Business
-
ഈ യുപിഐ ഇടപാടുകള്‍ക്ക് ഗൂഗിള്‍ പേ ചാര്‍ജ് ഈടാക്കും
യുപിഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ സുപ്രധാന പേയ്മെന്റ് പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേ ചില ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങി. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ബില്‍ പേയ്മെന്റുകള്‍ക്കാണ് ചെറിയ നിരക്ക് ഈടാക്കി തുടങ്ങിയത്. മുമ്പ് ഈ ഇടപാടുകള്‍ക്ക് കമ്പനി വഹിച്ചിരുന്ന ചെലവുകള്‍ ഇപ്പോള്‍ ഉപഭോക്താക്കളിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഇടപാട് മൂല്യത്തിന്റെ 0.5 മുതല്‍ 1 ശതമാനം വരെയാണ് നിരക്ക് ഈടാക്കുന്നത്. കൂടാതെ, ഇതിന് ബാധകമായ ജിഎസ്ടിയും പിടിക്കും. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാധകം: വൈദ്യുതി, ഗ്യാസ് ബില്ലുകള്‍ പോലെയുള്ള യൂട്ടിലിറ്റികള്‍ക്കായി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കുന്ന ഉപഭോക്താക്കളില്‍ നിന്നും ഇപ്പോള്‍ പ്രൊസസ്സിംഗ് ഫീസ് ഇടാക്കും. യുപിഐ ബാങ്ക് ഇടപാടുകള്‍ സൗജന്യമായി തുടരും: യുപിഐ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് നടത്തുന്ന ഇടപാടുകള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫോണ്‍പേ, പേടിം പോലെയുള്ള പ്ലാറ്റ്ഫോമുകള് ബില്‍ പേയ്മെന്റുകള്‍, റീച്ചാര്‍ജുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് സമാനമായ രീതിയില്‍ ഫീസ് ഈടാക്കുന്നുണ്ട്. ഫിന്‍ടെക്…
Read More » -
തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ
കൃഷി എന്നുകേള്‍ക്കുമ്പോള്‍ പച്ചക്കറി, വാഴ തുടങ്ങിയ കൃഷികളാണ് ഒട്ടുമിക്കവരുടെയും മനസില്‍ എത്തുക. എന്നാല്‍ അധികമാരും കൈവയ്ക്കാത്തതും കാലാവസ്ഥാ വ്യതിയാനമുണ്ടായാലും ചതിക്കാത്തതും വലിയ മുതല്‍മുടക്കുവേണ്ടാത്തതും നല്ല ആദായം ലഭിക്കുന്നതുമായ വിളകള്‍ കൃഷിചെയ്താല്‍ മികച്ച വരുമാനം നേടാം. അത്തരത്തില്‍ ഒന്നാണ് തുളസികൃഷി. ഇന്ത്യയ്ക്കുപുറമേ വിദേശ രാജ്യങ്ങളിലും തുളസിയിലയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പ്രധാനമായും മരുന്നുനിര്‍മാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. പലപ്പോഴും ഗുണമേന്മയുള്ള മേല്‍ത്തരം തുളസിയിലകള്‍ ലഭിക്കാറില്ലെന്നതാണ് വാസ്തവം. അതിനാല്‍ വിപണി ഒരിക്കലും പ്രശ്നമേ ആകില്ല. മാസം കുറഞ്ഞത് ഒരുലക്ഷത്തോളം രൂപ വരുമാനം ലഭിക്കുകയും ചെയ്യും. ക്ഷേത്രങ്ങളിലെയും മറ്റും ആവശ്യങ്ങള്‍ക്കും ധാരാളം തുളസി കേരളത്തില്‍ ആവശ്യമുണ്ട്. ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നാണ് കൂടുതലും എത്തുന്നത്. കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങാം എന്നതും ഏറെക്കാലം തുടര്‍ച്ചയായി ആദായം ലഭിക്കും എന്നതുമാണ് തുളസികൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത. വീട്ടിലുള്ള തുളസിച്ചെടിയില്‍ നിന്നുതന്നെ വിത്തുകള്‍ ശേഖരിക്കാം. ഈ വിത്തുകള്‍ പാകിമുളപ്പിച്ച് കൃഷിചെയ്യാം. കൃഷ്ണ തുളസിക്കാണ് ആവശ്യക്കാര്‍ ഏറെ. മാസം ഒരുലക്ഷം രൂപ വരുമാനം കിട്ടണമെങ്കില്‍ കുറഞ്ഞത്…
Read More » -
ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്‌ട്രിക് ബുള്ളറ്റ്
റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്‌ട്രിക് ബൈക്ക് നവംബര്‍ 4 ന് അരങ്ങേറ്റം കുറിക്കും. 2024 EICMA ഷോയില്‍ ആദ്യമായി അവതരിക്കപ്പെടും. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ‘എല്‍’ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിര്‍മ്മാതാവിന്റെ ആദ്യത്തെ ഇലക്‌ട്രിക് ഓഫറാണിത്. റോയല്‍ എന്‍ഫീല്‍ഡും സ്റ്റാര്‍ക്ക് ഫ്യൂച്ചര്‍ എസ്എല്‍ (സ്പാനിഷ് ഇവി ഇരുചക്രവാഹന നിര്‍മ്മാതാക്കളും) ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഈ ഡിസൈന്‍ ഭാവിയിലെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ക്കും അടിവരയിടും. Electrik01 എന്ന കോഡുനാമത്തില്‍ വികസിപ്പിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇലക്‌ട്രിക് ബൈക്ക് അതിന്റെ ഔദ്യോഗിക അനാച്ഛാദനത്തിന് ശേഷം വിപണിയില്‍ ലോഞ്ച് ചെയ്യും. വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇലക്‌ട്രിക് ബൈക്കിന്റെ ചോര്‍ന്ന പേറ്റന്റ് ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതിന്റെ അവസാന സിലൗറ്റും നിയോ-റെട്രോ ഡിസൈനും വെളിപ്പെടുത്തുന്നു. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റും മിററുകളും, വ്യതിരിക്തമായ ഇന്ധന ടാങ്ക്, ഗിര്‍ഡര്‍ കൈകള്‍ക്കിടയിലും ട്രിപ്പിള്‍ ക്ലാമ്പിനു താഴെയും സ്ഥാപിച്ചിരിക്കുന്ന ഒരു ഗര്‍ഡര്‍ ഫോര്‍ക്ക്, ബ്രേസ്ഡ് സ്വിംഗാര്‍ം എന്നിവ ഇതിന്റെ സവിശേഷതകളാണ്. പേറ്റന്റ് ചിത്രം അതിന്റെ അലോയ്…
Read More » -
ഡിവോഴ്സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം ദുബായ് രാജകുമാരി പുതിയ ബിസിനസ് തുടങ്ങുകയാണ്. പുതിയ പേരില്‍ ഒരു പെര്‍ഫ്യൂം ബ്രാന്‍ഡാണ് പുറത്തിറക്കുന്നത്. ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ മുഹമ്മദ് റഷിദ് അല്‍ മക്തൂമിന്റെ പെര്‍ഫ്യൂമിന്റെ പേര് ഏറെ കൗതുകകരമാണ്. ഡിവോഴ്സ് എന്ന പേരില്‍ ആണ് പുതിയ പെര്‍ഫ്യൂം പുറത്തിറക്കുന്നത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ഭര്‍ത്താവിനെ പരസ്യമായി വിവാഹമോചനം ചെയ്ത രാജകുമാരിയുടെ പോസ്റ്റ് ഏറെ വൈറലായിരുന്നു. രാജകുമാരി തന്റെ സ്വന്തം ബ്രാന്‍ഡായ മഹ്റ എം വണ്ണിലൂടെ തന്നെയാണ് ഡിവോഴ്സ് പെര്‍ഫ്യൂമും പുറത്തിറക്കുന്നത്. പെര്‍ഫ്യൂമിന്റെ ലോഞ്ചിംഗിന് മുമ്പ് ഒരു ടീസര്‍ രാജകുമാരി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കു വെച്ചിരുന്നു. ഇത് വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഒരു കറുത്ത പെര്‍ഫ്യൂം ബോട്ടില്‍ ആണ് പോസ്റ്റിലുള്ളത്. കറുത്ത കുപ്പി, തകര്‍ന്ന ഗ്ലാസ്, ഇരുണ്ട പുഷ്പ ദളങ്ങള്‍ എന്നിവയെല്ലാം പരസ്യത്തിന്റെ ടീസര്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ കൗതുകകരമായ ഒരു ബ്രാന്‍ഡിനെക്കുറിച്ച് രാജകുമാരി പറയാതെ പറയുന്നു. അതേസമയം ഉല്‍പ്പന്നം എപ്പോള്‍ വിപണിയില്‍ എത്തും…
Read More » -
അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ
മാമ്പഴ ഉല്‍പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകന്‍ ആരാണെന്ന് അറിയാമോ? ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ് അത്. ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടം മുകേഷ് അംബാനിയുടെ പേരിലാണ്. ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരനും അംബാനി തന്നെ. മുകേഷ് അംബാനി മാമ്പഴ കൃഷിയിലേക്ക് എത്താനുള്ള കാരണം എന്താണ്? അംബാനി വെറുതെ ഒന്നും ചെയ്യില്ലല്ലോ.. അതുപോലെതന്നെ ഈ മാമ്പഴ തോട്ടത്തിനും പിന്നിലൊരു കഥയുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തില്‍ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയില്‍ വന്‍തോതില്‍ മലിനീകരണ പ്രശനം നേരിട്ടിരുന്നു. റിഫൈനറി മൂലമുണ്ടാകുന്ന വന്‍ മലിനീകരണത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡുകളില്‍ നിന്ന് റിലയന്‍സിന് മുന്നറിയിപ്പുകള്‍ ലഭിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് മുകേഷ് അംബാനി ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ട സമയമായെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് റിഫൈനറിയുടെ സമീപത്ത് ഒരു മാമ്പഴത്തോട്ടം സ്ഥാപിക്കാന്‍ റിലയന്‍സ് തീരുമാനിച്ചത്. റിഫൈനറിക്ക് സമീപത്തെ തരിശുനിലങ്ങള്‍ ഏറ്റെടുത്ത് റിലയന്‍സ് 600…
Read More » -
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്നലെ 320 രൂപ ഉയർന്നു, ഇന്ന് 560 രൂപയുടെ വർധനവാണ് ഉള്ളത്. ഇതോടെ വില 54,000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപ ഉയർന്നു. 6785 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ കുറഞ്ഞ് 5650 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 92 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്
Read More » -
സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 46,000ല്‍ താഴെ. ഇന്ന് 480 രൂപ കുറഞ്ഞതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്നതാണ് ദൃശ്യമായത്. 12 ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. 45,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 5700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Read More » -
സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ
രണ്ട് തരത്തില്‍ ഉപയോഗിക്കാനാവുന്ന വണ്ടിയുമായി ഹീറോ മോട്ടോകോർപ്പിന്റെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ്. ഇതൊരു മോഡുലാർ വാഹനമാണെന്നതു തന്നെയാണ് പ്രത്യേകത. ഇലക്‌ട്രിക് സ്കൂട്ടറായും ഇലക്‌ട്രിക് ഓട്ടോറിക്ഷയായും ഇത് ഉപയോഗിക്കാം.ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു വാഹന നിർമാതാവ് ഇത്തരമൊരു ആശയം പിന്തുടരുന്നതും അവതരിപ്പിക്കുന്നതും. ത്രീവീലറായും ടൂവീലറായും കൊണ്ടുനടക്കാവുന്ന ഈ വാഹനം കാർഗോ അല്ലെങ്കില്‍ ഫെറി യാത്രക്കാരെ കൊണ്ടുപോകുന്നതിനും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളെ പിന്തുണയ്‌ക്കുന്നതിനുമായാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്നാണ് കമ്ബനി പറയുന്നത്. ഉപയോക്താക്കള്‍ക്കും വാങ്ങുന്നവർക്കും അവരുടെ വരുമാന സാധ്യതയും അവരുടെ മൊത്തത്തിലുള്ള ജീവിതശൈലിയും ഉയർത്താൻ കഴിയുമെന്നും കമ്ബനി അവകാശപ്പെട്ടു.സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തിക്ക് ഒന്നിന്റെ വിലയ്‌ക്ക് രണ്ട് വാഹനങ്ങള്‍ ലഭിക്കും. സർജ് ഇതിനെ “ക്ലാസ് ഷിഫ്റ്റിംഗ് വെഹിക്കിള്‍” എന്നാണ് വിളിക്കുന്നത്. ഒരു വാഹനം സ്വന്തമാക്കുമ്ബോള്‍ തന്നെ ഉപയോക്താക്കള്‍ക്കും വാങ്ങുന്നവർക്കും രണ്ട് മോഡലുകളായി മാറ്റാം എന്നതാണ് സർജ് S32 ഇവിക്ക് പിന്നിലെ ആശയം. 3W സെറ്റപ്പില്‍ നിന്ന് സ്കൂട്ടർ വേർതിരിച്ചെടുക്കാൻ വെറും 3 മിനിറ്റ് സമയം മാത്രമാണ് വേണ്ടിവരുന്നതെന്ന്…
Read More » -
നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍
ലോകത്തെ തന്നെ ഏറ്റവും വലിയ ടെലികോം കമ്ബനിയാണ് റിലയന്‍സ് ജിയോ.44 കോടിയിലേറെ യൂസര്‍മാരാണ് നിലവിൽ അവർക്കുള്ളത്.ഇപ്പോഴിതാ തങ്ങളുടെ കസ്റ്റമേഴ്സിനായി പുതിയൊരു കിടിലൻ പ്ലാൻ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ. ഈ പ്ലാന്‍ പ്രകാരം റീച്ചാര്‍ജ് ചെയ്താല്‍ ഡാറ്റയും കോളും മാത്രമല്ല നിങ്ങള്‍ക്ക് ലഭിക്കുക. ഇഷ്ടം പോലെ ഗുണങ്ങള്‍ വേറെയുണ്ട്. ജിയോയുടെ ഈ പുത്തന്‍ പ്ലാനില്‍ ഏതൊക്കെ കാര്യങ്ങളാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് നോക്കാം. നിങ്ങള്‍ക്ക് എന്റര്‍ടെയിന്‍മെന്റ് ഇഷ്ടമാണെങ്കില്‍ ഈ പുത്തന്‍ പ്ലാന്‍ ഒരുപാട് ഇഷ്ടമാവും. കാരണം സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിനൊപ്പം വരുന്നുണ്ട്. ജിയോയുടെ ബജറ്റ് റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണിത്. ഇതില്‍ ലഭിക്കുന്ന കാര്യങ്ങള്‍ നോക്കുമ്ബോഴാണ് ഈ റീച്ചാര്‍ജ് ലാഭകരമാകുന്നത്. നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും അതുപോലെ അണ്‍ലിമിറ്റഡ് 5ജി ഡാറ്റയുമെല്ലാം ഈ പ്ലാനിലുണ്ട്. ഇതെല്ലാം സൗജന്യമായി ഈ പ്ലാനിനൊപ്പം ലഭിക്കുന്നതാണ്. അങ്ങനെ നിരവധി ഗുണങ്ങള്‍ ഇവയിലുണ്ട്. സൗജന്യ നെറ്റ്ഫ്‌ളിക്‌സ് കണക്ഷന്‍ വരുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ പ്ലാനാണിത്. 1099 രൂപയാണ് ഈ റീച്ചാര്‍ജിനായി മുടക്കേണ്ടത്. 84 ദിവസത്തെ…
Read More » -
കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ
കൊച്ചി: കേരളത്തിലെ നിരത്തുകളില്‍ പച്ച നമ്ബര്‍പ്ലെയ്റ്റ് ഘടിപ്പിച്ച ഇവി വാഹനങ്ങള്‍ അപൂര്‍വ കാഴ്ചയല്ല. അതുകൊണ്ട് തന്നെ മിക്ക ഇവി നിര്‍മാതാക്കളും കേരളത്തില്‍ ഷോറൂമുകള്‍ തുറക്കുന്നു. നിലവില്‍ ഇന്ത്യയില്‍ ഇലക്‌ട്രിക് കാര്‍ വിപണി ഭരിക്കുന്നത് ടാറ്റ മോട്ടോര്‍സാണ്. 70 ശതമാനത്തിന് മുകളിലാണ് ടാറ്റയുടെ വിപണി വിഹിതം. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പുതിയ ഡീലര്‍ഷിപ്പുകള്‍ തുറന്നുകൊണ്ട് ടാറ്റ മോട്ടോര്‍സ് രാജ്യത്തുടനീളമായി തങ്ങളുടെ സാന്നിധ്യം അതിവേഗം വിപുലീകരിക്കുന്ന തിരക്കിലാണ്. ദക്ഷിണേന്ത്യയിലെ വളര്‍ന്നുവരുന്ന വിപണികളെ ലക്ഷ്യമിട്ട് 2021-ല്‍ ഒറ്റ ദിവസം 70 ഷോറൂമുകള്‍ തുറന്ന് ടാറ്റ എതിരാളികളെ വരെ ഞെട്ടിച്ചിരുന്നു. കര്‍ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 53 നഗരങ്ങളിലായിട്ടoയിരുന്നു ഷോറൂമുകളുടെ ഉദ്ഘാടനം. ഇലക്‌ട്രിക് കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടിവരുന്ന സാഹചര്യത്തില്‍ പരമാവധി ഡിമാന്‍ഡ് മുതലെടുക്കാനായി ഇവികള്‍ക്ക് മാത്രമായുള്ള ടാറ്റ ഡോട്ട് ഇവി സ്റ്റോറുകള്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. ഗുരുഗ്രാമിലായിരുന്നു ടാറ്റ ഡോട്ട് ഇവിയുടെ ആദ്യ രണ്ട് ഡീലര്‍ഷിപ്പുകള്‍. ഇപ്പോഴിതാ ദക്ഷിണേന്ത്യയിൽ…
Read More »