October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      Business

      • മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും മികച്ച ചില ഫിക്സഡ് ഡെപ്പോസിറ്റുകൾ പരിചയപ്പെടാം… 8.25 ശതമാനം വരെ പലിശ

        മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനാണ് ഫിക്സഡ് ഡെപ്പോസിറ്റ്. വിപണിയിലെ അപകട സാധ്യതകൾ താല്പര്യമില്ലാത്ത നിക്ഷേപകർക്ക് സ്ഥിര നിക്ഷേപം നടത്താവുന്നതാണ്. ഡിസംബർ 2-ന് പഞ്ചാബ് & സിന്ധ്, സിഎസ്ബി, ഇന്ഡസ് ഇൻഡ്,ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് എന്നീ നാല് ബാങ്കുകളും അവരുടെ ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം വരെ പലിശ ഈ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയർ പൗരന്മാർക്കും യഥാക്രമം 0.50 ശതമാനവും 0.15 ശതമാനവും അധിക പലിശ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് നൽകുന്നു. 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന്റെ പരമാവധി പലിശ 7.40 ശതമാനമാണ്, മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം ലഭിക്കും. ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് മുതിർന്ന പൗരന്മാർക്ക് 6.00 ശതമാനം വരെ പലിശ ലഭിക്കും. ഒരു വർഷത്തെ എഫ്ഡിക്ക് 6.70 ശതമാനം പലിശയും ഒരു വർഷത്തിൽ കൂടുതലുള്ള എഫ്ഡിക്ക്…

        Read More »
      • അടിപൊളി മാറ്റങ്ങളോടെ മാരുതി സുസുക്കി ജിംനിയുടെ തണ്ടര്‍ ലിമിറ്റഡ് എഡിഷന്‍ വരുന്നു; വിലയും സവിശേഷതകളും ഇങ്ങനെ

        മാരുതി സുസുക്കി തങ്ങളുടെ ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് എസ്‌യുവിക്കായി ഒരു പുതിയ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. ഇതിന് മാരുതി ജിംനി തണ്ടർ എഡിഷൻ എന്ന് പേരിട്ടു. സെറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിൽ ഈ പ്രത്യേക പതിപ്പ് ലഭ്യമാണ്, ഇതിന്റെ എക്സ്-ഷോറൂം വില 10.74 ലക്ഷം മുതൽ 14.05 ലക്ഷം രൂപ വരെയാണ്. ഈ ലിമിറ്റഡ് എഡിഷനിൽ സ്റ്റാൻഡേർഡ് മോഡലിൽ നിരവധി സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫ്രണ്ട് ബമ്പർ, ഒആർവിഎം, ബോണറ്റ്, സൈഡ് ഫെൻഡറുകൾ എന്നിവയിൽ മാരുതി ജിംനി തണ്ടർ എഡിഷനിൽ പ്രത്യേക അലങ്കാരമുണ്ട്. സൈഡ് ഡോർ ക്ലാഡിംഗ്, ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, ഡോർ സിൽ ഗാർഡുകൾ, പ്രത്യേക ഗ്രാഫിക്‌സ് എന്നിവ അധിക ആക്‌സസറികളിൽ ഉൾപ്പെടുന്നു. റസ്റ്റിക് ടാൻ ഷെയ്ഡിൽ പ്രത്യേക മാറ്റ് ഫ്ലോറുകളും ഗ്രിപ്പ് കവറുകളുമാണ് അകത്തളത്തിലുള്ളത്. സാധാരണ മോഡലിനെപ്പോലെ, മാരുതി ജിംനി തണ്ടർ എഡിഷനിൽ 1.5 ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്, ഇത്…

        Read More »
      • പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ തിരിച്ചെത്തിയത് 97.26%; 9,760 കോടി മൂല്യം വരുന്ന നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമെന്ന് ആർബിഐ

        മുംബൈ: വിനിമയത്തില്‍ നിന്ന് പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 97.26 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. എന്നാല്‍ ഏതാണ്ട് 9,760 കോടി മൂല്യം വരുന്ന നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്നും റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മേയ് 19നാണ് 2000 രൂപ നോട്ടുകള്‍ വിനിയമത്തില്‍ നിന്ന് പിന്‍വലിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയത്. നോട്ടുകള്‍ പിന്‍വലിച്ചതായി അറിയിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയ 2023 മേയ് 19ലെ കണക്കുകള്‍ പ്രകാരം ആകെ 3.56 ലക്ഷം കോടി മൂല്യമുള്ള 2000 രൂപയുടെ നോട്ടുകളാണ് വിനിമയത്തിലുണ്ടായിരുന്നത്. നവംബര്‍ 30നുള്ള കണക്കുകള്‍ പ്രകാരം ഇനി തിരികെയെത്താനുള്ള നോട്ടുകളുടെ മൂല്യം 9760 കോടിയാണെന്ന് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വിശദീകരിക്കുന്നു. ഇത് പ്രകാരം നവംബര്‍ 19ന് വിനിമയത്തിലുണ്ടായിരുന്ന ആകെ നോട്ടുകളില്‍ 97.26 ശതമാനവും ബാങ്കിങ് സംവിധാനങ്ങളിലൂടെ തിരികെയെത്തിയിട്ടുണ്ട്. അതേസമയം 2000 രൂപ നോട്ടുകള്‍ക്ക് തുടര്‍ന്നും നിയമപരമായ വിനിമയ പ്രാബല്യമുണ്ടായിരിക്കും…

        Read More »
      • പെൻഷൻകാർക്ക് ഇനി ശേഷിക്കുന്നത് രണ്ട് ദിവസം മാത്രം; ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അഞ്ച് വഴികൾ

        റിട്ടയർമെന്റിനു ശേഷം വരുമാനം ലഭിക്കുന്നത് അല്ലെങ്കിൽ സമ്പാദ്യമുണ്ടാകുന്നത് മുതിർന്ന പൗരൻമാരെ സംബന്ധിച്ച് വലിയ ആശ്വാസമുള്ള കാര്യമാണ്. റിട്ടയർമെന്റിനു ശേഷമുള്ള സുഖപ്രദമായ ജീവിതം നയിക്കാനുള്ള വരുമാന സ്രോതസ്സാണ് പെൻഷൻ. 60-നും 80-നും ഇടയിൽ പ്രായമുള്ള എല്ലാ പെൻഷൻകാരും പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് ജീവൻ പ്രമാൺ പത്രം സമർപ്പിക്കേണ്ടത് നിർബന്ധമാണ്. 2023-ലെ ജീവൻ പ്രമാൺ പത്രം സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. നവംബർ 30-നകം ജീവൻ പ്രമാൺ പത്രം സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ വിതരണം മുടങ്ങും. അതേസമയം, അടുത്ത വർഷം ഒക്‌ടോബർ 31-ന് മുമ്പ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മുടങ്ങിയ തുകയ്‌ക്കൊപ്പം പെൻഷൻ പുനരാരംഭിക്കും. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അഞ്ച് വഴികളുണ്ട്. പെൻഷൻകാർക്ക് ജീവൻ പ്രമാൺ പോർട്ടൽ, പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്, ഫേസ് ഓതെന്റിക്കേഷൻ, നിയുക്ത ഓഫീസർ ഒപ്പ്, ഡോർസ്റ്റെപ്പ് ബാങ്കിംഗ് എന്നിവ വഴി നിക്ഷേപിക്കാം. ഫെയ്‌സ് ഓതന്റിക്കേഷൻ വഴിയോ ഡോർസ്റ്റെപ്പ് ബാങ്കിംഗ് വഴിയോ ലൈഫ് സർട്ടിഫിക്കറ്റുകൾ നിർമ്മിക്കാം. എങ്ങനെ എന്നറിയാം ഘട്ടം 1:…

        Read More »
      • കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടമുള്ളത് ആർക്കാണ്? ‘കടത്തിലും ഒന്നാമൻ’ മുകേഷ് അംബാനി തന്നെ; ബാധ്യത ഞെട്ടിക്കുന്നത്!

        ഇന്ത്യയിലെ മുൻനിര വ്യവസായികളാണ് രത്തൻ ടാറ്റയും ഗൗതം അദാനിയും മുകേഷ് അംബാനിയും സുനിൽ മിത്തലും. ഇവരുടെ സമ്പാദ്യം ചർച്ചയാവാറുണ്ടെങ്കിലും പലപ്പോഴും ബാധ്യതകൾ ചർച്ച ചെയ്യപ്പെടാറില്ല. കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടമുള്ളത് ആർക്കാണ്? ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനാണ് കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടമുള്ളത്. മറ്റൊരു പ്രധാന വസ്തുത, അദാനി ഗ്രൂപ്പ് കമ്പനികൾ ഈ പട്ടികയിൽ ഇല്ല എന്നതാണ്. രത്തൻ ടാറ്റയുടെ ടാറ്റ ഗ്രൂപ്പിന്റെ കടം റിലയൻസിനേക്കാൾ വളരെ കുറവാണ്. വോഡഫോൺ ഐഡിയയുടെ കടം പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും റിലയൻസിന്റേതിനേക്കാൾ താരതമ്യേന കുറവാണ് ഇത്. മുകേഷ് അംബാനിയുടെ റിലയൻസിനേക്കാൾ വളരെ താഴെയാണ് എയർടെൽ, എൽ ആൻഡ് ടി എന്നിവയുടെ റാങ്ക്. റിലയൻസിനെ അപേക്ഷിച്ച് ഇന്ത്യൻ കമ്പനികളുടെ കടത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാം. റിലയൻസ് ഇൻഡസ്ട്രീസ് ആണ് രാജ്യത്തെ ഏറ്റവും കടബാധ്യതയുള്ള കമ്പനി എന്നാണ് റിപ്പോർട്ട്. 3.13 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ കടം. വൈദ്യുതി മേഖലയിലെ പ്രമുഖരായ…

        Read More »
      • ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; 30 ശതമാനം വരെ ഇളവ്!

        ദില്ലി: ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ‘ക്രിസ്മസ് കംസ് ഏര്‍ലി’ എന്ന പുതിയ ഓഫറിലൂടെയാണ് വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ബാധകം. ഡിസംബര്‍ രണ്ടു മുതല്‍ അടുത്ത വര്‍ഷം മെയ് 30 വരെയുള്ള യാത്രകള്‍ക്കായുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. എയര്‍ലൈന്റെ മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റായ airindiaexpress.com ലും ലോഗിന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ എക്‌സ്പ്രസ് എഹെഡ് സേവനങ്ങളും സീറോ കണ്‍വീനിയന്‍സ് ഫീ സൗകര്യവും അധികമായി ലഭിക്കും. ബെംഗളൂരു- കൊച്ചി, ബെംഗളൂരു-കണ്ണൂര്‍, ബെംഗളൂരു-മാംഗ്ലൂര്‍, ബെംഗളൂരു-തിരുവനന്തപുരം, ചെന്നൈ- തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം, ബെംഗളൂരു-തിരുച്ചിറപ്പള്ളി എന്നീ റൂട്ടുകളില്‍ എയര്‍ലൈന്‍ മികച്ച ഓഫറുകളാണ് നല്‍കുന്നത്. ഹൈദരാബാദിനെ കൊച്ചി, ലഖ്‌നൗ, അമൃത്സര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകളും വിമാന കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. അന്തര്‍ദ്ദേശീയ വിമാനടിക്കറ്റുകള്‍ക്കും ഇളവ് ലഭിക്കുന്നത് പ്രവാസികൾക്കും ആശ്വാസമാണ്.…

        Read More »
      • നിങ്ങൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ടോ ? ഇനി വ്യത്യസ്ത ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കേണ്ട, എല്ലാ വിവരങ്ങളും ഒറ്റ ആപ്പിൽ ലഭ്യം

        ഇന്നത്തെക്കാലത്ത് മിക്ക നിക്ഷേപകർക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ടായിരിക്കും. ഈ അക്കൗണ്ടുകളുടെ ബാലൻസും ചെലവുകളും പരിശോധിക്കുന്നതിന് ഉപഭോക്താക്കൾക്ക് വ്യത്യസ്ത ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കേണ്ടി വരുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാൽ ഏത് ബാങ്കിലാണ് അക്കൗണ്ടെങ്കിലും എല്ലാ വിവരങ്ങളും ഒറ്റ ആപ്പിൽ ലഭ്യമാക്കുകയാണ് ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കും. അക്കൗണ്ട് വിവരങ്ങളെല്ലാം കാണാവുന്ന തരത്തിലുള്ള സിംഗിൾ വ്യൂ ഡാഷ്‌ബോർഡുകൾ ആണ് രണ്ട് ബാങ്കുകളും പുറത്തിറക്കിയിരിക്കുന്നത്. വൺ വ്യൂ എന്ന പേരിലാണ് ആക്‌സിസ് ബാങ്കിന്റെ സിംഗിൾ വ്യൂ ഡാഷ്‌ബോർഡ്. ഐസിഐസിഐ ബാങ്ക് ഐഫിനാൻസ് എന്നാണ് തങ്ങളുടെ ആപ്പിന് നൽകിയിരിക്കുന്ന പേര്. ഒന്നിലധികം മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകളുടെ ആവശ്യകത ഇല്ലാതാക്കുന്നതാണ് ഈ ആപ്പുകൾ .എളുപ്പത്തിലും വേഗത്തിലും എല്ലാ ബാങ്ക് ഇടപാടുകളുടെയും സ്നാപ്പ്ഷോട്ട് ഈ ആപ്പിലൂടെ ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടലിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഐഫിനാൻസിലേക്ക് പ്രവേശിക്കാം.. ഇതിനായി ഐസിഐസിഐ ബാങ്ക് നെറ്റ് ബാങ്കിംഗിലേക്കോ മൊബൈൽ ആപ്ലിക്കേഷനിലേക്കോ ലോഗിൻ ചെയ്യുക. ഐഫിനാൻസ് തിരഞ്ഞെടുത്ത് മൊബൈൽ…

        Read More »
      • യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ ഉള്‍പ്പെടെ വീഴ്ച വരുത്തിയതിയത് എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ; പത്ത് ലക്ഷം രൂപ പിഴചുമത്തി ഡിജിസിഎ

        ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ ഉള്‍പ്പെടെ വീഴ്ച വരുത്തിയതിയത് എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ. ഇത്തവണ പത്ത് ലക്ഷം രൂപയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴ ചുമത്തിയിരിക്കുന്നത്. അന്താരാഷ്ട്ര സെക്ടറുകളില്‍ ബിസിനസ് ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ആ സേവനം നല്‍കാത്ത മറ്റ് സീറ്റുകള്‍ നല്‍കിയതിന് നഷ്ടപരിഹാരം നല്‍കാത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് നടപടിയിലേക്ക് എത്തിച്ചത്. ഡല്‍ഹി, കൊച്ചി, ബംഗളുരു വിമാനത്താവളങ്ങളില്‍ ഡിജിസിഎ സംഘം സന്ദര്‍ശനം നടത്തി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം പരിശോധിച്ചു. വിമാന കമ്പനികള്‍ക്ക് ബാധകമായ ചട്ടങ്ങളായ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് (സി.എ.ആര്‍) കമ്പനി പാലിക്കുന്നില്ലെന്ന് ഈ പരിശോധനയില്‍ കണ്ടെത്തി. ഇക്കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് നവംബര്‍ മൂന്നാം തീയ്യതി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എയര്‍ ഇന്ത്യയ്ക്ക് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. ചട്ടങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഷോകോസ് നോട്ടീസിന് എയര്‍ ഇന്ത്യ നല്‍കിയ മറുപടിയിലും വ്യക്തമാവുന്നതായി ഡിജിസിഎ ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിമാനം വൈകിയപ്പോള്‍ അത് ബാധിക്കുന്ന…

        Read More »
      • ഓട്ടിസം ബാധിച്ച കുട്ടികളുടെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷനായി ദുബൈ ഓട്ടിസം സെന്ററുമായി കൈകോര്‍ത്ത് മഹ്‌സൂസ്

        ദുബൈ: ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തുടര്‍ച്ചയായ പരിശ്രമങ്ങള്‍ നടത്തുന്ന മഹ്‌സൂസ്, ഐടി അടിസ്ഥാനസൗകര്യ വികസനത്തിനായി ദുബൈ ഓട്ടിസം സെന്ററുമായി കൈകോര്‍ക്കുന്നു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ദുബൈ ഓട്ടിസം സെന്ററിന് മഹ്‌സൂസ് 50 ഡിജിറ്റല്‍ ടാബ്ലെറ്റുകള്‍ സംഭാവന ചെയ്തു. ദുബൈ ഓട്ടിസം സെന്ററിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായി ഇന്ററാക്ടീവ് എജ്യുക്കേഷനല്‍ ടാസ്‌കുകള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണിത്. ഫിസിക്കല്‍, വിഷ്വല്‍, പിക്‌റ്റോറിയല്‍ റഫറന്‍സുകള്‍ക്ക് ബദല്‍ ഉപകരണമായി പ്രവര്‍ത്തിക്കുന്ന ഈ ടാബ്ലറ്റുകള്‍ നാല് വയസ്സിനും 21 വയസ്സിനും ഇടയിലുള്ള ഓട്ടിസം ബാധിച്ച 50 വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമാകും. ചുറ്റുപാടുകളുമായുള്ള മികച്ച ഇന്ററാക്ടീവ് കമ്മ്യൂണിക്കേഷന്‍ സുഗമമാക്കാന്‍ ഇത് അവരെ സഹായിക്കും. ‘യുഎഇയില്‍ നിശ്ചയദാർഢ്യമുള്ള ആളുകളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിൽ ആധുനിക വിദ്യാഭ്യാസ സാങ്കേതിക വിദ്യയിലേക്ക് ഏറ്റവും മികച്ച സംഭാവന നൽകുന്നവരിൽ ഒരാളാകാൻ ഞങ്ങള്‍ ശ്രമിക്കുകയാണ്’- മഹ്സൂസിന്‍റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍എല്‍സിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മേധാവി സൂസന്‍…

        Read More »
      • ബാങ്ക് അക്കൗണ്ട് തുറക്കുന്നതുപോലെ അത്ര എളുപ്പമല്ല, ക്ലോസ് ചെയ്യാൻ; ഈ 5 കാര്യങ്ങൾ ഓർത്തില്ലെങ്കിൽ പണി കിട്ടും

        ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനേക്കാൾ എളുപ്പമാണ് അത് ക്ലോസ് ചെയ്യാൻ എന്ന കരുതുന്നവരുണ്ടാകും. എന്നാൽ അത് തെറ്റാണ്. പലപ്പോഴും ഒരാൾക്ക് ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കേണ്ടി വന്നേക്കാം. വാർഷിക ചാർജുകൾ, കാർഡ് ഫീസ് തുടങ്ങിയ നിരവധി ചാർജുകൾ അക്കൗണ്ട് ഉടമയിൽ നിന്നും ബാങ്കുകൾ ഈടാക്കുന്നതോടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതാണ് മികച്ച വഴി എന്ന് തോന്നിയേക്കാം. ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് വളരെ എളുപ്പമാണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആഴ്ചകളെടുക്കും അക്കൗണ്ട് ക്ലോസ് ചെയ്യാൻ. കാലതാമസം ഒഴിവാക്കാൻ അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ മനസ്സിൽ വെക്കേണ്ട 5 കാര്യങ്ങൾ ഇവയാണ് 1) ഇടപാടുകൾ അവസാനിപ്പിക്കുക ബാങ്ക് അക്കൗണ്ടിൽ നിന്നും എന്തെങ്കിലും ഇടപാട് പൂർത്തിയാക്കാൻ ഉണ്ടെങ്കിൽ അത് അവസാനിപ്പിക്കുന്നത് വരെ നിങ്ങൾ കാത്തിരിക്കേണ്ടി വരും. ഉദാഹരണത്തിന്, അക്കൗണ്ടിൽ എന്തെങ്കിലും ഇടപാട് കുടിശ്ശികയുണ്ടെങ്കിൽ, അത് അവസാനിക്കുന്നത് വരെ നിങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയില്ല. 2) നെഗറ്റീവ് ബാലൻസ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമെന്ന് ബാങ്കുകൾ…

        Read More »
      Back to top button
      error: