‍െ്‌റ സമസ്ത മേഖലകളെയും ബന്ധപ്പെട്ടുകിടക്കുന്നു. ഉപഭോക്തൃ രംഗത്തും വില്‍പ്പന രംഗത്തും അവഗണിക്കാനാകാത്ത ശക്തിയായായി ഓണ്‍ലൈന്‍ കച്ചവടം വളര്‍ന്നുകഴിഞ്ഞു. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ഇപ്പോള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും. കൊവിഡ് മഹാമാരി പിടിമുറുക്കിയ നാളുകളില്‍ ഓണ്‍ലൈന്‍ വ്യാപാരം കുതിച്ചു എന്നുതന്നെ പറയാം. ഇപ്പോള്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ഓണ്‍ലൈന്‍ ബിസിനസിന്റെ സാധ്യതകളെ കുറിച്ച് അറിഞ്ഞിരിക്കണം. ഒരു ബിസിനസ്സ് ആരംഭിക്കാന്‍ ധാരാളം ഐഡിയ ഉണ്ടാകും എന്നാല്‍ അതില്‍ ഒന്ന് തെരെഞ്ഞെടുക്കാനാണ് എപ്പോഴും പ്രയാസം. ഒരു ഓണ്‍ലൈന്‍ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുണ്ടെങ്കില്‍ ഈ ആശയങ്ങള്‍ ശ്രദ്ധിക്കാം 1. ഇടനിലക്കാരായി ആരംഭിക്കാം അവശ്യ വസ്തുക്കള്‍ മുതല്‍ എല്ലാ സാധനങ്ങളും ഇപ്പോള്‍ ആവശ്യക്കാരന്റെ വീട്ടുവാതിലില്‍ ലഭിക്കും. ഒരു കടയോ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടാമോ ഇല്ലായെങ്കില്‍ അതിനുള്ള മുതല്‍മുടക്ക് ഇറക്കാതെ തന്നെ വ്യാപാരികളുമായി കൈകോര്‍ത്ത് സാധങ്ങള്‍ ഓണ്‍ലൈന്‍ ആയി വിപണനം നടത്താവുന്നതാണ്. 2. വളര്‍ത്തുമൃഗങ്ങളെ…

        Read More »
      • മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്കായി എക്‌സ് ക്ലാന്‍ റൈഡിംഗ് ക്ലബ്ബ് അവതരിപ്പിച്ച് ഹീറോ മോട്ടോര്‍ കോര്‍പ്

        കൊച്ചി: രാജ്യത്തെ മോട്ടോര്‍ സൈക്ലിംഗ് സംസ്‌കാരം വിപുലമാക്കുക എന്ന ലഷ്യവുമായി എക്‌സ് പള്‍സ് ഉടമകള്‍ക്കായി എക്‌സ് ക്ലാന്‍ റൈഡിംഗ് ക്ലബ്ബ് അവതരിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്. ഡെറാഡൂണ്‍, ഗുവാഹത്തി, ബെംഗളൂരു, കൊച്ചി, മുംബൈ എന്നിങ്ങനെ രാജ്യത്തെ അഞ്ച് നഗരങ്ങളിലായി ഉദ്ഘാടനം ചെയ്യുന്ന പുത്തന്‍ പ്ലാറ്റ്ഫോം 2022 അവസാനത്തോടെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഹീറോ എക്‌സ് പള്‍സ് മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ക്ക് പരസ്പരം ഇടപഴകുന്നതിനും സൗഹൃദം പങ്കിടുന്നതിനും വളര്‍ന്നുവരുന്നവരും പരിചയസമ്പന്നരുമായ റൈഡര്‍മാരുമായി സൗഹൃദം വളര്‍ത്തുന്നതിനും വേദിയൊരുക്കുന്ന ആദ്യത്തെ ഔദ്യോഗിക ഹീറോ എക്‌സ് പള്‍സ് ക്ലബ്ബായിരിക്കും എക്‌സ് ക്ലാന്‍ എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എക്‌സ് ക്ലാനില്‍ അംഗത്വമെടുക്കുന്നത് വഴി ഓണ്‍ബോര്‍ഡ് കിറ്റ്, ഹീറോ ഗുഡ് ലൈഫ് പ്ലാറ്റിനം മെമ്പര്‍ഷിപ് തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. രാജ്യത്തെ മോട്ടോര്‍ സൈക്ലിംഗ് സംസ്‌കാരം വിപുലമാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഏറ്റവും ഒടുവില്‍ പുറത്തുവിട്ട…

        Read More »
      • ഭയന്നതു സംഭവിച്ചു; പലിശഭാരം കൂട്ടി ബാങ്കുകള്‍: ലോണെടുത്തവര്‍ പാടുപെടും

        തിരുവനന്തപുരം: ലോണെടുത്തവര്‍ ഭയന്നതു തന്നെ സംഭവിച്ചു. റിപ്പോ നിരക്കില്‍ 50 ബേസിസ് പോയിന്‍്‌റ് വര്‍ധനവു വരുത്തിയ റിസര്‍വ് ബാങ്ക് നടപടിക്കു പിന്നാലെ ബാങ്കുകള്‍ വായ്പ പലിശ ഉയര്‍ത്തി തുടങ്ങി. ഒന്നര മാസത്തിനിടെ റിപ്പോ നിരക്കില്‍ 0.90ശതമാനം വര്‍ധനവാണുണ്ടായത്. റിസര്‍വ് ബാങ്ക് നിരക്കുയര്‍ത്തി ഒരുദിവസം പിന്നിടുംമുമ്പെയാണ് ബാങ്കുകള്‍ പലിശകൂട്ടിയത്. കേന്ദ്ര ബാങ്കിന്റെ നിരക്ക് വര്‍ധനവിന് ആനുപാതികമായാണ് പലിശയും കൂടുന്നത്. നിശ്ചിത ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള നിരക്കുകളിലാണ് വര്‍ധന ആദ്യം പ്രതിഫലിക്കുക. രണ്ടുതവണയായി 0.90ശതമാനം നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അതിന് ആനുപാതികമായി വായ്പാ പലിശയിലും പ്രതിഫലിക്കും. ഉദാഹരണത്തിന്, 20 വര്‍ഷക്കാലയളവില്‍ ഏഴുശതമാനം പലിശ നിരക്കില്‍ 25 ലക്ഷം രൂപ ഭവന വായ്പയെടുത്തവര്‍ അടച്ചിരുന്ന 19,382 രൂപ 20,756 രൂപയാകും. ഒരുമാസംമാത്രം വരുന്ന അധിക ബാധ്യതയാകട്ടെ 1,374 രൂപയാണ്. പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ ഓഗസ്റ്റിലെ എംപിസി യോഗത്തിലും ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയേക്കും. കാല്‍ശതമാനമെങ്കിലും വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. റിപ്പോ, മാര്‍ജിനല്‍ കോസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള വായ്പ പലിശകളിലാണ്…

        Read More »
      • റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക്

        മുംബൈ: റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും വീണ്ടും ഉയര്‍ത്തി റിസര്‍വ് ബാങ്ക്. തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പനിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. 50 ബേസിസി പോയിന്റ് വര്‍ധനവാണുണ്ടായിരിക്കുന്നത്. മെയ് മാസത്തില്‍ ചേര്‍ന്ന അസാധാരണ യോഗത്തില്‍ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചതിനുപിന്നാലെ ജൂണിലും ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു. 0.50 ശതമാനം വര്‍ധന നിലവില്‍ വന്നതോടെ റിപ്പോ നിരക്ക് 4.90 ശതമാനമായി. കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) 0.50 ശതമാനം കൂട്ടിയതോടെ 4.5 ശതമാനമായി ഉയര്‍ന്നു.  2023 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.2 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനം 5.7 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. നിരക്കുയര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ 10 വര്‍ഷത്തെ സര്‍ക്കാര്‍ കടപ്പത്ര ആദായം മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.5 ശതമാനത്തിലെത്തി.  കോവിഡിനെതുടര്‍ന്ന് സ്വീകരിച്ച ഉദാരനയം പിന്‍വലിക്കാന്‍ സമയമായെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള…

        Read More »
      Back to top button
      error: