ആരൊക്കെ റൺസ് അടിച്ചു കൂട്ടിയാലും സച്ചിനിരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും: സച്ചിന്റെ ആരാധകർ ആത്മവിശ്വാസത്തിലാണ്: കോലിക്കു കഴിയുമോ സച്ചിൻ റെക്കോർഡ് മറികടക്കാൻ : 6000 റൺസ് അടിച്ചു കൂട്ടുക എളുപ്പമാണോ

മുംബൈ : 6000 റൺസിലേക്കുള്ള ദൂരം ആണ് വിരാട് കോലിക്കും ഒരു വലിയ റെക്കോർഡിനും ഇടയിലുള്ളത്. ലോക ക്രിക്കറ്റിലെ റൺ സമ്പന്നരിൽ ഒന്നാമത് ആകണമെങ്കിൽ വിരാട് കോലിക്ക് ഇനി ഒരാളെ കൂടി മറികടന്നാൽ മതി – ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസത്തെ.
6000 റൺസ് കൂടി അടിച്ചുകൂട്ടിയാൽ കോലി ലോക ക്രിക്കറ്റിലെ റൺ സമ്പന്നരിൽ ഒന്നാമൻ ആകും.വിരാട് കോലിക്ക് ഇത് സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.
കോലി ഇത് നിഷ്പ്രയാസം നേടിയെടുക്കുമെന്ന് അദ്ദേഹത്തിന്റെ ആരാധകർ പറയുമ്പോൾ സച്ചിന്റെ ആരാധകർ ഇത് സാധ്യമാകില്ല എന്നും തിരിച്ചു പറയുന്നു.
റൺവേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള സച്ചിന്റെ സമ്പാദ്യം 34,357 റൺസാണ്. അതായത് ആറായിരം റൺസ് കൂടി ഇനിയും സ്‌കോർ ചെയ്താലേ സച്ചിനെ മറികടക്കാൻ കോലിക്ക് ആവുകയുള്ളു. ഇതിനോടകം ടെസ്റ്റ്, ട്വന്റി ട്വന്റി ഫോർമാറ്റിൽനിന്ന് വിരമിച്ച കരിയറിന്റെ അവസാന ഘട്ടത്തിലെത്തിയ 37കാരനായ കോലിക്ക് അതിന് സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് സച്ചിന്റെ ആരാധകർ ചൂണ്ടിക്കാട്ടുന്നു.

6000 റൺസ് എന്നത് വലിയൊരു സംഖ്യ ആണെങ്കിലും അതിലേക്ക് പരമാവധി എത്താനാണ് ഇനി വിരാട് ശ്രമിക്കുക.
ലോക ക്രിക്കറ്റിലെ റൺ സമ്പന്നരിൽ ഒന്നാമനും രണ്ടാമനും ഇന്ത്യക്കാരായി എന്നത് ഇന്ത്യൻ ക്രിക്കറ്റിന് അഭിമാനിക്കാവുന്ന കാര്യമാണ് .
പക്ഷേ കോലിയുടെ ആരാധകർക്ക് സന്തോഷിക്കാനും സച്ചിന്റെ ആരാധകർക്ക് നിരാശപ്പെടാനും ഒരു കാര്യം സംഭവിച്ചു.
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 28,000 റൺസ് പിന്നിടുന്ന താരമെന്ന റെക്കോർഡ് സച്ചിനെ പിന്തള്ളി കോലി സ്വന്തം പേരിലാക്കി. സച്ചിന് 28,000 റൺസ് പിന്നിടാൻ വേണ്ടിവന്നത് 644 ഇന്നിങ്‌സുകളായിരുന്നു.
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി കോലി മാറിയപ്പോൾ പഴങ്കഥയായത് ശ്രീലങ്കൻ മുൻതാരം കുമാർ സംഗക്കാരയുടെ റെക്കോർഡ് ആണ്.
666 ഏകദിന, ടെസ്റ്റ്, ട്വന്റി ട്വന്റി മത്സരങ്ങൾ കളിച്ച സംഗക്കാര കരിയറിൽ ആകെ അടിച്ചുകൂട്ടിയത് 28,016 റൺസ്. വഡോദരയിൽ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിലാണ് സംഗക്കാരയുടെ ഈ റെക്കോർഡ് കോലി മറികടന്നത്. 624-ാം ഇന്നിങ്‌സിൽനിന്നാണ് കോലിയുടെ നേട്ടം.






