MovieTRENDING

ക്യൂബ്സ് എന്റർടൈമെന്റിന്റെ മമ്മൂട്ടി ചിത്രം ഖാലീദ് റഹ് മാൻ സംവിധായകൻ

മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ,മമ്മൂട്ടിയെ നായകനാക്കി നിർമ്മിക്കുന്ന പുതിയ ചിത്രം ഖാലീദ് റഹ് മാൻ സംവിധാനം ചെയ്യുന്നു.
പൂർണ്ണമായും ഗ്യാംങ്ങ് വാർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ആക്‌ഷൻ ത്രില്ലർ മൂവിയാണ് ഈ ചിത്രം.

വലിയ മുതൽമുടക്കിൽ വൻ താരനിരയുടേയും മികച്ച സാങ്കേതിക വിഭഗ്ദരുടേയും പിൻബലത്തോടെ ഒരുങ്ങുന്ന ഈ ചിത്രം ഇതിനകം ചലച്ചിത്ര വൃത്തങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുന്നു.
ചിത്രത്തിൻ്റെ മറ്റു അപ്ഡേഷനുകൾ അടുത്തു തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
വാഴൂർ ജോസ്.

Back to top button
error: