Breaking NewsCrimeIndiaLead NewsNEWSNewsthen SpecialpoliticsPravasiWorld

വിടാന്‍ ഭാവമില്ല; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിചാരണ കോടതി വിധിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീലുമായി ഇഡി; 720 കോടിയുടെ ക്രമക്കേടില്‍ നടപടി അനിവാര്യം; ‘ഉത്തരവ് നിയമ നിര്‍മാണത്തിനു തുല്യം, പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്‌ഐആര്‍ എന്ന രീതിയിലേക്ക് വളച്ചൊടിച്ചു’

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും സോണിയയെയും പ്രതിയാക്കിയ കള്ളപ്പണ ഇടപാടു പരാതി തള്ളിയ വിചാരണക്കോടതി വിധിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണക്കോടതി ഉത്തരവു പിഴവുകള്‍ നിറഞ്ഞതെന്നു ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് കള്ളപ്പണ നിരോധന നിയമപ്രകാരം നിലനില്‍ക്കുന്നില്ലെന്നാണു റൗസ് അവന്യൂ കോടതിയിലെ സ്‌പെഷല്‍ ജഡ്ജി വിശാല്‍ ഗോഗ്‌നെ വിധിച്ചത്. ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി മജിസ്‌ട്രേറ്റിനു മുമ്പില്‍ സമര്‍പ്പിച്ച് സ്വകാര്യ അന്യായത്തിലാണ് കേസ്. എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയല്ല ഇതെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ നിയപ്രകാരം നിലനില്‍ക്കില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്.

Signature-ad

പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അതില്‍ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള ഇടപാടു നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ കഴിയൂ. ഡല്‍ഹി പൊലീസിന്റെ ഇക്കണോമിക് ഓഫന്‍സസ് വിംഗ് (ഇ.ഒ.ഡബ്ല്യു) ഇപ്പോള്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇ.ഡിയുടെ ആരോപണങ്ങളുടെ മെറിറ്റ് ഇപ്പോള്‍ തീരുമാനിക്കുന്നത് അനുചിതമായിരിക്കുമെന്നും ജഡ്ജി നിരീക്ഷിച്ചു.

കോടതി പറഞ്ഞ ഷെഡ്യൂള്‍ഡ് ഒഫന്‍സ് എന്നത് ‘പോലീസ് ഏജന്‍സി രജിസ്റ്റര്‍ ചെയ്ത ഷെഡ്യൂള്‍ ഒഫന്‍സ് മാത്രം’ എന്നര്‍ഥം വരുത്തി വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുകയാണു ചെയ്തതെന്നും വിചാരണക്കോടതി വിധി ‘നിയമനിര്‍മാണത്തിനു തുല്യമാണെ’ന്നും ഇഡി ഹൈക്കോടതിയിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയുള്ള കേസില്‍ ‘നികത്താനാവാത്ത നഷ്ട’മുണ്ടാകാതിരിക്കാനും 752 കോടിയുടെ കുറ്റകൃത്യം തെളിയിക്കാനും വിചാരണക്കോടതി വിധിയില്‍ സ്‌റ്റേ ആവശ്യമാണെന്നും ഇഡി പറയുന്നു. എന്നാല്‍, ഇഡി വീണ്ടും രാഷ്ട്രീയ പകപോക്കലിന് ഇറങ്ങുന്നെന്നാണ് കോണ്‍ഗ്രസ് ഇതേക്കുറിച്ചു പ്രതികരിച്ചത്.

 

ആരോപണങ്ങള്‍

ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം 90 കോടിയിലധികം കടത്തില്‍ മുങ്ങിയതോടെ പ്രവര്‍ത്തനം നിര്‍ത്തി. തുടര്‍ന്നു സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ചേര്‍ന്നു രൂപീകരിച്ച യംഗ് ഇന്ത്യന്‍ എന്ന കമ്പനിയുപയോഗിച്ചു പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് ഇത് ഏറ്റെടുത്തു എന്നാണ് 2012ല്‍ സുബ്രഹ്‌മണ്യ സ്വാമി നല്‍കിയ പരാതിയില്‍ പറയുന്നത്.

കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ കടം നികത്താനെന്ന പേരില്‍ വെറും അമ്പതുലക്ഷം നല്‍കി ആസ്തികള്‍ കൈക്കലാക്കിയെന്നും സ്വാമി ആരോപിച്ചു. എന്നാല്‍, ഒരു പൈസയുടെ പോലും ഇടപാടു നടന്നിട്ടില്ലെന്നും ജീവനക്കാര്‍ക്കുള്ള ശമ്പളമുള്‍പ്പെടെയുള്ള കടം തീര്‍ക്കാന്‍ ഓഹരികളാക്കി മാറ്റിയെന്നുമാണു കോണ്‍ഗ്രസിന്റെ വാദം.

എന്നാല്‍, അസോസിയേറ്റഡ് ജേണലിസ്റ്റ് ലിമിറ്റഡ് എന്നപേരില്‍ ഓഹരിയുടമകള്‍ ചേര്‍ന്ന് ആരംഭിച്ച പത്രത്തിന്റെ ആസ്തികള്‍ പൊതു ക്ഷേമ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ നല്‍കിയതാണെന്നും ഇതു വ്യക്തിഗത ലാഭത്തിനായി ഉപയോഗിച്ചെന്നും ചൂണ്ടിക്കാട്ടി ഇഡി അസി. ഡയറക്ടര്‍ ശിവ്കുമാര്‍ ഗുപ്ത ഡല്‍ഹി പോലീസിനു പരാതി നല്‍കി. എഫ്.ഐ.ആറില്‍ ചതി, ഗൂഢാലോചന, സ്വത്ത് ദുരുപയോഗം, വിശ്വാസവഞ്ചന തുടങ്ങിയ ഐ.പി.സി വകുപ്പുകള്‍ ചുമത്തി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സുമന്‍ ദുബെ, സാം പിട്രോഡ, യംഗ് ഇന്ത്യന്‍, ഡോടെക്‌സ് മെര്‍ച്ചന്റൈസ് പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ പ്രൊമോട്ടര്‍ സുനില്‍ ഭണ്ഡാരി, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് തുടങ്ങിയവരെ പ്രതി ചേര്‍ത്തു.

2000 കോടി രൂപയില്‍ അധികം വിലമതിക്കുന്ന അസോസിയേറ്റഡ് ജേണല്‍സിന്റെ സ്വത്തുക്കള്‍ വെറും 50 ലക്ഷം രൂപയ്ക്ക് തട്ടിയെടുത്തെന്നും കൃത്രിമമായി വാടക വസൂലാക്കുകയോ വ്യാജ പരസ്യങ്ങള്‍ വഴി വരുമാനം ഉണ്ടാക്കുകയോ ചെയ്ത് കുറ്റകൃത്യ വരുമാനം വെളുപ്പിച്ചെന്നുമാണ് ഇ.ഡിയുടെ ആരോപണം. നവംബറില്‍ പണമിടപാട് നിരോധന നിയമത്തിലെ 66(2) പ്രകാരം ഇ.ഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഡല്‍ഹി പൊലീസിന്റെ ഇ.ഒ.ഡബ്ല്യു പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

The Enforcement Directorate has moved the Delhi High Court, challenging a trial court order that dismissed a money-laundering complaint against Congress leaders Rahul Gandhi and Sonia Gandhi in the National Herald case, reported Live Law on Friday. The central agency filed the petition on Wednesday, describing the trial court order as “erroneous”,

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: