December 22, 2024

      തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

      October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      Business

      • സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല ​കുറ​ഞ്ഞു

        സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,760 രൂ​പ​യും പ​വ​ന് 38,080 രൂ​പ​യു​മാ​യി. ജൂ​ലൈ മാ​സ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ദി​നം വി​ല ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 280 രൂ​പ ഉ​യ​ർ​ന്നി​രു​ന്നു.

        Read More »
      • കെ.എസ്.എഫ്.ഇ. മള്‍ട്ടി ഡിവിഷന്‍ ചിട്ടി: 10,000 രൂപ മാസ അടവില്‍, 120 മാസത്തേക്കുള്ള 11.4 ലക്ഷം രൂപ ഒറ്റ മാസം കൊണ്ട് നേടാം

        ഭാവിയിലേക്കുള്ള ആവശ്യങ്ങൾക്കായി പണം കരുതിവെക്കേണ്ടത് ആവശ്യമാണ്. വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി ചെലവുകളേറെയാണ്. അതിനായി മുൻകൂട്ടി തന്നെ നിക്ഷേപം നടത്താൻ ആരംഭിക്കേണ്ടതാണ്. എന്നാൽ എവിടെ തുടങ്ങുമെന്നുള്ള ആശയക്കുഴപ്പത്തിലാണ് പലരും. വായ്പയെടുക്കാതെ ചെലവുകളെ നേരിടാൻ പറ്റിയ മാർഗമാണ് ചിട്ടികൾ. പലിശ ഭാരം ഇല്ലാതെ കുറ‍ഞ്ഞ ചെലവിൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നവയാണി ചിട്ടികൾ. അത്തരത്തിലുള്ളൊരു ചിട്ടിയായ കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയെ കുറിച്ചാണ് വിവരിക്കുന്നത്. കെഎസ്എഫ്ഇ മള്‍ട്ടി ഡിവിഷന്‍ ചിട്ടി 10,000 രൂപ മാസ അടവ് വരുന്ന 120 മാസത്തേക്കുള്ള 12 ലക്ഷം രൂപയുടെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണ്. 120 മാസ ഡിവിഷന്‍ ചിട്ടിയില്‍ ആദ്യതവണ മാത്രമാണ് 10,000 രൂപ അടയ്‌ക്കേണ്ടത്. രണ്ടാം തവണ മുതല്‍ അടവ് 7,375 രൂപയായി ചുരുങ്ങും. ഇത്തരത്തില്‍ ഓരോ മാസവും 2,625 രൂപ ലാഭ വിഹിതമായി ചിട്ടിയില്‍ ചേരുന്നയാള്‍ക്ക് കിട്ടുന്നു. കെഎസ്എഫ്ഇ ചിട്ടികളില്‍ ഏറ്റവും കൂടുതല്‍ ലാഭകരവും ജനപ്രീതി നേടിയിട്ടുള്ളതുമായ ചിട്ടിയാണ് മള്‍ട്ടി ഡിവിഷന്‍ ചിട്ടികള്‍. ഓരോ…

        Read More »
      • ഇഎംഐ ഉയരും; വായ്പാ നിരക്ക് വർധിപ്പിച്ച് ഐസിഐസിഐ ബാങ്ക്

        മുംബൈ : പ്രമുഖ സ്വകാര്യ വായ്പാ ദാതാവായ ഐസിഐസിഐ ബാങ്ക് വായ്പാ നിരക്ക് ഉയർത്തി. എംസിഎൽആർ 20 ബേസിസ് പോയിന്റാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാസം ആദ്യം റിസർവ് ബാങ്ക്  റിപ്പോ നിരക്കുകൾ 50 ബേസിസ് പോയിന്റുകൾ വർധിപ്പിച്ചതിന് ശേഷം മറ്റ് നിരവധി ബാങ്കുകളും അവരുടെ വായ്പാ പലിശ നിരക്ക് ഉയർത്തിയിരുന്നു. പുതുക്കിയ നിരക്കുകൾ ജൂലൈ  1 മുതൽ പ്രാബല്യത്തിൽ വന്നു. വായ്പാ നിരക്ക് ഉയർത്തിയതോടെ പുതിയ വായ്പാ എടുക്കുന്നവർക്കും നിലവിൽ വായ്പാ എടുത്തവർക്കും പലിശ നിരക്കുകൾ വർധിക്കും. ഭവനവായ്പ, വാഹന വായ്പ തുടങ്ങിയവയുടെ ഇഎംഐകൾ ഉയരും. ഒറ്റ ദിവസത്തേക്കുള്ള വായ്പകളുടെ എംസിഎൽആർ നിരക്ക് 7.50 ശതമാനം ആക്കി ഉയർത്തി. ഒരു മാസം, ആറ് മാസത്തേക്കുള്ള എംസിഎൽആർ നിരക്കുകൾ യഥാക്രമം  7.50 ശതമാനം, 7.55 ശതമാനം എന്നിങ്ങനെയാക്കി വർധിപ്പിച്ചു. ആറ് മാസവും ഒരു വർഷവും കാലാവധിയുള്ള ഐസിഐസിഐ ബാങ്ക് എംസിഎൽആർ നിരക്കുകൾ യഥാക്രമം 7.70 ശതമാനവും 7.75 ശതമാനവുമാണ്. ആർബിഐയുടെ പണ നയ…

        Read More »
      • കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം, മികച്ച പ്രകടനം: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കേന്ദ്ര സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം ഏറ്റുവാങ്ങി കേരളം

        തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്നാം തവണയും സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കി കേരളം. കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ വികസനത്തിന് പ്രാമുഖ്യം നല്‍കുന്നതിനാലാണ് സ്റ്റേറ്റ്‌സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021 ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്‌കാരത്തിന് കേരളം അര്‍ഹമായത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ (ഡിപിഐഐടി) സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായാണ് മൂന്നാം പതിപ്പ് ഏര്‍പ്പെടുത്തിയത്. കാര്യശേഷിയിലെ മാര്‍ഗദര്‍ശി, സംഭരണത്തിലെ മികവ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ചാമ്പ്യന്‍ എന്നീ നിലകളിലും വിദഗ്ധസമിതി സംസ്ഥാനത്തെ അഭിനന്ദിച്ചു. രജിസ്റ്റര്‍ ചെയ്ത 3800 സ്റ്റാര്‍ട്ടപ്പുകള്‍ക്കു പുറമേ വനിതകള്‍ നേതൃത്വം നല്‍കുന്ന ഇരുപതിലധികം സ്റ്റാര്‍ട്ടപ്പുകളും കേരളത്തിനുണ്ട്. സ്ഥാപന പിന്തുണ, വിപണയിലേക്കുള്ള പ്രാപ്യത, നൂതനത്വ – സംരംഭകത്വ പരിപോഷണം, ഇന്‍കുബേഷന്‍, മാര്‍ഗനിര്‍ദേശം, ഫണ്ടിംഗ് പിന്തുണ, കാര്യനിര്‍വ്വഹണ ശേഷി എന്നീ വിഭാഗങ്ങളിലായിരുന്നു സമിതി കേരളത്തെ വിലയിരുത്തിയത്. കേരളത്തിനു പുറമേ…

        Read More »
      • പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തി

        മുംബൈ : സംസ്ഥാന ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ നിരക്കുകൾ പരിഷ്കരിച്ചു. ജൂലൈ 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.  അടിസ്ഥാന നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തിയിട്ടുണ്ട്. അടിസ്ഥാന വായ്പ  നിരക്ക് നിലവിലെ 8.50 ശതമാനത്തിൽ നിന്ന് 8.75 ശതമാനമാക്കി ഉയർത്തി. ബാങ്ക് ഒറ്റരാത്രിയിലേക്ക്  നൽകുന്ന വായ്പയുടെ എംസിഎൽആർ 6.75 ശതമാനത്തിൽ നിന്ന് 6.90 ശതമാനമായി ഉയർത്തി. ഒരു മാസത്തെ വായ്പാനിരക്ക് 6.95 ശതമാനമാക്കി. മുൻപ് ഇത് 6.80 ശതമാനമായിരുന്നു.  മൂന്ന് മാസം, ആറ് മാസം, ഒരു വർഷത്തെ വായ്പകൾക്കുള്ള എംസിഎൽആർ യഥാക്രമം 7.05 ശതമാനം, 7.25 ശതമാനം, 7.55 ശതമാനം എന്നിങ്ങനെയാണ്.  മുൻപ് ഇവ 6.90 ശതമാനം 7.10 ശതമാനം  7.40 ശതമാനം എന്നിങ്ങനെയായിരുന്നു. മൂന്ന് വർഷത്തെ വായ്പകളുടെ വായ്പാ നിരക്ക് 7.85 ശതമാനമാണ്. മുൻപ് ഇത് 7.70 ശതമാനം ആയിരുന്നു. അതേസമയം റിപ്പോ ലിങ്ക്ഡ് ലോൺ നിരക്കിൽ മാറ്റമില്ല.

        Read More »
      • ആഴ്ചയുടെ ആദ്യ ദിനം നേട്ടത്തോടെ വിപണി

        മുംബൈ: ആഴ്ചയുടെ ആദ്യ ദിനം നേട്ടത്തിൽ ആരംഭിച്ച വിപണി നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. മൂന്നുദിവസത്തെ നഷ്ടത്തിന് ശേഷമാണ് വിപണി ഇന്ന് നേട്ടത്തിലേക്ക് ഉയർന്നത്. സെന്‍സെക്‌സ് 327 പോയന്റ് നേട്ടത്തില്‍ 53,235ലും നിഫ്റ്റി 83 പോയന്റ് ഉയര്‍ന്ന് 15,835ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രിട്ടാനിയ, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്,  ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി ഓഹരികൾ നേട്ടത്തിലാണ്. ഇവയുടെ ഓഹരികള്‍ 2 മുതൽ 4 വരെ ശതമാനം ഉയർന്നു. ഇന്ന് നഷ്ടം നേരിട്ട ഓഹരികൾ ടാറ്റ സ്റ്റീല്‍, സിപ്ല, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എന്‍ജിസി എന്നിവയാണ്. നാലു ശതമാനംവരെ നഷ്ടമാണ് ഇവയ്ക്കുണ്ടായത്. എഫ്എംസിജി ഓഹരികൾ വലിയ ചലനമുണ്ടാക്കി.എഫ്എംസിജി സൂചിക 2.6ശതമാനമാണ് ഉയർന്നത്.  ധനകാര്യ ഓഹരിയും നേട്ടത്തിലാണ്. അതേസമയം മെറ്റല്‍ സൂചിക നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനം ഉയർന്നു. സ്‌മോള്‍ ക്യാപ് സൂചിക 0.6  ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

        Read More »
      • ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെ യുഎഇയില്‍ ടാക്സി നിരക്ക് കൂട്ടി

        ദുബൈ: യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ മാസവും രാജ്യത്ത് ഇന്ധന വില കൂടിയിരുന്നു. ദുബൈയില്‍ ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിച്ച വിവരം റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി സ്ഥിരീകരിച്ചു. പ്രാദേശിക വിപണിയില്‍ ഇന്ധന വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഓരോ കിലോമീറ്റര്‍ യാത്രയിലുമുള്ള ഇന്ധന ഉപയോഗം കണക്കാക്കിയാണ് ടാക്സി ചാര്‍ജ് നിജപ്പെടുത്തിയിരിക്കുന്നതെന്നും ആര്‍.ടി.എയെ ഉദ്ധരിച്ച് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദുബൈയില്‍ ടാക്സിയുടെ അടിസ്ഥാന ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടില്ല. ഓപ്പണിങ് അല്ലെങ്കില്‍ ബുക്കിങ് ചാര്‍ജ് 12 ദിര്‍ഹമായിരിക്കും. ഇതില്‍ മാറ്റം വരുത്താതെ അധിക കിലോമീറ്റര്‍ ചാര്‍ജിലാണ് വര്‍ദ്ധനവ് കൊണ്ടുവന്നിരിക്കുന്നത്. ഓരോ കിലോമീറ്ററിനുമുള്ള നിരക്കില്‍ 20 ഫില്‍സിലധികം വര്‍ദ്ധനവ് വന്നിട്ടുണ്ടെന്ന് ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. ഇന്ധന വില വര്‍ദ്ധനവ് കാരണം ഹാലാ ടാക്സി ഫെയറിലെ കിലോമീറ്റര്‍ യാത്രാ നിരക്ക് 1.98…

        Read More »
      • വിമാനസർവ്വീസുകൾ വൈകിയ സംഭവം: ഇൻഡിഗോയോട് വിശദീകരണം തേടി ഡിജിസിഎ

        ദില്ലി: രാജ്യവ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ വൈകിയതോടെ ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. ഇന്നലേയും ഇന്നുമാണ് ഇൻഡിഗോ സർവീസുകൾ കൂട്ടത്തോടെ വൈകിയത്. ഇന്നലെ ഇൻഡിഗോയുടെ 55 ശതമാനം സർവീസുകളും വൈകി. ഇൻഡിഗോ വിമാനങ്ങളിൽ 45 ശതമാനം മാത്രമാണ് ശനിയാഴ്ച കൃത്യസമയത്ത് സർവീസ് നടത്താൻ കഴിഞ്ഞതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജീവനക്കാരുടെ ക്ഷാമം ആണ് സർവ്വീസുകൾ വൈകാൻ കാരണമായതെന്നാണ് വിവരം. എയർ ഇന്ത്യയിലെ ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ഇൻഡിഗോ ജീവനക്കാർ കൂട്ടമായി അവധിയെടുത്തതാണ് ജീവനക്കാരുടെ ക്ഷാമത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. കേരളത്തിലും ഇൻഡിഗോ വിമാന സർവീസുകൾ വൈകിയ സംഭവത്തിൽ DGCA കമ്പനിയോട് വിശദീകരണം തേടി. ദിവസം 1500 ലേറെ ആഭ്യന്തര സർവീസുകൾ ആണ് രാജ്യത്തെ വിവിധ നഗരങ്ങലെ ബന്ധിപ്പിച്ചു കൊണ്ട് ഇൻഡിഗോ നടത്തുന്നത്.

        Read More »
      • സിയാലിന്റെ ടെക്നിക്കല്‍ ലാന്‍ഡിങ് സംവിധാനം വന്‍ ഹിറ്റ്!; 3 ദിവസം, കൊച്ചിയിലെത്തി വിമാനങ്ങള്‍ നിറച്ചത് 4.75 ലക്ഷം ലിറ്റര്‍ ഇന്ധനം

        കൊച്ചി: കൊച്ചിക്ക് സമീപത്തുകൂടിയുള്ള രാജ്യാന്തര വ്യോമപാതകളിലെ വിമാനങ്ങള്‍ക്ക്, യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാന്‍ സിയാല്‍ ഏര്‍പ്പെടുത്തിയ ടെക്നിക്കല്‍ ലാന്‍ഡിങ് സംവിധാനം വന്‍ വിജയം. സിയാലിന്റെ ചരിത്രത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ഈ സംവിധാനം മൂന്നുദിവസത്തിനുള്ളില്‍ ഒമ്പത് വിമാനങ്ങളാണ് പ്രയോജനപ്പെടുത്തിയത്. സമീപ റൂട്ടുകളില്‍ പറന്ന ഈ വിമാനങ്ങള്‍ 4.75 ലക്ഷം ലിറ്റര്‍ ഇന്ധനം കൊച്ചിയില്‍നിന്ന് നിറച്ചു. ലാന്‍ഡിങ് ഫീ ഉള്‍പ്പെടെ ഈടാക്കുന്നതിനാല്‍ സിയാലിന്റെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാനും കൊച്ചിയുടെ ഇന്ധനവിതരണത്തില്‍ പുരോഗതിയുണ്ടാക്കാനും ടെക്നിക്കല്‍ ലാന്‍ഡിങ് സംവിധാനം ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ 29 മുതലുള്ള 3 ദിവസം മാത്രം ശ്രീലങ്കന്‍ എയര്‍െലെന്‍സിന്റെ കൊളംബോ-ലണ്ടന്‍, കൊളംബോ-ഫ്രാങ്ക്ഫര്‍ട്ട്, കൊളംബോ-ഷാര്‍ജ വിമാനങ്ങള്‍, എയര്‍ അറേബ്യയുടെ കൊളംബോ-ഷാര്‍ജ സര്‍വീസ്, ജസീറയുടെ കൊളംബോ-കുെവെറ്റ് സര്‍വീസ് എന്നിവയുള്‍പ്പെടെ ഒമ്പത് വിമാനങ്ങള്‍ യാത്രാമധ്യേ കൊച്ചിയില്‍ ഇറക്കുകയും ഇന്ധനം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തുമെന്നാണ് കരുതുന്നത്. ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധിയെത്തുടര്‍ന്ന് ചില വിമാനക്കമ്പനികള്‍ സമീപിച്ചതോടെയാണ് ഈ സാധ്യതയിലേക്ക് സിയാല്‍ കടന്നത്. ഏറ്റവും കുറഞ്ഞ ടേണ്‍…

        Read More »
      • പരാതികള്‍ ഫലം കണ്ടു; ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ഇനി രണ്ട് ക്ലിക്കില്‍ അവസാനിപ്പിക്കാം

        പരാതികൾക്കൊടുവിൽ പരിഹാരവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ആമസോൺ. ഉപഭോക്തൃ ഗ്രൂപ്പുകളുടെ പരാതികളെത്തുടർന്നാണ് യുഎസ് ഓൺലൈൻ റീട്ടെയിൽ കമ്പനിയായ ആമസോൺ രം​ഗത്തെത്തിയിരിക്കുന്നത്. ആമസോൺ ഉപയോക്താക്കൾക്ക് അതിന്റെ ഫാസ്റ്റ് ഷിപ്പിംഗ് ക്ലബ് പ്രൈമിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ രണ്ട് ക്ലിക്കുകളിലൂടെ റദ്ദാക്കുന്നത് ഇനി മുതൽ എളുപ്പമായിരിക്കുമെന്ന് ഇതിന് മുന്നോടിയായി യൂറോപ്യൻ കമ്മീഷൻ അറിയിച്ചു. യൂറോപ്യൻ കൺസ്യൂമർ ഓർഗനൈസേഷൻ (BEUC), നോർവീജിയൻ കൺസ്യൂമർ കൗൺസിൽ, ട്രാൻസ് അറ്റ്‌ലാന്റിക് കൺസ്യൂമർ ഡയലോഗ് എന്നിവർ കഴിഞ്ഞ വർഷം ഏപ്രിലിൽ ഇ യു എക്‌സിക്യൂട്ടീവിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആമസോൺ പ്രൈമിൽ നിന്ന് അൺസബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് സങ്കീർണ്ണമായ നാവിഗേഷൻ മെനുകൾ, വളച്ചൊടിച്ച പദങ്ങൾ, ആശയക്കുഴപ്പമുണ്ടാക്കുന്ന തിരഞ്ഞെടുപ്പുകൾ എന്നിങ്ങനെ നിരവധി തടസ്സങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നുവെന്നായിരുന്നു പരാതി. പ്രമുഖവും വ്യക്തവുമായ ‘റദ്ദാക്കുക ബട്ടൺ’ വഴി രണ്ട് ക്ലിക്കുകളിലൂടെ ആമസോൺ പ്രൈമിൽ നിന്ന് അൺസബ്‌സ്‌ക്രൈബ് ചെയ്യാൻ കമ്പനി ഇനി മുതൽ ഉപയോക്താക്കളെ അനുവദിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.മാറ്റങ്ങൾ എല്ലാ ഇയു വെബ്‌സൈറ്റുകളിലും ഡെസ്‌ക്‌ടോപ്പ് ഉപകരണങ്ങളിലും മൊബൈലുകളിലും ടാബ്‌ലെറ്റുകളിലും ഉടനടി…

        Read More »
      Back to top button
      error: