Business
-
എഐ വിപ്ലവത്തിനായി കൈകോര്‍ത്ത് റിലയന്‍സും ഗൂഗിളും; ജിയോ ഉപയോക്താക്കള്‍ക്ക് 35,100 രൂപയുടെ സൗജന്യ ഗൂഗിൾ പ്രോ സേവനങ്ങള്‍
കൊച്ചി/മുംബൈ: ഇന്ത്യയിലുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ചേര്‍ന്ന് വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചു റിലയന്‍സിന്റെ ‘എഐ എല്ലാവര്‍ക്കും’ എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഉപഭോക്താക്കളെയും, സംരംഭങ്ങളെയും, ഡെവലപ്പര്‍മാരെയും ശാക്തീകരിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് റിലയന്‍സിന്റെ വന്‍തോതിലുള്ള വ്യാപ്തിയും കണക്റ്റിവിറ്റിയും ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രാബല്യത്തിലാകുന്നത്. എഐ സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കുകയും ഇന്ത്യയുടെ എഐ സൂപ്പര്‍ പവറാകുനുള്ള യാത്രയ്ക്ക് ഡിജിറ്റല്‍ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ജിയോ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ എഐ പ്രോ ഗൂഗിള്‍, റിലയന്‍സ് ഇന്റലിജന്‍സുമായി ചേര്‍ന്ന്, Google Gemini-യുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ Google AI Pro പ്ലാന്‍ തിരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് സൗജന്യമായി നല്‍കും. ഗൂഗിളിന്റെ ഏറ്റവും മികവുറ്റ Gemini 2.5 Pro മോഡലിലേക്കുള്ള ആക്‌സസ്, Nano Banana, Veo 3.1 മോഡലുകള്‍ ഉപയോഗിച്ച് മികച്ച ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുള്ള അവസരം, പഠനത്തിനും ഗവേഷണത്തിനുമായി Notebook…
Read More » -
വ്യാപാരക്കരാറിൽ ഒപ്പ് വച്ചില്ലെങ്കിൽ നിലവിലെ 55% താരിഫ് നവംബർ ഒന്ന് മുതൽ 155% ആക്കി ഉയർത്തും!! ചൈനയ്ക്ക് മുന്നിൽ താരിഫ് ഭീഷണിയിറക്കി ട്രംപ്
വാഷിങ്ടൻ: ചൈനയ്ക്ക് മുന്നിൽ താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായുള്ള ന്യായമായ വ്യാപാര കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ചൈനയ്ക്ക് മേൽ 155 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ വെച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നിർണായക ധാതു കരാറിൽ ട്രംപ് ഒപ്പുവെച്ച ശേഷമായിരുന്നു പ്രസ്താവന. ‘ചൈന നമ്മളോട് വളരെ ബഹുമാനം കാണിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. താരിഫുകളുടെ രൂപത്തിൽ അവർ ഞങ്ങൾക്ക് വലിയ ബാധ്യത നൽകുന്നുണ്ട്. നിങ്ങൾക്കറിയാവുന്നതുപോലെ, അവർക്ക് നിലവിൽ 55% താരിഫാണ് ചുമത്തുന്നത്. അത് വളരെ വലിയ പണമാണ്. യുഎസുമായി ന്യായമായ വ്യാപാരകരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ചൈന നൽകുന്ന 55% താരിഫ് നവംബർ ഒന്ന് മുതൽ 155% ആയി ഉയരും’- ട്രംപ് വ്യക്തമാക്കി. അതുപോലെ നിരവധി രാജ്യങ്ങളുമായി അമേരിക്ക ഒരു വ്യാപാര കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും ആ രാജ്യങ്ങളെല്ലാം അമേരിക്കയെ വച്ച് മുതലെടുപ്പ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വളരെ ന്യായമായ ഒരു വ്യാപാര…
Read More » -
റിലയന്‍സിന്റെ രണ്ടാം പാദ അറ്റാദായത്തില്‍ 9.6 ശതമാനം വര്‍ധന ; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ രണ്ടാം പാദത്തിലെ അറ്റാദായം 18,165 കോടി രൂപ
കൊച്ചി/ മുംബൈ: മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ ഫലം പ്രഖ്യാപിച്ചു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ കമ്പനി 9.6 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ ബിസിനസുകള്‍ മികച്ച പ്രകടനം നടത്തിയതും ഓയില്‍ ടു കെമിക്കല്‍ യൂണിറ്റ് ആഗോള പ്രതിസന്ധികളെ മറികടന്ന് മുന്നേറിയതുമാണ് റിലയന്‍സിന് തുണയായത്. അതേസമയം ആദ്യപാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 18,165 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 16653 കോടി രൂപയായിരുന്നു.
Read More » -
ഇൻഡോ-ജപ്പാൻ സഹകരണം പുതിയ തലത്തിലേക്ക്; 10 മേഖലകളിൽ സഹകരിക്കും, കേരളത്തിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം
കൊച്ചി: ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരളാ ചാപ്റ്റർ (INJACK) വഴി കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം വിപുലീകരിച്ചു. വ്യവസായം, കൃഷി, ഫിഷറീസ് ഉൾപ്പെടെ 10 പുതിയ മേഖലകളിൽ സഹകരിക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രം (MoU) കൊച്ചിയിൽ ഒപ്പുവെച്ചു. വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് കേരള സർക്കാരിന് വേണ്ടി ഒപ്പുവെച്ചു. ജപ്പാനിലെ ലേക് നകൗമി, ലേക് ഷിൻജി, മൗണ്ട് ഡൈസൻ മേഖലകളിലെ മേയർമാരും ചടങ്ങിൽ പങ്കെടുത്തത് സഹകരണത്തിന്റെ പ്രാദേശിക പ്രാധാന്യം വർദ്ധിപ്പിച്ചു. വ്യവസായ തലത്തിൽ, ഇൻജാക്ക് പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. വിജു ജേക്കബ് ജാപ്പനീസ് പ്രതിനിധികളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആയുർവേദം, കപ്പൽ നിർമ്മാണം; യുവജനങ്ങൾക്ക് തൊഴിൽ പുതുക്കിയ ഈ ധാരണാപത്രം അനുസരിച്ച്, കൃഷി, ഫിഷറീസ്, വ്യാപാരം, കപ്പൽ നിർമ്മാണം, ടൂറിസം, ഐ.ടി., ഊർജ്ജം, പരിസ്ഥിതി, ആയുർവേദം, വെൽഫെയർ & ഹെൽത്ത് കെയർ എന്നീ പ്രധാന…
Read More » -
ആഗോള പ്രതിസന്ധിയിലും കേരളത്തിന് ജപ്പാനിൽ കൈനിറയെ അവസരങ്ങൾ; എൽ.ടി.ഒ. ബാറ്ററി, ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം- ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ചാപ്റ്റർ മേള
കൊച്ചി: ലോകമെമ്പാടുമുള്ള താരിഫ് അനിശ്ചിതത്വങ്ങളും അതിനെത്തുടർന്നുള്ള ആഗോള പ്രതിസന്ധികളും കേരളത്തിന് ജപ്പാനുമായി ലാഭകരമായി ബന്ധപ്പെടാൻ നിരവധി അവസരങ്ങൾ നൽകുമെന്ന് ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ചാപ്റ്റർ (INJACK) സംഘടിപ്പിച്ച മൂന്നാമത് ‘ജപ്പാൻ മേളയിൽ’ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ് ബാറ്ററി (LTO ബാറ്ററി), ജാപ്പനീസ് കറൻസിയായ ‘യെൻ’ അടിസ്ഥാനമാക്കിയുള്ള വായ്പകൾ, കൂടാതെ ടൂറിസം മേഖലയുടെ വിവിധ വശങ്ങൾ, പ്രത്യേകിച്ച് ആരോഗ്യ- ക്ഷേമ ടൂറിസം തുടങ്ങിയ മേഖലകളിൽ കേരളത്തിന് ഈ ആഗോള അനിശ്ചിതത്വം വലിയ സാധ്യതകൾ തുറക്കുന്നു. ഓരോ പ്രതിസന്ധിക്കുള്ളിലും ഒരു അവസരം ഒളിഞ്ഞുകിടക്കുന്നുണ്ട്. അത് നാം മുതലെടുക്കണം. ട്രംപ് ഭരണകൂടത്തിന്റെ താരിഫുകൾ ബിസിനസ്സ് മേഖലയിൽ വലിയ തോതിൽപ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ, അതിനെ നേരിടാൻ കേരളത്തിന് പുതിയ അവസരങ്ങൾ കണ്ടെത്താൻ കഴിയണം. കേരളത്തിന്റെ കയറ്റുമതിയിൽ പ്രധാനപ്പെട്ടവയായ സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവയ്ക്ക് ഒരു ബദൽ കമ്പോളമായി ജപ്പാനെ കാണാൻ കേരളം ശ്രമിക്കണം,” കേരള സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ.…
Read More » -
കേരളവും ജപ്പാനും കൈകോർക്കുന്നു; ‘ജപ്പാൻ മേള 2025’; ഒക്ടോബർ 16, 17 തീയതികളിൽ കൊച്ചി റമദ റിസോർട്ടിൽ
കൊച്ചി: ഇന്ത്യയും ജപ്പാനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് മൂന്നാമത് ‘ജപ്പാൻ മേള 2025’ ഒക്ടോബർ 16, 17 തീയതികളിൽ കൊച്ചി റമദ റിസോർട്ടിൽ വെച്ച് നടക്കും. ഇന്തോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ഘടകമായ (INJACK) സംഘടിപ്പിക്കുന്ന ഈ ദ്വിദിന മേള, വ്യാപാര-സാങ്കേതിക-സാംസ്‌കാരിക സഹകരണത്തിന്റെ കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തും. ഒക്ടോബർ 17-ന് മേളയുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ, ബഹുമാനപ്പെട്ട വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ കേരള സർക്കാരും ജപ്പാനുമായി സുപ്രധാനമായ ഒരു ധാരണാപത്രം (MoU) ഒപ്പുവെക്കും. ബിസിനസ്, വിദ്യാഭ്യാസം, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ജാപ്പനീസ് പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിൽ വഴിത്തിരിവാകുന്നതാണ് ഈ കരാർ. മേളയിൽ ടൂറിസം, വെൽനസ്, സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷ്യസംസ്‌കരണവും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്‌സ്, ഐ.ടി., സ്റ്റാർട്ടപ്പുകൾ, ഗ്രീൻ എനർജി, മാരിടൈം ഇൻഫ്രാസ്ട്രക്ചർ എന്നീ ഉയർന്ന മുൻഗണനാ മേഖലകളിലെ മുൻനിര ജാപ്പനീസ്, ഇന്ത്യൻ കമ്പനികൾ പങ്കെടുക്കും. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക്…
Read More » -
ലക്ഷത്തിലേക്കുള്ള ദൂരം കുറയുന്നു; സ്വര്‍ണത്തിന് ഒറ്റയടിക്ക് വര്‍ധിച്ചത് 2400 രൂപ; ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ വാങ്ങാന്‍ ഒരുലക്ഷത്തിനു മുകളില്‍ നല്‍കണം; ഒക്‌ടോബര്‍ മൂന്നിനു ശേഷം വര്‍ധിച്ചത് 7800 രൂപ
കൊച്ചി: ഒറ്റയടിക്ക് 2,400 രൂപ വര്‍ധിച്ചതോടെ 94,360 രൂപയിലാണ് ഒരു പവന്‍റെ വില. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വലിയ വര്‍ധനയുണ്ടായതോടെ പവന് ഒരു ലക്ഷത്തിലേക്ക് എത്താന്‍ ഇനി 5,640 രൂപയുടെ ദൂരം മാത്രം. അതേസമയം, ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ പോലും ഒരു പവന്‍ ആഭരണമായി വാങ്ങാന്‍ ഒരു ലക്ഷത്തിലേറെ നല്‍കേണ്ട സ്ഥിതിയാണിന്ന്. അഞ്ച് ശതമാനം പണിക്കൂലിയിലും ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഒരു ലക്ഷം രൂപയിലധികം നല്‍കണം. അഞ്ച് ശതമാനം പണിക്കൂലിയില്‍ 1,02,104 രൂപയാണ് ഇന്നത്തെ നിലയില്‍ ഒരു പവന്‍ ആഭരണത്തിന്‍റെ വില. 10 ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 106,960 രൂപയോളം നല്‍കേണ്ടി വരും. പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിവ ചേരുന്ന തുകയാണിത്. ഒക്ടോബര്‍ മൂന്നിന് രേഖപ്പെടുത്തിയ 86560 രൂപയായിരുന്നു ഈ മാസത്തെ കുറഞ്ഞ വില. ഈ വിലയില്‍ നിന്നും 7800 രൂപയുടെ വര്‍ധനവാണ് 14 ദിവസത്തിനിടെ ഒരു…
Read More » -
എഐ ക്ലാസ്‌റൂം അവതരിപ്പിച്ച് ജിയോ; പിന്തുണയ്ക്കുന്നത് ജിയോപിസിയും ജിയോ ഇന്‍സ്റ്റിറ്റിയൂട്ടും
കൊച്ചി/മുംബൈ: 2025 ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടനദിവസം തന്നെ സുപ്രധാന പ്രഖ്യാപനം നടത്തി റിലയന്‍സ് ജിയോ. തുടക്കക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ, സൗജന്യ എഐ ക്ലാസ്‌റൂമാണ് ജിയോ ലോഞ്ച് ചെയ്തിരിക്കുന്നത്. ജിയോപിസി സാങ്കേതിക പിന്തുണ നല്‍കുന്ന കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടാണ്. ഓരോ പഠിതാവിനേയും എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) റെഡിയാക്കി മാറ്റുന്ന ഫൗണ്ടേഷന്‍ കോഴ്‌സാണ് ജിയോയുടേത്. എഐ സാക്ഷരത ജനാധാപത്യവല്‍ക്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. കുട്ടികള്‍ പഠനവും തൊഴിലും ക്രിയേറ്റിവിറ്റിയുമെല്ലാം വിപ്ലവാത്മകമായ രീതിയില്‍ പരിവര്‍ത്തനം ചെയ്യുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. അവര്‍ക്ക് ശരിയായ അറിവും വൈദഗ്ധ്യവും ടൂളുകളും നല്‍കി അവസരങ്ങള്‍ പരമാവധി മുതലെടുത്ത് ഭാവി കരുപിടിപ്പിക്കാനുള്ള അവസരം നല്‍കുകയാണ് ജിയോ ക്ലാസ്‌റൂം. അതിലൂടെ തങ്ങളുടേതായുള്ള കൈയ്യൊപ്പ് ലോകത്ത് ചാര്‍ത്താന്‍ അവര്‍ക്കാകും. ജിയോ ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്ന് ജിയോ പിസി അവതരിപ്പിക്കുന്ന എഐ ക്ലാസ്‌റൂം വളരെ ഘടനാപരമായി പ്രവര്‍ത്തിക്കുന്ന സര്‍ട്ടിഫൈഡ് സൗജന്യ എഐ ഫൗണ്ടേഷന്‍ കോഴ്‌സാണ്. പിസിയോ ലാപ്‌ടോപ്പോ ഡെസ്‌ക് ടോപ്പോ ഉപയോഗിച്ച് ഏതൊരാള്‍ക്കും ഈ കോഴ്‌സില്‍…
Read More » -
മെസ്സി അല്‍നസറിന്റെ കാലിനോളം പോലും വരില്ല ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരന്‍ ; പോര്‍ച്ചുഗല്‍ നായകന്റെ ആസ്തി 12,429 കോടി രൂപ
ലോകഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന താരങ്ങളില്‍ ഏറ്റവും മുന്നിലുണ്ട് പോര്‍ച്ചുഗീസ് നായകനും ഇതിഹാസ ഫുട്‌ബോളറുമായ ക്രിസ്ത്യാനോ റൊണാള്‍ഡോ. സാമ്പത്തിക വിവര-മാധ്യമ സ്ഥാപനമായ ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരനായി മാറി. കരിയറിലെ വരുമാനം, നിക്ഷേപങ്ങള്‍, എന്‍ഡോഴ്സ്മെന്റുകള്‍ എന്നിവ കണക്കിലെടുത്തുള്ള ഈ മൂല്യനിര്‍ണ്ണയം അനുസരിച്ച് റൊണാള്‍ഡോയുടെ ആസ്തി 12,429 കോടി ആണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ആസ്തി ട്രാക്ക് ചെയ്യുന്ന ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് ആണ് അല്‍ നസര്‍ സൂപ്പര്‍ സ്‌ട്രൈക്കറുടെ ആസ്തി ആദ്യമായി അളന്നത്. 2002 നും 2023 നും ഇടയില്‍ അദ്ദേഹം ഏകദേശം 4,438.38 കോടി രൂപ ശമ്പളമായി നേടി. പ്രതിവര്‍ഷം ഏകദേശം 154.84 കോടി രൂപ മൂല്യമുള്ള നൈക്കിയുമായുള്ള ഒരു പതിറ്റാണ്ട് നീണ്ട കരാര്‍ ഉള്‍പ്പെടെയുള്ള എന്‍ഡോഴ്സ്മെന്റ് വരുമാനവും താരത്തിനുണ്ട്. 2022-ല്‍ റൊണാള്‍ഡോ സൗദി പ്രോ ലീഗിലെ അല്‍-നസ്രില്‍ ചേര്‍ന്നപ്പോള്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന…
Read More »
