Breaking NewsBusinessIndiaKeralaLead NewsNEWSTechWorld

എഐ വിപണിയില്‍ മത്സരം കടുക്കുന്നു ഇന്ത്യയില്‍ ചാറ്റ് ജി പിടി ഗോ 12 മാസത്തേക്ക് ഫ്രീ ഇന്ത്യന്‍ കളം പിടിക്കാന്‍ ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡന്റുമായ നിക്ക് ടര്‍ലി ഇന്നുമുതല്‍ ചാറ്റ് ജി പിടി ഗോ സൗജന്യമായി കിട്ടാന്‍ സാധ്യത

 

ന്യൂഡല്‍ഹി: ഓഫറുകളുമായി ചാറ്റ് ജി പിടി ഗോ ഇന്ത്യന്‍ എഐ വിപണി പിടിച്ചെടുക്കാനെത്തി.
എന്തിനും ഏതിനും ഓഫറുകള്‍ ഉള്ള ഇക്കാലത്ത് ഇനി എഐക്കും ഓഫര്‍.
പെര്‍പ്ലെക്സിറ്റിയ്ക്കും ജെമിനിയ്ക്കും ശേഷം സൗജന്യ ഓഫറുമായി ഓപ്പണ്‍ എ ഐ യും കളത്തിലിറങ്ങി.
12 മാസത്തേക്കാണ് ചാറ്റ് ജിപിടി ഗോ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ ആസ്വദിക്കാനാവുക. ഇതിലൂടെ സബ്സ്‌ക്രിപ്ഷന്‍ തുക നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ചാറ്റ് ജി പി ടി ഗോ ആക്‌സസ് ചെയ്യാന്‍ സാധിക്കും. ഇന്നുമുതല്‍ സൗജന്യ ഓഫര്‍ ലഭ്യമാകുമെന്നാണ് ചാറ്റ് ജിപിടി വൃത്തങ്ങള്‍ പറയുന്നത്.

Signature-ad

ഇന്ത്യയില്‍ ചാറ്റ് ജി പി ടി ഗോ അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് സൗജന്യമായി നല്‍കുന്നുവെന്നും , ഈ സേവനങ്ങള്‍ ഉപയോക്താക്കള്‍ കൂടുതല്‍ പ്രയാജനപ്പെടുത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡന്റുമായ നിക്ക് ടര്‍ലി പറഞ്ഞു. ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിനും, മെസ്സേജ് ലിമിറ്റ്, സ്റ്റോറേജ്, ഫയലുകള്‍ അപ്ലോഡ് ചെയ്യുക തുടങ്ങിയ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്നതിനും ഇത് ഏറെ സഹായകമാകും.

നിലവിലെ ചാറ്റ് ജിപിടി ഗോ
ഉപയോക്താക്കളെ 12 മാസത്തെ സൗജന്യ പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യും. പ്ലാന്‍ ക്ലെയിം ചെയ്യുന്നതിനായി ചാറ്റ് ജിപി ടി വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ സൈന്‍ ഇന്‍ ചെയ്യണം. ഒരിക്കല്‍ ലോഗിന്‍ ചെയ്താല്‍, ഉപയോക്താക്കള്‍ക്ക് ചാറ്റ് ജിപിടി ഗോ സൗജന്യമായി ലഭിക്കും. എന്നാല്‍ സബ്സ്‌ക്രിപ്ഷന്‍ കഴിയുമ്പോള്‍ പേയ്മെന്റ് ചെയ്യേണ്ടതായി വരും. എതിരാളികള്‍ക്കൊപ്പം ഇന്ത്യയില്‍ വേരുറപ്പിക്കാനും ചാറ്റ് ജി പി ടിയെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുമാണ് കമ്പനിയുടെ ഈ നീക്കം.

 

 

Back to top button
error: