Breaking NewsLead News

ബലമായി പിടിച്ചുവച്ചു; സ്വര്‍ണവളകള്‍ ഉപകരണം ഉപയോഗിച്ചു മുറിച്ചെടുത്തു; മലപ്പുറത്ത് വീട്ടില്‍ മോഷണം

മലപ്പുറം വണ്ടൂരില്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന സംഘം വീട്ടമ്മയെ ബന്ധനസ്ഥയാക്കി സ്വര്‍ണം കവര്‍ന്നു. അമ്പലപ്പടിയില്‍ ഒറ്റക്ക് താമസിക്കുന്ന ചന്ദ്രമതിയെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്.

തിങ്കളാഴ്ച രാത്രി എട്ടിന് വീട്ടിലെത്തിയ മൂന്നംഗ സംഘം വയോധികയായ ചന്ദ്രമതിയെ ബലമായി പിടിച്ചുവച്ചു. കൈകളില്‍ അണിഞ്ഞ രണ്ടു പവനോളം തൂക്കം വരുന്ന രണ്ടു സ്വര്‍ണ്ണ വളകള്‍ ഉപകരണം ഉപയോഗിച്ച് മുറിച്ചെടുത്തു.

Signature-ad

വീടിനുളളിലും പരിസരത്തും മുളകുപൊടി വിതറി തെളിവു നശിപ്പിക്കാനും ശ്രമിച്ചു.മിനിട്ടുകള്‍ക്കുളളില്‍ സംഘം രക്ഷപ്പെട്ടു. ചന്ദ്രമതി ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കി എത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്.പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവരും പൊലീസ് നിരീക്ഷണത്തിലാണ്.

Back to top button
error: