World
-
മുന്നിലുള്ളത് വിനയത്തോടെയുള്ള സഹകരണം? ഖത്തറില്‍ നടത്തിയത് അമേരിക്കയുടെ അറിവോടെ പ്രതീകാത്മക ആക്രമണം; ഇറാന്‍ നേരിട്ടത് വന്‍ തിരിച്ചടി; സൈനിക കേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞു; 350 ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ 250 എണ്ണവും തകര്‍ത്തു; ആയിരം തവണ പോര്‍ വിമാനങ്ങള്‍ പറത്തിയ ഇസ്രായേലിന് നഷ്ടമായത് ഒരു ഡ്രോണ്‍!
ന്യൂഡല്‍ഹി: ഇസ്രായേല്‍- ഇറാന്‍ വെടിനിര്‍ത്തലിനു വേണ്ടി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടന്നെന്നും ജൂണ്‍ 24ന് ഖത്തറിലെ അല്‍ ഉദൈദ് വിമാനത്താവളത്തില്‍ നടത്തിയ ആക്രമണം അമേരിക്കയുടെ അനുമതിയോടെ നടന്ന പ്രതീകാത്മക മിസൈലിടല്‍ മാത്രമായിരുന്നെന്നും റിപ്പോര്‍ട്ട്. ഇറാന്‍ അയച്ച ഒരു മിസൈല്‍ പോലും അമേരിക്കന്‍ വ്യോമ താവളത്തെ ലക്ഷ്യമിട്ടില്ല. അതിലെ ജിപിഎസ് ട്രാക്കിംഗ് പോലും ഖത്തറിലെ ആളൊഴിഞ്ഞ മേഖലകളിലേക്കായിരുന്നെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സൈനിക വിദഗ്ധര്‍ ലഫ്. ജനറല്‍ എച്ച്.എസ്. പനാഗ് പറഞ്ഞു. നാല്‍പതു വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചയാളാണു പനാഗ്. ഇറാനു വിജയം അവകാശപ്പെടാന്‍ അവസരം നല്‍കുകയായിരുന്നെന്നും അവരുടെ ആണവായുധ പദ്ധതികളെ യുദ്ധം സാരമായി ബാധിച്ചെന്നും സൈനിക ശേഷിയില്‍ കാര്യമായ വിടവുണ്ടായെന്നും പനാഗ് പറഞ്ഞു. വെടിനിര്‍ത്തല്‍ ഇപ്പോഴും ദുര്‍ബലമാണ്. ഇറാന്‍ കീഴടങ്ങിയെന്നതാണു നഗ്നമായ യാഥാര്‍ഥ്യം. അവര്‍ക്കു സൈനിക ശേഷിയോ യുദ്ധം തുടരാനുള്ള കഴിവോ ഇല്ലായിരുന്നു. വിനയത്തോടെയുള്ള ചര്‍ച്ചകള്‍ മാത്രമാണ് അവര്‍ക്കു മുന്നിലുള്ളത്. മറിച്ചായാല്‍ അഫ്ഗാന്റെ വഴിയിലേക്കു നീങ്ങുമെന്നും അധികാരം നഷ്ടമാകുമെന്നുമുള്ള ആശങ്കയുമുണ്ട്.…
Read More » -
‘ഖമേനി പേടിച്ച് ആഴത്തിലുള്ള ഭൂഗര്‍ഭ അറയില്‍ ഒളിച്ചു; അല്ലെങ്കില്‍ അയാളെയും തീര്‍ക്കുമായിരുന്നു’; പരമോന്നത നേതാവിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ പ്രതികരിച്ച് ഇസ്രയേല്‍; വെടി നിര്‍ത്തല്‍ ഖമേനി അറിഞ്ഞില്ലെന്ന് ഇറാന്‍ മാധ്യമം; ഇനി ആക്രമിച്ചാല്‍ അമേരിക്കയെ തീര്‍ക്കുമെന്ന് ഖമേനിയും
ടെല്‍അവീവ്: ഭൂമിക്കടിയില്‍ ഒളിച്ചില്ലായിരുന്നെങ്കില്‍ ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനിയെയും വധിക്കുമായിരുന്നെന്ന് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അണ്ടര്‍ഗ്രൗണ്ട് ബങ്കറില്‍നിന്നു പുറത്തെത്തി അമേരിക്കയ്ക്കും ഇസ്രായേലിനും എതിരേ ആഞ്ഞടിച്ച് ഖമേനിയുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണു ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സിന്റെ പ്രതികരണം. ‘ഞങ്ങളുടെ കണ്‍വെട്ടത്ത് ഖമേനി ഉണ്ടായിരുന്നെങ്കില്‍ അയാളെയും തീര്‍ക്കുമായിരുന്നു. ഇതു തിരിച്ചറിഞ്ഞ് വളരെ ആഴത്തില്‍ നിര്‍മിച്ച ഒളിത്താവളത്തില്‍ അഭയം തേടി. ഞങ്ങള്‍ വധിച്ച സൈനിക നേതാക്കള്‍ക്കു പകരം നിയമിച്ച കമാന്‍ഡര്‍മാരുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചു. അതിനാല്‍ ഖമേനിയെ വധിക്കുക പ്രായോഗികമായിരുന്നില്ല’ എന്നും ഇസ്രയേലിന്റെ കാന്‍ പബ്ലിക് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജൂണ്‍ 13 നു യുദ്ധമാരംഭിച്ചതിനു പിന്നാലെ ഇസ്രയേല്‍ ഇറാന്റെ മുന്‍നിര കമാന്‍ഡര്‍മാരെയും ശാസ്ത്രജ്ഞരെയും വധിച്ചിരുന്നു. ഖമേനിയെ ലക്ഷ്യമിടുമെന്നും ഇറാനിലെ ഭരണകൂടത്തെ മാറ്റി സ്ഥാപിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇടയ്ക്കിടെ സൂചന നല്‍കിയിരുന്നു. എന്നാല്‍, ട്രംപുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ ഇറാന്‍…
Read More » -
വെടിനിര്‍ത്തലിനു പിന്നാലെ സ്വന്തം ജനതയ്‌ക്കെതിരേ അടിച്ചമര്‍ത്തല്‍ ആരംഭിച്ച് ഇറാന്‍; അഴിഞ്ഞാടി റവല്യൂഷനറി ഗാര്‍ഡുകള്‍; ചാരന്‍മാരെന്ന് സംശയിച്ച് നിരവധിപ്പേരെ തൂക്കിലേറ്റി; ആയിരക്കണക്കിനുപേര്‍ അറസ്റ്റില്‍; കുര്‍ദുകളും സുന്നികളും ഹിറ്റ്‌ലിസ്റ്റില്‍; പാക്, ഇറാഖ് അതിര്‍ത്തികളില്‍ വന്‍ സൈനിക വിന്യാസം
ഇസ്താംബുള്‍/ബാഗ്ദാദ്: ഇസ്രായേലുമായുള്ള വെടിനിര്‍ത്തലിനു പിന്നാലെ വിമതര്‍ക്കെതിരേ കടുത്ത നടപടികളുമായി ഇറാന്‍. ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂട്ട അറസ്റ്റുകളും സൈനിക വിന്യാസവും നടത്തുകയാണെന്ന്് ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 13ന് ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ചെക്ക്‌പോയിന്റുകളും സൈന്യത്തിന്റെ തെരുവിലെ സാന്നിധ്യവും ഇരട്ടിയായി. ഇതിനു പിന്നാലെ വ്യാപകമായ അറസ്റ്റും ആരംഭിച്ചു. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡുകള്‍ക്കും ആഭ്യന്തര സുരക്ഷാ സേനയെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ ആരംഭിച്ച വ്യേമയുദ്ധത്തിനൊടുവില്‍ ഇസ്ലാമിക റിപ്പബ്ലിക്ക് അട്ടിമറിക്കപ്പെടുമെന്നാണ് ഇസ്രയേലിലെ ഒരു വിഭാഗവും ഇറാനില്‍നിന്നു നാടുവിട്ട പ്രതിപക്ഷ ഗ്രൂപ്പുകളും കരുതിയത്. സര്‍ക്കാര്‍ നയങ്ങളോട് എതിര്‍പ്പുള്ള നിരവധിപ്പേരുമായി സംസാരിച്ചെങ്കിലും ഇവര്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തു വരാന്‍ സാധ്യത കുറവാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആഭ്യന്തര സുരക്ഷയുടെ ഭാഗമായി കുര്‍ദ് മേഖലകളിലടക്കം കൂടുതല്‍ നടപടികളുണ്ടാകുമെന്ന് മുതിര്‍ത്ത ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. റവല്യൂഷനറി ഗാര്‍ഡുകള്‍, ബാസിജ് പാരാമിലിട്ടറി വിഭാഗങ്ങള്‍ ജാഗ്രതയിലാണെന്നും ആഭ്യന്തര സുരക്ഷയ്ക്കാണു പ്രധാന്യമമെന്നും…
Read More » -
ചെന്നൈയ്ക്കും ബംഗളുരുവിനും ഇടയ്ക്കുള്ള ദൂരത്തേക്കാള്‍ അല്‍പം കൂടുതല്‍; എന്നിട്ടും ശുഭാംശുവിനും സംഘത്തിനും ബഹിരാകാശ നിലയത്തിലെത്താന്‍ 28 മണിക്കൂര്‍ വേണ്ടിവരുന്നത് എന്തുകൊണ്ട്? ഡ്രാഗണ്‍ പേടകം പിന്നിട്ടത് 18 ഭ്രമണപഥങ്ങള്‍; അതി സങ്കീര്‍ണമായ ദൗത്യം ഇങ്ങനെ
ന്യൂയോര്‍ക്ക്: ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയടക്കമുള്ള നാലുപേരുമായി ആകിസിയം-4 മിഷന്‍ വിജയകരമായി ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനില്‍ (ഐഎസ്എസ്) പ്രവേശിച്ചു. ജൂണ്‍ 25ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.01ന് നാലുപേരെ വഹിച്ച പേടകവുമായി സ്‌പേസ് എക്‌സിന്റെ കൂറ്റന്‍ റോക്കറ്റായ ഫാല്‍ക്കണ്‍-9 ബഹിരാകശത്തേക്കു പറന്നുയര്‍ന്നു. ഫ്‌ളോറിഡയിലെ നാസയുടെ വിക്ഷേപണത്തറയില്‍നിന്നായിരുന്നു കുതിപ്പ്. നിരവധി തവണ മാറ്റിവച്ചതിനുശേഷം എല്ലാ സുരക്ഷാ മാര്‍ഗങ്ങളും ഉറപ്പാക്കിയശേഷമായിരുന്നു വിക്ഷേപണം. അല്‍പം വൈകിയെങ്കിലും വിക്ഷേപണം ഏറെ സുഗമമായിരുന്നു. റോക്കറ്റിന്റെ രണ്ടു ഘട്ടങ്ങളും അവയുടെ ജോലി പൂര്‍ത്തിയാക്കുമ്പോഴേക്കും ഡ്രാഗണ്‍ എന്നറിയപ്പെടുന്ന പേടകത്തിന്റെ വേഗം മണിക്കൂറില്‍ ആയിരക്കണക്കിനു കിലോമീറ്ററായിരുന്നു. സമുദ്ര നിരപ്പില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ഭൂമിയെ മിന്നല്‍വേഗത്തില്‍ പരിക്രമണം ചെയ്യുന്ന ബഹിരാകാശ നിലയമായിരുന്നു ലക്ഷ്യം. 28 മണിക്കൂറിനുള്ളില്‍ ബഹിരാകാശ നിലയത്തിലെത്തുമെന്നു ദൗത്യത്തിനു ചുക്കാന്‍ പിടിച്ച കമ്പനിയായ ആക്‌സിയം അറിയിച്ചു. ചെന്നൈയ്ക്കും ബംഗളുരുവിനും ഇടയിലുള്ള ദൂരത്തേക്കാള്‍ അല്‍പം മാത്രം കൂടുതലുള്ള ഒരു സ്ഥലത്തേക്ക് ഇത്രയും വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന് 28 മണിക്കൂര്‍ വേണ്ടിവരുന്നത് എന്തുകൊണ്ടാണ്? 400 കിലോമീറ്റര്‍…
Read More » -
ശുഭം: ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ച് ശുഭാംശു ശുക്ലയും സംഘവും; പ്രതീക്ഷിച്ചതിലും നേരത്തേ ഡ്രാഗണ്‍ ക്രൂ പേടകം ഡോക്കിംഗ് പൂര്‍ത്തിയാക്കി
ന്യൂയോര്‍ക്ക്: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ച് ശുഭാംശു ശുക്ലയും സംഘവും. 28 മണിക്കൂറിലധികം സഞ്ചരിച്ചാണ് സംഘം ബഹിരാകാശനിലയത്തിലെത്തിയത്. ഡ്രാഗണ്‍ ക്രൂ പേടകം ഡോക്കിങ് പൂര്‍ത്തിയാക്കിയതോടെയാണ് ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെയാണ് ഡോക്കിങ് നടന്നത്. 14 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങും. അറുപതിലധികം പരീക്ഷണങ്ങളില്‍ സംഘം ഏര്‍പ്പെടും. ഇന്ത്യയ്ക്കായി ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു നടത്തും. പ്രതീക്ഷിച്ചതിനേക്കാളും മികച്ച അനുഭവമായിരുന്നുവെന്നും ‘ദൗത്യത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്നും ശുഭാംശു ശുക്ല പ്രതികരിച്ചു. ഇന്നലെയാണ് ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ ചരിത്ര യാത്ര ആരംഭിച്ചത്. കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു ആക്സിയം 4 മിഷന്റെ യാത്ര. മിഷന്‍ കമാന്‍ഡറും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ പെഗി വിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബര്‍ കപൂ എന്നിവരും ദൗത്യസംഘത്തിലുണ്ട്.
Read More » -
അഭിനന്ദനെ പിടികൂടിയ പാക് മേജര്‍ കൊല്ലപ്പെട്ടു; മരണം പാക് താലിബാനുമായുള്ള ഏറ്റുമുട്ടലിനിടെ
ഇസ്ലാമബാദ്: ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയതെന്ന് അവകാശപ്പെടുന്ന പാക് സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ തെക്കന്‍ വസീരിസ്ഥാന് സമീപം സരാരോഗയില്‍ പാക് താലിബാനുമായുള്ള ഏറ്റുമുട്ടലിലാണ് മേജര്‍ സയ്യിദ് മോയിസ് അബ്ബാസ് ഷാ കൊല്ലപ്പെട്ടതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ പുറത്ത് വിട്ട പ്രസ്താവനയിലാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിട്ടുള്ളത്. റാവല്‍പിണ്ടിയിലെ ചക്ലാല ഗാരിസണില്‍ നടന്ന മേജര്‍ ഷായുടെ സംസ്‌കാര പ്രാര്‍ത്ഥനകളില്‍ പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ പങ്കെടുത്തതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഞ്ചാബിലെ ചക്വാളിലെ ജന്മനാട്ടിലാണ് മേജര്‍ സയ്യിദ് മോയിസ് അബ്ബാസ് ഷായുടെ മൃതദേഹം സംസ്‌കരിച്ചത്. പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ബലാകോട്ട് ആക്രമണത്തിന് പിന്നാലെ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലായതിന് പിന്നാലെ ജിയോ ടിവിയുമായി മേജര്‍ സയ്യിദ് മോയിസ് അബ്ബാസ് ഷാ നടത്തിയ പ്രതികരണം വീണ്ടും സമൂഹമാധ്യമങ്ങളില്‍…
Read More » -
അമേരിക്കന്‍ ആക്രമണം ഇറാന്‍ ചോര്‍ത്തിയോ? അന്വേഷണം ആരംഭിച്ച് എഫ്ബിഐ; ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ വിജയകരമല്ലെന്ന് യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി; ആണവ നിലയം സജീവമായതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ട്രംപിന്റെ ടീമില്‍ വിള്ളല്‍; വീണ്ടും ആക്രമിക്കുമെന്നും സംശയം; ഉപഗ്രഹ നിരീക്ഷണം ശക്തമാക്കി
ന്യൂയോര്‍ക്ക്: ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണമെന്ന രണ്ടാം ലോക മഹായുദ്ധം അവസാനിപ്പച്ചതിനു സമാനമെന്നാണു ട്രംപ് വിശേഷിപ്പിച്ചതെങ്കിലും ആക്രമണം നൂറുശതമാനം വിജയകരമല്ലെന്നു സൂചന നല്‍കി യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി (ഡിഐഎ) റിപ്പോര്‍ട്ട്. ആക്രമണത്തിനു തൊട്ടുമുമ്പ് ഇറാന്‍ ന്യൂക്ലിയര്‍ സൈറ്റില്‍നിന്ന് യുറേനിയം നീക്കിയെന്നാണു വിവരം. നതാന്‍സിലും ഫോര്‍ദോയിലും ഇസ്ഫഹാനിലും അമേരിക്ക നടത്തിയ ആക്രമണം ഇറാന്റെ അണുബോംബ് പദ്ധതിയെ ഏതാനും മാസം മാത്രം വൈകിപ്പിക്കാന്‍ ഉതകുന്നതു മാത്രമാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ഏറ്റവും കൃത്യമായി ലക്ഷ്യം ഭേദിച്ചെങ്കിലും അതു യുറേനിയം സമ്പുഷ്ടീകരണത്തെ പൂര്‍ണമായും തുടച്ചുനീക്കിയിട്ടില്ലെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഇതിനു പിന്നാലെയാണ് ലോകം ഏറ്റവും കൂടുതല്‍ ഉന്നയിക്കുന്ന ചോദ്യം ഉയരുന്നത്: ‘അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുമോ?’ ആഗോള സുരക്ഷയെ പരിഗണിക്കുമ്പോള്‍ അത് എന്താണ് അര്‍ഥമാക്കുന്നത്? We wonder how many Americans lost their healthcare and homes to fund this pathetic…
Read More » -
‘ഖമേനിയെ ജനങ്ങള്‍ പുറത്താക്കണം; വെടിനിര്‍ത്തല്‍ ആണവ മുക്ത ജനാധിപത്യ റിപ്പബ്ലിക്കിലേക്കുള്ള ചുവടുവയ്പായി ജനം കാണണം; ലിംഗനീതിയും ഇറാനിയന്‍ ദേശീയതയ്ക്കു സ്വയംഭരണ അവകാശവും വരട്ടെ’; ഇസ്ലാമിക ഭരണകൂടത്തെ കടന്നാക്രമിച്ച് വിമത സംഘടനാ നേതാവ് മറിയം രാജാവി
പാരീസ്: അയൊത്തൊള്ള ഖമേനിയെ ജനങ്ങള്‍ പുറത്താക്കണമെന്ന ആഹ്വാനവുമായി പാരീസ് ആസ്ഥാനമായുള്ള ഇറാനിയന്‍ വിമത സംഘത്തിന്റെ നേതാവ്. ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മറിയം രാജാവി ആഹ്വാനം ചെയ്തു. നാഷണല്‍ കൗണ്‍സില്‍ ഓഫ് റസിസ്റ്റന്‍സ് ഓഫ് ഇറാന്റെ (എന്‍സിആര്‍ഐ) തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണു മറിയം. ഇറാനിയന്‍ മൊണാര്‍ക്കിയുടെ അവസാന അവകാശി, രാജ്യത്തു സമാധാനം കൊണ്ടുവരണമെന്നും ഭരണകൂട മാറ്റമുണ്ടാകണമെന്നും പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മറിയത്തിന്റെ പ്രതികരണം. ALSO READ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ചൈനീസ് സഹായത്താല്‍ ആയുധങ്ങള്‍ ശക്തിപ്പെടുത്താന്‍ പാകിസ്താന്‍; അമേരിക്കയെ ലക്ഷ്യമിടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പണിപ്പുരയില്‍ എന്ന് യുഎസ് ഇന്റലിജന്‍സ്; ആണവ എതിരാളിയാകും; സൗഹൃദ രാജ്യ പട്ടികയില്‍നിന്നും വെട്ടും വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് ഇറാന്‍ മിസൈല്‍ വിക്ഷേപിച്ചതിനെത്തുടര്‍ന്ന് ടെഹ്‌റാനില്‍ ആക്രമണം നടത്താന്‍ ഇസ്രായേല്‍ സൈന്യത്തോട് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഉത്തരവിടുന്നതിനു തൊട്ടുമുമ്പാണ് പ്രതികരണം പുറത്തുവന്നത്. യുദ്ധമോ പ്രീണനമോ അല്ലാത്ത മൂന്നാമത്തെ മാര്‍ഗമായ ഭരണമാറ്റത്തിലേക്കുള്ള ചുവടുവയ്പായി വേണം വെടിനിര്‍ത്തലിനെ കാണാനെന്നും അവര്‍…
Read More » -
ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ചൈനീസ് സഹായത്താല്‍ ആയുധങ്ങള്‍ ശക്തിപ്പെടുത്താന്‍ പാകിസ്താന്‍; അമേരിക്കയെ ലക്ഷ്യമിടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പണിപ്പുരയില്‍ എന്ന് യുഎസ് ഇന്റലിജന്‍സ്; ആണവ എതിരാളിയാകും; സൗഹൃദ രാജ്യ പട്ടികയില്‍നിന്നും വെട്ടും
യുഎസിനെ വരെ ലക്ഷ്യമിടാന്‍ സാധിക്കുന്ന ഭൂഖണ്ഡാനന്തര ബലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ സൈന്യം രഹസ്യമായി നിര്‍മിക്കുന്നതായി യുഎസ് ഇന്‍റലിജന്‍സ്. ഇത്തരമൊരു മിസൈല്‍ നിര്‍മിച്ചാല്‍ പാക്കിസ്ഥാനെ ആണവ എതിരാളിയായി കണക്കാക്കേണ്ടി വരുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന്‍ ചൈനീസ് സഹകരണത്തോടെ സ്വന്തം ആയുധങ്ങള്‍ ശക്തിപ്പെടുത്തുയാണ്. ആണവായുധങ്ങള്‍ കൈവശം വച്ച് യു.എസിനെ എതിര്‍ക്കുന്ന രാജ്യങ്ങളെയാണ് രാജ്യം ആണവ എതിരാളികളായി കണക്കാക്കുന്നത്. നിലവില്‍ റഷ്യ, ചൈന, നോര്‍ത്ത് കൊറിയ എന്നിവരാണ് യുഎസിന്‍റെ ആണവ എതിരാളികള്‍. യുഎസിനെ ആക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര മിസൈല്‍ പാക്കിസഥാന്‍ വികസിപ്പിച്ചാല്‍ ഇവരെ ആണവ എതിരാളിയായി കണക്കാക്കേണ്ടി വരും. യുഎസിനെ നേരിടാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര മിസൈലുള്ള ഒരു രാജ്യത്തെയും സൗഹൃദ രാജ്യമായി കാണാനാകില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ഫോറിന്‍ അഫയേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയെ തടഞ്ഞുനിര്‍ത്തുന്നതാനായാണ് ആണവ പദ്ധിയെന്നാണ് പാക്കിസ്ഥാന്‍ എപ്പോഴും അവകാശപ്പെടുന്നത്. അതിനാല്‍ ഹ്രസ്വദൂര, ഇടത്തരം മിസൈലുകളാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയിരുന്നത്. ആണവ വാര്‍ഹെഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക്…
Read More »
