Breaking NewsCrimeKeralaLead NewsNEWS

യുവാവിനെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു, കണ്ണിൽ മുളകുപൊടി ഇട്ടു, കമ്പിവടിക്ക് തലയ്ക്ക് അടിച്ചു, മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നതെന്ന് പിതാവ്… മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്നു കൊലപ്പെടുത്തി

കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് തലയ്ക്കു അടിച്ചു കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് കിടപ്പുമുറിയിൽ ദാരുണമായി കൊല്ലപ്പെട്ടത്. തലയ്ക്ക് അടിയേറ്റാണ് മരണം. സംഭവത്തിൽ പിതാവിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ട സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട്. സ്ഥിരം ഉപദ്രവകാരിയാണ്. സംഭവ ദിവസം സന്തോഷ് സഹോ​ദരനെ ഉപദ്രവിച്ചു. ഇയാളുടെ ആക്രമണം സഹിക്ക വയ്യാതെ രാത്രിയിൽ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ രാമകൃഷ്ണൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവസമയത്ത് രാമകൃഷ്ണനും മൂത്ത മകൻ സനലും (36) സന്തോഷും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷം പിതാവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.

Signature-ad

സനലിനെ ആക്രമിക്കുന്നതിൽ നിന്ന് പലവട്ടം സന്തോഷിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ ഉപദ്രവം തുടർന്നു. പിന്നാലെ പിതാവും സഹോദരനും ചേർന്ന് ഇയാളെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു. ബഹളം അടങ്ങാതായപ്പോൾ കണ്ണിൽ മുളകുപൊടി ഇടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നത്. പക്ഷേ, അച്ഛനും സഹോദരനും ഇതാരേയും അറിയിക്കാതെ ശ്രദ്ദിച്ചു. തു‌‌ടർന്നു രാവിലെയാണ് മരണവിവരം പുറത്തുപറഞ്ഞത്. പോലീസ് സ്ഥലത്തെത്തി നടപടികൾ തുടങ്ങി. രാമകൃഷ്ണനും സനലും പൊലീസ് കസ്റ്റഡിയിലാണ്. സനലും സന്തോഷും അവിവാഹിതരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: