MovieTRENDING

പോലീസ് വേഷത്തിൽ സൈജു കുറുപ്പ് എത്തുന്ന ആരം പൂജ ചടങ്ങുകൾ നടന്നു; ചിത്രീകരണത്തിന് തുടക്കം

ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ‘ആരം’ എന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. സംവിധായകരായ നാദിർഷ, വിഎം വിനു, ശ്രദ്ധേയ നിർമ്മാതാവായ പിവി ഗംഗാധരന്‍റെ ഭാര്യ പി.വി ഷെരിൻ, മക്കളായ ഷെർഗ, ഷെഗിന, നടന്മാരായ സൈജു കുറുപ്പ്, ഷെയിൻ സിദ്ദിഖ്, അസ്കർ അലി, ജയരാജ് വാര്യർ, ഹരിത്ത് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സ്വിച്ച് ഓൺ കർമ്മം നിർമ്മാതാവ് ജുനൈസ് ബാബുവിന്‍റെ ഉമ്മയും ഭാര്യയും ചേർന്ന് നിർവ്വഹിച്ചു. സിനിമയുടെ ചിത്രീകരണത്തിനും ഇതോടെ തുടക്കമായി. സൈജു കുറുപ്പ് പോലീസ് വേഷത്തിലെത്തുന്നതാണ് ചിത്രം. ശ്രദ്ധേയ പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.

സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിർമ്മാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

Signature-ad

ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റർ: വി. സാജൻ, സംഗീതം: രോഹിത് ഗോപാലകൃഷണൻ, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായണൻ, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: കിരൺ, മനോജ്, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോപോൾ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, സ്റ്റണ്ട്സ് റോബിൻ ടോം, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, സ്റ്റിൽസ്: സിബി ചീരൻ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാൻസിറ്റി, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ. പി.ആർ.ഒ ആതിര ദിൽജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: