Business
-
തുടര്‍ച്ചയായ എട്ടാം മാസവും ഇന്ത്യയില്‍ നിന്ന് വിദേശ നിക്ഷേപം വലിയ തോതില്‍ പിന്‍വാങ്ങി
ന്യൂഡല്‍ഹി: തുടര്‍ച്ചയായ എട്ടാം മാസവും രാജ്യത്ത് നിന്നും വിദേശ നിക്ഷേപം വലിയ തോതില്‍ പിന്‍വലിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മെയ് മാസം 40,000 കോടി രൂപയാണ് ഇത്തരത്തില്‍ പിന്‍വലിച്ചതെന്നും, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമോ എന്ന ആശങ്കയാണ് ഇതിന് കാരണമായതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ഇതിനോടകം 1.69 ലക്ഷം കോടി രൂപ ഓഹരി നിക്ഷേപത്തില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 39,993 കോടി രൂപയാണ് കഴിഞ്ഞ മാസം ഓഹരി നിക്ഷേപത്തില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇത് രാജ്യത്തെ ഓഹരി വിപണിയ്ക്കും തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 2021 മുതല്‍ മെയ് മാസം വരെ കഴിഞ്ഞ 8 മാസം കൊണ്ട് 2.07 ലക്ഷം കോടി രൂപ നിക്ഷേപങ്ങളില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് വിതരണ ശൃംഖലയിലെ തടസ്സം മൂലമുണ്ടായ പണപ്പെരുപ്പത്തിനെതിരെ പോരാടാന്‍ യുഎസ് ഫെഡ് ഈ വര്‍ഷം രണ്ടുതവണ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. “യുഎസ് ഡോളറും, ബോണ്ടുകളും സ്ഥിരത കൈവരിച്ചാല്‍…
Read More » -
സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
തിരുവനന്തപുരം: ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38280 രൂപയായി. ജൂണ്‍ ആദ്യം കുറഞ്ഞ സ്വര്‍ണ വില പിന്നീട് ഉയരുകയാണ് ഉണ്ടായത്. അതേസമയം കേരളത്തില്‍, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണിയില്‍ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.
Read More » -
ആര്‍ബിഐയുടെ പണനയ അവലോകന യോഗം ഇന്ന് മുതല്‍; നിരക്ക് വര്‍ധനയ്ക്ക് സാധ്യത
ന്യൂഡല്‍ഹി: ആര്‍ബിഐയുടെ പണനയ അവലോകന യോഗം ഇന്ന് ആരംഭിക്കുന്നു. പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകളൊന്നും കാണിക്കാത്തതിനാല്‍, പണനയ അവലോകനത്തില്‍ ആര്‍ബിഐ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന. കുറഞ്ഞത് 35 ബേസിസ് പോയിന്റ് വര്‍ധനയാകും പലിശ നിരക്കിലുണ്ടാകുക എന്നും, വരും മാസങ്ങളില്‍ റീപ്പോ നിരക്കില്‍ വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ ജൂണ്‍ 8 വരെയാകും പണനയ അവലോകന കമ്മറ്റിയുടെ യോഗം നടക്കുക. ശേഷം 8ന് പുതിയ നിരക്കുകള്‍ ആര്‍ബിഐ ഗവര്‍ണര്‍ പ്രഖ്യാപിക്കും. രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് സകല നിയന്ത്രണങ്ങളും ഭേദിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കാണുന്നത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 7.79 ശതമാനമാണ് ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക്. ഇത് എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഭക്ഷ്യ എണ്ണയുടേയും, ഇന്ധനത്തിന്റെയും വിലവര്‍ധനയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ…
Read More » -
മെഴ്സിഡസ്-ബെൻസ് ഒരു ദശലക്ഷത്തോളം കാറുകൾ തിരിച്ചു വിളിക്കുന്നു?
ജർമൻ കാർ നിർമാതാക്കളായ മെഴ്സിഡസ്-ബെൻസ് ഒരു ദശലക്ഷത്തോളം കാറുകൾ തിരിച്ചു വിളിക്കുന്നതായി സൂചന. ജർമനിയിലെ 70,000 വാഹനങ്ങൾ ഉൾപ്പെടെ ലോകമൊട്ടാകെ 9,93,407 കാറുകളാണ് തിരിച്ചു വിളിക്കുന്നത്. ബ്രേക്കിംഗ് സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് നടപടിയെന്ന് ജർമൻ ഫെഡറൽ ട്രാൻസ്പോർട്ട് അഥോറിറ്റി അറിയിച്ചു. 2004-2015 കാലയളവിൽ നിർമിച്ച എസ്യുവി സീരിസിലെ എംഎൽ, ജിഎൽ സ്പോർട്സ് യൂട്ടിലിറ്റി വിഭാഗത്തിലെയും ആർ ക്ലാസ് ലക്ഷ്വറി മിനിവാൻ വിഭാഗത്തിലെയും കാറുകളാണ് തിരിച്ചുവിളിക്കുന്നത്. കാറുകളുടെ ബ്രേക്ക് ബൂസ്റ്റർ നാശമാകുന്നത് മൂലം ബ്രേക്കിംഗ് സംവിധാനവും ബ്രേക്ക് പെഡലും തമ്മി ലുള്ള ബന്ധം തടസപ്പെടുന്നതായി ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Read More » -
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ (വിഐ). അടുത്ത 12 മാസത്തിനുള്ളല്‍ ഈ മേഖലയില്‍ ശക്തരായ 3-4 കമ്പനികളുമായി സേവനങ്ങള്‍ പങ്കുവെയ്ക്കുന്ന കാര്യത്തില്‍ കരാറിലെത്താനാണ് വിഐ ശ്രമിക്കുന്നത്. വിവിധ കമ്പനികളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വിഐ ആപ്പില്‍ ഉള്‍ക്കൊള്ളിക്കുകയാവും ചെയ്യുക. കൂടുതല്‍ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ആപ്പിലെ പരസ്യവരുമാനം ഉയര്‍ത്തുകയും അതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ജിയോയും എയര്‍ടെല്ലും നല്‍കുന്നതിന് സമാനമായ സേവനങ്ങള്‍ അവതരിപ്പിക്കുകയുമാണ് വിഐയുടെ ലക്ഷ്യം. അതേ സമയം ജിയോയും എയര്‍ടെല്ലും പോലെ ഒന്നിലധികം ആപ്പുകള്‍ വിഐ പുറത്തിറക്കില്ല. നിലവില്‍ മ്യൂസിക് സ്ട്രീമിംഗ്, മൊബൈല്‍ റീചാര്‍ജ്, വിഐ മൂവീസ് & ടിവി, ഗെയിമിംഗ് തുടങ്ങിയ സേവനങ്ങള്‍ വിഐ ആപ്പില്‍ കമ്പനി നല്‍കുന്നുണ്ട്. ഇതിനൊപ്പം തന്നെ മറ്റ് സേവനങ്ങള്‍ അപ്ഡേറ്റിലൂടെ നല്‍കും. അതേ സമയം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയുള്ള സേവനങ്ങളില്‍ ജിയോയും എയര്‍ടെല്ലും വിഐയെക്കാള്‍ ഏറെമുന്നിലാണ്. വിന്‍ക് മ്യൂസിക്, പേയ്മെന്റ് ആപ് എയര്‍ടെല്‍ താങ്ക്സ്, എയര്‍ടെല്‍ എക്സ്ട്രീം എന്നിങ്ങനെ മൂന്ന് ആപ്പുകളാണ് എയര്‍ടെല്ലിന് ഉള്ളത്. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍…
Read More » -
ടെസ്ല ജീവനക്കാരുടെ എണ്ണം 10 ശതമാനം വെട്ടിക്കുറയ്ക്കുന്നു
ടെസ്ല ജീവനക്കാരുടെ എണ്ണം പത്ത് ശതമാനം കുറയ്ക്കുന്നു. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് തന്നെയാണ് ഈ വിവരം പുറത്തുവിട്ടിട്ടുള്ളത്. ടെസ്ലയുടെ പുതിയ നിയമനങ്ങളും മസ്‌ക് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ലോക സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് നിയമനങ്ങള്‍ നിര്‍ത്തുന്നതെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ളവരുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ടെസ്ല ജീവനക്കാര്‍ക്ക് മസ്‌ക് ഇതിനോടകം തന്നെ ഇക്കാര്യം സൂചിപ്പിച്ച് ഇ-മെയില്‍ അയച്ചതായും റോയിട്ടേഴ്സ് പറയുന്നു. കഴിഞ്ഞ ദിവസം ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കാനും ഓഫീസിലേക്ക് തിരികെ വരാനും ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. തിരിച്ച് സ്ഥാപനങ്ങളില്‍ എത്തിയില്ലെങ്കില്‍ ജോലി വിട്ട് പോകാനും മസ്‌ക് ജീവനക്കാരോട് ആവശ്യപ്പെട്ടു. അതേസമയം ഇത്തരത്തിലുള്ള മനോഭാവത്തിനെതിരെ തിരിഞ്ഞ ഒരു കൂട്ടം ജീവനക്കാര്‍ കമ്പനി ഇ-മെയില്‍ പുറത്തുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. തിരിച്ച് ഓഫീസുകളില്‍ എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെട്ടതായി കണക്കാക്കിയാല്‍ മതിയെന്നാണ് മെയിലില്‍ മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്. ‘ഏറ്റവും കുറഞ്ഞത് ആഴ്ചയില്‍ 40 മണിക്കൂറെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണം. അല്ലാത്തപക്ഷം ജോലിയില്‍ നിന്ന് പുറത്തുപോകാം.’…
Read More » -
റിപ്പോ വീണ്ടും ഉയരും; ആർബിഐ പണനയ അവലോകന യോഗം തിങ്കളാഴ്ച
ദില്ലി : റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം തിങ്കളാഴ്ച ആരംഭിക്കും. ജൂൺ 6 മുതൽ 8 വരെയാണ് പണനയ അവലോകന യോഗം നടക്കുക. യോഗം അവസാനിച്ച ശേഷം എട്ടാം തിയതി പരിഷ്കരിച്ച നിരക്കുകൾ ആർബിഐ ഗവർണർ അവതരിപ്പിക്കും. പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ വീണ്ടും ഉയർത്തും എന്നുള്ള സൂചന ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മുൻപേ തന്നെ നൽകി കഴിഞ്ഞു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 35 മുതൽ 40 ബേസിസ് പോയിന്റുകള്‍ വരെ ഉയര്‍ത്തിയേക്കുമെന്നാണ് ആർബിഐ ഗവർണർ നൽകിയ സൂചന. പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനാൽ കഴിഞ്ഞ മാസം ആർബിഐ അസാധാരണ യോഗം ചേരുകയും റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തുകയും ചെയ്തിരുന്നു. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി. 2020 മെയ് മുതല്‍ 4 ശതമാനത്തിൽ തുടർന്ന റിപ്പോ നിരക്കാണ് ആർബിഐ ഉയർത്തിയത്.
Read More » -
ഒരിടവേളയ്ക്ക് ശേഷം ഏഷ്യയിലെ അതിസമ്പന്ന പട്ടം തിരിച്ചുപിടിച്ച് മുകേഷ് അംബാനി
ഒരിടവേളയ്ക്ക് ശേഷം ഏഷ്യയിലെ അതിസമ്പന്ന പട്ടം തിരിച്ചുപിടിച്ച് മുകേഷ് അംബാനി. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സിന്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 99.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയാണ് പട്ടികയില്‍ ഏഷ്യയില്‍ നിന്നുള്ള ഒന്നാമന്‍. ഇതോടെ ഗൗതം അദാനി പിന്നിലായി. പട്ടിക പ്രകാരം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഗണ്യമായ ഇടിവുണ്ടായതിനെ തുടര്‍ന്ന് ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യണ്‍ ഡോളറായി കുറഞ്ഞു. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് അംബാനിയെങ്കിലും ഏഷ്യയില്‍ ഒന്നാമനാണ്. ആഴ്ചകള്‍ക്കു മുമ്പ് നാലാം സ്ഥാനത്തായിരുന്ന അദാനി നിലവില്‍ ഒമ്പതാമതാണ്. 227 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബഹുദൂരം പിന്നിലുള്ള രണ്ടാം സ്ഥാനക്കാരനായ ആമസോണിന്റെ ജെഫ് ബെസോസിന്റെ ആസ്തി 149 ബില്യണ്‍ ആണ്. എല്‍വിഎംഎച്ചിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ട് 138 ബില്യണ്‍, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് 124 ബില്യണ്‍. നിക്ഷേപകനായ വാറന്‍ ബഫറ്റ്…
Read More » -
ഇന്ത്യയുടെ സേവന മേഖല കുതിക്കുന്നു; 11 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച
ഇന്ത്യയുടെ സേവന മേഖല മെയ് മാസത്തില്‍ കുതിച്ചുകയറി. ശക്തമായ ഡിമാന്‍ഡില്‍ 11 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വികസനത്തിന് സാക്ഷ്യം വഹിച്ചു. എന്നിരുന്നാലും പണപ്പെരുപ്പ സമ്മര്‍ദ്ദം പുതിയ ഉയരങ്ങളിലെത്തിയത് ശുഭാപ്തിവിശ്വാസം പരിമിതപ്പെടുത്തിയതായി ഒരു സ്വകാര്യ സര്‍വേ കാണിക്കുന്നു. എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക ഏപ്രിലിലെ 57.9 ല്‍ നിന്ന് മെയ് മാസത്തില്‍ 58.9 ആയി ഉയര്‍ന്നു. ഇത് 2011 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കൂടാതെ റോയിട്ടേഴ്സ് വോട്ടെടുപ്പ് പ്രതീക്ഷയായ 57.5 നെ മറികടക്കുകയും ചെയ്തു. 2018 ജൂണിനും 2019 മെയ് മാസത്തിനും ഇടയില്‍ 12 മാസത്തെ വളര്‍ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വിപുലീകരണമാണിത്. തുടര്‍ച്ചയായ പത്താം മാസവും വളര്‍ച്ചയെ സങ്കോചത്തില്‍ നിന്ന് വേര്‍തിരിക്കുന്ന 50-മാര്‍ക്കിന് മുകളില്‍ തുടര്‍ന്നു. കൊറോണ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായതിനാല്‍ 2011 ജൂലൈയ്ക്ക് ശേഷം മൊത്തത്തിലുള്ള ഡിമാന്‍ഡ് അതിവേഗം ഉയര്‍ന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ സേവന…
Read More » -
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിആര്‍എസ് ഏര്‍പ്പെടുത്തി ടാറ്റാ ഗ്രൂപ്പ്
ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചു. 55 വയസ് കഴിഞ്ഞവര്‍ക്കോ 20 വര്‍ഷം സര്‍വീസുള്ളവര്‍ക്കോ അപേക്ഷിക്കാം. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ വിആര്‍എസ് ഏര്‍പ്പെടുത്തിയത്. വിആര്‍എസ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വിആര്‍എസിന് അപേക്ഷിക്കുന്നതിന് ചില വിഭാഗം ജീവനക്കാരുടെ പ്രായപരിധിയിലും ഇളവ് വരുത്തിയിട്ടുണ്ട്. ചില ക്യാബിന് ക്രൂ അംഗങ്ങള്‍ക്കും മറ്റു വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും 40 കഴിഞ്ഞാല്‍ വിആര്‍എസിന് അപേക്ഷിക്കാവുന്നതാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു. അതേസമയം കരാര്‍ ജീവനക്കാര്‍ക്ക് വിആര്‍എസ് ബാധകമല്ല. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ വിആര്‍എസിന് അപേക്ഷിക്കുന്നവര്‍ക്കാണ് പ്രത്യേക ധനസഹായം നല്‍കുന്നത്. ഒറ്റ തവണ ആനുകൂല്യത്തിന് പുറമേ മറ്റു ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Read More »