Business
-
ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെന്ഷന് ഇത്തവണ നേരത്തേ ; കിട്ടാന്‍ പോകുന്നത് 400 രൂപ കൂട്ടി 2000 രൂപ വീതം, 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്ഷന് നല്കാന് ധനവകുപ്പ് അനുവദിച്ചത്് 1050 കോടി
തിരുവനന്തപുരം: ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെന്ഷന് ഇത്തവണ 2000 രൂപവീതം കിട്ടും. വര്‍ധിപ്പിച്ച തുകയോട് കൂടിയ പെന്ഷന് ഇത്തവണ നേരത്തെ നല്‍കാനാണ് തീരുമാനം. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്ഷന് ലഭിക്കുന്നത്. ക്ഷേമ പെന്ഷന് ഈ മാസം 15 മുതല്‍ നല്കാന് ധനവകുപ്പ് ഉത്തരവിറക്കി. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അനുവദിച്ചു. ഒരുമാസത്തെ ക്ഷേമ പെന്ഷന് നല്കാന് നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്ഷന് കൈമാറും. 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുവദിച്ചിട്ടുണ്ട്. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്ഷന് എത്തും. ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 80,…
Read More » -
ഡോളറിനെതിരേ റെക്കോഡ് തകര്‍ച്ചയില്‍ രൂപ; ഇടപെടാതെ റിസര്‍വ് ബാങ്ക്; 90 മറികടക്കുന്നത് ചരിത്രത്തില്‍ ആദ്യം; ഈ വര്‍ഷം 5.30 ശതമാനം ഇടിവ്; ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി; വ്യാപാര കമ്മിയും പ്രതിസന്ധി രൂക്ഷമാക്കുന്നു
ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച. തുടര്‍ച്ചയായ ആറാം ദിവസവും ഇടിവ് രേഖപ്പെടുത്തിയ രൂപയുടെ മൂല്യം ഒരു ഡോളറിന് 90.21 എന്ന റെക്കോര്‍ഡില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതാദ്യമായാണ് ഡോളറിനതിരെ 90 രൂപയെന്ന നിര്‍ണായക നില മറികടന്നത്. റിസര്‍വ് ബാങ്കിന്റെ കാര്യമായ ഇടപെടല്‍ ഇല്ലാത്തതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഈ വര്‍ഷം ഇതുവരെ 5.3% ഇടിവ് നേരിട്ട രൂപ, ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി മാറി. വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മിയും പ്രതിസന്ധി രൂക്ഷമാക്കി. അമേരിക്കയുമായുള്ള വ്യാപാരക്കരാറില്‍ തീരുമാനമാകാത്തതും സ്ഥിതി വഷളാക്കുന്നു ഡോളറിനെതിരേ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് വിദേശ വിദ്യാഭ്യാസത്തിനും ഇറക്കുമതിക്കും വിദേശയാത്രകള്‍ നടത്തുന്നവര്‍ക്കും തിരിച്ചടിയാകും. യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ ഡോളറില്‍ ഫീസടയ്ക്കുന്നവര്‍ക്കാണ് വലിയ പ്രതിസന്ധിയുണ്ടാവുക. അതേസമയം, നാട്ടിലേക്കു പണമയക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് രൂപയുടെ വിലയിടിയുന്നത് നേട്ടമാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറയുന്നത് വിദേശ പഠനത്തിനു പോകുന്നവര്‍ക്ക് ട്യൂഷന് ഫീസിനത്തിലും ജീവിതച്ചെലവിനത്തിലും കൂടുതല്‍ പണം…
Read More » -
ക്രിപ്റ്റോ കറന്‍സിയില്‍ കൂട്ടത്തകര്‍ച്ച; ആറാഴ്ചയ്ക്കിടെ നഷ്ടമായത് ശതകോടികള്‍; വ്യാപക വിറ്റഴിക്കലുമായി നിക്ഷേപകര്‍; ബിറ്റ്കോയിനും ഇടിഞ്ഞു; കമ്പനി പൂട്ടിക്കെട്ടി
ബീജിംഗ്: ബിറ്റ്കോയിന് അടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ നേരിടുന്നത് സമാനതകളില്ലാത്ത തകര്‍ച്ച. പ്രമുഖ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന് മൂല്യം ഒരുമാസത്തിനിടെ 25-30 ശതമാനത്തിനടുത്താണ് ഇടിഞ്ഞത്. 1,26,000 ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്കോയിന് വില നിലവില്‍ 91,040 ഡോളറിലാണ്. നിക്ഷേപകരുടെ ക്രിപ്റ്റോ മൂല്യത്തില്‍ കഴിഞ്ഞ ആറാഴ്ച്ചയ്ക്കിടെ 1.2 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ക്രിപ്റ്റോകറന്‍സികളിലെല്ലാം വീഴ്ച്ച പ്രകടമാണെങ്കിലും സ്ഥിതിഗതികള്‍ ഇത്രത്തോളം രൂക്ഷമാക്കിയത് ബിറ്റ്കോയിന്റെ ഇടിവാണ്. ഇപ്പോഴത്തേത് സമ്പൂര്‍ണ വീഴ്ച്ചയല്ലെന്നും വിപണിയില്‍ തിരുത്തലാണ് നടക്കുന്നതെന്നാണ് ക്രിപ്റ്റോ വിദഗ്ധരുടെ വാദം. എന്നാല്‍ ക്രിപ്റ്റോ കറന്‍സികള്‍ അസ്ഥിരമാണെന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. തകര്‍ച്ച നീണ്ടുനില്‍ക്കുമെന്ന ഭയത്തില്‍ വന്‍കിട നിക്ഷേപകരില്‍ പലരും ക്രിപ്റ്റോ നിക്ഷേപം വിറ്റഴിക്കുന്നുണ്ട്. ഇതും വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച് ദീര്‍ഘകാല നിക്ഷേപകരില്‍ പലരും അനിശ്ചിതത്വം മുന്നില്‍ കണ്ട് ലാഭമെടുക്കലിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇത് വീഴ്ച്ചയുടെ ആഴം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 30 ദിവസത്തിനിടെ ദീര്‍ഘകാല നിക്ഷേപകര്‍ 8,15,000 ബിറ്റ്കോയിനാണ് വിറ്റഴിച്ചത്. 2024 ജനുവരിക്ക്…
Read More » -
സ്ഥിരമായി പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നവരാണോ നിങ്ങള്‍ ? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അറിയൂ ; ഇന്ത്യയില്‍ വില്‍ക്കുന്ന പ്രോട്ടീന്‍ പൗഡറുകളില്‍ മിക്കതും ഗുണനിലവാരം കുറഞ്ഞത് ; കാന്‍സറിന് കാരണമായേക്കാവുന്ന മെറ്റലുകള്‍ അടങ്ങിയത് ; മിക്കതിലും നിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും
ന്യൂഡല്‍ഹി: സ്ഥിരമായി പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതൊന്നു വായിക്കൂ. ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ഫാര്‍മ-ഗ്രേഡ് പ്രോട്ടീന്‍ പൗഡറുകളും ഗുണനിലവാരം കുറഞ്ഞവയാണെന്ന ഞെട്ടിപ്പിക്കുന്ന ഗവേഷണവിവരം പുറത്ത്. കേരളത്തിലെ രാജഗിരി ഹോസ്പിറ്റല്‍, അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലസ സൗദിയിലെ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എന്നിവിടങ്ങളിലെ ഗവേഷകര്‍ പ്രതിനിധീകരിക്കുന്ന മിഷന് ഫോര്‍ എത്തിക്സ് ആന്‍ഡ് സയന്‍സ് ഇന്‍ ഹെല്‍ത്ത്കെയര്‍ നടത്തിയ പഠനത്തിലാണ് ഇത് പറയുന്നത്. 18 മെഡിക്കല്‍ വേ പ്രോട്ടീന്‍ പൗഡറുകളും 16 ന്യൂട്രാസ്യൂട്ടിക്കല്‍ വേ പ്രോട്ടീന്‍ പൗഡറുകളും താരതമ്യം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മിക്കതിലും നിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നും കൂടാതെ പല പ്രോട്ടീന്‍ പൗഡറുകളിലും തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകള്‍ ഉണ്ടെന്നും ഗവേഷണത്തില്‍ പറയുന്നു. 100 ഗ്രാം പ്രോട്ടീന്‍ പൗഡറുകളുടെ പാക്കറ്റില്‍ വെറും 29 ഗ്രാം മാത്രമാണ് പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതെന്നും കണ്ടെത്തലുണ്ട്. ബാക്കി 83 ശതമാനം ഘടകങ്ങള്‍ സംബന്ധിച്ചും ലേബലില്‍ നല്‍കിയിരുന്നത് തെറ്റായ കാര്യങ്ങളായിരുന്നു. പേശികളുടെ ആരോഗ്യത്തിന്…
Read More » -
ഊബറിനെതിരെയുള്ള പ്രതിഷേധം കേരള സവാരിക്ക് വേണ്ടിയോ ; സാധാരണക്കാരുടെ വോട്ട് ഊബറിന്; ഊബര്‍ തടയുമ്പോള്‍ പെരുവഴിയിലാകുന്നവരേറെ; നിരക്ക് കുറച്ചാല്‍ കേരള സവാരി ഹിറ്റാകും
തൃശൂര്‍: സാധാരണക്കാര്‍ക്ക് ആശ്വാസകരമായ യാത്രാസൗകര്യം നല്കുന്ന ഊബര്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസിനെ കൊല്ലാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി പ്ലാറ്റ്ഫോമായ കേരള സവാരിയുടെ നിലനില്‍പ്പിന് വേണ്ടിയെന്ന് ആരോപണം. ഊബറിനേക്കാള്‍ കുറഞ്ഞ ചിലവില്‍ കേരളത്തില്‍ മറ്റൊരു ഓണ്‍ലൈന്‍ ടാക്സി സര്‍വീസുമില്ലാത്ത സാഹചര്യത്തില്‍ കേരരള സവാരിക്ക് ഡിമാന്റ് കുറവാണ്. ഇന്‍സ്റ്റാള്‍ ചെയ്തവര്‍ വരെ കേരള സവാരി അണ് ഇന്‍സ്റ്റാള്‍ ചെയ്തു. കേരള സവാരി യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും കാര്യമായ മെച്ചം യാത്രക്കാര്‍ക്കുണ്ടായില്ല. ഊബറുമായി താരതമ്യം ചെയ്യുമ്പോള്‍ കേരള സവാരിയിലെ സവാരിക്ക് ചിലവു കൂടുതല്‍ തന്നെയായിരുന്നു. പല ഓട്ടോ ഡ്രൈവര്‍മാരും ഊബര്‍ ആപ്പും കേരള സവാരി ആപ്പും ഇന്‍സ്റ്റാള്‍ ചെയ്ത് സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കൂടുതലും ഉപയോഗിച്ചത് ഊബറായിരുന്നു. ഏറെ കൊട്ടിഘോഷിച്ചിറക്കിയ കേരള സവാരി ഓണ്‍ലൈന്‍ പ്ലാറ്റ്്ഫോം കട്ടപ്പുറത്തു കയറുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഊബറിനെതിരെ കടുത്ത നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്നാണ് ആരോപണം. ലോണെടുത്തും…
Read More » -
ഓണ്‍ലൈന്‍ ടാക്സികള്‍: ഗണേഷ് കുമാര്‍ പറഞ്ഞ കാര്യം ഒരുവര്‍ഷം പഴയത്! കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പരിഷ്കാരങ്ങള്‍ വരുത്താത്തത് തിരിച്ചടി; ആര്‍ക്കും ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് തുടങ്ങാം; കസ്റ്റമര്‍ റേറ്റിംഗ് നിര്‍ബന്ധം; എല്ലാ വര്‍ഷവും ട്രെയിനിംഗ്
കൊച്ചി: ഓണ്‍ലൈന്‍ ടാക്സികള്‍ നിയമവിരുദ്ധമാണെന്നു ഗതാഗത മന്ത്രി പറഞ്ഞിട്ടും ഊബര്‍, ഒല ടാക്സികള്‍ക്കെതിരേ നടപടിയെടുക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനു കഴിയാത്തത് എന്തുകൊണ്ട്? മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന ഓണ്‍ലൈന്‍ ഓട്ടോ- ടാക്സി തൊഴിലാളികളും പരമ്പരാഗത തൊഴിലാളികളും തമ്മില്‍ വന്‍ തര്‍ക്കത്തിനും നിരത്തിലെ അടിപിടിക്കുമാണു വഴിതുറന്നത്. പരമ്പരാഗത ടാക്സി തൊഴിലാളികള്‍ അവസരം കാത്തിരിക്കുന്നതു പോലെയാണ് അവസരം മുതലെടുത്തത്. ഭീഷണിയും കൈയേറ്റവും നിരവധി. ഇക്കാര്യത്തില്‍ പോളിസികള്‍ മാത്രമാണ് നിലവിലുള്ളത്, ചട്ടങ്ങളില്ല എന്നതാണ് പ്രശ്നം. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള, മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് ഹൈവേയ്സ് (മോര്‍ത്ത്) 2020ല്‍ ആണ് ഓണ്‍ലൈന്‍ ടാക്സികളുടെ രജിസ്ട്രേഷനും സുതാര്യതയും ഉറപ്പാക്കാന്‍ ‘മോട്ടോര്‍ വാഹന അഗ്രിഗേറ്റര്‍ മാര്‍ഗനിര്‍ദേശങ്ങള്‍’ രൂപീകരിച്ചത്. 2020 നവംബര്‍ 27ന് വിവിധ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതിനായുള്ള നിര്‍ദേശങ്ങളും നല്കി. അതെ സമയം ചുരുക്കം സംസ്ഥാനങ്ങള്‍ ഒഴിച്ച്, മിക്ക സംസ്ഥാനങ്ങളും ഇതിനായി വേണ്ട നിയമ നടപടികള്‍ പിന്നീട് കൈ കൊണ്ടില്ല. കേരളം നാലുവര്‍ഷങ്ങള്‍ക്കുശേഷം അഗ്രിഗേറ്റര്‍ നിയമം…
Read More » -
എം.എ.യൂസഫലിക്ക് യു.എ.ഇ പ്രധാനമന്ത്രിയുടെ കയ്യൊപ്പിട്ട പുസ്്തകം സമ്മാനിച്ചു ; സന്തോഷവും നന്ദിയും അറിയിച്ച് യൂസഫലി
ദുബായ് : ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ലോകത്തിലെ പ്രധാനപ്പെട്ട ഒരു വിശിഷ്ട വ്യക്തിയുടെ കയ്യൊപ്പു പതിഞ്ഞ പുസ്തകം യൂസഫലിക്ക് ലഭിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് യൂസഫലിക്ക് പുസത്കം സമ്മാനിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കയ്യൊപ്പ് പതിഞ്ഞ ‘ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്‍’ എന്ന പുസ്തകമാണ് അദ്ദേഹം യൂസഫലിക്ക് സമ്മാനിച്ചത്. ദുബായ് ഭരണാധികാരിയുടെ ഒപ്പ് പതിഞ്ഞ പുസ്തകം കൈപ്പറ്റിയതിന്റെ സന്തോഷം യൂസഫലി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. യൂസഫലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്…. ആദരണീയനായ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എനിക്ക് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്ണിന്റെ കൈയ്യൊപ്പോടു കൂടിയ പകര്‍പ്പ് അയച്ചുതന്നതില്‍…
Read More »


