World

    • രണ്ടും കല്‍പ്പിച്ച് മസ്‌ക്! വിവാദ ബില്‍ പാസാക്കിയാല്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കും

      വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള പോര് അടുത്ത ഘട്ടത്തിലേക്ക്. രണ്ട് പേരും വഴിപിരിയാന്‍ കാരണമായ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസാക്കിയാല്‍ താന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് മസ്‌ക് രംഗത്തെത്തി. അമേരിക്കയ്ക്ക് ഡെമോക്രറ്റിക്ക്, റിപ്പബ്ലിക്ക് പാര്‍ട്ടികളല്ലാതെ ഒരു ബദല്‍ വേണമെന്നും എങ്കിലേ ജനങ്ങള്‍ക്കും ശബ്ദിക്കാനാകൂ എന്നും മസ്‌ക് പറഞ്ഞു. ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ ‘കടം അടിമത്ത ബില്‍’ എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ കടം ഉയര്‍ത്തുന്ന ഈ ബില്ലിനെതിരെ പ്രതിനിധികള്‍ക്ക് എങ്ങനെ വോട്ട് ചെയ്യാനാകുമെന്നും മസ്‌ക് ചോദിക്കുന്നുണ്ട്. നേരത്തെ, ട്രംപുമായുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായിരിക്കുന്ന സമയത്തുതന്നെ പുതിയ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുമെന്ന് മസ്‌ക് സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് അഭിപ്രായ സര്‍വേയും നടത്തിയിരുന്നു. ഉടന്‍ നിയമമായേക്കാവുന്ന ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍ തട്ടിയാണ് ട്രംപ് -മസ്‌ക് ബന്ധം ഉലഞ്ഞത്. ബില്ലിനെ ‘ഫെഡറല്‍ കമ്മി വര്‍ദ്ധിപ്പിക്കുന്ന വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്നായിരുന്നു മസ്‌ക് വിശേഷിപ്പിച്ചിരുന്നത്. തന്റെ സാമ്പത്തിക പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമായാണ് പ്രസിഡന്റ് ഡൊണാള്‍ഡ്…

      Read More »
    • അമേരിക്ക ആക്രമിച്ച ഇറാനിലെ ആണവകേന്ദ്രം വീണ്ടും സജീവം? സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

      തെഹ്‌റാന്‍: ഫോര്‍ദോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്ന പുതിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. പ്രശസ്ത ജിയോസ്‌പേഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ മാക്സര്‍ ടെക്നോളജീസ് ആണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന അമേരിക്കന്‍ വ്യോമാക്രമണം മൂലം ഉണ്ടായ ദ്വാരങ്ങളിലും വെന്റിലേഷന്‍ ഷാഫ്റ്റുകളിലും നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നതെന്നാണ് മാക്സര്‍ ചൂണ്ടിക്കാണിക്കുന്നത്. നിരവധി ഉദ്യോഗസ്ഥര്‍ ഫോര്‍ദോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാന്റില്‍ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നതായി ചിത്രങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും മാക്സര്‍ പറഞ്ഞു. മാക്സര്‍ പറയുന്നതനുസരിച്ച്, ഭൂഗര്‍ഭ സമുച്ചയത്തിന് മുകളിലുള്ള അറ്റത്ത് വടക്കന്‍ ഷാഫ്റ്റിന് തൊട്ടടുത്തായി ഒരു എക്സ്‌കവേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഷാഫ്റ്റിന്റെ/ദ്വാരത്തിന്റെ പ്രവേശന കവാടത്തിലാണ് ഉദ്യോഗസ്ഥര്‍ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. നിരവധി വാഹനങ്ങള്‍ റിഡ്ജിന് താഴെയായി കാണുന്നുണ്ട്. സൈറ്റിലേക്ക് പ്രവേശിക്കുന്നതിനായി നിര്‍മ്മിച്ച വഴിയിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നും മാക്‌സര്‍ പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റിയെ നയിക്കുന്ന മുന്‍ ന്യൂക്ലിയര്‍ ഇന്‍സ്പെക്ടര്‍ ഡേവിഡ് ആല്‍ബ്രൈറ്റ് മാക്‌സറിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ വിലയിരുത്തിയിരുന്നുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.…

      Read More »
    • ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം വീണ്ടും തുറന്നു; കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്; തീവ്രവാദികള്‍ ആക്രമണ ഉത്തരവിനായി കാത്തിരിക്കുമ്പോള്‍ ഉപയോഗിക്കുന്നതും ഇതേ കുളം; തീവ്രവാദികളുമായുള്ള ഐഎസ്‌ഐ ബന്ധം വ്യക്തമെന്ന് ഇന്ത്യ

      ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തെ ജമാ-ഇ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് സെമിനാരി വീണ്ടു തുറന്നെന്നു വെളിപ്പെടുത്തല്‍. കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ ആളുകള്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ക്ലാസുകള്‍ ആരംഭിച്ചെന്നു ജെയ്‌ഷെ മുഹമ്മദ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സെമിനാരിയില്‍ പഠിക്കുന്ന 600 വിദ്യാര്‍ഥികള്‍ പ്രതിദിന പ്രവൃത്തികള്‍ ആരംഭിച്ചെന്നും അറിയിപ്പില്‍ പറഞ്ഞു. ജെയ്‌ഷെ തീവ്രവാദികള്‍ അവരുടെ കശ്മീര്‍ പോലുള്ള ഓപ്പറേഷനുകള്‍ക്കുള്ള ഉത്തരവുകള്‍ക്കായി ബഹവല്‍പൂരില്‍ കാത്തിരിക്കുന്ന സമയത്തു നീന്തല്‍ക്കുളം ഉപയോഗിക്കാറുണ്ട്. 2019-ലെ പുല്‍വാമ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ നാലു പ്രധാന നേതാക്കളായ മുഹമ്മദ് ഉമര്‍ ഫാറൂഖ്, തല്‍ഹ റഷീദ് ആല്‍വി, മുഹമ്മദ് ഇസ്മായില്‍ ആല്‍വി, റഷീദ് ബില്ല എന്നിവര്‍ കശ്മീരിലേക്ക് പോകുന്നതിനുമുമ്പ് നീന്തല്‍ക്കുളത്തില്‍നിന്നുള്ള ചിത്രങ്ങള്‍ എടുത്തിരുന്നു. ‘ഒരു നീന്തല്‍ക്കുളം വീണ്ടും തുറക്കുന്നത് ചെറിയ കാര്യമായി തോന്നാമെങ്കിലും, ബഹാവല്‍പൂര്‍ പ്രദേശത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് ഇത് ഒരു വലിയ ആകര്‍ഷണമാണെന്നും തീവ്രവാദികള്‍ അവരുടെ കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്ന താവളമാണിതെന്നും പാക്…

      Read More »
    • ഹമാസ് നേതാവ് ഹകം മുഹമ്മദ് ഇസ കൊല്ലപ്പെട്ടു; ഒക്ടോബര്‍ 7 ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം

      ടെല്‍ അവീവ്: പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകന്‍ ഹകം മുഹമ്മദ് ഇസ അല്‍ ഇസയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ഗാസ നഗരത്തിലെ സാബ്ര പ്രദേശത്ത് വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ അല്‍ ഇസ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേല്‍ സുരക്ഷാ ഏജന്‍സിയും (ഐഎസ്എ) ഐഡിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തിയില്‍ കയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെയും കൂട്ടക്കൊലയുടെയും സുപ്രധാന പങ്കാളിയായിരുന്നു ഇസ അല്‍ ഇസയെന്ന് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നു. ഇതിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും അല്‍ ഇസയ്ക്ക് പ്രധാന പങ്കുണ്ട്. 1,200-ലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. 250-ലധികം ആളുകളെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. അടുത്തിടെ ഇസ്രയേല്‍ സൈനികര്‍ക്കും സിവിലിയന്മാര്‍ക്കും നേരെ ആക്രമണം ആസൂത്രണം ചെയ്തതില്‍ പങ്കാളിയുമാണ് അല്‍ ഇസ. ഗാസ യുദ്ധത്തോടെ തകര്‍ന്ന ഹമാസിന്റെ സംഘടനാ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ഇയാളെന്നും ഇസ്രയേല്‍ സേന പറഞ്ഞു. ഹമാസിന്റെ സഹസ്ഥാപകനും സൈനികവിഭാഗം…

      Read More »
    • ഖമേനി എവിടെ? ഇസ്രയേല്‍ വധിച്ച സൈനികരുടെ സംസ്‌കാര ചടങ്ങിലെ മുഖ്യ പുരോഹിതനാകേണ്ടയാള്‍; അസാന്നിധ്യത്തിന് കൃത്യമായ മറുപടിയില്ലാതെ ഉന്നത ഉദ്യോഗസ്ഥര്‍; പുറത്തുവരുന്നതെല്ലാം റെക്കോഡ് ചെയ്ത സന്ദേശങ്ങള്‍; സൈന്യവും രാഷ്ട്രീയക്കാരും മുന്നണി ഉണ്ടാക്കുന്ന തിരക്കില്‍; അശൂറയില്‍ പുറത്തു വന്നില്ലെങ്കില്‍ അത് ദുസൂചന?

      ടെഹറാന്‍: ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക ജനറല്‍മാരുടെ സംസ്‌കാരച്ചടങ്ങുകളില്‍നിന്ന് വിട്ടുനിന്ന് ഇറാനിയന്‍ പരമോന്നത നേതാവ്. ഇറാനിയന്‍ മിലിട്ടറി കമാന്‍ഡര്‍മാര്‍ അടക്കം 60 പേരുടെ സംസ്‌കാരച്ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തപ്പോഴാണ് ഖമേനി വിട്ടുനിന്നത്. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കമാന്‍ഡര്‍മാരുടെയും സംസ്‌കാര ചടങ്ങുകളില്‍ അടുത്തകാലംവരെ പങ്കെടുത്തപ്പോഴാണ് ഖമേനിയുടെ അസാന്നിധ്യമെന്നതും ശ്രദ്ധേയമാണ്. യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇറാനിലെ ഏറ്റവും ആഴത്തിലുള്ള സുരക്ഷിത ബങ്കറിലേക്കു മാറിയ ഖമേനി, വെടിനിര്‍ത്തലിനു ശേഷമാണ് ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. മൂന്നു പ്രീ-റെക്കോഡഡ് വീഡിയോകളാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ചിത്രങ്ങളും ലഭ്യമല്ല. ഇസ്രയേലിന്റെ ഭാഗത്തുനിന്ന് വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തതെന്നും വിദഗ്ധര്‍ പറഞ്ഞു. ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറാനിയന്‍ ടെലിവിഷന്‍ ചാനലുകളിലേക്കും ഖമേനി എവിടെയെന്നു ചൂണ്ടിക്കാട്ടി നിരവധി അന്വേഷണങ്ങള്‍ എത്തിയെന്നാണു ന്യൂയോര്‍ട്ട് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഖമേനിയുടെ ആര്‍കൈവ്‌സ് ഓഫീസിലേക്കും നിരവധിപ്പേര്‍ ഈ ആവശ്യവുമായി സന്ദേശങ്ങള്‍ അയച്ചെങ്കിലും സ്ഥാപനത്തിന്റെ മേധാവി മെഹ്ദി ഫസേലി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.…

      Read More »
    • ‘ആണ്‍കുട്ടികള്‍ ബാറ്റുമായി ക്രിക്കറ്റിനു പോകുമ്പോള്‍ ക്ലാസ് മുറിയില്‍ അടച്ചിട്ടവരുടെ കൂട്ടത്തിലായിരുന്നു ഞാന്‍; എന്റെ അവസ്ഥ പെണ്‍കുട്ടികള്‍ക്ക് വരരുത്’; സൂംബയ്‌ക്കെതിരേ മതവാദികള്‍ അഴിഞ്ഞാടുമ്പോള്‍ താലിബാന്‍ വെടിവച്ച മലാല സ്ത്രീകള്‍ക്കു സ്‌പോര്‍ട്‌സില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ രംഗത്ത്

      ന്യൂയോര്‍ക്ക്: കുട്ടികളുടെ മാനസികോല്ലാസത്തിനു വേണ്ടി ഏവരുടെയും പിന്തുണയോടെ കൊണ്ടുവന്ന നൃത്ത രൂപത്തിനെതിരേ മുസ്ലിം മത സാമുദായിക-വിദ്യാര്‍ഥി സംഘടനള്‍ എതിര്‍പ്പുമായി വരുമ്പോള്‍ കായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ താലിബാന്റെ താലിബാന്റെ തോക്കിനെ അതിജീവിച്ച നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി. അത്്‌ലീറ്റിന്റെ റോളിലല്ല നിക്ഷേപകയായാണ് മലാലയുടെ വരവ്. സ്‌കൂളില്‍ സഹപാഠികളായ ആണ്‍കുട്ടികള്‍ ഒഴിവുസമയത്ത് ക്രിക്കറ്റ് ബാറ്റുമെടുത്ത് ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ ക്ലാസ്മുറികളില്‍ തന്നെയിരുന്നിരുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തിലായിരുന്ന താനുമെന്ന ഓര്‍മ പങ്കുവച്ചുകൊണ്ടാണ് കായികരംഗത്തേക്കുള്ള വരവ് മലാല പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ബാറ്റുമായി കളത്തിലിറങ്ങണമെന്ന മോഹം നടക്കാതെ പോയെങ്കിലും മറ്റ് പെണ്‍കുട്ടികള്‍ക്ക് സമാന അവസ്ഥ വരാതിരിക്കാനാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് മലാല. റിസസ് എന്ന പേരില്‍ ലണ്ടനില്‍ തുടങ്ങിയ പദ്ധതിയുടെ ലക്ഷ്യം വനിത കായികരംഗത്ത് കൂടുതല്‍ നിക്ഷേപങ്ങളും ഫ്രഫഷണല്‍ താരങ്ങളാകാന്‍ അവസരങ്ങളും ഒരുക്കുകയാണ്. ടെന്നിസ് ഇതിഹാസം ബില്ലി ജീന്‍ കിങ്ങ് ഉപദേശകയായി റിസസിനൊപ്പമുണ്ടാകും. അമേരിക്കന്‍ വനിതാ സോക്കര്‍ ലീഗിലും വനിതാ ബാസ്‌ക്കറ്റ് ബോള്‍ ലീഗിലേക്കുമായിരിക്കും മലാലയുടെ റിസസിന്റെ…

      Read More »
    • ക്ഷണിച്ചു വരുത്തി അടിവാങ്ങി! ഇറാനെ വീഴ്ത്തിയ ചാര സുന്ദരി; കാതറിന്‍ പെരസ് ഖമേനിയുടെ വെബ്‌സൈറ്റിലെ എഴുത്തുകാരി; ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച് അടുക്കള രഹസ്യംവരെ ചോര്‍ത്തി; നീക്കങ്ങളെല്ലാം കിറുകൃത്യം; കടുത്ത ഇറാന്‍ വിരോധി ആക്കിയത് യെമനിലെ താമസം

      ടെഹ്‌റാന്‍: ഇറാന്റെ സൈനിക- ആണവ മേഖലകളില്‍ കാര്യമായ പ്രഹരമേല്‍പ്പിച്ച ഓപ്പറേഷന്‍ റൈസിംഗ് ലയണിനു (Operation Rising Lion) പിന്നിലെ ചാര വനിതയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക കാതറിന്‍ പെരസ് ഷക്ദം (Catherine Perez Shakdarm) ആണ് മൊസാദിന്റെ ഏജന്റായി പ്രവര്‍ത്തിച്ചത്. അതിനായി അവര്‍ മതംമാറി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ വെബ്‌സൈറ്റില്‍ ബ്ലോഗറുമായി. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ നീക്കങ്ങള്‍ നിഗൂഢവും അതീവരഹസ്യവുമാണ്. ഇറാന്റെ ആണവകേന്ദ്രങ്ങളെയും ആണവ ശാസ്ത്രജ്ഞരെയും കമാന്‍ഡര്‍മാരെയും വകവരുത്താന്‍ ഇറാനില്‍ നുഴഞ്ഞുകയറി മൊസാദിന് വിവരങ്ങള്‍ നല്‍കിയത് ഫ്രഞ്ചുകാരിയായ മാധ്യമപ്രവര്‍ത്തക കാതറിന്‍ പെരസ് ഷക്ദം ആണ്. പശ്ചിമേഷ്യന്‍ , ഇസ്ലാമിക കാര്യങ്ങള്‍ വൈദഗ്ധ്യമുള്ള പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടറാണ് കാതറിന്‍. ഫ്രാന്‍സിലെ ജൂത കുടുംബത്തില്‍ ജനിച്ച കാതറിന്‍ സൈക്കോളജിയില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ALSO READ    ‘വര്‍ഷങ്ങളായി ഇറാന്‍ മൊസാദിന്റെ കളിക്കളം’; ഭരണസംവിധാനം മുതല്‍ ആണവ കേന്ദ്രങ്ങളില്‍വരെ ഇസ്രയേല്‍ ചാര സംഘടനയുടെ നുഴഞ്ഞുകയറ്റം; 55,000 പേജുള്ള…

      Read More »
    • ‘നിങ്ങളെ ഹീനവും അപമാനകരവുമായ മരണത്തില്‍ നിന്ന് രക്ഷിച്ചത് ഞാന്‍; വിശ്വാസിയായിട്ട് കള്ളം പറയരുത്; അതു നിങ്ങളെ നരകത്തില്‍ എത്തിക്കും; വെറുപ്പിനു പകരമായി കിട്ടിയത് എന്തെന്നു നോക്കൂ’; ഖമേനിയുടെ വെല്ലുവിളിക്കു പിന്നാലെ ഉപരോധം നീക്കാനുള്ള തീരുമാനവും മാറ്റിയെന്ന് ട്രംപ്

      ന്യൂയോര്‍ക്ക്: യുദ്ധ സമയത്ത് ഇറാന്റെ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരുന്നതെന്ന് അറിയാമായിരുന്നെന്നും ഇസ്രയേലും യുഎസ് സൈന്യവും അദ്ദേഹത്തെ കൊല്ലുന്നതില്‍നിന്ന് താനാണു തടഞ്ഞതെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ‘ഹീനവും അപമാനകരവുമായ മരണത്തില്‍നിന്ന്’ അദ്ദേഹത്തെ രക്ഷിച്ചെന്നും ട്രംപ് പറഞ്ഞു. ഖമേനി എവിടെയാണ് ഒളിച്ചിരുന്നതെന്ന് അറിയില്ലായിരുന്നെന്നും അതിനാലാണു കൊല്ലാന്‍ കഴിയാതിരുന്നതെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലൊണ് കടകവിരുദ്ധമായ ട്രംപിന്റെ അവകാശവാദം. അമേരിക്കയ്ക്ക് ആശങ്കയുണ്ടാക്കുന്നവിധം ടെഹ്‌റാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിയാല്‍ വീണ്ടും ബോംബിടുമെന്നും ട്രംപ് പറഞ്ഞു. വെടിനിര്‍ത്തലിനുശേഷവും ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനു മറുപടി നല്‍കാന്‍ പുറപ്പെട്ട ഇസ്രയേലി വിമാനങ്ങളെ താന്‍ ഇടപെട്ടാണു തിരിച്ചുവിളിച്ചതെന്നും ഇറാന്‍ കണ്ടതില്‍വച്ച് ഏറ്റവും വലിയ ആക്രമണത്തിനാണ് തടയിട്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ഇറാന്‍ ലോകക്രമത്തിലേക്കു തിരികെ വരണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. അവര്‍ എപ്പോഴും ശത്രുതവച്ചു പുലര്‍ത്തുന്നവരും അസന്തുഷ്ടരുമാണ്. അവര്‍ക്ക് എന്താണു തിരികെ ലഭിച്ചതെന്നു നോക്കൂ. കത്തിക്കരിഞ്ഞ, തകര്‍ന്ന ഒരു രാജ്യം. ഭാവിയില്ലാത്ത സൈന്യം. മോശം…

      Read More »
    • ഇറാന്‍ നിര്‍ത്തിയപ്പോള്‍ കയ്യാളുകള്‍ തുടങ്ങി; മിസൈല്‍ ആക്രമണവുമായി ഹൂതികള്‍; ഒന്നിലധികം നഗരങ്ങളില്‍ സൈറനുകള്‍ മുഴങ്ങി; ഗസയില്‍ വെടി നിര്‍ത്തല്‍ അടുത്തയാഴ്ച എന്നു ട്രംപ്

      ടെല്‍അവീവ്: ഇസ്രയേല്‍ ലക്ഷ്യമിട്ട് വീണ്ടും മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. യെമനില്‍ നിന്നും ഹൂതികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം. ആര്‍ക്കും പരുക്കേല്‍ക്കുകയോ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും സൈന്യം സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. തെക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. ബീര്‍ഷീബ, ദിമോന, ആരദ് എന്നീ നഗരങ്ങളിലെങ്ങും സൈറണുകള്‍ മുഴങ്ങി. നാലു മിനിറ്റോളം സൈറണുകള്‍ തുടര്‍ന്നുവെന്നും പിന്നാലെ ജനങ്ങളുടെ ഫോണുകളിലേക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അഭ്യര്‍ഥിച്ച് സന്ദേശങ്ങള്‍ അയച്ചുവെന്നും സൈന്യം വ്യക്തമാക്കുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കും വരെ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂതികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷ സമയത്ത് ഈ ആക്രമണങ്ങള്‍ ഹൂതികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ഹൂതി ആക്രമണങ്ങളഅക്ക് പിന്നാലെ യെമനിലെ പ്രധാന തുറമുഖമായ ഹൊദെയ്ദയടക്കം ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ അടുത്തയാഴ്ച നിലവില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹൂതികള്‍ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുന്നത്.…

      Read More »
    • ‘അയാള്‍ ഒരു രാക്ഷസന്‍’; വിന്‍ഡീസ് ക്രിക്കറ്റ് താരത്തിനെതിരേ ബലാത്സംഗ പരാതിയുമായി കൗമാരക്കാരിയടക്കം 11 സ്ത്രീകള്‍; രണ്ടു വര്‍ഷം മുമ്പ് നല്‍കിയ പരാതിയും അധികൃതര്‍ മുക്കിയെന്ന് വെളിപ്പെടുത്തല്‍; പ്രതികരിക്കാതെ ക്രിക്കറ്റ് വെസ്റ്റ്ഇന്‍ഡീസ്

      ന്യൂയോര്‍ക്ക്: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ബലാല്‍സംഗ പരാതിയുമായി നിരവധി യുവതികള്‍. നിലവില്‍ വിന്‍ഡീസ് ദേശീയ ടീമിന്റെ ഭാഗമായ ഗയാനയില്‍ നിന്നുള്ള താരത്തിനെതിരെയാണ് വിവിധതരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍, ലൈംഗിക പീഡനം, ബലാല്‍സംഗം തുടങ്ങിയ ആരോപണങ്ങളുമായി യുവതികള്‍ രംഗത്തെത്തിയിരിക്കുന്നത്. കുറഞ്ഞത് 11 യുവതികളെങ്കിലും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് കരീബിയന്‍ ചാനലായ സ്‌പോര്‍ട്‌സ് മാക്‌സ് ടിവിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം താരത്തിന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഇതുവരെ കേസുകള്‍ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസും ആരോപണങ്ങളില്‍ പ്രതികരിച്ചിട്ടില്ല. ഗയാന ആസ്ഥാനമായുള്ള പത്രമായ കൈറ്റൂര്‍ സ്പോര്‍ട്സിലാണ് ആദ്യമായി റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെടുന്നത്. ‘അയാള്‍ ഒരു രാക്ഷസന്‍’ എന്ന് തുടങ്ങുന്നതാണ് റിപ്പോര്‍ട്ട്. ഒരു കൗമാരക്കാരിയടക്കം കുറഞ്ഞത് പതിനൊന്ന് യുവതികളെങ്കിലും പരാതിയുമായി രംഗത്തുണ്ടെത്തും ഇവര്‍ ലൈംഗികാതിക്രമങ്ങള്‍ക്കും ബലാല്‍സംഗത്തിനും ഇരയായതായും റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലില്‍ പറയുന്നു. ഈ സംഭവങ്ങള്‍ മൂടിവയ്ക്കാന്‍ താരത്തിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരില്‍ ഒരാള്‍ അഭിഭാഷകനെ സമീപിച്ചിരുന്നതായും…

      Read More »
    Back to top button
    error: