BusinessTRENDING

സോണിയുമായുള്ള ലയനത്തിന് അംഗീകാരം നൽകി സീ ഓഹരി ഉടമകൾ

 ദില്ലി: സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യയുമായി ലയിക്കുന്നതിന് അനുമതി നൽകി സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഓഹരി ഉടമകൾ. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം വിളിച്ചു കൂട്ടിയ അസാദാരണ യോഗത്തിലാണ് കമ്പനിയുടെ ലയനത്തിന് അനുകൂലമായി ഓഹരി ഉടമകൾ അനുമതി നൽകിയത്.

സോണിയുമായി ലയിക്കുന്ന നിർദ്ദേശത്തെ, സിയുടെ 99.99 ശതമാനം ഓഹരി ഉടമകളും പിന്തുണച്ചതായി സീ പ്രസ്താവനയിൽ പറഞ്ഞു. സീ-സോണി ലയനത്തിൽ ഓഹരി ഉടമകൾക്കുണ്ടാകുന്ന ലാഭം തിരിച്ചറിഞ്ഞ് സഹകരിച്ചതിന് എല്ലാ ഓഹരി ഉടമകളോടും നദി അറിയിൽക്കുന്നു എന്ന് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ പുനിത് ഗോയങ്ക പറഞ്ഞു. ഷെയർഹോൾഡർമാരുടെ വിശ്വസ്തതയും പിന്തുണയും കമ്പനിയെ ശക്തിപ്പെടുത്തും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസമാദ്യം സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യയും ലയിപ്പിക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. ലയനത്തോടെ രാജ്യത്തെ ഏറ്റവുവലിയ വിനോദ കമ്പനികളിലൊന്നായി സ്ഥാപനം മാറുമ്പോൾ, വിപണി മേധാവിത്വം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം എന്ന് സിസിഎ വ്യക്തമാക്കിയിരുന്നു.

2022 ജൂലൈ 29 ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ), നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്‌ഇ) എന്നിവയിൽ നിന്ന് ലയനത്തിന് കമ്പനികൾക്ക് അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യയും ലയന കരാറിൽ ഒപ്പുവെച്ചത്. ലയനം പൂർത്തിയായാൽ, സോണി മാക്‌സ്, സീ ടിവി തുടങ്ങിയചാനലുകളും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ സീ5, സോണി ലൈവ് തുടങ്ങിയവയും പുതിയ സ്ഥാപനത്തിന് കീഴിലാകും പ്രവര്‍ത്തിക്കുക.

Back to top button
error: