World
-
‘അമിതമായ സമ്പത്ത് ആളുകളെ സമൂഹത്തില്‍ നിന്ന് അകറ്റും’; 1.6 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കി ആപ്പ്നെക്സസിന്റെ സഹസ്ഥാപകന്‍ ബ്രയാന്‍ ഒ കെല്ലി
ന്യയോര്‍ക്ക്: വരുമാനത്തിന്റെ ഭൂരിഭാഗവും സംഭാവനയായി നല്‍കിയെന്ന് ബ്രയാന്‍ ഒ കെല്ലി. എടി ആന്‍ഡ് ടി എന്ന സ്വന്തം കമ്പനി 2018 ല്‍ വിറ്റപ്പോള്‍ ലഭിച്ച 1.6 ബില്യണ്‍ ഡോളര്‍ (14,000 കോടിയിലധികം രൂപ)ആണ് സംഭാവനയായി നല്‍കിയത്. പരസ്യ-സാങ്കേതിക വിദ്യാ കമ്പനിയായ ആപ്പ്നെക്സസിന്റെ സഹസ്ഥാപകനും മുന്‍ സിഇഒയുമാണ് ബ്രയാന്‍. ഫോര്‍ച്യൂണ്‍ മാഗസീനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. ആപ്പ്നെക്സസില്‍ 10% ഓഹരിയുണ്ടായിരുന്നിട്ടും, ഒ’കെല്ലി തനിക്കും കുടുംബത്തിനും വേണ്ടി 100 മില്യണ്‍ ഡോളറില്‍ താഴെ മാത്രം നിലനിര്‍ത്തുകയും, ബാക്കി തുക അവര്‍ക്ക് താല്പര്യമുള്ള കാര്യങ്ങള്‍ക്കായി സംഭാവന ചെയ്യുകയുമായിരുന്നു. എത്ര പണമാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത് എന്നതിനെക്കുറിച്ച് ഭാര്യയുമായി നടത്തിയ ആഴത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്. സുഖമായി ജീവിക്കാന്‍ ആവശ്യമായ ഒരു തുക കണക്കാക്കി ബാക്കിയുള്ള സമ്പാദ്യം സംഭാവന ചെയ്തുവെന്ന് കെല്ലി പറയുന്നു. തന്റെ തീരുമാനം ഔദാര്യം മാത്രമല്ല, സാധാരണ ജീവിതശൈലി നിലനിര്‍ത്തുന്നതിനും ദൈനംദിന യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നതിനും കൂടിയാണെന്ന് അദ്ദേഹം വിശദീകരിച്ചു.…
Read More » -
എവിടെനിന്നാണ് റഷ്യക്കു യുദ്ധത്തിനുള്ള പണം? ട്രംപും യൂറോപ്യന്‍ യൂണിയനും മനസില്‍ കണ്ടപ്പോള്‍ മാനത്തു കാണുന്ന പുടിന്‍; എണ്ണ വില്‍പനയിലൂടെയുള്ള പണം കേവലം ‘ബോണസ്’; യുക്രൈനിന്റെ വിഭവങ്ങള്‍ ശോഷിക്കുമ്പോള്‍ റഷ്യ ‘ഫുള്‍ഫോമില്‍’ തന്നെ
മോസ്‌കോ: അമേരിക്കയുടെ പോളിസി സര്‍ക്കിളുകളില്‍നിന്ന് ആവര്‍ത്തിച്ചു കേള്‍ക്കുന്ന വാചകമാണ് ‘യുക്രൈനുമായുള്ള യുദ്ധത്തിനു റഷ്യക്കു പണം നല്‍കുന്നത് ഇന്ത്യ’യാണ് എന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യമെന്ന നിലയില്‍ ഇക്കാര്യം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ഥാപിക്കാനും അമേരിക്കയ്ക്കു കഴിയുന്നുണ്ട്. 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ നയം വരുന്നതും ഇതിന്റെ ഭാഗമാണ്. എന്നാല്‍, അമേരിക്കയും യുറോപ്യന്‍ യൂണിയന്‍ അടക്കമുള്ള രാജ്യങ്ങള്‍ അപൂര്‍വ മൂലകങ്ങളും ഗ്യാസും എണ്ണയും റഷ്യയില്‍നിന്നു വാങ്ങുന്നു എന്നതു മറച്ചുവച്ചുകൊണ്ടാണ് ഈ പ്രചാരണമെന്നതും ശ്രദ്ധേയമാണ്. യഥാര്‍ഥത്തില്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിനുള്ള പണം റഷ്യക്കു ലഭിക്കുന്നത് എവിടെനിന്നാണ്? പടിപടിയായി യുക്രൈനെതിരേ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന റഷ്യക്ക് എണ്ണ മാത്രമല്ല അതിനുള്ള മൂലധനം. റഷ്യയുമായി എണ്ണക്കച്ചവടം നടത്തുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ എന്തൊക്കെ വിലക്കു കൊണ്ടുവന്നാലും അതൊന്നും റഷ്യയുടെ യുദ്ധത്തെ ബാധിക്കില്ലെന്നതാണ് സത്യം. കാരണം എണ്ണ മുന്നില്‍ കണ്ടല്ല റഷ്യ യുദ്ധമാരംഭിച്ചത്. യുക്രൈനെതിരേ എത്രനാള്‍ യുദ്ധം നീണ്ടാലും അതിനുള്ള പണം ആഭ്യന്തര വിപണിയില്‍ ഉറപ്പാക്കിയിട്ടാണ് റഷ്യ ആ…
Read More » -
എന്താണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ടീ ഷര്‍ട്ടിലെ ‘സിസിസിപി’ ?; ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ടീ ഷര്‍ട്ട്
അലാസ്‌ക: ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ടീ ഷര്‍ട്ട്. ‘സിസിസിപി’ എന്ന വാചകമെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് സെര്‍ഗെയ് ലാവ്റോവ് യുഎസ് ഉച്ചകോടിയിലെത്തിയത്. യുഎസ്എസ്ആറിന്റെ റഷ്യന്‍ ഭാഷയിലെ ചുരുക്കപ്പേരാണ് സിസിസിപി. 1991ല്‍ 15 പുതിയ രാജ്യങ്ങളായി പിരിയുന്നതിന് മുമ്പ് സോവിയേറ്റ് യൂണിയന്‍ എന്നറിയപ്പെട്ടിരുന്ന യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു ഉക്രെയ്ന്‍. സോവിയറ്റ് യൂണിയന്‍ പുനസ്ഥാപിക്കാനുള്ള തന്റെ വ്യക്തിപരമായ അഭിലാഷത്തിന്റെ ഭാഗമായാണ് 2022 ഫെബ്രുവരിയില്‍ പുടിന്‍ യുക്രെയ്ന്‍ ആക്രമിച്ചത്. ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന റഷ്യയുടെ പഴയ മേധാവിത്വത്തെ സൂചിപ്പിക്കാനാണോ ലാവ്റോവ് സിസിസിപി എന്ന വാചകമെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയതെന്നാണ് ചര്‍ച്ചകള്‍ വരുന്നത്. റഷ്യയുടെ സ്വത്വത്തെയും പരമാധികാരത്തെയും ഊന്നിപ്പറയാനാണ് സോവിയറ്റ് യൂണിയന്റെ ചുരുക്കപ്പേരെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ആ… ഇപ്പോള്‍ OK ആയി അല്ലെങ്കില്‍ പിള്ളേച്ചന്‍ കള്ളം പറയുവാണെന്ന് തോന്നും.
Read More » -
സാധാരണക്കാരെ കൊല്ലുന്നത് എപ്പോള്‍ നിര്‍ത്തും?പുടിനെ ചോദ്യങ്ങളാല്‍ പൊതിഞ്ഞ് യുഎസ് മാധ്യമങ്ങള്‍; കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന ആംഗ്യം കാണിച്ച് റഷ്യന്‍ പ്രസിഡന്റ്
വാഷിംഗ്ടന്‍: അലാസ്‌കയില്‍ എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ചോദ്യങ്ങളാല്‍ പൊതിഞ്ഞ് യുഎസ് മാധ്യമങ്ങള്‍. വെടിനിര്‍ത്തലിനെക്കുറിച്ചും സാധാരണക്കാരുടെ മരണങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് തുടരെത്തുടരെ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതിനൊന്നും കൃത്യമായ ഉത്തരം പുടിന്‍ നല്‍കിയിരുന്നില്ല. നിങ്ങള്‍ എപ്പോഴാണ് സാധാരണക്കാരെ കൊല്ലുന്നത് നിര്‍ത്തുക എന്നായിരുന്നു പുടിനെതിരെയുള്ള ഒരു ചോദ്യം. അതിന് കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് സൂചിപ്പിക്കുന്ന ആംഗ്യമായിരുന്നു മറുപടി. ട്രംപ് നിങ്ങളെ എന്തിനു വിശ്വസിക്കണം എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിനും പുടിന്‍ മറുപടി നല്‍കിയില്ല. ചര്‍ച്ച ആരംഭിക്കുന്നതിനു മുന്‍പേ മുറിയില്‍ കുറച്ചുനേരം ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ട്രംപ് നന്ദി പറഞ്ഞു. വ്‌ളാഡിമിര്‍ പുട്ടിനൊപ്പം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്റോവ്, പ്രതിരോധമന്ത്രി ആന്ദ്രേ ബെലോസോവ്, ധനമന്ത്രി ആന്റണ്‍ സിലുവനോവ്, വിദേശനിക്ഷേപകാര്യങ്ങള്‍ക്കുള്ള പുട്ടിന്റെ ദൂതന്‍ കിറില്‍ ദിമിത്രിയേവ്, പുട്ടിന്റെ സഹായി യൂറി ഉഷകോവ് എന്നിവര്‍ ഉണ്ടായിരുന്നു. യുദ്ധം തുടങ്ങിയശേഷമുള്ള പുടിന്റെ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. യുഎസിലേക്ക് 10 വര്‍ഷത്തിനിടെ ആദ്യമായാണ് പുടിന്‍ എത്തിയത്. യുദ്ധവുമായി ബന്ധപ്പെട്ട് രാജ്യാന്തര…
Read More » -
ട്രംപ്-പുടിന്‍ സമാധാന ചര്‍ച്ച അവസാനിച്ചു: ചര്‍ച്ചയില്‍ പുരോഗതി, അന്തിമ കരാറിലെത്തിയില്ലെന്ന് ട്രംപ്; ഉക്രെയ്ന്‍ സഹോദര രാജ്യമെന്ന് പുടിന്‍
അലാസ്‌ക: ട്രംപ്-പുടിന്‍ ചര്‍ച്ച അവസാനിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാന കാര്യങ്ങളില്‍ പുരോഗതി കൈവരിച്ചതായി പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ആ കാര്യങ്ങള്‍ എന്താണെന്നോ ഉക്രെയ്‌നില്‍ സമാധാനം കൈവരിക്കുന്നതിന് അവശേഷിക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ എന്താണെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. ‘ഞങ്ങള്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞില്ല, പക്ഷേ ഞങ്ങള്‍ക്ക് ഇനിയും നല്ലൊരു അവസരമുണ്ട്.’ വെള്ളിയാഴ്ചത്തെ ചര്‍ച്ചകളില്‍ അന്തിമ കരാറൊന്നുമായില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. പ്രസിഡന്റ് ചോദ്യങ്ങള്‍ ചോദിക്കുകയോ മറ്റ് വിശദാംശങ്ങള്‍ നല്‍കുകയോ ചെയ്തില്ല. വെള്ളിയാഴ്ച അലാസ്‌കയില്‍ നടന്ന ഉച്ചകോടിക്ക് ശേഷം യൂറോപ്യന്‍ നേതാക്കളുമായും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും സംസാരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പുരോഗതിയെക്കുറിച്ച് രണ്ട് നേതാക്കളും സംസാരിച്ചതുമില്ല, അത് എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് ആരും വ്യക്തമായ ഒരു വിശദീകരണം നല്‍കിയതുമില്ല. വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ച ഉണ്ടായിരുന്നു, നിരവധി കാര്യങ്ങളില്‍ ധാരണയായി. ഇനി വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ട്രംപ് വ്യക്തമാക്കി. ചിലത് അത്ര പ്രധാനമല്ല. ഒന്ന് ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ടതാണ്…
Read More » -
സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി നഷ്ടപ്പെട്ടു; യുദ്ധത്തില്‍ ഇറാനും ക്ഷീണിച്ചു; ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള പദ്ധതിയുമായി ലെബനന്‍ മുന്നോട്ട്; പദ്ധതി സമര്‍പ്പിക്കാന്‍ സൈന്യത്തിനു നിര്‍ദേശം; പിന്തുണച്ച് ഇസ്രയേലും അമേരിക്കയും; ഒരാള്‍ പോലും ശേഷിക്കില്ലെന്ന ഭീഷണിയുമായി നയീം ക്വാസിം; ലെബനനില്‍ ഇനിയെന്ത്?
ബെയ്‌റൂട്ട്: മോട്ടോര്‍ സൈക്കിളുകളില്‍ ചീറിപ്പാഞ്ഞെത്തുന്ന ഒരുപറ്റം ആളുകള്‍. കൈയില്‍ ഹിസ്ബുള്ളയുടെ പതാകകള്‍. അവര്‍ റോഡുകള്‍ തടയുകയും ടയറുകള്‍ കത്തിച്ചെറിയുകയും ചെയ്യുന്നു. ഇവരില്‍ ചിലരെ ലെബനീസ് സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രതിഷേധത്തിന് അയവു വന്നിട്ടില്ല. ഇറാന്റെ നേതൃത്വത്തിലുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ടി’ലെ നിര്‍ണായക ശക്തിയായിരുന്ന ഹിസ്ബുള്ള അഥവാ ‘ദൈവത്തിന്റെ പാര്‍ട്ടി’യെ നിരായുധീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് ഒരുങ്ങിയിരിക്കാന്‍ ഔദേ്യാഗിക സൈന്യത്തിനു നിര്‍ദേശം നല്‍കിയതിനു പിന്നാലെ ലെബനീസ് തെരുവുകളിലെ കാഴ്ചയാണിത്. ഓഗസ്റ്റ് അഞ്ചിനാണ് ലെബനന്റെ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള പദ്ധതിക്ക് ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയത്. ‘ലെബനനില്‍ ഒരാള്‍പോലും ശേഷിക്കില്ലെ’ന്നാണ് ഈ നീക്കത്തിനെതിരേ രംഗത്തുവന്ന ഹിസ്ബുള്ള തലവന്‍ നയിം ക്വാസിമിന്റെ മുന്നറിയിപ്പ്. ആയുധങ്ങള്‍ പിടിച്ചെടുക്കാനെത്തുന്ന സൈന്യത്തിനു കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് യുദ്ധം മാറുമെന്നും ഇസ്രായേലിന്റെയും അമേരിക്കയുടെയും പദ്ധതികള്‍ക്കു ചെവികൊടുക്കരുതെന്നും നയിം തന്റെ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. Congratulations to Lebanese President Aoun @lbpresidency, Prime Minister @nawafsalam,…
Read More » -
ആണവായുധമോ സമാധാനമോ? അയൊത്തൊള്ള ഖമേനി കടുത്ത നയതന്ത്ര പ്രതിസന്ധിയില്‍; രാജ്യത്തെ വരിഞ്ഞു മുറുക്കി സാമ്പത്തിക നിയന്ത്രണങ്ങള്‍; ജലക്ഷാമം രൂക്ഷം; പവര്‍കട്ടില്‍ വ്യവസായങ്ങള്‍ പൂട്ടിക്കെട്ടുന്നു; വാവിട്ട വാക്കിലൂടെ യുദ്ധത്തിലേക്ക് നയിക്കരുതെന്ന് റവല്യൂഷനറി ഗാര്‍ഡിന്റെ പരസ്യ മുന്നറിയിപ്പ്; ഇറാനില്‍ സംഭവിക്കുന്നത്
ദുബായ്: ഇസ്രായേലുമായുള്ള യുദ്ധത്തിലുണ്ടായ തിരിച്ചടിക്കു പിന്നാലെ ഇറാനിലെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി കടുത്ത നയതന്ത്ര പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്. ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള നീക്കത്തിന്റെ പേരിലാണ് യുദ്ധത്തിലേക്കു രാജ്യം കടന്നത്. അമേരിക്കയുടെ ആക്രമണത്തില്‍ ആണവ സമ്പുഷ്ടീകരണം കടുത്ത പ്രതിസന്ധിയിലുമായി. ആണവസമ്പുഷ്ടീകരണം തുടര്‍ന്നാല്‍ വീണ്ടുമൊരു ഇസ്രായേല്‍-അമേരിക്ക ആക്രമണമുണ്ടാകാം. അതില്‍നിന്നു പിന്നാക്കം പോയാല്‍ രാജ്യത്തെ കടുത്ത പ്രതിഷേധവും നേരിടേണ്ടിവരും. സാമ്പത്തികമായും കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യത്തിനു മുന്നില്‍ നിലവില്‍ താത്കാലിക മുറിവുണക്കല്‍ മാത്രമാണു മാര്‍ഗമെന്നും ദീര്‍ഘകാല പോളിസികളുടെ പേരില്‍ കുഴപ്പത്തിലേക്കു പോകേണ്ടെന്നാണു ഖമേനിയുടെ തീരുമാനമെന്നു മൂന്ന് ഇറാനിയന്‍ സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു. 12 ദിവസത്തെ യുദ്ധത്തിനുശേഷം നിലവില്‍വന്ന വെടിനിര്‍ത്തല്‍ ദുര്‍ബലമാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഇതിനുശേഷം ഇസ്രയേല്‍ ചാരന്‍മാരെന്നു കാട്ടി നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും തൂക്കിലേറ്റുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തില്‍ ഇരുഭാഗവും വിജയം അവകാശപ്പെടുകയും ചെയ്യുന്നു. ഇസ്രയേലിനും അമേരിക്കയ്ക്കും എതിരേ നിരന്തരം ഭീഷണി മുഴക്കുന്നുണ്ടെങ്കിലും അത്രത്തോളം സുഗമമല്ല ഇറാനില്‍ ഉരുത്തിരിയുന്ന ആഭ്യന്തര പ്രതിസന്ധിയെന്നും സോഴ്‌സുകള്‍ പറയുന്നു.…
Read More » -
ബിജെപി ബന്ധം: അവസാന നിമിഷം സി.കെ. ജാനുവിനുള്ള ക്ഷണം പിന്‍വലിച്ച് ലണ്ടന്‍ ആസ്ഥാനമായ ആക്ടിവിസ്റ്റ് ഗ്രൂപ്പ്; ജാനു ആദിവാസി വേട്ടയ്‌ക്കോ ഇസ്ലാമോ ഫോബിയയ്‌ക്കോ എതിരേ സംസാരിച്ചതായി അറിവില്ലെന്ന് ‘ഹൗസ് ഓഫ് അനീറ്റ’
ലണ്ടന്‍: ബിജെപിയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ആദിവാസി നേതാവ് സി.കെ. ജാനുവിനുള്ള ക്ഷണം പിന്‍വലിച്ച് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന. ഭൂമിയുടെ ഉടമസ്ഥാവകാശം സാമൂഹിക നീതി എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന ഹൗസ് ഓഫ് അനീറ്റയാണ് ജാനുവിനുള്ള ക്ഷണം പിന്‍വലിച്ചതായി അറിയിച്ചത്. ചില ആക്ടിവിസ്റ്റുകള്‍ ജാനുവിനു ബിജെപിയുമായി ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയതോടെയാണു നടപടിയെന്നാണു വിവരം. ആദിവാസി ഗോത്രമഹാ സഭ നേതാവായ സി.കെ. ജാനു, നിരവധി ഭൂമി സംബന്ധമായ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ വ്യക്തിയാണ്. 2003 ലെ മുത്തങ്ങ സമരം പോലീസിന്റെ നരനായാട്ടിലാണ് അവസാനിച്ചത്. ഈസ്റ്റ് ലണ്ടനില്‍ ഓഗസ്റ്റ് 14ന് നടക്കേണ്ടിയിരുന്ന ചടങ്ങില്‍ പ്രസംഗിക്കാനായിരുന്നു ക്ഷണമെങ്കിലും അംഗങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണു ക്ഷണം പിന്‍വലിച്ചതെന്നു ഹൗസ് ഓഫ് അനീറ്റ സംഘടനയുടെ ഡയറക്ടര്‍ ഫ്രാന്‍ എഡ്‌ഗേര്‍ലി പറഞ്ഞു. മനുഷ്യരുടെ ഭൂമി ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സംഘടനയെന്ന നിലയിലാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ജാനുവിനെ ക്ഷണിച്ചതെന്നും ബംഗാളി മുസ്ലിംകള്‍ അടക്കമുള്ള നിരവധിപ്പേര്‍ സംഘടനയുടെ ഭാഗമാണെന്നും ഇസ്ലാമോഫോബിയയ്‌ക്കെതിരായ നിലപാടെടുക്കുന്ന സംഘടനകൂടിയായതിനാലാണ് ക്ഷണം പിന്‍വലിക്കുന്നതെന്നും അദ്ദേഹം…
Read More » -
ലക്ഷ്യം ഇന്ത്യതന്നെ; ചൈനീസ് മോഡലില്‍ ആര്‍മി റോക്കറ്റ് കമാന്‍ഡ് രൂപീകരിക്കാന്‍ പാകിസ്താന്‍; മിസൈല്‍, വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഏകോപിപ്പിക്കും; വാചകമടി തുടര്‍ന്നാല്‍ പ്രത്യാഘാതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്‌സതാന്റെ ദീര്‍ഘദൂര മിസൈല്‍ സംവിധാനങ്ങളില്‍ തുളവീണ സാഹചര്യത്തില്‍ പുതിയ സൈനിക വിഭാഗം രൂപീകരിക്കുന്നു. ചൈനയ്ക്കു സമാനമായി ആര്‍മി റോക്കറ്റ് ഫോഴ്‌സ് കമാന്‍ഡ് (എആര്‍എഫ്‌സി) രൂപീകരിക്കാന്‍ തീരുമാനിച്ചെന്നു പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. പരമ്പരാഗത മിസൈല്‍, റോക്കറ്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം സേനയെന്നതിനപ്പുറം ബാലിസ്റ്റിക് മിസൈലുകളുടെയും ഹൈപ്പര്‍ സോണിക് പദ്ധതിയുടെയും മേല്‍നോട്ടവും ഈ വിഭാഗത്തിനായിരിക്കും. ‘ഏറ്റവും ആധുനിക സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ത്ത സൈനിക വിഭാഗമായിരിക്കും’ ഇതെന്നാണു പാക് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പാക് സൈന്യത്തിന്റെ കരുത്തുകൂട്ടുന്നതായിരിക്കും പുതിയ സേനാവിഭാഗമെന്നും ഷെരീഫ് പറഞ്ഞു. നേരത്തേ, സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു നടത്തിയ പരേഡില്‍ ഫത്ത 5 അടക്കമുള്ളവ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ തൊട്ടുമുമ്പിലുള്ള മിസൈലുകള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുണ്ടായ യുദ്ധത്തില്‍ ഇന്ത്യക്കെതിരേ ഉപയോഗിച്ചിരുന്നു. മിസൈല്‍ സംവിധാനം ഇന്ത്യയെ ഉദ്ദേശിച്ചാണ് രൂപീകരിക്കുന്നതെന്നു സൈനിക ഉദ്യേഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വ്യോമ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനൊപ്പം മിസൈല്‍ സംവിധാനങ്ങളിലും പാകിസ്താന്‍ ശ്രദ്ധയൂന്നുന്ന വിവരം അറിയാമെന്ന് ഇന്ത്യന്‍ സുരക്ഷാ…
Read More » -
ഇറാനിലെ ജലക്ഷാമം പരിഹരിക്കാമെന്ന് ഇസ്രയേല്‍; പാലസ്തീനികള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രയേലിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍
ടെഹ്‌റാന്‍: ഇറാനിലെ ജലക്ഷാമം പരിഹരിക്കാന്‍ സഹായിക്കാമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാഗ്ദാനം നിരസിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. പാലസ്തീനികള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രയേലിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് പെസെഷ്‌കിയാന്‍ എക്‌സില്‍ കുറിച്ചത്. ഗാസയിലെ ജനങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഒരു ഭരണകൂടമാണോ ഇറാനിലേക്ക് വെള്ളം കൊണ്ടുവരുമെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു ദിവാസ്വപ്നം, അതില്‍ കൂടുതലൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇറാനിലെ ജനങ്ങളോട് കപടമായ അനുകമ്പ കാണിക്കുകയാണെന്ന് ടെഹ്‌റാനില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ പെസെഷ്‌കിയാന്‍ വ്യക്തമാക്കി. ‘ഗാസയിലെയും അവിടത്തെ നിസ്സഹായരായ ജനങ്ങളുടെയും ദുരവസ്ഥയിലേക്ക് നോക്കൂ. പ്രത്യേകിച്ച് പട്ടിണി, കുടിവെള്ളത്തിന്റെയും മരുന്നിന്റെയും അഭാവം, ഭരണകൂടത്തിന്റെ ക്രൂരമായ ഉപരോധം എന്നിവ കാരണം ബുദ്ധിമുട്ടുന്നവരെ കാണൂ.’ഇപ്പോഴത്തെ സര്‍ക്കാരില്‍നിന്ന് ഇറാന്‍ ‘സ്വതന്ത്രമാകുമ്പോള്‍’ രാജ്യത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ ഇസ്രയേല്‍ സഹായിക്കുമെന്ന് നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ ഇറാനികളെ അഭിസംബോധന ചെയ്തിരുന്നു. ജൂണില്‍ ഇറാനില്‍ ഇസ്രയേല്‍ നടത്തിയ തുടര്‍ച്ചയായ വ്യോമാക്രമണങ്ങളില്‍ സൈനിക മേധാവികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍…
Read More »