Breaking NewsBusinessIndia
റിലയന്‍സിന്റെ രണ്ടാം പാദ അറ്റാദായത്തില്‍ 9.6 ശതമാനം വര്‍ധന ; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ രണ്ടാം പാദത്തിലെ അറ്റാദായം 18,165 കോടി രൂപ

കൊച്ചി/ മുംബൈ: മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ ഫലം പ്രഖ്യാപിച്ചു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ കമ്പനി 9.6 ശതമാനം വര്‍ധന രേഖപ്പെടുത്തി.
ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ ബിസിനസുകള്‍ മികച്ച പ്രകടനം നടത്തിയതും ഓയില്‍ ടു കെമിക്കല്‍ യൂണിറ്റ് ആഗോള പ്രതിസന്ധികളെ മറികടന്ന് മുന്നേറിയതുമാണ് റിലയന്‍സിന് തുണയായത്.
അതേസമയം ആദ്യപാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 18,165 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 16653 കോടി രൂപയായിരുന്നു.






