233 രൂപ ദിവസക്കൂലി കിട്ടുന്ന ആശാപ്രവര്‍ത്തകരും അസംഘടിത തൊഴിലാളികളും അതിദരിദ്ര ജന വിഭാഗം അല്ലേ ? അതിദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത്?

തിരുവനന്തപുരം: അതിദരിദ്ര മുക്തരുടെ നാടായി കേരളത്തെ പ്രഖ്യാപിക്കാനിരിക്കെ സര്‍ക്കാരിന് തുറന്ന കത്തുമായി സാമൂഹിക പ്രവര്‍ത്തകര്‍. അതി ദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചതെന്ന് ഇവര്‍ സര്‍ക്കാരിന് അയച്ച തുറന്ന കത്തില്‍ ചോദിച്ചു. സാമ്പത്തിക, സാമൂഹിക മേഖലയിലെ 24 വിദഗ്ധര്‍ ഒപ്പുവച്ച കത്താണ് സര്‍ക്കാരിന് കൈമാറിയത്.
അതി ദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചതെന്ന് ആധാരമായ പഠന റിപ്പോര്‍ട്ട് പുറത്തുവിടണം. അതിദരിദ്രത മറികടക്കാന്‍ ഉപയോഗിച്ച വസ്തുതാപരമായ പിന്‍ബലം എന്താണെന്ന് ചോദിച്ചു. 233 രൂപ ദിവസക്കൂലി കിട്ടുന്ന ആശാപ്രവര്‍ത്തകരും അസംഘടിത തൊഴിലാളികളും അതിദരിദ്ര ജന വിഭാഗം അല്ലേയെന്നും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നുമാണ് ആവശ്യം.
അതേസമയം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തിനെ നാളെ മുഖ്യമന്ത്രി പ്രഖ്യാപിക്കുക. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനവും ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശവുമാണ് കേരളം. നാളെ കേരളപ്പിറവി ദിനത്തില്‍ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിദാരിദ്ര്യമില്ലാത്ത കേരളത്തിന്റെ പ്രഖ്യാപനം നടത്തും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ പരിപാടിയില്‍ പങ്കെടുക്കും.
പ്രതിപക്ഷ നേതാവിനെയും പരിപാടിയിലേക്ക് ക്ഷണിക്കും. സിനിമാതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിക്ക് മുമ്പും ശേഷവും ഒരു കലാവിരുന്നും ഉണ്ടായിരിക്കും.






