Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഒറ്റയ്ക്കു കാണാനോ ശാരീരിക ബന്ധത്തിനോ അല്ല സമയം ചോദിച്ചത് : ഫെന്നിയുടെ ചാറ്റിനെതിരെ അതിജീവിത: ഇതുകൊണ്ടൊന്നും പേടിക്കില്ലെന്നും മുന്നറിയിപ്പ് 

 

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ ഒറ്റയ്ക്ക് കാണാനോ ശാരീരിക ബന്ധത്തിന് വേണ്ടിയോ അല്ല കാണാൻ അവസരം ചോദിച്ചതെന്ന് തുറന്നടിച്ച് അതിജീവിത. തലയും വാലുമില്ലാത്ത ചാറ്റുകൾ പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും അതിജീവിത ആരോപിച്ചു . രണ്ട് മാസം മുൻപ്, രാഹുലിനെ കാണാൻ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചതായി സമൂഹമാധ്യമത്തിൽ ഫൈന്നി പോസ്റ്റ് ചെയ്ത സ്ക്രീൻഷോട്ടുകളിൽ പറഞ്ഞിരുന്നു. പാലക്കാട് എംഎൽഎ ഓഫിസിൽ കാണാമെന്ന് പറഞ്ഞെങ്കിലും വ്യക്തിപരമായി സംസാരിക്കാനുണ്ടെന്ന് യുവതി ആവശ്യപ്പെട്ടതായും സ്ക്രീൻഷോട്ടുകളിലുണ്ടായിരുന്നു.

Signature-ad

ഇതുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലെ പരാതിക്കാരിയാണ് ഫെന്നിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

രാഹുലിനെ ഒറ്റയ്ക്കു കാണാനല്ല അവസരം ചോദിച്ചതെന്ന് അതിജീവിത പറഞ്ഞു. ശാരീരിക ബന്ധത്തിനുമല്ല സമയം ചോദിച്ചത്. വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്. രാഹുലിനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സത്യാവസ്ഥ അറിയാനാണ് നേരിൽ കാണാൻ ഫെന്നിയോട് സമയം ചോദിച്ചത്. തന്റെ ഒപ്പം ഒരു സുഹൃത്ത് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. അവരുടെ ഒപ്പവും ആളുകളുണ്ടാകുമെന്ന് ഫെന്നി പറഞ്ഞു. ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിനാണ് ശ്രമിച്ചത്.

താൻ പാലക്കാട് പോയത് രാഹുൽ പറഞ്ഞിട്ടാണ്. പലതവണ വിളിച്ചിട്ടും രാഹുൽ ഫോൺ എടുത്തില്ല. കൂടെയുള്ളവരാണ് ഫോൺ എടുത്തത്. പാലക്കാട് എത്തിയപ്പോൾ പല സ്ഥലങ്ങളിലും കാത്തുനിൽക്കാൻ പറഞ്ഞെങ്കിലും രാഹുൽ എത്തിയില്ല. വട്ടം കറക്കുകയാണെന്ന് മനസ്സിലായപ്പോഴാണ് എല്ലാം തുറന്നു പറയാൻ തീരുമാനിച്ചത്. ചാറ്റിന്റെ ചില ഭാഗങ്ങൾ മാത്രം ഫെന്നി പുറത്തുവിട്ടത് അപമാനിക്കാനാണ്. ഇതു കൊണ്ടെന്നും പേടിക്കില്ലെന്നും ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നെങ്കിൽ പല പെൺകുട്ടികളും രക്ഷപ്പെട്ടേനെയെന്നും അതിജീവിത പറയുന്നു.

അതിജീവിത അന്വേഷണസംഘത്തിന് നൽകിയ പരാതിയിൽ ഫെന്നിയുടെ പേരും ഉണ്ടായിരുന്നു. ചൂരൽമല മുണ്ടക്കൈ ഫണ്ട് സമാഹരണത്തിനുള്ള ലക്കി ‍ഡ്രോയിലേക്ക് ഫെന്നിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയെന്നും ഫെന്നിയുമായുള്ള സംഭാഷണങ്ങളിൽ പലതവണ ഇയാൾ രാഹുലിനെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.

പീഡനമുണ്ടായതിനു ശേഷവും രാഹുൽ സന്ദേശങ്ങൾ അയയ്ക്കാറുണ്ടെന്നും നാട്ടിലെത്തിയ ശേഷം പലതവണ നേരിൽ കണ്ട് സംസാരിക്കാൻ ശ്രമിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതിയെ അറിയാമെന്നും രാഹുൽ അവരെ പീഡിപ്പിച്ചെന്ന വിവരം അതിശയമായി തോന്നിയെന്നും ഫെന്നി ബുധനാഴ്ച രാത്രി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ രാവിലെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഫെനി പോസ്റ്റ് ചെയ്തത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: