BusinessTRENDING

രാവിലെ കുറഞ്ഞത് ഉച്ചയ്ക്ക് കൂടി; കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില രണ്ടാം തവണ പരിഷ്കരിച്ചു. രാവിലെ കുത്തനെ ഇടിഞ്ഞ സ്വർണവില ഉച്ചയ്ക്ക് വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്. രാവിലെ 440 രൂപ കുറഞ്ഞിരുന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു.  ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today’s Gold Rate) 37160 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപ വർദ്ധിച്ചു.രാവിലെ 55 രൂപ ഇടിഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4645 രൂപയാണ്.   ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 20 രൂപയാണ് ഉയർന്നത്. രാവിലെ 45 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില  3845 രൂപയാണ്.

Signature-ad

വെള്ളിയുടെ വിലയിലും രാവിലെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം സാദാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 62 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Back to top button
error: