BusinessKeralaNEWS

വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറിക്ക് പുതിയ സഹസ്ഥാപകനായി അഭിഷേക് മാത്തൂർ ചുമതലയേറ്റു

കൊച്ചി: നിക്ഷേപ ഉപദേശക രംഗത്ത് പ്രവർത്തിക്കുന്ന വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനായി പ്രമുഖ ധനകാര്യ വിദഗ്ദ്ധൻ അഭിഷേക് മാത്തൂർചുമതലയേറ്റു. സാമ്പത്തിക മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തിപരിചയമുള്ള മാത്തൂരിന്റെ വരവോടെ ഉപദേശക സേവനം കൂടുതൽ വിപുലീകരിക്കാനാണ് വസുപ്രദ ലക്ഷ്യമിടുന്നത്. ANZ ഗ്രൈൻഡ്‌ലേസ് ബാങ്കിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, ICICI ബാങ്ക്, ICICI സെക്യൂരിറ്റീസ്, ICICI ലൊംബാർഡ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ സുപ്രധാന നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ICICI സെക്യൂരിറ്റീസിൽ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറി, ഫിനാൻഷ്യൽ പ്ലാനിംഗ് ബിസിനസ്സുകൾക്ക് തുടക്കം കുറിച്ചതിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ട്. സി എഫ് എ (CFA) ചാർട്ടർ ഹോൾഡറും യോഗ്യത നേടിയ ഫിനാൻഷ്യൽ പ്ലാനറുമായ അഭിഷേക് മാത്തൂർ, വാരണാസിയിലെ ഐഐടി ബിഎച്ച്‌യു (എഞ്ചിനീയറിംഗ്), എഫ്എംഎസ് ഡൽഹി (എംബിഎ)എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Back to top button
error: