NEWS
    May 15, 2024

    (no title)

    World

    • 50വയസ്സിനു താഴെ പ്രായക്കാരിൽ കാൻസർ നിരക്ക് 80 ശതമാനം വർദ്ധിച്ചതായി പഠനം

      ആ​ഗോളതലത്തിൽ 50 വയസ്സിനു താഴെ പ്രായമുള്ളവരിലെ കാൻസർ സ്ഥിരീകരണനിരക്ക് 80 ശതമാനം കൂടിയെന്ന് പഠനം. 30 വർഷത്തിന് ഇടയിലാണ് ഈ വൻകുതിപ്പുണ്ടായത് എന്നും പഠനം പറയുന്നു. സ്കോട്ലന്റിലെ എഡിൻബർ​ഗ് സർവകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 2019-ലെ കണക്കുകൾ പ്രകാരം അമ്പതിനു താഴെ കാൻസർ ബാധിക്കുന്നവരുടെ എണ്ണം മുപ്പതുവർഷത്തിനിടെ 1.82 ദശലക്ഷത്തിൽ നിന്ന് 3.26 ദശലക്ഷമായെന്ന് പഠനം വ്യക്തമാക്കുന്നു. ബി.എം.ജെ ഓങ്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 204 രാജ്യങ്ങളിൽ നിന്നായി 29ഓളം വിവിധ കാൻസറുകളെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ഇതിൽ സ്തനാർബുദ നിരക്കിലാണ് കൂടുതൽ വർധനവുണ്ടായിരിക്കുന്നതെന്ന് ​ഗവേഷകർ കണ്ടെത്തി. ശ്വാസനാളത്തിലെ കാൻസറും പ്രോസ്റ്റേറ്റ് കാൻസറും ചെറുപ്പക്കാരിൽ കൂടുന്നതായും പഠനത്തിൽ പറയുന്നു. 1990-നും 2019നും ഇടയിൽ ക്രമാനു​ഗതമായ വർധനവാണ് ഈ അർബുദനിരക്കുകളിൽ രേഖപ്പെടുത്തിയത്. അതേസമയം നേരത്തേ ബാധിക്കുന്ന ലിവർ കാൻസർ കേസുകളിൽ 2.88 ശതമാനം വാർഷിക ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. കാൻസർ നിരക്കുകളുടെ വർധനവിൽ ജനിതക…

      Read More »
    • കടലിനടിയിൽ നിന്ന് ആണവായുധങ്ങൾ തൊടുക്കാൻ ഉത്തര കൊറിയയുടെ ആദ്യ ആണവ മുങ്ങിക്കപ്പല്‍ നീറ്റിലിറക്കി കിം

      സിയോൾ: ആദ്യ ആണവ മുങ്ങിക്കപ്പൽ നീറ്റിലിറക്കി ഉത്തര കൊറിയ. കടലിനടിയിൽ നിന്ന് ആണവായുധങ്ങൾ തൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മുന്നേറ്റമെന്ന് ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി വിശദമാക്കുന്നത്. കൊറിയൻ പെനിസുലയിലും ജപ്പാൻ തീരത്തിനോട് ചേർന്നുമാണ് പുതിയ ആണവ അന്തർ വാഹിനിയുടെ സേവനമുണ്ടാകുകയെന്നാണ് ഉത്തര കൊറിയ വിശദമാക്കുന്നത്. ഹീറോ കിം കുൻ ഒകെയെന്നാണ് ആണവ അന്തർ വാഹിനിക്ക് നൽകിയിരിക്കുന്ന പേര്. അന്തർ വാഹിന് നമ്പർ 841 ന് ഉത്തര കൊറിയയിലെ നാവിക ഉദ്യോഗസ്ഥനും ചരിത്ര പുരുഷനുമായ കിം കുന്നിന്റെ പേരാണ് ഉത്തര കൊറിയൻ ഭരണാധികാരി അന്തർവാഹിനിക്ക് നൽകിയിട്ടുള്ളത്. കിം ജോങ് ഉൻ അന്തർവാഹിനിയെ നീറ്റിലിറക്കുന്ന ചടങ്ങിൽ പങ്കെടുത്തതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏറെക്കാലമായി ഉത്തര കൊറിയ നിർമ്മിക്കുന്നുവെന്ന അഭ്യൂഹം യാഥാർത്ഥ്യമാക്കിയാണ് ആണവ അന്തർ വാഹിനി നീറ്റിലിറക്കിയത്. അടിച്ചൊതുക്കാൻ ശ്രമിക്കുന്ന ശത്രുക്കൾക്കുള്ള ശക്തമായ മറുപടിയെന്നാണ് ആണവ അന്തർവാഹിനിയേക്കുറിച്ച് ഉത്തര കൊറിയ വിശദമാക്കുന്നത്. എന്നാൽ 2019ൽ കിം നിരീക്ഷിച്ച അന്തർ വാഹിനിയിൽ ചില്ലറ…

      Read More »
    • മൊറോക്കോയില്‍ വന്‍ ഭൂചലനം; 296 മരണം

      റാബത്ത്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ശക്തമായ ഭൂചലനത്തില്‍ 296 മരണം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 11 മണിക്ക് റിപ്പോര്‍ട്ട് ചെയ്ത ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. ചലനം ഏതാനും സെക്കന്റ് സമയം നീണ്ടുനിന്നതായും യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു. മരണം സംബന്ധിച്ച് വിവരം മൊറോക്കന്‍ ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടിരിക്കുന്നത്. 153 പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമെ, നഗരങ്ങളില്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങളുണ്ടായതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മാരാക്കേക്കില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ തെക്ക് അറ്റ്‌ലസ് പര്‍വതനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തൗബ്കലിനും പ്രശസ്തമായ മൊറോക്കന്‍ സ്‌കീ റിസോര്‍ട്ടായ ഒകൈമെഡനും സമീപമാണ് ഇത്. അതേസമയം, എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇതുവരെ കണക്കാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍…

      Read More »
    • ദീര്‍ഘദൂര കുതിരയോട്ടത്തില്‍ ചരിത്രം, ഇന്‍ഡ്യയ്ക്ക്  അഭിമാനമായി മലപ്പുറംകാരിയായ നിദ

         ലോകത്തിലെ ഏറ്റവും പ്രശസ്ത കുതിരയോട്ട മത്സരമായ വേള്‍ഡ് എന്‍ഡ്യൂറന്‍സ് ചാംപ്യന്‍ഷിപ് വിജയകരമായി പൂര്‍ത്തിയാക്കി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു മലപ്പുറത്തുകാരി നിദ അന്‍ജും. ലോക ദീര്‍ഘ ദൂര കുതിരയോട്ടത്തിലാണ് മലപ്പുറം കല്‍പകഞ്ചേരി ഡോ. അന്‍വര്‍ അമീന്റെ മകള്‍ നിദ ചരിത്രം കുറിച്ചത്. ഇത് ചെറിയ കാര്യമല്ല വേള്‍ഡ് എന്‍ഡ്യുറന്‍സ് ചാംപ്യന്‍ഷിപ് വിജയകരമായി പൂര്‍ത്തീകരിച്ച ആദ്യ ഇന്‍ഡ്യക്കാരി എന്ന നേട്ടമാണ് ഈ മിടുക്കി കുതിരപ്പുറത്തേറി സ്വന്തമാക്കിയത്. ഫ്രാന്‍സിലെ കാസ്റ്റല്‍സെഗ്രാറ്റ് നഗരത്തില്‍ ആണ് മത്സരം നടന്നത്. മലപ്പുറം തിരൂരില്‍ ജനിച്ച നിദ അന്‍ജും യുവ റൈഡര്‍മാര്‍ക്കായി നടത്തുന്ന ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാംപ്യന്‍ഷിപിലാണ് ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് നിദ ചരിത്രം തീര്‍ത്തത്. നിദ ചാംപ്യന്‍ഷിപ് ഫിനിഷ് ചെയ്തത് 7.29 മണിക്കൂര്‍ മാത്രം സമയം എടുത്താണ്. 25 രാജ്യങ്ങളില്‍ നിന്നുള്ള 70 മത്സരാര്‍ഥികള്‍ ഉള്‍പെടുന്ന ചാംപ്യന്‍ഷിപില്‍ എപ്‌സിലോണ്‍ സലോ എന്ന കുതിരയ്‌ക്കൊപ്പമാണ് ഫ്രാന്‍സിലെ മത്സരത്തില്‍ നിദ പോരാട്ടത്തില്‍ മുന്നേറിയത്. ഈ നേട്ടത്തിലൂടെ ഇന്‍ഡ്യയിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും കരുത്തുറ്റ…

      Read More »
    • പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി; രണ്ടാമത്തെ പൈലറ്റിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു

      ദുബൈ: പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച നടന്ന അപകടത്തില്‍ ഉള്‍പ്പെട്ട രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചതായി ജിസിഎഎ അറിയിച്ചു. രണ്ടാമത്തെ പൈലറ്റിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടര്‍ അറിയിച്ചു. പൈലറ്റിന്റെ മരണത്തില്‍ അതോറിറ്റി അനുശോചനം രേഖപ്പെടുത്തി. ദുബൈയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെല്‍ 212 മീഡിയം ഹെലികോപ്റ്റര്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീഴുകയായിരുന്നു.  ഈജിപ്ഷ്യന്‍, ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. 2023 സെപ്തംബര്‍ ഏഴ് വ്യാഴാഴ്ച രാത്രി 8.30നാണ് അപകടം സംബന്ധിച്ച വിവരം ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയിലെ (ജിസിഎഎ) എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടറിന് ലഭിച്ചത്. രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന യാത്രക്കിടെ എ6-എഎല്‍ഡി രജിസ്‌ട്രേഷനുള്ള എയ്‌റോഗള്‍ഫിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് കടലില്‍ വീണത്. സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ (അല്‍മക്തൂം) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന…

      Read More »
    • പൊതുവിദ്യാലയങ്ങളിൽ അബയ, ഖമീസ് നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫ്രഞ്ച് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർഥികളും രം​ഗത്ത്

      പാരീസ്:  പൊതുവിദ്യാലയങ്ങളിൽ അബയ, ഖമീസ് (മുസ്ലീം സ്ത്രീകളും പുരുഷന്മാരും ധരിക്കുന്ന നീളമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ) – നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫ്രഞ്ച് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർഥികളും രം​ഗത്തെത്തി. ഫ്രഞ്ച് സർക്കാർ ഇസ്‌ലാമോഫോബിക് നയത്തിൽ നിന്ന് പിന്മാറണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് പഠിപ്പും അധ്യാപനവും മുടക്കി പ്രതിഷേധം ആരംഭിച്ചത്. സ്റ്റെയിൻസിലെ മൗറീസ് ഉട്രില്ലോ ഹൈസ്‌കൂളിലാണ് പ്രതിഷേധം നടന്നത്. ഞങ്ങളുടെ വസ്ത്രം പൊലീസ് തീരുമാനിക്കേണ്ടതില്ല. അബായയോ ഖാമിയോ ധരിക്കുന്ന വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണം. മാസങ്ങളായി പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത അവസ്ഥയുണ്ടായി. അക്കാര്യത്തിൽ നടപടിയുണ്ടായില്ല. എന്നാൽ അബായ ധരിക്കുന്നത് വിലക്കാൻ സമയം കണ്ടെത്തിയെന്നും വിദ്യാർഥികൾ പറഞ്ഞു. രക്ഷിതാക്കളും സമരത്തിൽ പങ്കെടുത്തു. യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം ന്യൂനപക്ഷമുള്ള രാജ്യമാണ് ഫ്രാൻസ്. മത ചിഹ്നങ്ങളുമായി ബന്ധപ്പെട്ട് മുമ്പും വിവാദമുണ്ടായിരുന്നു. തിങ്കളാഴ്ച അബായ ധരിച്ചെത്തിയ നിരവധി പെൺകുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. ഫ്രാൻസിലെ സ്കൂളുകളിൽ  മതചിഹ്നങ്ങൾ കർശനമായി നിരോധിച്ചിരുന്നു. കുരിശുകളോ ജൂതരുടെ ചിഹ്നങ്ങളോ ധരിക്കുന്നതും മുമ്പ് നിരോധിച്ചു. 2004-ൽ സ്കൂളുകളിൽ…

      Read More »
    • യാത്രക്കാരന് വയറിളക്കം !! സര്‍വീസ് റദ്ദ് ചെയ്തത് വിമാനം തിരിച്ചിറക്കി പൈലറ്റ്

      പറക്കലിനിടെ യാത്രക്കാരന് നിര്‍ത്താതെ വയറിളക്കം.!!  സര്‍വീസ് റദ്ദ് ചെയ്തത് വിമാനം ഉടൻ തന്നെ തിരിച്ചിറക്കി പൈലറ്റ്.അമേരിക്കയിലാണ് സംഭവം. യാത്രമധ്യേ യാത്രക്കാരന് വയറ്റിളക്കം സംഭവിച്ചതോടെ പൈലറ്റ് വിമാനം തിരികെ യാത്ര ആരംഭിച്ച എയര്‍പ്പോര്‍ട്ടിലേക്ക് തിരിച്ച്‌ വിടുകയായിരുന്നു. യുഎസിലെ അറ്റ്ലാന്റയില്‍ നിന്നും സ്പെയിനിലെ ബാഴ്സലോണയിലേക്കുള്ള ഡല്‍റ്റ ഫ്ലൈറ്റ് എന്ന വിമാനത്തിലാണ് സംഭവം ഉണ്ടായത്. സര്‍വീസ് റദ്ദ് ചെയ്ത വിമാനം യാത്രക്കാരുമായി തിരികെ യാത്ര ആരംഭിച്ച അറ്റ്ലാന്റ വിമാനത്താവളത്തില്‍ തിരികെയിറക്കുകയായിരുന്നു. യാത്ര ആരംഭിച്ച്‌ രണ്ട് മണിക്കൂറിന് ശേഷമാണ് യാത്രക്കാരന് വയറിളക്കം അനുഭവപ്പെട്ടത്. സര്‍വീസ് റദ്ദാക്കാൻ കാരണക്കാരനായ യാത്രക്കാരനാരാണെന്നുള്ള വിവരം വിമാനക്കമ്ബനി പുറത്ത് വിട്ടില്ല. അറ്റ്ലാന്റയില്‍ നിന്നും ബാഴ്സലോണയിലേക്ക് എട്ട് മണിക്കൂറാണ് വിമാനയാത്രയുടെ ദൈര്‍ഘ്യം. എന്നാല്‍ എന്തുകൊണ്ട് വിമാനം തിരികെ ഇറക്കുന്നു എന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന് നല്‍കിയ വിശദീകരണമാണ് കൂടുതല്‍ രസകരം. ജൈവപകട സൂചന നല്‍കിയാണ് പൈലറ്റ് വിമാനം തിരികെ അറ്റ്ലാന്റെ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്തത്. തിരികെ അറ്റ്ലാന്റയില്‍ എത്തിച്ച യാത്രക്കാരെ വിമാനക്കമ്ബനി മറ്റൊരു…

      Read More »
    • ചൈനയിലെ വന്‍ മതില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ പൊളിച്ച രണ്ടു പേര്‍ അറസ്റ്റില്‍

      ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍ മതിലിന്റെ ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ പൊളിച്ച രണ്ടു പേര്‍ അറസ്റ്റില്‍.38 കാരിയും 55കാരനുമാണ് അറസ്റ്റിലായത്.  ഓഗസ്റ്റ് 24നായിരുന്നു സംഭവം.വഴി എളുപ്പമാക്കുന്നതിനായാണ് വന്‍മതിലിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്.ഷാങ്സി പ്രവിശ്യയിലെ 32-ാം നമ്ബര്‍ മതിലാണ് പൊളിച്ചത്.വന്‍മതിലിന്റെ സുരക്ഷിതത്വത്തിന് കനത്ത നാശം വരുത്തിയതായി പോലീസ് പറഞ്ഞു. മിംഗ് രാജവംശത്തില്‍ നിര്‍മ്മിതമായതാണ് 32-ാം നമ്ബര്‍ മതില്‍. 1987 മുതല്‍ വന്‍മതില്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ ആദ്യത്തെ ചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാങ്ങ് ബിസി 220-ലാണ് വന്‍മതിലിന്റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട് വിവിധ കാലഘട്ടങ്ങളില്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.

      Read More »
    • കാനഡയില്‍ ബോട്ടില്‍ നിന്നു വീണു മലയാളി യുവാവിന് ദാരുണാന്ത്യം 

      കണ്ണൂർ: കാനഡയില്‍ ബോട്ടില്‍ നിന്നു വീണു മലയാളി യുവാവ് ദാരുണമായി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്ബ് പുഷ്പഗിരി സ്വദേശിയും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പരേതനായ ജോര്‍ജ് വടകരയുടെ മകൻ അതുല്‍ ജോര്‍ജാണ് (30) മരിച്ചത്. കാനഡയിലെ കിച്ചനര്‍ എന്ന സ്ഥലത്ത് അതുലും കുടുംബവും കഴിഞ്ഞദിവസം നടത്തിയ ബോട്ട് സവാരിക്കിടയില്‍ അതുല്‍ വെള്ളത്തില്‍ വീഴുകയായിരുന്നെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. കോടഞ്ചേരി കുമ്മായത്തൊട്ടിയില്‍ കുടുംബാംഗമായ ഭാര്യ ഡോ.ജീവ അതുലിനൊപ്പം കാനഡയില്‍ ജോലി ചെയ്യുകയായിരുന്നു. ജീവയും ജീവയുടെ പിതാവും മാതാവും ബോട്ട് സവാരിയില്‍ ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

      Read More »
    • ജി20 ഉച്ചകോടി: ചൈനീസ് പ്രസിഡൻറ് പങ്കെടുക്കില്ല; പകരം പ്രധാനമന്ത്രി ലീ ചിയാങ് പങ്കെടുക്കും

      ദില്ലി: ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംങ് പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് ചൈന. പകരം ചൈനീസ് പ്രധാനമന്ത്രി ലീ ചിയാങ് പങ്കെടുക്കും. ഔദ്യോഗിക മാധ്യമമായ ഗ്ളോബൽ ടൈംസാണ് ഇക്കാര്യം അറിയിച്ചത്. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമാണ് ഉച്ചകോടിയിൽ നിന്ന് വിട്ടു നിൽക്കുന്നത്. ജി 20 പ്രഖ്യാപനത്തിൽ നിന്ന് തർക്ക വിഷയങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശവുമായിട്ടാണ് ഇന്ത്യ രം​ഗത്തെത്തിയിരിക്കുന്നത്. യുക്രെയിനെക്കുറിച്ച് നേരിട്ട് പരാമർശം വേണ്ടെന്ന് നിർദ്ദേശം. അതേസമയം, യുക്രെയിൻ സംഘർഷത്തിൽ ശക്തമായ നിലപാട് വേണമെന്നാണ് ജി 7 രാജ്യങ്ങളുടെ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ആഫ്രിക്കൻ യൂണിയനെ ജി20യിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ നിർദ്ദേശത്തിലും എതിർപ്പുണ്ട്. ജി 20 ഉച്ചകോടിക്കായി വിവിധ രാഷ്ട്രനേതാക്കൾ വ്യാഴാഴ്ച മുതൽ ദില്ലിയിൽ എത്താനിരിക്കെ സംയുക്ത പ്രസ്താവനയിൽ സമവായത്തിനുള്ള നീക്കങ്ങൾ ഇനിയും വിജയിച്ചിട്ടില്ല. ഉച്ചകോടിക്ക് മുന്നോടിയായി നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ തുടങ്ങിയ ഭിന്നത അതേപടി തുടരുകയാണ്. ഇന്ത്യ ചൈന അതിർത്തി തർക്കം വീണ്ടും മുറുകുന്നതിനിടെയാണ് ഷി…

      Read More »
    Back to top button
    error: