Breaking NewsBusinessIndiaLead News

ഇന്‍ഡിഗോ വിമാനപ്രതിസന്ധി മറ്റു വിമാനക്കമ്പനികള്‍ മുതലാക്കുന്നു ; ആഭ്യന്തര സര്‍വീസില്‍ വരെ പത്തിരിട്ടി ടിക്കറ്റ് വര്‍ദ്ധന ; വടിയെടുത്ത് വ്യോമയാന മന്ത്രാലയം, മുന്‍ നിശ്ചയിച്ച നിരക്ക് പരിധികള്‍ ലംഘിച്ചാല്‍ നടപടിയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം. രാജ്യവാപകമായി സര്‍വീസ് റദ്ദാക്കുന്നതിനിടെ യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണമെന്നും പണം തിരികെ നല്‍കാന്‍ വൈകിയാല്‍ കര്‍ശന നടപടിയെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മുന്‍നിശ്ചയിച്ച നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കി. നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. സ്ഥിതി നിയന്ത്രണത്തില്‍ വരുന്നതുവരെ നിര്‍ദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകള്‍ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

Signature-ad

അതേസമയം ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിശദീകരണം തേടും. ഈ മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചട്ടങ്ങള്‍ നടപ്പാക്കാന്‍ മതിയായ സമയം ലഭിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവിലുള്ള നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും ചില വിമാനക്കമ്പനികള്‍ അസാധാരണമായ രീതിയില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്‍ഡിഗോയിലെ പ്രതിസന്ധിയെ തുടര്‍ന്ന് മറ്റ് കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരുന്നു. പല റൂട്ടുകളിലും പത്തിരട്ടിയോളമാണ് നിരക്ക് വര്‍ധിപ്പിച്ചത്.

ഡല്‍ഹി -തിരുവനന്തപുരം നിരക്ക് മാത്രം 30,000 ന് മുകളിലായി. ആയിരത്തോളം സര്‍വീസുകള്‍ ഇന്നും മുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഈ മാസം 15ഓടെ പ്രതിസന്ധി പരിഹരിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.

Back to top button
error: