Business
-
മോട്ടോറോള സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക വില പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്
കൊച്ചി: മോട്ടോറോള സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക വില പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്. മോട്ടോറോളയുടെ മോട്ടോ ജി54 5ജി, മോട്ടോ ജി32, ബിഗ് ബില്യൺ ഡേയ്സിന്റെ ഭാഗമായി പ്രത്യേകം പുറത്തിറക്കുന്ന മോട്ടോറോള എഡ്ജ് 40 നിയോ എന്നിവ ഈ ഓഫറിൽ ലഭ്യമാകും. കൂടാതെ ഈ ഓഫറുകളിലൂടെ മോട്ടോറോള എഡ്ജ്, മോട്ടോ ജി, മോട്ടോ ഇ സീരീസ് എന്നിവയിലുടനീളമുള്ള മിക്ക സ്മാർട്ട്ഫോണുകളും മികച്ച വിലയിൽ ലഭ്യമാകും. മോട്ടോറോള എഡ്ജ് 40 നിയോ ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഐ പി 68 റേറ്റഡ് 5ജി സ്മാർട്ട്ഫോണും മിന്നൽ വേഗത്തിലുള്ള മീഡിയടെക് ഡൈമൻസിറ്റി 7030 പ്രോസസർ നൽകുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണുമാണ്. ഇതിന്റെ 8+128 ജി.ബി., 12+256 ജി.ബി. വേരിയന്റുകൾക്കുള്ള ലോഞ്ച് ഓഫറായി യഥാക്രമം 19,999, 21,999 രൂപയാണ് വില. പാന്ററോണ് നിറത്തിൽ വരുന്ന ആദ്യത്തെ സബ് 20കെ സെഗ്മെന്റ് സ്മാർട്ട്ഫോണായ മോട്ടോ ജി 84 5ജി വിവ മജന്ത, വീഗൻ ലെതർ ഫിനിഷ്,…
Read More » -
പ്രവാസികള്ക്കും പെന്ഷൻ! നാട്ടില് തിരിച്ചെത്തുമ്പോള് മികച്ച പെന്ഷന് ലഭിക്കാനുള്ള വഴി ഇതാ
നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ് എന്നത് സർക്കാർ ആവിഷ്കരിച്ച ആകർഷകമായ പെൻഷൻ പദ്ധതിയാണ്. വളരെ ചുരുങ്ങിയ തവണകൾ അടച്ചു തന്നെ പദ്ധതിയുടെ ഭാഗമാകാം എന്നതാണ് ഇതിൻറെ പ്രത്യേകത. പ്രവാസികൾക്കും എൻപിഎസിൽ നിക്ഷേപം നടത്താം. ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തുമ്പോൾ വളരെ മികച്ച പെൻഷൻ ലഭിക്കും എന്നുള്ളതാണ് എൻപിഎസിൻറെ ആകർഷണം. നിക്ഷേപകർക്ക് തന്നെ ഏത് പെൻഷൻ ഫണ്ട് വേണമെന്നത് തീരുമാനിക്കാം. എൻപിഎസിലൂടെ വരുന്ന തുക വിപണിയിൽ നിക്ഷേപിച്ച് വളർച്ച ഉറപ്പാക്കാൻ എൽഐസി പെൻഷൻ ഫണ്ട്, എസ്ബിഐ പെൻഷൻ ഫണ്ട് എന്നിവയടക്കം 7 ഫണ്ട് മാനേജർമാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. എൻപിഎസ് ആർക്കൊക്കെ? 60 വയസ് കഴിഞ്ഞാൽ പെൻഷൻ ലഭിച്ചുതുടങ്ങും. 60 വയസിന് ശേഷവും പദ്ധതിയിൽ ചേരാം. അവർക്ക് പദ്ധതിയിൽ ചേർന്ന് 3 വർഷങ്ങൾക്ക് ശേഷം പെൻഷൻ ലഭിക്കും. എത്രയും നേരത്തെ പദ്ധതിയിൽ ചേരുന്നുവോ അത്രയും വരുമാനം ഉറപ്പാക്കാം എന്നതാണ് പദ്ധതിയുടെ നേട്ടം. പ്രവാസികൾക്കൊരു ആശ്രയം പ്രവാസികൾക്ക് പദ്ധതിയിൽ ചേരാനുള്ള ഏറ്റവും കുറഞ്ഞ തുക 500…
Read More » -
സൗദിയ അടിമുടി മാറ്റത്തോടെ പുതിയ ഭാവത്തിൽ! ലോഗോയും ക്യാബിൻ ക്രൂവിന്റെ യൂനിഫോമിലും മാറ്റം
റിയാദ്: ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് (സൗദിയ) അടിമുടി മാറ്റത്തോടെ പുതിയ ഭാവത്തിൽ. ലോഗോയും ക്യാബിൻ ക്രൂവിെൻറ യൂനിഫോമും മാറി. ജിദ്ദയിൽ നടന്ന ചടങ്ങിൽ പുതിയ ലോഗോ പ്രകാശനം ചെയ്തു. 1980 കളിലെ ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെറിയ പരിഷ്കാരങ്ങളോടെയും സൗദി ഐഡൻറിറ്റി ആധികാരികതയോടെ ആഴത്തിൽ എടുത്തുകാണിക്കുന്ന നിറങ്ങളോടെയുമാണ് പുതിയ ലോഗോ. രാജ്യവുമായി ബന്ധപ്പെട്ട മൂന്ന് നിറങ്ങളിലുള്ളതാണ് അവതരിപ്പിച്ച പുതിയ ലോഗോ. അഭിമാനത്തിൻറെയും ബഹുമാനത്തിെൻറയും പ്രതീകമായ പതാകയുടെ നിറമായ പച്ച, സൗദി പാരമ്പര്യമായ ഔദാര്യം, സംസ്കാരം, ആതിഥ്യ മര്യാദ എന്നിവയുടെ പ്രതീകമായ ഈന്തപ്പനയുടെ നിറം, രാജ്യത്തിെൻറ കടലിെൻറയും ആകാശത്തിെൻറയും നിറത്തെ പ്രതിനിധീകരിക്കുന്ന നീല നിറം, രാജ്യത്തിെൻറ സമ്പന്നതയുടെ പ്രതീകവും ആധികാരിതയും അടിയുറച്ച വേരുകളും അടയാളപ്പെടുത്തുന്ന മണൽ നിറം എന്നിവ ഉൾച്ചേർന്നതാണ് പുതിയ ലോഗോ. വിമാനജോലിക്കാരുടെ വസ്ത്രങ്ങളിലും മാറ്റമുണ്ട്. സൗദി തനിമയോടെ രൂപകൽപ്പന ചെയ്തതാണ് പുതിയ യൂനിഫോം. യാത്രക്കാർക്കുള്ള ആതിഥ്യ രീതിയിലും മാറ്റമുണ്ടാകും. ഏറ്റവും മികച്ച ഈത്തപ്പഴവും ഉയർന്ന നിലവാരമുള്ള…
Read More » -
34 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് കിയയും ഹ്യുണ്ടായിയും! എഞ്ചിൻ തീപിടിത്തത്തിന് സാധ്യതയുള്ളതിനാല് കാറുകൾ വീട്ടിൽനിന്ന് മാറി തുറന്ന സ്ഥലത്ത് പാർക്ക് ചെയ്യാൻ ഉടമകൾക്ക് മുന്നറിയിപ്പ്
തകരാർ മൂലം അമേരിക്കൻ വിപണിയിൽ വിറ്റ 34 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡുകളായ കിയയും ഹ്യുണ്ടായിയും. എഞ്ചിൻ തീപിടിത്തത്തിന് സാധ്യതയുള്ളതിനാൽ കാറുകൾ വീട്ടിൽ നിന്ന് മാറി തുറന്ന സ്ഥലത്ത് പാർക്ക് ചെയ്യാൻ ഹ്യുണ്ടായിയും കിയയും കാർ ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരു കമ്പനികളും യുഎസിൽ തങ്ങളുടെ 34 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹ്യുണ്ടായിയുടെ സാന്താ-ഫെ, കിയ സോറന്റോ എസ്യുവി തുടങ്ങിയ മോഡലുകളാണ് തിരിച്ചുവിളിച്ച വാഹനങ്ങൾ. ഇതിന് പുറമെ 2010 മുതൽ 2019 വരെയുള്ള വിവിധ മോഡലുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ നൽകിയ വിവരങ്ങൾ അനുസരിച്ച്, ഈ കാറുകളിലെ ആന്റി-ലോക്ക് നിയന്ത്രണം ഇന്ധന ചോർച്ചയ്ക്ക് കാരണമാകാം. ഇക്കാരണത്താൽ, പാർക്ക് ചെയ്തിരിക്കുന്നതോ ഓടുന്നതോ ആയ കാറുകളിൽ തീപിടുത്തത്തിന് കാരണമാകുന്ന വൈദ്യുത ഷോട്ട് അപകടമുണ്ടാകാം. ഇരു കമ്പനികളും നൽകുന്ന വിവരം അനുസരിച്ച് അംഗീകൃത ഡീലർമാർ തികച്ചും…
Read More » -
ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; ഇനി മണിക്കൂറുകൾ മാത്രം!
ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും ജൂൺ 26 വരെയായിരുന്നു ഇപിഎഫ്ഒ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി. പിന്നീട് ഇത് ജൂലൈ 11 വരെ നീട്ടുകയായിരുന്നു. ജീവനക്കാർക്ക് സംയുക്ത അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന അവസരണമാണ് ഇതെന്ന് ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിലോ, സംയുക്ത ഓപ്ഷൻ നൽകുന്നതിലോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവർ ഉടൻ തന്നെ EPFiGMS -ൽ പരാതി നൽകണം. നാല് തവണയായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇപിഎഫ്ഒ നീട്ടുന്നത്. അതിനാൽ ഇനി ഒരിക്കൽ കൂടി നീട്ടിവെക്കൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 3 ആയിരുന്നു. എന്നാൽ യോഗ്യതയുള്ള ജീവനക്കാർക്ക് എങ്ങനെ അപേക്ഷിക്കാം എന്നത് സംബന്ധിച്ച സർക്കുലറുകൾ പുറപ്പെടുവിക്കാൻ ഇപിഎഫ്ഒ കാലതാമസം വരുത്തിയതിനാൽ. സമയപരിധി 2023 മെയ് 3 വരെ നീട്ടുകയായിരുന്നു. പിന്നീട്, സമയപരിധി വീണ്ടും 2023 ജൂൺ 26…
Read More » -
ആഡംബരം പ്രകടമാക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഞ്ച് ഹോട്ടൽ മുറികൾ! ഒരു രാത്രി തങ്ങാൻ എത്ര നല്കണം?
യാത്ര ചെയ്യുമ്പോഴെല്ലാം ബജറ്റിന് അനുയോജ്യമായ ഹോട്ടലുകളും താമസസൗകര്യങ്ങളും തിരഞ്ഞെടുക്കാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഓരോ വ്യക്തിക്കും ഈ ബജറ്റ് വ്യത്യസ്തമായിരിക്കും. ചിലർക്ക് ഒരു മുറിക്ക് ഒരു രാത്രിയിലേക്ക് 1000 മുതൽ 2000 രൂപ വരെ നൽകുമ്പോൾ ചിലരാകട്ടെ ഒരു മുറിക്കായി ലക്ഷങ്ങളാണ് ചെലവഴിക്കുക. ഇത്തരത്തിൽ ആളുകൾക്കനുസരിച്ച് അനുയോജ്യമായ ഇടങ്ങൾ പല ഇന്ത്യൻ ഹോട്ടലുകളും നൽകാറുണ്ട്. ആഡംബരം പ്രകടമാക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഞ്ച് ഹോട്ടൽ മുറികൾ ഇതാ: 1. മഹാരാജ സ്യൂട്ട് – ലീലാ പാലസ്, ഉദയ്പൂർ ലീലാ പാലസിലെ മഹാരാജ സ്യൂട്ട് 3,585 ചതുരശ്ര അടി വിസ്തൃതിയിലുള്ളതാണ്. ലിവിംഗ് റൂം, സ്റ്റഡി, ഡൈനിംഗ് ഏരിയ, മാസ്റ്റർ ബെഡ്റൂം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ മുറി. പ്രത്യേക വാക്ക്-ഇൻ വാർഡ്രോബും ഉണ്ട്. കുളിമുറിയിൽ ബാത്ത് ടബും ജക്കൂസിയും അതോടൊപ്പം ഷവറിനായി ഒരു പ്രത്യേക ഏരിയയും ഉണ്ട്. മാത്രമല്ല, അറ്റാച്ച്ഡ് മസാജ് പാർലർ, പൂൾ, ഒരു നടുമുറ്റം, ഒരു ബാൽക്കണി എന്നിവ ലഭിക്കും. മാത്രമല്ല നിങ്ങൾക്ക്…
Read More » -
ആഡംബരത്തിന്റെ കാര്യത്തിൽ പലപ്പോഴും വാർത്തകളിൽ നിറയുന്ന നിതാ അംബാനിയുടെ കാർട്ടിയർ വാച്ച് ചർച്ചയാകുന്നു; 18 കാരറ്റ് പിങ്ക് സ്വർണ്ണ കേസിൽ വരുന്ന ആ വാച്ചിന്റെ വില അറിയണോ ?
മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയെ വ്യവസായ ലോകത്തിനു വളരെ പരിചിതമാണ്. റിലയൻസ് ഫൗണ്ടേഷൻ, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ എന്നിവയുടെ ചെയർപേഴ്സണും സ്ഥാപകയും റിലയൻസ് ഇൻഡസ്ട്രീസിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് നിത അംബാനി. ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ നേതൃത്വ നിരയിൽ എടുത്തുപറയേണ്ട സാന്നിധ്യമാണ് അവരുടേത്. ആഡംബരത്തിന്റെ കാര്യത്തിൽ പലപ്പോഴും നിത വാർത്തകളിൽ നിറയാറുണ്ട്. നിത ധരിച്ച കാർട്ടിയർ വാച്ച് ശ്രദ്ധ നേടിയിരുന്നു. 18 കാരറ്റ് പിങ്ക് സ്വർണ്ണ സ്ട്രാപ്പോടുകൂടി വരുന്ന വാച്ചിൽ അൺ കട്ട് ഡയമണ്ട് ആണുള്ളത്. അതിൽ 18 കാരറ്റ് പിങ്ക് സ്വർണ്ണ കേസും 18 കാരറ്റ് പിങ്ക് സ്വർണ്ണ ബ്രേസ്ലെറ്റും കൂടിയാണുള്ളത്. വാച്ചിന് 30,590 ഡോളർ വിലയുണ്ട്. അതായത്, ഇന്ത്യൻ കറൻസിയിൽ 25,35,940 രൂപ ഒരു ഇടത്തരം കുടുംബത്തിലാണ് നിത അംബാനി ജനിച്ചത്. മുകേഷ് അംബാനിയുമായുള്ള വിവാഹം കഴിഞ്ഞതിനു ശേഷം അവർ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിലേക്ക് എത്തുകയായിരുന്നു. ഫോർബ്സിന്റെ ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ…
Read More » -
23കാരി വിദ്യാർഥിനിയുടെ ശമ്പളം 10 ലക്ഷം രൂപ! രാജ്യത്തെ റെക്കോഡ് ശമ്പളം ഈ ബാങ്ക് വക; യുവതി ഞെട്ടിക്കുന്ന ശമ്പളം സ്വന്തമാക്കിയത് ഇങ്ങനെ…
ഹൈദരാബാദ്: ശമ്പളക്കാര്യത്തിൽ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ബിബിഎ വിദ്യാർഥിനി. പഠിച്ചിറങ്ങുമ്പോൾ തന്നെ 10 ലക്ഷം രൂപയാണ് ഈ മിടുക്കി ശമ്പളമായി നേടാൻ പോകുന്നത്. കേവലം 20കളുടെ തുടക്കത്തിൽ മാത്രം പ്രായമെത്തിനിൽക്കുന്ന ഈ വിദ്യാർഥിനി, ഈ പ്രായത്തിലെ ശമ്പളത്തുകയുടെ കാര്യത്തിൽ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഐഎഫ്എസോ, ഡോക്ടറോ, എൻജിനീയറോ, ഐടി പ്രൊഫഷണലോ മറ്റോ ആണ് ഈ മിടുക്കി എന്ന് കരുതിയെങ്കിൽ തെറ്റി. ബിബിഎ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥിനിയാണ് 10 ലക്ഷം രൂപ ശമ്പളത്തിൻറെ ഉടമയായിരിക്കുന്നത്. അത് നൽകുന്നതാകട്ടെ ഒരു ബാങ്കും. വിശദമായി പറഞ്ഞാൽ ഹൈദരാബാദ് സ്വദേശി മലിസ ഫെർണാണ്ടസാണ് 10.05 ലക്ഷം രൂപ ശമ്പളം നേടുന്നതിലൂടെ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്. ക്യാംപസ് ഇൻറർവ്യൂവിലൂടെയാണ് ഈ മിടുക്കി സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ആക്സിസ് ബാങ്കിൻറെ ഒരു വാർത്താക്കുറിപ്പാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്. മലിസയെ കഴിഞ്ഞ ദിവസമാണ് ഡെപ്യൂട്ടി മാനേജർ ആയി നിയമിക്കുന്നതായി ആക്സിസ് ബാങ്ക് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഈ വാർത്തക്കുറിപ്പിലാണ് ഈ മിടുക്കിയുടെ ശമ്പളം മാസം…
Read More » -
നിക്ഷേപങ്ങൾ സേഫാണ്, ഉയർന്ന പലിശയും; ജനപ്രിയ പദ്ധതികൾ ഇവയാണ്
ഉയർന്ന പലിശ ലഭിക്കുന്ന സുരക്ഷിതമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് സ്കീമുകൾ കുട്ടികൾക്കും, മുതിർന്ന പൗരൻമാർക്കും, സ്ത്രീകൾക്കും, കർഷകർക്കുമൊക്കെ അനുയോജ്യമായ വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ ഓപ്ഷുകൾ വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് സ്കീമിൽ. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ് വൈ), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി), 5 വർഷ കാലാവധിക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്) തുടങ്ങിയ വിവിധ ജനപ്രിയ പദ്ധതികളുണ്ട്. പോസ്റ്റ് ഓഫീസ് സ്കീമിലെ, 2023 ജൂലൈ-സെപ്റ്റംബർ പാദത്തിലെ പലിശ നിരക്കുകൾ ഇപ്രകാരമാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പിപിഎഫ് പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ്. പിപിഎഫ് പദ്ധതിയിൽ 500 രൂപ നിക്ഷേപിച്ചുകൊണ്ട് അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ്. പിപിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്.…
Read More » -
രണ്ടാമൻ ഒന്നാമനേക്കാൾ ബഹുകേമൻ! രണ്ടാം വന്ദേ ഭാരത് സൂപ്പർ ഡ്യൂപ്പർ ഹിറ്റ്; അഞ്ചു ദിവസത്തെ ബുക്കിംഗിൽ ആദ്യ വന്ദേഭാരതിനെയും മറികടന്നു
തിരുവനന്തപുരം: ആദ്യ വന്ദേ ഭാരത് പോലെ രണ്ടാം വന്ദേ ഭാരതും സൂപ്പർ ഹിറ്റ്. ഒന്നുകൂടി വിശദമായി പറഞ്ഞാൽ രണ്ടാം വന്ദേ ഭാരത് സൂപ്പർ ഹിറ്റല്ല, ബമ്പർ ഹിറ്റാണെന്ന് ചുരുക്കി പറയാം. ഒക്ടോബർ രണ്ടാം തിയതി വരെയുള്ള ടിക്കറ്റ് ബുക്കിംഗ് നോക്കിയാൽ ആദ്യ വന്ദേ ഭാരതിനെയും മറികടന്ന് രണ്ടാം വന്ദേ ഭാരത് കുതിക്കുകയാണെന്ന് കാണാം. അടുത്ത അഞ്ച് ദിവസത്തേക്ക് വന്ദേ ഭാരതിന് ഒരു ക്ളാസിലും ടിക്കറ്റ് നോക്കേണ്ടെന്ന് സാരം. തിരുവനന്തപുരം – കാസർകോട് ഒന്നാം വന്ദേ ഭാരതിന് ഒക്ടോബർ ഒന്ന് വരെ ടിക്കറ്റില്ലെങ്കിൽ, കാസർകോട് – തിരുവനന്തപുരം രണ്ടാം വന്ദേ ഭാരതിന് ഒക്ടോബർ രണ്ടാം തീയതി വരെയാണ് ടിക്കറ്റില്ലാത്തത്. ഏറ്റവും പ്രധാനമായി രണ്ട് കാരണങ്ങളാണ് രണ്ടാം വന്ദേ ഭാരതിനെ കൂടുതൽ ജനപ്രീയമാക്കുന്നത്. ആലപ്പുഴ റൂട്ടും, മെച്ചപ്പെട്ട സമയക്രമവും രണ്ടാം വന്ദേ ഭാരതിന് കൂടുതൽ അനുകൂല ഘടകങ്ങളാകുന്നു എന്നാണ് വ്യക്തമാകുന്നത്. വന്ദേ ഭാരതിൽ കയറാൻ കാത്തിരിക്കാം കൗതുകത്തിന് വേണ്ടിയാണെങ്കിൽ പോലും കേരളത്തിന് കിട്ടിയ രണ്ടാം…
Read More »